Msone Official
Photo
#MSone Release - 745
Get Out (2017)
ഗെറ്റൗട്ട് (2017)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jordan Peele
പരിഭാഷ : സാമിർ
പോസ്റ്റർ : അഷ്കർ ഹൈദർ
ജോണർ : ഹൊറർ, മിസ്റ്ററി, ത്രില്ലർ
IMDb ⭐️ 7.7/10
ജോര്ഡന് പീല്‍ സംവിധാനം ചെയ്ത്, 2017 ല്‍ പുറത്തിറങ്ങിയ ഒരു ഹൊറര്‍ സിനിമയാണ് ഗെറ്റൗട്ട്.
റോസ് എന്നൊരു വൈറ്റ് ഗേള്ഫ്രണ്ടുള്ള ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവാണ് ക്രിസ് വാഷിങ്ങ്ടണ്‍. തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നതിനായി ക്രിസ്സിനെ റോസ് അവളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുന്നതും അവരുടെ അങ്ങോട്ടേക്കുള്ള യാത്രയും കാണിച്ചാണ് സിനിമ തുടങ്ങുന്നത്. താന്‍ കറുത്ത വര്‍ഗ്ഗക്കാരനായതുകൊണ്ട് റോസിന്റെ കുടുംബം അസന്തുഷ്ടരായേക്കാം എന്ന വേവലാതി ക്രിസ്സിനുണ്ട്. എന്നാല്‍, തന്റെ കുടുംബം ആ ടൈപ്പല്ല, എന്ന ഉറപ്പു നല്‍കിയാണ് റോസ് അവനെ കൊണ്ടുപോകുന്നത്. നിരുപദ്രവമെന്നു തോന്നിപ്പിക്കുന്ന ചില വംശീയ അധിക്ഷേപങ്ങള്‍ റോസിന്റെ വീട്ടില്‍ ക്രിസ്സിനു നേരിടേണ്ടി വരുന്നുണ്ടെങ്കിലും, അവനെ കൂടുതല്‍ അസ്വസ്ഥനാക്കിയത് അവന് കാണുന്ന മറ്റു ചില വിചിത്ര സംഭവങ്ങളാണ്. എന്തൊക്കെയാണാ വിചിത്ര സംഭവങ്ങള്‍? എങ്ങനെയാണ് ക്രിസ് അതിനെയെല്ലാം നേരിടുക, എന്നതെല്ലാം വളരെ എൻഗേജിങ്ങായ രീതിയില്‍ കാണിച്ചുകൊണ്ടാണ് സിനിമ മുന്നോട്ടു പോകുന്നത്.
കടപ്പാട്: The Mallu Analyst
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #English #Horror #Mystery #Thriller

