Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
✨Happy New Year 💫
❤230🎉34👍16🤩9🥰8👏7😢7
👍48❤10😁10😱8🔥3👏1
Msone Official
Photo
#MSone Release - 3127

Smile (2022)
സ്‌മൈൽ (2022)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Parker Finn
പരിഭാഷ : സാമിർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഹൊറർ, മിസ്റ്ററി, ത്രില്ലർ

IMDb ⭐️ 6.6/10

2022-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ, ഹൊറർ ചിത്രമാണ് സ്‌മൈൽ.

ഡോ. റോസ് കോട്ടർ ഒരു തെറാപ്പിസ്റ്റാണ്. ഒരു ദിവസം ഒരു പേഷ്യന്റിനെ കാണുന്നതിനിടയിൽ ആ പേഷ്യന്റ് റോസിന്റെ മുൻപിൽ വെച്ച് ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്ന സമയത്ത് ആ പേഷ്യന്റ് ചിരിക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഭയപ്പെടുത്തുന്ന പലതും റോസ് എക്സ്പീരിയൻസ് ചെയ്യാൻ തുടങ്ങി. ആ പേഷ്യന്റിന്റെ ആത്മഹത്യയുടെയും, റോസ് എക്സ്പീരിയൻസ് ചെയ്യുന്ന കാര്യങ്ങളുടെയും പിന്നിലുള്ള രഹസ്യങ്ങളെത്തേടിയുള്ള റോസിന്റെ യാത്രയാണ് ചിത്രം പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #English #Horror #Mystery #Thriller
👍43🔥32❤13😱10😁4🎉4🥰2👏2🤩2
😱42🔥35👍16❤2🥰2👏1
Msone Official
Photo
#MSone Release - 3122

The Walking Dead – Season 08 (2017)
ദ വാക്കിങ് ഡെഡ് – സീസൺ 08 (2017)

Episodes 09-16
എപ്പിസോഡ്സ് 09-16

ഭാഷ : ഇംഗ്ലീഷ്
നിർമാണം : Idiot Box Productions
പരിഭാഷ : ഗിരി പി. എസ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, ഹൊറർ, ത്രില്ലർ

IMDb ⭐️ 8.1/10

ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്.

അതിജീവനം ഒരാവശ്യമായി വരുമ്പോള്‍, ജീവിതമെന്ന പേരിൽ നമ്മൾ സങ്കൽപിച്ചെടുത്ത അർത്ഥങ്ങൾ ഒന്നുമല്ലാതാകും. ജീവന്റെ അർത്ഥം ‘ജീവനോടെ നിലനിൽക്കുക’ എന്ന് മാത്രമാകും. ബന്ധങ്ങൾ നശിക്കും. സൗഹൃദങ്ങള്‍ ഇല്ലാതാകും. നരഭോജികളായ മൃഗങ്ങളെ പോലെ നമ്മള്‍ പരസ്പരം കടിച്ചു കീറും. ഇത്രേയുള്ളൂ മനുഷ്യന്മാർ!

റിക്ക് ഗ്രൈംസ് എന്ന പോലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സംഭവിക്കുന്ന ഒരപകടത്തിൽ, അയാളുടെ ബോധം നശിച്ച് അയാള്‍ കോമയിലാകുന്നു. അതിൽ നിന്ന് ഉണരുന്ന റിക്കിന് കാണേണ്ടി വരുന്നത് ഒരു പുതിയ ലോകമാണ്! ആളൊഴിഞ്ഞ ആശുപത്രി കെട്ടിടവും, ചോര പതിഞ്ഞ ചുവരുകളും, അയാളെ പുറം ലോകത്തെ ഭീകരതയിൽ കൊണ്ടെത്തിക്കുന്നു. ‘വാക്കേഴ്സ്’ എന്ന് പേരിട്ട് വിളിക്കുന്ന സോംബികൾ, മനുഷ്യരെ കടിച്ചു കീറി ചോര കുടിക്കുന്ന ഒരു ലോകം അയാളെ കാത്തിരിക്കുകയായിരുന്നു. സ്വന്തം ഭാര്യയും മകനും ജീവനോടെയുണ്ടോ എന്നു പോലും അയാൾക്കറിയില്ല. സഹായിക്കാനോ, സഹതപിക്കാനോ കൂടെ ആരുമില്ല. ചുറ്റും മനുഷ്യ മാംസത്തിന്റെ ഗന്ധം തേടിയലയുന്ന ശവങ്ങളുടെ മുഖം മാത്രം! പ്രതീക്ഷയുടെ ഒരു കണിക പോലും, അയാളെ എവിടെയും കാത്തിരിക്കുന്നില്ല.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ദി വാക്കിങ് ഡെഡ് സീരീസിന്റെ മറ്റ് സീസണുകൾ

