Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
👍24🔥2❤1😱1
Msone Official
Photo
#MSone Release - 3132

14 Blades (2010)
14 ബ്ലേഡ്സ് (2010)

ഭാഷ : മാൻഡറിൻ
സംവിധാനം : Daniel Lee
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ഹിസ്റ്ററി, ത്രില്ലർ

IMDb ⭐️ 6.3/10

സ്വന്തം രാജ്യവും അധികാരവും ശക്തിപ്പെടുത്താനായി മിങ് ചക്രവർത്തി അനാഥരായ കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് പരിശീലനം നൽകി അവരെവെച്ച് ഒരു പ്രതിരോധ സംഘത്തെ ഉണ്ടാക്കിയെടുത്തു. ആ സംഘത്തിലെ ഏറ്റവും മികച്ച പോരാളിയെ വിളിക്കുന്ന പേരാണ് ചിങ്ലോങ്. നല്ലൊരു രാജാവിന്റെ കീഴിൽ രാജ്യത്തേയും ജനങ്ങളെയും പ്രതിരോധിച്ച അവർ, ഭരണം മാറി ഒരു ദുഷ്ടനായ ചക്രവർത്തി വന്നപ്പോൾ അവർ അതി ക്രൂരരായ കൊലയാളിസംഘമായി മാറി. ചക്രവർത്തിക്ക് വേണ്ടി ആരെ കൊല്ലാനും അവർക്ക് മടിയില്ലായിരുന്നു.

ഒരുനാൾ, ഭരണം അട്ടിമറിക്കാൻ ആസൂത്രണം ചെയ്യുന്നുണ്ടെന്ന വാർത്ത അറിഞ്ഞ ചക്രവർത്തി, അവരെ വകവരുത്താനായി ചിങ്ലോങ്ങിനെ പറഞ്ഞയക്കുന്നു. എന്നാൽ അവിടെയെത്തിപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് ചിങ്ലോങ്ങിന് മനസ്സിലായത്.
അവിടുന്ന് രക്ഷപ്പെട്ട ചിങ്ലോങ്ങിനെ രാജ്യദ്രോഹിയായി മുദ്രകുത്തി, അവനെ കൊല്ലാനായി അധികാരികൾ ആളുകളെ അയക്കുകയും ചെയ്തു. ശേഷം, സത്യാവസ്ഥ അറിയാനും തന്റെ നിരപരാധിത്വം തെളിയിക്കാനുമുള്ള ചിങ്ലോങ്ങിന്റെ ശ്രമങ്ങളാണ് സിനിമയിലുടനീളം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #History #Mandarin #Thriller
👍64❤5🔥2🥰2
👍14❤5🤩2👏1
Msone Official
Photo
#MSone Release - 3133

Fireworks (1997)
ഫയർവർക്ക്സ് (1997)

ഭാഷ : ജാപ്പനീസ്
സംവിധാനം : Takeshi Kitano
പരിഭാഷ : മനീഷ് ആനന്ദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ക്രൈം, ഡ്രാമ, റൊമാൻസ്