👍101❤13😱6😁5🔥4🤩3
Msone Official
Photo
#MSone Release - 3059
The Darjeeling Limited (2007)
ദ ഡാർജിലിങ് ലിമിറ്റഡ് (2007)
ഭാഷ : ഇംഗ്ലീഷ് & ഹിന്ദി
സംവിധാനം : Wes Anderson
പരിഭാഷ : സാബിറ്റോ മാഗ്മഡ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ: അഡ്വഞ്ചർ, കോമഡി, ഡ്രാമ
IMDb ⭐️ 7.2/10
ഒന്നിച്ചു കളിച്ചു വളർന്ന, എന്നാൽ കാലത്തിന്റെ പ്രയാണത്തിൽ അകപ്പെട്ട് ലോകത്തിന്റെ പല കോണുകളിലേക്ക് അകലപ്പെട്ട 3 അമേരിക്കൻ സഹോദരങ്ങളുടെ ജീവിതങ്ങൾ. ഫ്രാൻസിസ്, പീറ്റർ, ജാക്ക്. അച്ഛൻ വിറ്റ്മന്റെ മരണ ശേഷം തങ്ങൾ പരസ്പരം തീർത്തും അപരിചിതരായി കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിൽ ഇന്ത്യയിലൂടെ അവർ ഒന്നിച്ചു നടത്തുന്ന ഒരു ആത്മീയ യാത്ര. പഴയ കളിയും ചിരിയും സഹോദര സ്നേഹവും, കുടുംബ ബന്ധവുമെല്ലാം വീണ്ടെടുക്കാനായുള്ള ഈ ട്രെയിൻ യാത്രയിലെ രസകരമായ സംഭവങ്ങളാണ് 2007-ൽ ഹോളിവുഡിൽ ഇറങ്ങിയ കോമഡി ഡ്രാമ “ദ ഡാർജിലിങ് ലിമിറ്റഡ്” പറയുന്നത്.
ഫ്രാൻസിസായി ഓവൻ വിൽസനും, പീറ്ററായി അഡ്രിയൻ ബ്രോഡി യും, ജാക്ക് ആയി ജേയ്സൻ ഷോട്ട്സ്മെനും ചിത്രത്തിൽ വേഷമിടുന്നു. ഏകദേശം പൂർണമായും ഇന്ത്യയിൽ ചിത്രീകരിച്ച ചിത്രത്തിൽ ഇർഫാൻ ഖാനും വേഷമിട്ടിട്ടുണ്ട്.
വെസ് ആന്ഡേഴ്സൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Adventure #Comedy #Drama #English #Hindi

👍75❤13🔥2😁2😢2
Msone Official
Photo
#MSone Release - 3060
Agatha Christie’s Poirot – Season 10 (2006)
അഗത ക്രിസ്റ്റീസ് പ്വാറോ – സീസൺ 10 (2006)
The Mystery of the Blue Train
ദ മിസ്റ്ററി ഓഫ് ദ ബ്ലൂ ട്രെയ്ൻ
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : London Weekend Television
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
IMDb ⭐️8.6/10
അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 6 (1994)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 7 (2000)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 8 (2001-02)
അഗത ക്രിസ്റ്റീസ് പ്വാറോ – സീസൺ 9 (2003–04)
റൂഫസ് വാൻ ആൽഡിന് ആകെ നിരാശയിലാണ്… കോടീശ്വരനായ തന്റെ ഏക മകൾ റൂത്തിന്റെ ഭർത്താവ് ഒരു ദുർനടത്തക്കാരനാണ് എന്ന് മനസ്സിലാക്കി അവനെ ഡിവോഴ്സ് ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു… അതേസമയം അവൾ തന്റെ കാമുകനെ കാണാൻ വേണ്ടി ഒരു യാത്രക്കിടയിൽ ട്രെയിനിലേക്ക് അവനെ ക്ഷണിക്കുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ പണക്കാരിയായ കാതെറിൻ ഗ്രേയെ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച്, അവളെ ഇതുവരെ തിരിഞ്ഞ് പോലും നോക്കാതിരുന്ന ലേഡി റ്റാംപ്ലിൻ എന്ന ഒരു കസിൻ തന്റെ വീട്ടിലേയ്ക്ക് അതിഥി സത്ക്കാരത്തിനായി ക്ഷണിക്കുന്നു.
ഈ രണ്ട് സ്ത്രീകളും യാത്ര ചെയ്യുന്നത് ബ്ലൂട്രെയ്നിലാണ്. റൂത്തിന്റെ സൗകര്യാർത്ഥം, റൂത്തും കാതെറിൻ ഗ്രേയും തമ്മിൽ കംപാർട്ട്മെന്റ് മാറുന്നതും തുടർന്ന് നടക്കുന്ന ഒരു മൃഗീയമായ കൊലയും അതിന് പിന്നിലെ രഹസ്യം ചുരുളഴിയുന്നതുമാണ് കഥ.
ഏറ്റവും കുഴപ്പിക്കുന്ന അവസാനം വരെ സസ്പെൻസ് നില നിർത്തുന്ന ഒരു മൂവി ആണിത്. ബുദ്ധികൂർമ്മതക്ക് പേരുകേട്ട പ്വറോ വരെ ചില സമയം ആശയക്കുഴപ്പത്തിൽ ആകുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Mystery #Web_Series