ദ വാക്കിങ് ഡെഡ് – സീസൺ 01 (2010)
ദ വാക്കിങ് ഡെഡ് – സീസൺ 02 (2011)
ദ വാക്കിങ് ഡെഡ് – സീസൺ 03 (2012)
ദ വാക്കിങ് ഡെഡ് – സീസൺ 04 (2013)
ദ വാക്കിങ് ഡെഡ് – സീസൺ 05 (2014)
ദ വാക്കിങ് ഡെഡ് – സീസൺ 06 (2015)
ദ വാക്കിങ് ഡെഡ് – സീസൺ 07 (2016)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Thriller #Web_Series
👍53😱34🔥14❤12🎉5😢3🤩3🥰1👏1😁1
👍20🥰19🤩4👏2😁1
Msone Official
Photo
#MSone Release - 3128

Fringe Season 2 (2009)
ഫ്രിഞ്ച് സീസൺ 2 (2009)

Episodes 01-12
എപ്പിസോഡ്‌സ് 01-12

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Bad Robot Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ

IMDb ⭐️ 8.4/10

ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്.

ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ ഭീകരമായ രീതിയിൽ മരിച്ചു വീഴുന്നത്.

ഈ കേസിന്റെ അന്വേഷണ ചുമതല “Oliva Dunham” എന്ന ചുറുചുറുക്കുള്ള ഒരു FBI ഓഫീസർക്ക് ആയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതൽ ഒലിവിയയുടെ ചുറ്റം നടക്കുന്നതെല്ലാം വിശ്വസിക്കാനാവാത്ത വിചിത്രമായ കാര്യങ്ങളാണ്.

Pattern എന്നു വിളിപ്പേരുള്ള ഇത്തരം പല വിചിത്ര സംഭവങ്ങളും മുന്നേയും നടന്നിട്ടുണ്ട് എന്നു മനസ്സിലാക്കുന്ന ഒലിവിയ, വാൾട്ടർ എന്ന സയൻറ്റിസ്റ്റിന്റെയും അയാളുടെ മകന്റെയും സഹായത്തോടുകൂടി ഈ വിചിത്ര സംഭവങ്ങളുടെ കാരണം തേടി നടത്തുന്ന അന്വേഷണങ്ങൾ ആണ് സീസൺ 1 മെയിൻ പ്ലോട്ട്.

20 എപ്പിസോഡുകളാണ് സീസൺ 1-ൽ ഉള്ളത്. ഒന്നര മണിക്കൂറിന് അടുത്തുള്ള Pilot എപ്പിസോഡ് ഒഴിച്ചു നിർത്തിയാൽ ബാക്കി എപ്പിസോഡുകൾ എല്ലാം ഏതാണ്ട് 50 min ലെങ്ത് ആണ്.

ലോസ്റ്റ് പോലെ തുടക്കം മുതൽ ഒരുപാട് മിസ്റ്ററി നിലനിർത്തി കൊണ്ടു മുന്നോട്ട് പോകുന്ന സീരീസാണ്. മിക്കവാറും ഓരോ എപ്പിസോഡും ഒരു അന്വേഷണമായിരിക്കും. അതിനിടയിൽ കൂടെ മെയിൻ പ്ലോട്ട് ഒരു പൂവ് വിരിയുന്നത് പോലെ വളരെ സാവധാനമാണ് ഡെവലപ്പ് ചെയ്തുവരുന്നത്.

