Msone Official
Photo
#MSone Release - 3197
Bhediya (2022)
ഭേഡിയാ (2022)
ഭാഷ: ഹിന്ദി
സംവിധാനം: Amar Kaushik
പരിഭാഷ : വിഷ് ആസാദ് & റിയാസ് പുളിക്കൽ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ഫാന്റസി, ഹൊറർ
IMDb ⭐️ 7.0/10
പ്രൊഡ്യൂസര്‍ ദിനേഷ് വിജന്റെ ഹൊറര്‍ കോമഡി യൂണിവേഴ്സിലെ (സ്ത്രീ (2018), റൂഹി (2021) മൂന്നാമത്തെ ചിത്രമാണ് അമര്‍ കൗശിക് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ “ഭേഡിയാ” എന്ന ഹിന്ദി ചിത്രം.
അരുണാചല്‍പ്രദേശിലെ വനഭൂമിയിലൂടെ റോഡ് ഉണ്ടാക്കാനായി വലിയൊരു കമ്പനിയെ പ്രതിനിധീകരിച്ച് സീറോ എന്ന ചെറിയ പട്ടണത്തില്‍ എത്തിയതാണ് ഭാസ്കറും കസിനായ ജനാർദ്ദനും. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ, ഒരു രാത്രിയിൽ ഭാസ്കറിന് വനത്തിനുള്ളിൽ വച്ചൊരു കറുത്ത ചെന്നായയുടെ കടിയേല്‍ക്കുന്നു. അതിനെത്തുടര്‍ന്ന് പല ശാരീരികമാറ്റങ്ങളും ഭാസ്കറിന് ഉണ്ടാകുന്നു. ഇതേസമയം ആ പട്ടണത്തിലെ ചില പ്രധാന വ്യക്തികള്‍ ചെന്നായയുടെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നു. വിചിത്രമായൊരു കാടും അതിനടുത്തുള്ളൊരു ചെറുപട്ടണവും ജനങ്ങളും സാക്ഷ്യം വഹിക്കേണ്ടി വരുന്ന വിചിത്രമായ സംഭവങ്ങളാണ് കോമഡിയുടെ മേമ്പൊടിയോടെ സംവിധായകന് അവതരിപ്പിച്ചിരിക്കുന്നത്.
നായകനായെത്തിയ വരുണ്‍ ധവാന്റെ പ്രകടനവും വളരെ മികച്ച VFX രംഗങ്ങളും കോമഡിയും ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്. ഫാന്റസി ഹൊറര്‍ കോമഡി സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന ചിത്രമാണ് ഭേഡിയാ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Fantasy #Hindi #Horror

👍116❤40🔥9🥰3😱2😢2🎉2
Msone Official
Photo
#MSone Release - 3198
#ClassicJune2023 - 02
Shogun Assassin (1980)
ഷോഗൺ അസാസിൻ (1980)
ഭാഷ: ജാപ്പനീസ് & ഇംഗ്ലീഷ്
സംവിധാനം: Robert Houston & Kenji Misumi
പരിഭാഷ: മുബാറക് റ്റി എൻ
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, അഡ്വഞ്ചർ
IMDb ⭐️ 7.3/10
ഷോഗൺ എന്നറിയപ്പെടുന്ന ജപ്പാനിലെ മാടമ്പി രാജാക്കന്മാർക്ക് വേണ്ടി കൊല്ലാൻ നടക്കുന്ന സമുറായി യോദ്ധാവാണ് ഒഗാമി ഇട്ടോ. വാൾപ്പയറ്റിലും ആയോധന കലകളിലും അസാമാന്യ പാടവമുള്ള അയാളുടെ സഹായത്താൽ, തനിക്ക് എതിരെ നിൽക്കുന്ന ആരെയും ഷോഗൺ കൊന്നൊടുക്കുന്നു. പക്ഷേ അവസാനം ഒഗാമിയുടെ കുടുംബത്തെ തന്നെ വേട്ടയാടുന്ന ഷോഗൺ, അയാളുടെ ഭാര്യയെ വധിക്കുകയും മകനോടൊപ്പം സ്വയം ജീവനൊടുക്കാൻ (ഹരാകിരി) ഒഗാമിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് നിരസിക്കുന്ന ഒഗാമി, ഷോഗൺ അയച്ച നിഞ്ചകളെ വധിച്ച് തൻ്റെ വീട്ടിൽ നിന്നും രക്ഷപെടുന്നു.