👍55❤11😢5🎉1
Msone Official
Photo
#MSone Release - 2880
Demon Slayer – Season 01 (2019)
ഡീമൺ സ്ലേയർ – സീസൺ 01 (2019)
Part - 2, Episodes - 11-26
പാർട്ട് - 2, എപ്പിസോഡ് - 11-26
ഭാഷ : ജാപ്പനീസ്
സംവിധാനം : Haruo Sotozaki
പരിഭാഷ : എല്വിന് ജോണ്‍ പോള്‍
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍
IMDb ⭐️ 8.7/10
കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ.
1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ സഹോദരിയായ നെസുകോ മാത്രമേ ജീവനോടെയുള്ളൂ. അവളാണേല്‍ ഒരു രക്ഷസ്സായി മാറിയിരിക്കുന്നു. തന്റെ കുടുംബത്തെ കൊന്ന രക്ഷസ്സുകളോട് പ്രതികാരം ചെയ്യാനായിട്ടും തന്റെ അനിയത്തിയെ തിരിച്ച് ഒരു മനുഷ്യസ്ത്രീയാക്കാനും വേണ്ടി അവന് രക്ഷസ്സ് വേട്ട സംഘത്തില്‍ ചേരാന്‍ തീരുമാനിക്കുന്നു. അതിനായി ഉള്ള പരിശീലനങ്ങള്‍ അവന് നടത്തുന്നു.
ഒരു മാങ്ക, അനിമേ സീരീസിലെ ഒരേ കഥാസന്ദര്‍ഭത്തെ ചുറ്റി പറ്റിയുള്ള അദ്ധ്യായങ്ങള്‍, എപ്പിസോഡുകളെ കോര്‍ത്തിണക്കി ഒരു ആര്‍ക്ക് എന്ന് വിളിക്കും. ഡീമൺ സ്ലേയർ സീസൺ ഒന്നിലെ ആർക്കുകൾ ചുവടെ ചേർക്കുന്നു.
എപ്പിസോഡ് 01-05 ഫൈനൽ സിലക്ഷൻ ആർക്ക്
എപ്പിസോഡ് 06-10 അസാക്കുസ ആർക്ക്
എപ്പിസോഡ് 11-14 സുസുമി മാൻഷൻ ആർക്ക്
എപ്പിസോഡ് 15-21 നട്ടഗുമോ മൗണ്ടൻ ആർക്ക്
എപ്പിസോഡ് 22-26 റീഹാബിലിറ്റേഷൻ ട്രെയിനിംഗ് ആർക്ക്
NB: സബ് വീഡിയോ പ്ലേയറിൽ തുറക്കുന്ന മുന്നേ കൂടെയുള്ള ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ മറക്കില്ലല്ലോ.
NB: സബ് വീഡിയോ പ്ലേയറിൽ തുറക്കുന്ന മുന്നേ കൂടെയുള്ള ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ മറക്കില്ലല്ലോ. ഫോണിൽ MX പ്ലേയറിൽ കാണുന്നവർ ഈ ഫോണ്ട് തങ്ങളുടെ Fonts ഫോൾഡറിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക.
1) സീസൺ 1: Release number 2880 (ഇതിൻ്റെ സബിൻ്റെ കൂടെ ssa ഫയൽ ഉപയോഗിക്കേണ്ട വിധം വിവരിക്കുന്ന pdf ഫയലും ഉപയോഗിക്കേണ്ട ഫോണ്ട് ഫയലും ഉണ്ട്.)
2) സീസൺ 2 എപ്പിസോഡ് 1 : Release number 3125(ഓപ്ഷണൽ)
3) സീസൺ 2 എപ്പിസോഡ് 2 മുതൽ 7 വരെ: Release number 3125 അല്ലെങ്കിൽ മൂഗെൻ ട്രെയിൻ മൂവി: Release number 3100
4) സീസൺ 2 എപ്പിസോഡ് 8 മുതൽ 18 വരെ: Release number 3125
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #Japanese #Web_Series