IMDb ⭐️ 7.7/10

ഡിറ്റക്ടീവുകളായ നിഷിയും ഹൊറിബേയും സഹപ്രവർത്തകർ എന്നതിലുപരി ബാല്യകാലം മുതൽക്കേയുള്ള ഉറ്റ സുഹൃത്തുക്കളാണ്. മകളുടെ മരണവും, ഭാര്യയുടെ ഭേദമാക്കാനാകാത്ത ക്യാൻസറും ഇതിനകം നിഷിയെ വല്ലാതെ വിഷണ്ണനാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഒരു ദൗത്യത്തിനിടയ്ക്ക് വച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ നിഷി സന്ദർശിക്കാൻ പോയ വേളയിൽ ഹൊറിബേയ്ക്കും മറ്റൊരു സഹപ്രവർത്തകനായ തനാകയ്ക്കും കുറ്റവാളിയുടെ വെടിയേൽക്കുന്നത്. ഹൊറിബേയ്ക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും അരയ്ക്ക് താഴേക്ക് തളർന്നു പോയ അദ്ദേഹത്തെ സ്വന്തം ഭാര്യയും കുട്ടിയും പോലും ഉപേക്ഷിച്ചു പോയി. അതേസമയം തനാകയാകട്ടെ കൊല്ലപ്പെട്ടിരുന്നു. ഇതെല്ലാം കണ്ട് നിഷിയാകെ സ്തംഭിച്ചുപോകുന്നു. ഒരു വശത്ത് മകൾ നഷ്ടപ്പെട്ടതിന്റേയും ഭാര്യയ്ക്ക് മാറാരോഗം പിടിപെട്ടതിന്റേയും നിരാശ, മറുവശത്ത് ജീവിതത്തിന്റെ ഏക പ്രതീക്ഷയായി മാറിയ തന്റെ സുഹൃത്തിനും സഹപ്രവർത്തകനും സംഭവിച്ച അപകടത്തിന്റെ കുറ്റബോധം. ഇത് രണ്ടിനുമിടയിൽ യാതന അനുഭവിക്കുന്ന നിഷിയെന്ന ഏകാന്തനായ ഡിറ്റക്ടീവിന്റെ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണ് “ഹനാ-ബി”.
നടൻ, സംവിധായകൻ, കൊമേഡിയൻ, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ പല മേഖലകളിൽ തിളങ്ങിയ തകേഷി കിതാനോ എന്ന ബീറ്റ് തകേഷി സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് “ഹനാ-ബി” അഥവാ “ഫയർവർക്ക്സ്“. അക്രമാസക്തമായ രംഗത്തിന് ശേഷമുള്ള നിശബ്ദത പോലെ “നിശബ്ദവും ചലനവും” തമ്മിലുള്ള അതിമനോഹരമായ അന്തരം കാണിക്കുന്നതിലൂടെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള സ്വന്തം വീക്ഷണങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ സംവിധായകന്റെ കഴിവ് ശരിക്കും ശ്രദ്ധേയമാണെന്നത് ക്രൈം-ഡ്രാമാ ജോണറിൽ ഉൾപ്പെടുന്ന ഈ ആർട്ട്ഹൗസ് ചിത്രം അടിവരയിടുന്നു. തന്റെ സംവിധാന ശൈലിയുടെ മുഖമുദ്രകളായ വയലൻസിന്റേയും ഡ്രെെ ഹ്യൂമറിന്റേയും നിഹിലിസത്തിന്റേയും (ശൂന്യതാവാദം) വിഷാദത്തിന്റേയും സത്ത്‌ ഉൾക്കൊള്ളുന്ന ഈ ചിത്രം കിതാനോയുടെ സൃഷ്ടികളിലെ ഉച്ചസ്ഥാനത്തിലാണെന്ന് നിസംശയം പറയാം. തകേഷി കിതാനോ കേന്ദ്രവേഷത്തിലെത്തുക കൂടി ചെയ്ത “ഹനാ-ബി” 1997-ലെ 54-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ അവാർഡ് നേടുകയുണ്ടായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #Japanese #Romance
👍90❤5🔥2😁1😱1🤩1
👍24❤10
Msone Official
Photo
#MSone Release - 3134

Oseam (2003)
ഓസെയാം (2003)

ഭാഷ : കൊറിയൻ
സംവിധാനം : Baek-yeob Seong
പരിഭാഷ : വിഷ്ണു ഷാജി
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആനിമേഷന്‍, ഫാമിലി