തൻ്റെ കുടുംബത്തെ ശിഥിലമാക്കിയ ഷോഗണിനെയും അയാളുടെ കൂട്ടാളികളെയും വേരോടെ പിഴുതെറിയാൻ പ്രതിജ്ഞയെടുത്ത്, മകനോടൊപ്പം ഒരു ഉന്തുവണ്ടിയിൽ സഞ്ചരിക്കുന്ന ഒഗാമി, അന്നു മുതൽ “ഒറ്റയാൻ” എന്നറിയപ്പെടുന്നു. രാജ്യത്തെ ജനങ്ങളെ മുഴുവൻ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പീഡിപ്പിക്കുന്ന സ്വേച്ഛാധിപതിയായ ഷോഗണിനെ വധിക്കാൻ, അവിടുള്ള പല ഗ്രാമത്തലവന്മാരും ഒഗാമിയുടെ സഹായം തേടുന്നു. ഇതിനിടെ നാട്ടിലേക്ക് കൂടുതൽ അക്രമങ്ങൾ അഴിച്ചുവിടാൻ ഷോഗണിൻ്റെ സഹോദരനും, “മരണാധിപന്മാർ” എന്നറിയപ്പെടുന്ന മൂന്ന് യോദ്ധാക്കാളും എത്തുന്നു. കൂടാതെ ഒഗാമിയെ വധിക്കാൻ ഷോഗണിൻ്റെ സഖ്യത്തിലുള്ള മറ്റു രാജാക്കന്മാരും അവരുടെ പടയാളികളെ അയക്കുന്നു.
തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് Robert Houston സവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ഷോഗൺ അസാസിൻ എന്ന ചിത്രത്തിൻ്റെ പ്രമേയം. 1970 കളിലെ Lone Wolf and Cub എന്ന manga series നെ ആസ്പദമാക്കി പുറത്തിറങ്ങിയ, അതേ പേരിലുള്ള ജാപ്പനീസ് ചിത്രങ്ങളുടെ re- edited വെർഷനാണ് ഈ ചിത്രം. വയലൻസിൻ്റെ അതിപ്രസരം മൂലം UK ആഭ്യന്തര മന്ത്രാലയം നിരോധിച്ച ഈ ചിത്രം, ചടുലമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം കൊണ്ടും Cult Classic Status നേടുകയും, ജാപ്പനീസ് സമുറായി ചിത്രങ്ങൾക്ക് അമേരിക്കയിലും യൂറോപ്പിലും വൻ ജനപ്രീതി നേടിക്കൊടുക്കുകയും ചെയ്തു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Classic_June_2023 #English #Japanese

👍66❤28🔥11😁4😱4
Msone Official
Photo
#MSone Release - 3199
Brothers in Blood: The Lions of Sabi Sand (2015)
ബ്രദേഴ്സ് ഇൻ ബ്ലഡ്: ദ ലയൺസ് ഓഫ് സാബി സാൻഡ് (2015)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Daniel Huertas
പരിഭാഷ: ഗിരി പി. എസ്.
പോസ്റ്റർ: രോഹിത്ത് ജി. എസ്
ജോണർ: ഡോക്യുമെന്ററി, ഡ്രാമ
IMDb ⭐️ 8.5/10
ആഫ്രിക്കയ്ക്ക് വടക്ക് കിഴക്കായി ക്രൂഗർ നാഷണൽ പാർക്കിനോട് ചേർന്ന് കിടക്കുന്ന വലിയൊരു വന പ്രദേശമാണ് “സാബി സാൻഡ്”. ഒരുപാട് വന്യജീവികളാൽ സമൃദ്ധമാണ് ഈ വനം. അവിടെയാണ് “മപൊഹോസ്” എന്ന ആറ് സിംഹ കേസരികൾ ലോകത്തിൽ മറ്റൊരിടത്തും സംഭവിക്കാത്ത ഒരു ചരിത്രം എഴുതിയത്.