👍61🔥20❤7🥰4😁1
Msone Official
Photo
#MSone Release - 3061
The World Is Not Enough (1999)
ദി വേൾഡ് ഈസ് നോട്ട് ഇനഫ് (1999)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Michael Apted
പരിഭാഷ : മഹ്ഫൂൽ കോരംകുളം
പോസ്റ്റർ : അഷ്കർ ഹൈദർ
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
IMDb ⭐️ 6.4/10
ജെയിംസ് ബോണ്ട് സീരീസിലെ 19-മത്തെയും, Pierce Brosnan നായകനായി എത്തിയ മൂന്നാമത്തെതുമായ 1999 ൽ ഇറങ്ങിയ പണം വാരി ചിത്രംമാണ് ദി വേൾഡ് ഈസ് നോട്ട് ഇനഫ്.
എല്ലാ James Bond സിനിമകളെയും പോലെ Action, thriller, mystery, അടി, വെടി, എന്നിവ കൊണ്ട് സമ്പന്നം. Kings Oil എന്ന എണ്ണ സാമ്രാജ്യത്തിനുടമയും, M ന്റെ സുഹൃത്തുമായ Sir Robert King, MI6 ആസ്ഥാനത്തു വെച്ച് കൊല്ലപ്പെടുന്നു. ഭീകരവാദികളുടെ കൈയിൽ നിന്ന് രക്ഷപ്പെട്ട മകൾ Electra King ന്റെ സംരക്ഷണത്തിനായി നിയോഗിക്കപ്പെടുന്ന ബോണ്ട്, ഒരു വമ്പൻ ആണവാക്രമണത്തിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.
2 ലധികം നായികമാരും, ധാരാളം ട്വിസ്റ്റുകളും നിറഞ്ഞ സിനിമയുടെ ഓരോ സീനുകളും അതിലെ ഡയലോഗുകളും കഥയിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കണ്ടു കഴിയുന്നതോടെയാണ് പ്രേക്ഷകന് മനസ്സിലാവുക. Spain, France, Azerbaijan, Kazakhstan, Turkey, UK എന്നിവിടങ്ങളിൽ ചിത്രീകരിച്ച വൻ പണം മുടക്കി ചിത്രം, ലോകത്താകമാനമുള്ള ബോണ്ട് പ്രേമികൾക്ക് ദൃശ്യ വിരുന്നാണ്.\
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #English #James_Bond_Movie_Fest #Thriller

👍62❤5🥰3😱1
Msone Official
Photo
#MSone Release - 2995
Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)
Episode - 12
എപ്പിസോഡ് - 12
ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ
IMDb ⭐️ 8.8/10
വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.
ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന് സോള്‍ ഗുഡ്മാന് എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.
ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്മന്ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.
ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ
ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Web_Series

👍33❤2
ആക്ഷൻ സിനിമകളുടെ തമ്പുരാൻ ജയിംസ്ബോണ്ടിന്റെ എല്ലാ സിനിമകളുടേയും പരിഭാഷകൾ നമ്മുടെ എംസോണിൽ....
https://malayalamsubtitles.org/category/fest/james-bond-movie-fest/