IMDb ⭐️ 6.9/10

കൊറിയൻ എഴുത്തുകാരനായ ജൊങ് ചെ-ബോങിന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കി എടുത്ത അനിമേഷൻ ചിത്രമാണ് ഓസെയാം.
ഗാമിയും, അവളുടെ അഞ്ച് വയസ്സുള്ള അനിയൻ ഗിൽസനെയും അനാഥരാണ്. ചെറുപ്പത്തിലെ കാഴ്ച നഷ്ടപെട്ട ഗാമി വളരെ സൗമ്യയും സംയമനം പാലിക്കുന്ന പെൺകുട്ടിയുമാണ്. അതേസമയം ഗിൽസനാ നേരേ തിരിച്ചു. ചെറുപ്രായത്തിന്റെ എല്ലാ കുരുത്തക്കേടുകളും അവനുണ്ട്. അത് പലപ്പോഴും അവനെ കുഴപ്പത്തിൽ ചാടിക്കുകയും ചെയ്യുന്നു. തങ്ങളുടെ അമ്മയെ അന്വേഷിച്ചുള്ള യാത്രയിൽ ഒരു ബുദ്ധ ക്ഷേത്രത്തിൽ അഭയം തേടുന്നുതും, സഹോദരിയുടെ അന്ധതയ്ക്ക് പരിഹാരം തേടി ഒരു സന്യാസിയുടെ കൂടെ ഗിൽസനാ പർവതങ്ങളിൽ ധ്യാനിക്കാൻ പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കൊറിയൻ ഫിലിം ഇൻഡസ്ട്രിയൽ നിന്നും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു കൊച്ചു അനിമേഷൻ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Animation #Family #Korean
👍50❤12
👍26❤20🔥12👏3
Msone Official
Photo
#MSone Release - 778

Black Panther (2018)
ബ്ലാക്ക് പാന്തർ (2018)

#MarvelFest - 07

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ryan Coogler
പരിഭാഷ : ഷഫീഖ് എ. പി
പോസ്റ്റർ : സംഗീത് അച്ചു
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ

IMDb ⭐️ 7.3/10

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനെട്ടാമത്തെ സിനിമയാണ് ബ്ലാക്ക് പാന്തർ.

നൂറ്റാണ്ടുകൾക്കു മുൻപ് ആഫ്രിക്കയിൽ വൈബ്രനിയം അടങ്ങുന്ന ഉൽക്ക പതിക്കുകയും പിന്നീട് അവിടെയുള്ള ഗോത്രങ്ങളെ ഒന്നിപ്പിച്ചു വക്കാണ്ട എന്ന രാജ്യം വരികയും ചെയ്യുന്നു. സാങ്കേതിക വിദ്യയിൽ വൻ മുന്നേറ്റം നടത്തിയ വക്കാണ്ട, പിന്നീട് വിഭവങ്ങളും ടെക്നോളജിയും സംരക്ഷിക്കാൻ പുറം രാജ്യങ്ങളിൽ നിന്ന് എല്ലാം മറച്ചു വെക്കുന്നു. വാക്കണ്ടൻ രാജാവായിരുന്ന റ്റ്’ചാക്കയുടെ മരണശേഷം രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്ന മകൻ റ്റ്’ചാല നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.

മറ്റ് മാർവെൽ ചിത്രങ്ങളിൽ നിന്നും വിഭിന്നമായി ശക്തമായ രാഷ്ട്രീയവും, തിരക്കഥയുമുള്ള ബ്ലാക്ക് പാന്തർ, മാർവെലിന്റെ 1 ബില്ല്യൺ ക്ലബിൽ കയറുന്ന അഞ്ചാമത് ചിത്രവുമാണ്. കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ സൂപ്പർ ഹീറോയായ ബ്ലാക്ക്‌ പന്തെറായി ചാഡ്വിക്ക് ബോസ്‌മാനും വില്ലനായി മൈക്കൽ ബി. ജോർദാനും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ വില്ലന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസയും നേടി.