2002-യിലാണ് സിനിമ പ്രവർത്തകരുടെയും ഗൈഡുകളുടെയും ശ്രദ്ധയിൽ ഒരുപറ്റം കുട്ടി സിംഹങ്ങൾ വന്നുപെടുന്നത്. അവരിൽ ഒരു അസാധാരണത്വം തോന്നിയ പ്രവർത്തകർ ഒരു പതിറ്റാണ്ടിന് മേലേ അവരെ പിന്തുടർന്നു. ഒട്ടാവാ പ്രൈഡിനും വെസ്റ്റ് സ്ട്രീറ്റ് ബോയ്സിനും ജനിച്ച ആ ആറ് സിംഹ കുഞ്ഞുങ്ങൾ സാബി സാൻഡ് മുഴുവൻ പിടിച്ചെടുക്കുന്ന കാഴ്ച ഞെട്ടലൊടെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ കണ്ടു നിന്നത്. സിംഹങ്ങളാൽ നിറഞ്ഞ ഏകദേശം 70000 ഹെക്ടർ വരുന്ന വനമേഖല വർഷങ്ങളോളം ഒറ്റയ്ക്ക് ഭരിച്ച, ഒരു വർഷം നൂറിന് മേലേ സിംഹങ്ങളെ കൊന്ന് തള്ളിയ മപൊഹോസ് സിംഹ സഹോദരരുടെ കഥ 2015-യിലാണ് ഡാനിയൽ ഹ്യൂർട്ടാസിന്റെ സംവിധാനത്തിൽ ഡോക്യുമെന്ററിയായി റിലീസ് ചെയ്യപ്പെട്ടത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Documentary #Drama #English

👍95❤25😱8🔥7🤩3👏2😁1
Msone Official
Photo
#MSone Release - 3200
#ClassicJune2023 - 03
Planes, Trains and Automobiles (1987)
പ്ലെയിൻസ്, ട്രെയിൻസ് ആൻഡ് ഓട്ടോമൊബീൽസ് (1987)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Hughes
പരിഭാഷ: എല്വിന് ജോണ്‍ പോള്‍
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: കോമഡി, ഡ്രാമ
IMDb ⭐️ 7.6/10
എപ്പോഴെങ്കിലും ഒരു യാത്ര പോകുമ്പോൾ വണ്ടി വരാൻ വൈകുകയോ, റദ്ദാക്കുകയോ ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന് നമുക്കറിയാം. യാത്രയിൽ വെച്ച് അസഹനീയമായ സ്വഭാവമുള്ള, എപ്പോ മിണ്ടാതിരിക്കണം എന്നറിയാത്ത ഒരാൾ കൂടെ വന്നിരുന്നാൽ എന്ത് കഷ്ടമാണെന്നും നമുക്കറിയാം. എന്നാൽ, ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് അനുഭവിക്കേണ്ട അവസ്ഥ വന്നാൽ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരം ഒരു അനുഭവത്തിൻ്റെ കഥയാണ് 1987 ൽ ജോൺ ഹ്യൂസ് രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച്, സ്റ്റീവ് മാർട്ടിൻ, ജോൺ കാൻഡി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു പുറത്തിറങ്ങിയ അമേരിക്കൻ കോമഡി റോഡ് മൂവിയായ “പ്ലെയിൻസ്, ട്രെയിൻസ് ആൻഡ് ഓട്ടോമൊബീൽസ്“
അമേരിക്കയിലെ ഒരു വിശേഷദിവസമായ താങ്ക്സ്ഗിവിങ്ങിന് ഷിക്കാഗോയിലെ തൻ്റെ വീട്ടിൽ എത്താൻ ശ്രമിക്കുവാണ് ന്യൂയോർക്കിൽ ജോലി ചെയ്യുന്ന ബിസിനസ് എക്സിക്യൂട്ടിവായ നീൽ പേജ്(സ്റ്റീവ് മാർട്ടിൻ). പലവിധ കാരണങ്ങൾ കാരണം, നീൽ യാത്രയിൽ തടസ്സങ്ങൾ നേരിടുന്നു. ഇതിനിടയിൽ വെച്ച് വാ തോരാതെ സംസാരിക്കുന്ന ഷവർ കർട്ടൻ റിംഗ് വിൽപ്പനക്കാരനായ ഡെൽ ഗ്രിഫിത്തിനെ (ജോൺ കാൻഡി) നീൽ പരിചയപ്പെടുന്നു. തുടക്കം മുതലേ ഡെലിൻ്റെ സ്വഭാവം അസഹനീയമായി തോന്നുന്ന നീൽ കിട്ടുന്ന എല്ലാ അവസരത്തിലും അയാളെ ഒഴിവാക്കി താങ്ക്സ്ഗിവിങ്ങിന് മുന്നേ വീടെത്താൻ ശ്രമിക്കുന്നു. എന്നാൽ, കറങ്ങി തിരിഞ്ഞ് അവസാനം അവര്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുന്നു. ഈ പ്രശ്നങ്ങൾ എല്ലാം തരണം ചെയ്തു സമയത്തിന് നീലിന് വീട്ടിൽ എത്താൻ സാധിക്കുമോ എന്നതാണ് സിനിമയുടെ ഇതിവൃത്തം.