👍58🔥15❤10🎉4
Msone Official
Photo
#MSone Release - 3062
#MSoneGoldRelease
Sex, Lies, and Videotape (1989)
സെക്സ്, ലൈസ്, ആൻഡ് വീഡിയോടേപ്പ് (1989)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Steven Soderbergh
പരിഭാഷ : പ്രജുൽ പി
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ
IMDb ⭐️ 7.2/10
ഒരു പ്രാദേശിക നിയമ സ്ഥാപനത്തിൽ ജൂനിയർ വക്കീലായ ജോണും ആനും തമ്മിൽ വിവാഹിതരാണ്. ആൻ ജോണുമായുള്ള വിവാഹത്തിൽ അത്ര സന്തുഷ്ടയല്ല. അതേസമയം ജോൺ ആനിന്റെ സഹോദരി സിന്തിയയുമായി അടുപ്പത്തിലാണ്. ഈ സമയത്താണ് ജോണിന്റെ പഴയകാല സുഹൃത്തായ ഗ്രഹാം ജോണിന്റെ വീട്ടിൽ താമസിക്കാൻ വരുന്നത്. വിചിത്രമായ ചില ശീലങ്ങളുള്ള ഗ്രഹാമിന്റെ കടന്നുവരവ് ആനിൻ്റേയും ജോണിൻ്റേയും സിന്തിയയുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിൽ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.
സ്റ്റീവൻ സോഡർബർഗ് സംവിധാനം ചെയ്ത് 1989-ൽ റിലീസായ ഈ ചിത്രം ആ വർഷത്തെ കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാം ഡി’ഓർ പുരസ്കാരവും, ജെയിസ് സ്പേഡർ മികച്ച നടനുള്ള പുരസ്കാരവും നേടുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #MsoneGold

👍67❤3👏1
Msone Official
Photo
#MSone Release - 3063
Les revenants Season 02 (2015)
ലെ റെവെനന്റ് സീസൺ 02 (2015)
ഭാഷ : ഫ്രഞ്ച്
സംവിധാനം : Fabrice Gobert, Frédéric Goup & Frédéric Mermoud
പരിഭാഷ: പ്രശോഭ് പി.സി.
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ
IMDb ⭐️ 8.1/10
ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. വീട്ടുകാർക്ക് അത്ഭുതവും ഭയവും സന്തോഷവുമെല്ലാം ഒരുമിച്ച് വരുന്ന അവസ്ഥ.
ഇതേ സമയത്താണ് ദുരൂഹമായ സാഹചര്യത്തിൽ ഒരു ആൺകുട്ടി ആ നാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ജൂലി എന്നൊരു നേഴ്സിൻ്റെ ഒപ്പം കൂടിയ അവൻ, അവളെ വിട്ടുപോകാനും കൂട്ടാക്കുന്നില്ല. ദുരൂഹമായ സാഹചര്യത്തിൽ പലരും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ, ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉയരുന്നു.
സസ്പെൻസും ഡാർക്ക് മൂഡും നിലനിർത്തുന്ന സീരീസിൻ്റെ ആദ്യ സീസൺ റോട്ടൺ ടൊമാറ്റോസിൽ 100% റേറ്റിങ് നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #French #Horror #Mystery #Web_Series