ഈ സിനിമയുടെ തുടർച്ചയായ ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ 2022-ൽ പുറത്തിറങ്ങി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #MarvelFest #Sci_Fi
👍69❤17🔥5👏3😁3😱2🤩2
👍80🔥31❤5🎉4🥰2👏2
Msone Official
Photo
#MSone Release - 3135

The Last of Us Season 1 (2023)
ദ ലാസ്റ്റ് ഓഫ് അസ് സീസൺ 1 (2023)

Episodes 01-02
എപിസോഡ്സ് 01-02

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Sony Pictures Television & PlayStation Productions
പരിഭാഷ : സാമിർ, ഗിരി പി. എസ്. & വിഷ്ണു പ്രസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ

IMDb ⭐️ 9.4/10

2013-ല്‍ ആരംഭിച്ച ആക്ഷന്‍ അഡ്വഞ്ചര്‍ സോമ്പി അപ്പോകലിപ്റ്റിക് വിഭാഗത്തില്‍ വരുന്ന ദ ലാസ്റ്റ് ഓഫ്‌ അസ് എന്ന പ്രശംസ പിടിച്ചുപറ്റിയ വീഡിയോ ഗെയിമിന്റെ ലൈവ് ആക്ഷന്‍ അഡാപ്റ്റേഷനാണ് 2023-ല്‍ HBO-യിലൂടെ പുറത്തിറങ്ങിയ ദ ലാസ്റ്റ് ഓഫ് അസ്. HBO-യുടെ ആദ്യത്തെ വീഡിയോ ഗെയിം ബേസ്ഡ്‌ സീരീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

മാരകമായ ഒരു ഫങ്കല്‍ ഇന്‍ഫെക്ഷനിലൂടെ ഒരു ഗ്ലോബല്‍ പാന്‍ഡെമിക് ഉണ്ടായി 20 വര്‍ഷത്തിന് ശേഷമുള്ള പോസ്റ്റ്‌ അപ്പോകലിപ്റ്റിക് യുനൈറ്റഡ്‌ സ്റ്റേറ്റ്സിലാണ് സീരീസിന്റെ കഥ നടക്കുന്നത്. ജോയല്‍ എന്ന സ്മഗ്ലര്‍ക്ക് എല്ലി എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ ഒരു സ്ഥലത്തേക്ക് എസ്കോട്ട് ചെയ്യേണ്ട സാഹചര്യം വരികയാണ്‌. ക്വാറന്റൈന്‍ സോൺ വിട്ടു ആദ്യമായി പുറത്തുവരുന്ന പെൺകുട്ടിയും ഒപ്പമുള്ള നായകനും രോഗം ബാധിക്കപ്പെട്ടു നശിച്ച ലോകത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്, ഈ യാത്രക്കിടയില്‍ അവര്‍ക്ക് ഒരുപാട് അസാധാരണ സംഭവങ്ങളെയും മനുഷ്യരേയും ജീവികളേയും നേരിടേണ്ടി വരുന്നു, ഈ കടമ്പകൾ എല്ലാം കടന്ന് എങ്ങനെ അവർ ലക്ഷ്യത്തിലേക്ക് എത്തുന്നു എന്നതാണ് സീരീസ് കൈകാര്യം ചെയ്യുന്ന വിഷയം.

ഒറിജിനല്‍ ഗെയിം എഴുതി കോ-ഡയറക്ട് ചെയ്ത നീൽ ഡ്രക്ക്മാനും ക്രെയ്ഗ് മാസിനും എഴുതിയ 9 എപ്പിസോഡുകളാണ് ആദ്യത്തെ സീസണിലുള്ളത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English #Web_Series
❤93👍76🔥14🎉9👏5😁5😱5🥰3🤩3
👍29❤3🥰2🔥1
Msone Official
Photo
#MSone Release - 3060

Agatha Christie’s Poirot – Season 10 (2006)
അഗത ക്രിസ്റ്റീസ് പ്വാറോ – സീസൺ 10 (2006)

Cards On The Table
കാർഡ്‌സ് ഓൺ ദ ടേബിൾ

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : London Weekend Television
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി

IMDb ⭐️8.6/10

അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)

അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 6 (1994)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 7 (2000)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 8 (2001-02)
അഗത ക്രിസ്റ്റീസ് പ്വാറോ – സീസൺ 9 (2003–04)