മെയിൻ പ്ലോട്ട് ഡെവലപ്പ് ചെയ്യാത്ത ഫില്ലറുകൾ എന്ന് വിളിക്കാവുന്ന ഏതാനും എപ്പിസോഡുകളും ഓരോ സീസണുകളിലും ഉണ്ട്. അവ വഴിയാകും ചിലപ്പോഴെല്ലാം കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഡെവലപ്പ് ചെയ്യുന്നത്.

കടപ്പാട് : Mukesh Muke

എംസോൺ റിലീസ് ചെയ്തിട്ടുള്ള ഫ്രിഞ്ച് സീരീസിന്റെ മറ്റ് സീസണുകൾ

ഫ്രിഞ്ച് സീസൺ 1 (2008)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Mystery #Sci_Fi #Web_Series
👍64❤25🔥6🥰3👏2🎉2🤩1
🔥114👍24😱13👏6🤩5❤3🥰1
Msone Official
Photo
#MSone Release - 3129

Alice in Borderland Season 2 (2022)
ആലീസ് ഇൻ ബോർഡർലാൻഡ് സീസൺ 2 (2022)

ഭാഷ : ജാപ്പനീസ്
സംവിധാനം : Shinsuke Sato
പരിഭാഷ: ഹബീബ് ഏന്തയാർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ഫാന്റസി, മിസ്റ്ററി

IMDb ⭐️ 7.6/10

ലോകപ്രശസ്തമായ കൊറിയൻ നെറ്റ്ഫ്ലിക്സ് സീരീസായ സ്ക്വിഡ് ഗെയിം ഇറങ്ങുന്നതിനു മുൻപ്, അതേ തീം ബേസ് ചെയ്ത് കൊണ്ട് ജാപ്പനീസിൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കിടിലൻ സീരീസാണ് ആലീസ് ഇൻ ബോർഡർലാൻഡ്. സ്ക്വിഡ് ഗെയിമിന് കിട്ടിയ പോപ്പുലാരിറ്റിയും പ്രശംസകളും ഈ സീരീസിന് കിട്ടാത്തതാണ് ഈ സീരീസിനെ ആളുകളിലേക്ക് അധികം എത്തിക്കാതിരുന്നത്. 2020 ഡിസംബറിൽ ഇറങ്ങിയ സീരീസിന്റെ രണ്ടാമത്തെ സീസണാണ് ഇപ്പോൾ 8 എപ്പിസോഡുകളിലായി നെറ്റ്ഫ്ലിക്സിൽ വന്നിരിക്കുന്നത്.

ഉറ്റസുഹൃത്തുക്കളായ അരിസുവും ചോട്ടയും കറുബെയും ഒരു ഗെയിം ലോകത്തേക്ക് എത്തിപ്പെടുകയും, ശേഷം സംഭവിക്കുന്ന കാര്യങ്ങളുമായിരുന്നു നമ്മൾ കണ്ടത്. സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ഗെയിമുകൾ. ഗെയിം ഉപേക്ഷിക്കുന്നവർക്കും ഗെയിമിൽ തോൽക്കുന്നവർക്കും മരണം തന്നെയാണ് വിധി. കളിച്ചു ജയിക്കുക അല്ലാതെ വേറെ നിവർത്തിയില്ല. ചീട്ടിലെ നമ്പർ ഗെയിമുകളുടെ അവസാന ഗെയിമായി ബീച്ചിൽ നടന്ന വൻ കൂട്ടക്കൊലയ്ക്ക് ശേഷം ആ ലോകത്ത് അവശേഷിച്ചവർക്ക് എന്ത് സംഭവിച്ചു എന്നതാണ് സീസൺ 2 പറയുന്നത്. നമ്പർ കാർഡുകളുടെ അവസാനം ഫെയ്സ് കാർഡുകളായ കിംഗ്, ക്വീൻ, ജാക്ക് രംഗപ്രവേശം ചെയ്യുകയാണ്. അവിടുന്നങ്ങോട്ട് കഥ മാറുകയാണ്. ആരാണ് ഈ ഗെയിമിന് പിന്നിൽ? ആരാണ് ടോക്കിയോയിലെ ജനങ്ങളെ അപ്രത്യക്ഷമാക്കിയത്? അവർക്ക് എന്താണ് സംഭവിച്ചത്?