👍68❤19🔥3👏3🥰2😱1🕊1
Msone Official
Photo
#MSone Release - 3064
March of the Penguins (2005)
മാർച്ച് ഓഫ് ദ പെൻഗ്വിൻസ് (2005)
ഭാഷ : ഫ്രഞ്ച്
സംവിധാനം : Luc Jacquet
പരിഭാഷ : ഷാഫി വെൽഫെയർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡോക്യുമെന്ററി, ഫാമിലി
IMDb ⭐️ 7.5/10
സ്വന്തം കുടുംബത്തെ ഞാൻ സ്നേഹിക്കുന്ന പോലെ ആരും സ്നേഹിച്ചു കാണില്ല എന്ന് ഏതൊരാൾ അവകാശപ്പെടുന്നുവോ അവർ കാണേണ്ട ഒരു ഡോക്യുമെന്ററിയാണ് 2005 ല്‍ Luc Jacquet അണിയിച്ചൊരുക്കിയ മാർച്ച് ഓഫ് ദ പെൻഗ്വിൻസ്. Morgan Freeman ന്റെ ഘനഗംഭീരമായ സ്വരത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ഉദ്യമം കഠിനമായ അന്റാർട്ടിക്കയിലെ കാലാവസ്ഥയിൽ രണ്ട് ഫോട്ടോഗ്രാഫർമാർ ഒരു വർഷത്തോളം ചിലവഴിച്ച ശേഷമാണ് നിർമ്മിച്ചിരിക്കന്നത്.
എന്റെ ഇപ്പോഴത്തെ തണലുകൾ പണ്ട് എന്റെ അച്ഛൻ കൊണ്ട വെയിലുകളാണ് എന്ന വരികളെ അന്വർത്ഥമാക്കുന്നു ഈ ഡോക്യുമെന്ററി. തന്റെ കുട്ടികളെ വളർത്താൻ ഒരു ആൺ പെൻഗ്വിൻ എത്ര മാത്രം കഷ്ടത അനുഭവിക്കുന്നു എന്നത് ഇത് കണ്ട് തന്നെ അറിയണം.
(കടപ്പാട്)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Documentary #Family #French

👍56❤13🔥4🥰1
Msone Official
Photo
#MSone Release - 3065
Darlings (2022)
ഡാർലിങ്സ് (2022)
ഭാഷ : ഹിന്ദി
സംവിധാനം : Jasmeet K Reen
പരിഭാഷ : വിഷ് ആസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ഡ്രാമ, ത്രില്ലർ
IMDb ⭐️ 6.7/10
2022-ല്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയ ഡാര്‍ലിങ്സ്, പ്രണയിച്ച് വിവാഹം കഴിച്ച, റയില്‍വേ ഉദ്യോഗസ്ഥനായ ഹംസയുടെയും ഭാര്യ ബദ്രു എന്ന ബദറുനിസ്സയുടെയും കഥയാണ് പറയുന്നത്. ഭാര്യയോട് സ്നേഹമുണ്ടെങ്കിലും, ഭാര്യയെ ഒരുപാട് ഉപദ്രവിക്കുന്ന,
പിന്നെ എല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ എന്ന വാദത്തിലൂടെ ഭാര്യയെ കയ്യിലെടുക്കുന്ന മദ്യപാനിയായ ഹംസയും, ഉപദ്രവങ്ങളില്‍ പൊറുതി മുട്ടിയ, അതേസമയം ഭര്‍ത്താവിനെ ഒരുപാട് സ്നേഹിക്കുന്ന ബദ്രുവും. ഇതിങ്ങനെ തുടര്‍ന്ന് വരവേ നടക്കുന്ന ഒരു സംഭവം ബദ്രുവിനെ ചില കാര്യങ്ങള്‍ ചെയ്യാന്‍ നിര്ബന്ധിതയാക്കുന്നു.
ഗാര്‍ഹികപീഡനമാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയമെങ്കിലും ഇതുവരെ കണ്ടു പരിചയിച്ച രീതിയിലല്ലാത്ത അവതരണമാണ് സംവിധായക Jasmeet K. Reen ന്റെ ആദ്യ ചിത്രത്തിന്റെ മികവ്. ഗാര്‍ഹികപീഡനം, അബ്യുസിവ് റിലേഷൻഷിപ്പ് തുടങ്ങിയ വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടുത്താതെ, ബ്ലാക്ക് കോമഡിയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. പൊതുവെ വളരെ സീരിയസ് മൂഡിൽ പറഞ്ഞുപോകാറുള്ളതിൽ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്റ് കൊണ്ടും ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു തുടങ്ങിയ അഭിനേതാക്കളുടെ പ്രകടനങ്ങൾ കൊണ്ടും മികച്ചൊരു ഒരു ഹിന്ദി ചിത്രമാണ് ഡാര്‍ലിങ്സ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Drama #Hindi #Thriller

👍98❤13😢7😁6🤩4👏2🏆1