ലണ്ടനിലെ പ്രശസ്ത കോടീശ്വരനും വിചിത്ര സ്വഭാവക്കാരനുമായ മിസ്റ്റർ ശൈത്താന തന്റെ 8 സുഹൃത്തുക്കളെ വീട്ടിൽ സൽക്കാരത്തിനായി വിളിക്കുന്നു. 8 ആളുകളിൽ കൊലപാതകം ചെയ്യാൻ കഴിയുന്ന 4 പേരും അന്വേഷണ കുതുകികളായിട്ടുള്ള 4 പേരും ആണുള്ളത്. ആ 4 പേരിൽ ലോകപ്രശസ്ത ഡിക്ടക്റ്റീവ് ഹെർക്യൂൾ പ്വാറോയും ഒരാളാണ്.

ആ സുന്ദരമായ സായാഹ്നം പെട്ടെന്ന് ശോകമൂകമായി മാറി. അവിടെയുള്ള ഒരാൾ അതീവ നിശബ്‍മായി, ക്രൂരമായി കൊലചെയ്യെപ്പെടുന്നു. ചീട്ടുകളിയിലും സൽക്കാരത്തിലും ശ്രദ്ധിച്ചിരുന്ന അവരിലൊരാൾ കൊലപാതകിയാണോ. അതോ പുറത്തുള്ള ആരെങ്കിലും ചെയ്തതാണോ എന്നറിയേണ്ട സന്ദർഭത്തിൽ പൊയ്‌റോയുടെ “ചെറിയ ചാര കോശങ്ങൾ” ഉണരാൻ തുടങ്ങുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Mystery #Web_Series
👍47❤10🔥10😱1😢1
🔥126👍37❤16🤩11😱5🥰4😢4🎉3👏2
Msone Official
Photo
#MSone Release - 3136

Wednesday Season 1 (2022)
വെനസ്ഡേ സീസൺ 1 (2022)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Tim Burto, James M & Gandja Monteiro
പരിഭാഷ : ഗിരി പി. എസ്. സാമിർ, ഹബീബ് ഏന്തയാർ & ജിതിൻ ജേക്കബ് കോശി
പോസ്റ്റർ : രോഹിത് ജി. എസ്
ജോണർ : കോമഡി, ക്രൈം, ഫാന്റസി

IMDb ⭐️ 8.2/10

ആഡംസ് ഫാമിലിയെന്ന കിറുക്കൻകുടുംബത്തിലെ കടുപ്പക്കാരി വെനസ്ഡേ ആഡംസിന് മാതാപിതാക്കളുടെ നിർബന്ധം നിമിത്തം അമാനുഷികവിദ്യാർത്ഥികൾ പഠിക്കുന്ന നെവർമോർ എന്ന അക്കാദമിയിൽ ചേരേണ്ടിവരുന്നു. എന്നാൽ അവിടെ അവളെ കാത്തിരുന്നത് ആ പട്ടണത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന തുടർക്കൊലയാളിയായ ഒരു ഭീകരജീവിയായിരുന്നു.

നാൾക്കുനാൾ തെളിഞ്ഞുവരുന്ന സ്വന്തം അതീന്ദ്രിയശക്തിയെയും, സ്വതസിദ്ധമായ അന്വേഷണബുദ്ധിയെയും, പല്ലും നഖവുമാക്കി വെനസ്ഡേ ആ മോൺസ്റ്ററിനെതിരെ കളത്തിലിറങ്ങുന്നു. ആ നിഗൂഢതയ്ക്കൊപ്പം അവൾക്ക് ചുരുളഴിക്കേണ്ടത് പതിറ്റാണ്ടുകൾക്കപ്പുറം നെവർമോറിൽ നടന്ന, ഒരു ഗോഥിക്ക് കൊലപാതകരഹസ്യം കൂടിയാണ്!