കഥയുടെ ചടുലത ഒരു നിമിഷം പോലും കൈവിടാത്ത തരത്തിലുള്ള മേക്കിംഗ്, മികച്ച അഭിനയ മുഹൂർത്തങ്ങൾ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, സീറ്റ് എഡ്ജ് ത്രില്ലർ സാഹചര്യങ്ങൾ, ആശയക്കുഴപ്പത്തിലാക്കുന്ന കഥാഗതി. എല്ലാം കൊണ്ടും ആക്ഷൻ, ത്രില്ലർ, സസ്പെൻസ്, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് ”ആലീസ് ഇൻ ബോർഡർലാൻഡ്“.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Fantasy #Japanese #Mystery #Web_Series
❤118👍96🔥45😱10🤩6🎉4👏3😁2😢2🥰1
👍25❤21😁3😱3🥰2🎉1
Msone Official
Photo
#MSone Release - 3130

Crimson Peak (2015)
ക്രിംസൺ പീക്ക് (2015)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Guillermo del Toro
പരിഭാഷ: അഭിഷേക് പി യു
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, ഹൊറർ, മിസ്റ്ററി

IMDb ⭐️ 6.5/10

മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് ഉൾപ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയ ഗില്ലെർമോ ഡെൽ ടോറോയുടെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ റൊമാന്റിക് ഹൊറർ ചിത്രമാണ് ക്രിംസൺ പീക്ക്.

തന്റെ അച്ഛന്റെ എതിർപ്പുകൾ മറികടന്ന് ഈഡിത്, സർ തോമസ് ഷാർപ്പിനെ വിവാഹം ചെയ്യുന്നു.തുടർന്ന് ഷാർപ്പ് വസതിയിലെത്തുന്ന ഈഡിത് ആ ബംഗ്ലാവ് പ്രേതങ്ങളാൽ നിറഞ്ഞതാണെന്ന് മനസിലാക്കുന്നു. തന്റെ ഭർത്താവിന്റെ രഹസ്യങ്ങളെയും ആ ബംഗ്ലാവിൽ നടന്ന ദുർമരണങ്ങളെയും കുറിച്ചുള്ള ഈഡിത്തിന്റെ അന്വേഷണങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.

സിനിമയിലുടനീളം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോം ഹിഡിൽസ്റ്റന്റെയും ജെസ്സിക്ക ചാസ്റ്റൈന്റെയും മിയ വസികൗസ്ക്കയുടെയും പ്രകടനം വേറിട്ടുനിൽക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Mystery
👍110❤20😁5😱5🥰4
👍34❤13🔥12👏8
Msone Official
Photo
#MSone Release - 3124

If You Wish Upon Me [K-Drama] (2022)
ഇഫ് യൂ വിഷ് അപ്പോൺ മി [കെ-ഡ്രാമ] (2022)

Episodes 11-16
എപ്പിസോഡ്സ് 11-16

ഭാഷ : കൊറിയൻ
സംവിധാനം : Yong-wan Kim
പരിഭാഷ : ജീ ചാങ് വൂക്ക്
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ഡ്രാമ, റൊമാൻസ്

IMDb ⭐️ 8.2/10

യൂൻ ഗ്യോ രേ എന്ന ചെറുപ്പക്കാരൻ ജീവിതത്തിന്റെ നല്ലൊരു പങ്ക് കഴിച്ചു കൂട്ടിയത് അനാഥാലയത്തിലും പിന്നെ ജയിലിലുമായിരുന്നു.ഒരിക്കൽ ട്രാഫിക് നിയമ ലംഘനത്തിൻ്റെ പേരിൽ, കോടതി വിധിച്ച ശിക്ഷാ നടപടിയുടെ ഭാഗമായി കമ്യൂണിറ്റി സർവീസ് ചെയ്യാനായി ഗ്യോ രേ അവസാനം എത്തപ്പെട്ടത് ഒരു ഹോസ്പിസ് ഹോസ്പിറ്റലിൽ.