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Crime #English #Fantasy #Web_Series
👏72👍57🔥40❤16🥰8😱5😁2🎉2
👍145🔥44😁14❤9😢9😱2
Msone Official
Photo
#MSone Release - 3137

India: The Modi Question (2023)
ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ (2023)

Episode 01
എപ്പിസോഡ് 01

ഭാഷ : ഇംഗ്ലീഷ്, ഹിന്ദി
ഡിസ്ട്രിബ്യൂട്ടർ : BBC
പരിഭാഷ : മുജീബ് സി പി വൈ, പ്രവീൺ അടൂർ & ഹബീബ് ഏന്തയാർ
പോസ്റ്റർ : രോഹിത് ജി. എസ്

IMDb ⭐️ 8.4/10

നരേന്ദ്രമോദി ഇന്ത്യയിൽ നടപ്പാക്കിയ വിവാദപരമായ നടപടികളെ തുറന്ന് കാട്ടി ബിബിസി സംപ്രേക്ഷണം ചെയ്തുവരുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ൽ നടന്ന ഗുജറാത്ത് വംശഹത്യയാണ് ഒന്നാം എപ്പിസോഡിൽ പ്രധാനമായും വിശകലനം ചെയ്യുന്നത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രി ആയതിനു ശേഷവും മോദി സ്വീകരിച്ച പല നിലപാടുകളും ഇസ്ലാം വിരുദ്ധമായിരുന്നെന്ന് ഡോക്യുമെൻ്ററി വിലയിരുത്തുന്നു. കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കൽ, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയവയെല്ലാം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. പ്രതിഷേധങ്ങളെ സർക്കാർ ചോരയിൽ മുക്കി അടിച്ചമർത്തിയത് എങ്ങനെയെന്ന് ഡോക്യുമെൻ്ററി വ്യക്തമാക്കുന്നു.
ഭരണകൂടം ഇരയാക്കിയവരുടെയും അവരുടെ ബന്ധുക്കളുടെയും ഒപ്പം ബിജെപി നേതാക്കളുടെയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുടെയും പ്രതികരണങ്ങൾ ഉൾപ്പെടുത്തിയാണ് ഡോക്യുമെൻ്ററി നിർമിച്ചിരിക്കുന്നത്. കാഴ്ചക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കാവുന്ന രംഗങ്ങളും ഉണ്ട്. ഡോക്യുമെൻ്ററി ഇന്ത്യയിൽ സംഘപരിവാറിന്റെ വലിയ എതിർപ്പിന് വിധേയമായി.

പരിഭാഷയിൽ ബിബിസി പറയുന്ന കാര്യങ്ങൾ മാത്രമാണ് ചേർത്തിരിക്കുന്നത്. കൂട്ടിക്കെട്ടലുകളോ, കുറക്കലുകളോ ഇല്ല.

ഡോക്യുമെന്ററിയുടെ പരിഭാഷയ്ക്ക്
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://telegram.me/msonebbc

(ചില സാങ്കേതിക കാരണങ്ങളാൽ സബ് ഇപ്പോൾ സൈറ്റിൽ ലഭ്യമാക്കിയിട്ടില്ല.)
👍334🔥86😢31😁21❤19👏19😱2🥰1
❤40👍18😢18👏4🔥1
Msone Official
Photo
#MSone Release - 122

Gandhi (1982)
ഗാന്ധി (1982)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Richard Attenborough
പരിഭാഷ : അവർ കരോളിൻ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി

IMDb ⭐️ 8.0/10

1982ല്‍, റിച്ചർഡ് ആറ്റൻബറോയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഗാന്ധി, പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്തൊരു ചിത്രമാണ്. ഗാന്ധിയേയും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും ഇത്രയും സൂക്ഷ്മായി പകര്‍ത്തിയ മറ്റൊരു ചിത്രമില്ല. അസാമാന്യമായ ഒരു ജീവിതത്തേയും, അസാധാരണമായ ഒരു കാലഘട്ടത്തേയും, അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയോടെ ഈ ചിത്രം പകര്‍ത്തി വെയ്ക്കുന്നു. ഗാന്ധിയും, ഇന്ത്യയും ചരിത്രത്തില്‍ ഉള്ളടുത്തോളം ഈ ചിത്രവും നിലനില്‍ക്കുമെന്ന് തീര്‍ച്ച. മാനവ ചരിത്രത്തിലെ മഹാനായ നേതാവിന്‍റെ ചലച്ചിത്രാവിഷ്കാരം വളരേ ഏറെ അവാര്‍ഡുകള്‍ നേടിയ ഒരു സിനിമയാണ്. എട്ട് ഓസ്കാറും, ഗോള്‍ഡെന്‍ ഗ്ലോബും, ബാഫ്റ്റയും അതില്‍ ചിലത് മാത്രം. (അവര്‍ഡുകള്‍) “തീര്‍ച്ചയായും കാണേണ്ട ചിത്രം” എന്ന വാചകം ഏറ്റവും ചേരുന്നത്, ഈ സിനിമയ്ക്ക് തന്നെയാണ്. കാണുകയും….വരും തലമുറകള്‍ക്കായി സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Drama #English #History
👍66❤15😢5🔥4👏3😱1
🔥130👍63😁29😢18😱9❤4👏3🥰2
Msone Official
Photo
#MSone Release - 3137

India: The Modi Question (2023)
ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ (2023)

Episode 02
എപ്പിസോഡ് 02

ഭാഷ : ഇംഗ്ലീഷ്, ഹിന്ദി
ഡിസ്ട്രിബ്യൂട്ടർ : BBC
പരിഭാഷ : പ്രശോഭ് പി.സി. & കൃഷ്ണപ്രസാദ്‌ പി ഡി
പോസ്റ്റർ : രോഹിത് ജി. എസ്

IMDb ⭐️ 8.4/10

നരേന്ദ്രമോദി ഇന്ത്യയിൽ നടപ്പാക്കിയ വിവാദപരമായ നടപടികളെ തുറന്ന് കാട്ടി ബിബിസി സംപ്രേക്ഷണം ചെയ്തുവരുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ൽ നടന്ന ഗുജറാത്ത് വംശഹത്യയാണ് ഒന്നാം എപ്പിസോഡിൽ പ്രധാനമായും വിശകലനം ചെയ്യുന്നത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രി ആയതിനു ശേഷവും മോദി സ്വീകരിച്ച പല നിലപാടുകളും ഇസ്ലാം വിരുദ്ധമായിരുന്നെന്ന് ഡോക്യുമെൻ്ററി വിലയിരുത്തുന്നു. കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കൽ, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയവയെല്ലാം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. പ്രതിഷേധങ്ങളെ സർക്കാർ ചോരയിൽ മുക്കി അടിച്ചമർത്തിയത് എങ്ങനെയെന്ന് ഡോക്യുമെൻ്ററി വ്യക്തമാക്കുന്നു.
ഭരണകൂടം ഇരയാക്കിയവരുടെയും അവരുടെ ബന്ധുക്കളുടെയും ഒപ്പം ബിജെപി നേതാക്കളുടെയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുടെയും പ്രതികരണങ്ങൾ ഉൾപ്പെടുത്തിയാണ് ഡോക്യുമെൻ്ററി നിർമിച്ചിരിക്കുന്നത്. കാഴ്ചക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കാവുന്ന രംഗങ്ങളും ഉണ്ട്. ഡോക്യുമെൻ്ററി ഇന്ത്യയിൽ സംഘപരിവാറിന്റെ വലിയ എതിർപ്പിന് വിധേയമായി.

പരിഭാഷയിൽ ബിബിസി പറയുന്ന കാര്യങ്ങൾ മാത്രമാണ് ചേർത്തിരിക്കുന്നത്. കൂട്ടിക്കെട്ടലുകളോ, കുറക്കലുകളോ ഇല്ല.

ഡോക്യുമെന്ററിയുടെ പരിഭാഷയ്ക്ക്
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://telegram.me/msonebbc

(ചില സാങ്കേതിക കാരണങ്ങളാൽ സബ് ഇപ്പോൾ സൈറ്റിൽ ലഭ്യമാക്കിയിട്ടില്ല.)
🔥185👍119😁16👏13❤12😢5