മരണാസന്നരായ രോഗികളുടെ അവസാന ആഗ്രഹം സഫലമാക്കുന്ന, “വിഷ് ഗ്രാൻ്റിങ്ങിന്റെ അവഞ്ചേഴ്സ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന “ടീം ജീനി” യുടെ ഭാഗമായി ക്യാപ്റ്റൻ കാങ് തേ ഷിക്കിൻ്റെ കീഴിൽ നിർബന്ധിത കമ്യൂണിറ്റി സർവീസ് നടത്താൻ അയാൾ നിയോഗിക്കപ്പെടുന്നു. എന്നാൽ സ്വാർത്ഥതയും തന്നിഷ്ടവും നിറഞ്ഞ പെരുമാറ്റം മൂലം ടീം അംഗങ്ങൾക്കും രോഗികൾക്കും അയാളൊരു തലവേദനയായി മാറുന്നു.

ജീവിതത്തോടുള്ള വെറുപ്പ് മൂലം മനസ്സ് തുറന്ന് ചിരിക്കാൻ പോലും കഴിയാതെയാണ് അവിടെ എത്തുന്നതെങ്കിലും, രോഗികളോട് ഇടപഴകി അവരുടെ അവസാന ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതിലൂടെ തൻ്റെ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും പതിയെ യൂൻ ഗ്യോ രേ കണ്ടെത്തുന്നു.

മരണത്തേക്കാൾ തന്നെ ഭയപ്പെടുത്തുന്നത് ജീവിതമാണ് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന യൂൻ ഗ്യോ രേ അവസാനം ജീവിതത്തിന്റെ മഹത്വവും സൗന്ദര്യവും കണ്ടെത്തുന്നിടത്താണ് “ഇഫ് യൂ വിഷ് അപ്പോൺ മി” എല്ലാത്തരത്തിലും ഒരു ഹീലിങ് ഡ്രാമ ആയി മാറുന്നത്. കിം യോങ് വാനിന്റെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ഈ ഡ്രാമയിൽ ജീ ചാങ് വൂക്, സങ് ദോങ് ഇൽ, ചോയ് സൂ യങ് എന്നിവർ ജീവൻ നൽകിയ പ്രധാന കഥാപാത്രങ്ങളുടെ കെമിസ്ട്രി എടുത്ത് പറയേണ്ടതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Korean #Romance #Web_Series
👍80🤩4👏3❤1🦄1
👍52🥰22❤16🔥3👏2😱2
Msone Official
Photo
#MSone Release - 3131

Panchayat Season 2 (2022)
പഞ്ചായത്ത് സീസൺ 2 (2022)

ഭാഷ : ഹിന്ദി
സംവിധാനം : Deepak Kumar Mishra
പരിഭാഷ : സജിൻ എം എസ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ

IMDb ⭐️ 8.9/10

2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് പഞ്ചായത്ത്. TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ മാത്രമാണ്. കാരണം, മനസ്സില്ലാമനസ്സോടെ അഭിഷേക് പഞ്ചായത്ത് സെക്രട്ടറിട്ടറിയായി ചാർജ് എടുത്തപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന നമ്മളും ഫുലേരയിലെത്തിയിരുന്നു. 8 എപ്പിസോഡുകൾക്ക് ശേഷം ആദ്യ സീസൺ അവസാനിച്ചപ്പോൾ നമ്മൾ ഓരോരുത്തരും ആഗ്രഹിച്ചിരുന്നു ഫുലേരയിലേക്ക് ഒന്നുകൂടെ പോവാൻ.

2022-ൽ റിലീസ് ചെയ്ത സീസൺ 2 വിന്റെ കഥ തുടങ്ങുന്നത് ആദ്യ സീസണിൽ കഥ എവിടെ അവസാനിച്ചോ അതിന്റെ ഏതാനും മാസങ്ങൾക്ക് ശേഷമാണ്. ഫുലേരയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്ന അഭിഷേക് ഇപ്പോൾ ഫുലേരയുമായി ഇണങ്ങി തുടങ്ങിയിരിക്കുന്നു. ഒപ്പം ഒരിക്കൽ പരാജയപ്പെട്ട CAT എക്‌സാമിന് വീണ്ടും തയ്യാറെടുക്കുന്ന അഭിഷേക് നേരിടുന്ന പ്രശ്നങ്ങളും, ഗ്രാമത്തിലെ നിഷ്കളങ്കരായ നാട്ടുകാരുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളുമെല്ലാം കോർത്തിണക്കിയ സീരീസ്, ആദ്യ ഭാഗത്തോട് നീതിപുലർത്തുന്ന മികച്ചൊരു 2-ആം സീസൺ തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Hindi #Web_Series
👍138❤74👏10🥰6😢5😱2🎉1🏆1
👍24🔥2❤1😱1
Msone Official
Photo
#MSone Release - 3132

14 Blades (2010)
14 ബ്ലേഡ്സ് (2010)

ഭാഷ : മാൻഡറിൻ
സംവിധാനം : Daniel Lee
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ഹിസ്റ്ററി, ത്രില്ലർ

IMDb ⭐️ 6.3/10

സ്വന്തം രാജ്യവും അധികാരവും ശക്തിപ്പെടുത്താനായി മിങ് ചക്രവർത്തി അനാഥരായ കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് പരിശീലനം നൽകി അവരെവെച്ച് ഒരു പ്രതിരോധ സംഘത്തെ ഉണ്ടാക്കിയെടുത്തു. ആ സംഘത്തിലെ ഏറ്റവും മികച്ച പോരാളിയെ വിളിക്കുന്ന പേരാണ് ചിങ്ലോങ്. നല്ലൊരു രാജാവിന്റെ കീഴിൽ രാജ്യത്തേയും ജനങ്ങളെയും പ്രതിരോധിച്ച അവർ, ഭരണം മാറി ഒരു ദുഷ്ടനായ ചക്രവർത്തി വന്നപ്പോൾ അവർ അതി ക്രൂരരായ കൊലയാളിസംഘമായി മാറി. ചക്രവർത്തിക്ക് വേണ്ടി ആരെ കൊല്ലാനും അവർക്ക് മടിയില്ലായിരുന്നു.

ഒരുനാൾ, ഭരണം അട്ടിമറിക്കാൻ ആസൂത്രണം ചെയ്യുന്നുണ്ടെന്ന വാർത്ത അറിഞ്ഞ ചക്രവർത്തി, അവരെ വകവരുത്താനായി ചിങ്ലോങ്ങിനെ പറഞ്ഞയക്കുന്നു. എന്നാൽ അവിടെയെത്തിപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് ചിങ്ലോങ്ങിന് മനസ്സിലായത്.
അവിടുന്ന് രക്ഷപ്പെട്ട ചിങ്ലോങ്ങിനെ രാജ്യദ്രോഹിയായി മുദ്രകുത്തി, അവനെ കൊല്ലാനായി അധികാരികൾ ആളുകളെ അയക്കുകയും ചെയ്തു. ശേഷം, സത്യാവസ്ഥ അറിയാനും തന്റെ നിരപരാധിത്വം തെളിയിക്കാനുമുള്ള ചിങ്ലോങ്ങിന്റെ ശ്രമങ്ങളാണ് സിനിമയിലുടനീളം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #History #Mandarin #Thriller
👍64❤5🔥2🥰2
👍14❤5🤩2👏1
Msone Official
Photo
#MSone Release - 3133

Fireworks (1997)
ഫയർവർക്ക്സ് (1997)

ഭാഷ : ജാപ്പനീസ്
സംവിധാനം : Takeshi Kitano
പരിഭാഷ : മനീഷ് ആനന്ദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ക്രൈം, ഡ്രാമ, റൊമാൻസ്

IMDb ⭐️ 7.7/10

ഡിറ്റക്ടീവുകളായ നിഷിയും ഹൊറിബേയും സഹപ്രവർത്തകർ എന്നതിലുപരി ബാല്യകാലം മുതൽക്കേയുള്ള ഉറ്റ സുഹൃത്തുക്കളാണ്. മകളുടെ മരണവും, ഭാര്യയുടെ ഭേദമാക്കാനാകാത്ത ക്യാൻസറും ഇതിനകം നിഷിയെ വല്ലാതെ വിഷണ്ണനാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഒരു ദൗത്യത്തിനിടയ്ക്ക് വച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ നിഷി സന്ദർശിക്കാൻ പോയ വേളയിൽ ഹൊറിബേയ്ക്കും മറ്റൊരു സഹപ്രവർത്തകനായ തനാകയ്ക്കും കുറ്റവാളിയുടെ വെടിയേൽക്കുന്നത്. ഹൊറിബേയ്ക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും അരയ്ക്ക് താഴേക്ക് തളർന്നു പോയ അദ്ദേഹത്തെ സ്വന്തം ഭാര്യയും കുട്ടിയും പോലും ഉപേക്ഷിച്ചു പോയി. അതേസമയം തനാകയാകട്ടെ കൊല്ലപ്പെട്ടിരുന്നു. ഇതെല്ലാം കണ്ട് നിഷിയാകെ സ്തംഭിച്ചുപോകുന്നു. ഒരു വശത്ത് മകൾ നഷ്ടപ്പെട്ടതിന്റേയും ഭാര്യയ്ക്ക് മാറാരോഗം പിടിപെട്ടതിന്റേയും നിരാശ, മറുവശത്ത് ജീവിതത്തിന്റെ ഏക പ്രതീക്ഷയായി മാറിയ തന്റെ സുഹൃത്തിനും സഹപ്രവർത്തകനും സംഭവിച്ച അപകടത്തിന്റെ കുറ്റബോധം. ഇത് രണ്ടിനുമിടയിൽ യാതന അനുഭവിക്കുന്ന നിഷിയെന്ന ഏകാന്തനായ ഡിറ്റക്ടീവിന്റെ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണ് “ഹനാ-ബി”.
നടൻ, സംവിധായകൻ, കൊമേഡിയൻ, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ പല മേഖലകളിൽ തിളങ്ങിയ തകേഷി കിതാനോ എന്ന ബീറ്റ് തകേഷി സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് “ഹനാ-ബി” അഥവാ “ഫയർവർക്ക്സ്“. അക്രമാസക്തമായ രംഗത്തിന് ശേഷമുള്ള നിശബ്ദത പോലെ “നിശബ്ദവും ചലനവും” തമ്മിലുള്ള അതിമനോഹരമായ അന്തരം കാണിക്കുന്നതിലൂടെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള സ്വന്തം വീക്ഷണങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ സംവിധായകന്റെ കഴിവ് ശരിക്കും ശ്രദ്ധേയമാണെന്നത് ക്രൈം-ഡ്രാമാ ജോണറിൽ ഉൾപ്പെടുന്ന ഈ ആർട്ട്ഹൗസ് ചിത്രം അടിവരയിടുന്നു. തന്റെ സംവിധാന ശൈലിയുടെ മുഖമുദ്രകളായ വയലൻസിന്റേയും ഡ്രെെ ഹ്യൂമറിന്റേയും നിഹിലിസത്തിന്റേയും (ശൂന്യതാവാദം) വിഷാദത്തിന്റേയും സത്ത്‌ ഉൾക്കൊള്ളുന്ന ഈ ചിത്രം കിതാനോയുടെ സൃഷ്ടികളിലെ ഉച്ചസ്ഥാനത്തിലാണെന്ന് നിസംശയം പറയാം. തകേഷി കിതാനോ കേന്ദ്രവേഷത്തിലെത്തുക കൂടി ചെയ്ത “ഹനാ-ബി” 1997-ലെ 54-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ അവാർഡ് നേടുകയുണ്ടായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #Japanese #Romance
👍90❤5🔥2😁1😱1🤩1
👍24❤10