അമേരിക്കൻ കോമഡി സിനിമകളിലെ ക്ലാസിക്കുകളിൽ ഒന്നായ ചിത്രം, കാണുന്ന പ്രേക്ഷകനെ കുറെ ചിരിപ്പിക്കുകയും, ചെറുതായി കരയിപ്പിക്കുകയും, അവസാനം ഒരു പുഞ്ചിരിയോടെ അവസാനിക്കുകയും ചെയ്യുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Classic_June_2023 #Comedy #Drama #English

👍75❤25🔥2
Msone Official
Photo
#MSone Release - 3201
#ClassicJune2023 - 04
Enter the Dragon (1973)
എന്റർ ദ ഡ്രാഗൺ (1973)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Robert Clouse
പരിഭാഷ: വിഷ്ണു എം കൃഷ്ണന്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
IMDb ⭐️ 7.6/10
ആയോധനകലയിൽ അഗ്രഗണ്യനായ ലീ തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരനായി ഒരു മാർഷ്യൽ ആർട്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ പുറപ്പെടുന്നു. ലീയുടെ ഗുരുവിന്റെ ശിഷ്യനായിരുന്ന, ഇപ്പോൾ മയക്കുമരുന്നു വ്യാപാരവും പെൺവാണിഭവുമൊക്കെയായി കഴിയുന്ന ഹാനിന്റെ ഉടമസ്ഥതയിലുള്ള ദ്വീപിലാണ് ടൂർണമെന്റ് നടക്കുന്നത്. കോട്ടയ്ക്കു സമാനമായ ആ ദ്വീപിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ലോകപ്രശസ്ത നടനും ആയോധനകലാവീരനുമായ ബ്രൂസ് ലീയുടെ ആദ്യത്തേതും അവസാനത്തേതുമായ ഹോളിവുഡ് സിനിമയാണ് ‘എന്റർ ദ ഡ്രാഗൺ‘. ലോസ് ആഞ്ചലസിൽ സിനിമ പ്രീമിയർ ചെയ്യുന്നതിന് ഒരുമാസം മുമ്പ് ബ്രൂസ് ലീ മരണമടഞ്ഞു. മരണത്തിനു പിന്നിൽ പല ദുരൂഹതകളുമുണ്ട്. ചെറിയ ബജറ്റിൽ ചിത്രീകരിച്ച് ബോക്സ്ഓഫീസിൽ വലിയ വിജയമായിത്തീർന്ന സിനിമ, മാർഷ്യൽ ആർട്സ് ഫിലിംസിന്റെ ചരിത്രത്തിലെത്തന്നെ മികച്ച ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്നു. ഇതിലെ ക്ലൈമാക്സ് ഫൈറ്റ് സീൻ വളരെ വ്യത്യസ്തവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതുമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Classic_June_2023 #Crime #Drama #English

👍62🔥28❤17😁6👏4
Msone Official
Photo
#MSone Release - 3202
Extraction 2 (2023)
എക്സ്ട്രാക്ഷൻ 2 (2023)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Sam Hargrave
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, ത്രില്ലർ
IMDb ⭐️ 7.2/10
2023-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എക്സ്ട്രാക്ഷൻ 2. 2020-ൽ നെറ്റ്ഫ്ലിക്സിലൂടെ തന്നെ പുറത്തിറങ്ങിയ എക്സ്ട്രാക്ഷൻ എന്ന സിനിമയുടെ സീക്വൽ കൂടിയാണിത്.
ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന മുൻ മിഷനിലെ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ടൈലർ ഓസ്ട്രിയയിൽ വിശ്രമ ജീവിതം നയിച്ചു പോകുന്നതിനിടയ്ക്ക് ഒരു ദിവസം ഒരു അപരിചിതൻ ടൈലറിനെ കാണാനെത്തുന്നു.
ടൈലറിനെ മുൻ ഭാര്യ മിയ പറഞ്ഞു വിട്ടതാണ് അയാളെ. ജോർജിയയിലെ ഒരു ജയിലിൽ പിടിച്ചു വെച്ചിരിക്കുന്ന മിയയുടെ അനിയത്തിയെയും അവളുടെ 2 മക്കളെയും അവിടുന്ന് രക്ഷിച്ചു കൊണ്ടുവരാൻ ടൈലറിനെ നിയോഗിക്കുന്നു. മിയയുടെ ആ ആവശ്യം തള്ളിക്കളയാൻ ടൈലറിന് മനസ്സ് വന്നില്ല.
എന്നാൽ ആ അപരിചിതൻ ടൈലറിന് മിയയുടെ അനിയത്തിയുടെ ഭർത്താവിനെപ്പറ്റി ഒരു മുന്നറിയിപ്പ് കൊടുക്കുന്നു. അവരാരാണെന്നും അവരുടെ സ്വാധീനത്തെപ്പറ്റിയും.
തുടർന്ന് കൊടും കുറ്റവാളികൾ കഴിയുന്ന ജയിലിൽ നിന്നും അവരെ രക്ഷിച്ചെടുക്കാൻ ടൈലറും ടീമും വീണ്ടും കളത്തിലോട്ടിറങ്ങുകയാണ്.
സിംഗിൾ ഷോട്ടിൽ എടുത്ത ദീർഘനേരമുള്ള ആക്ഷൻ സീനുകളും, ഗംഭീര ക്യാമറ വർക്കും സിനിമയുടെ മേക്കിങ് ക്വാളിറ്റി എടുത്തു കാണിക്കുന്നുണ്ട്. ആദ്യ സിനിമ ഇഷ്ടപ്പെട്ടവർക്ക് അതിലും ഡോസ് കൂടി ഐറ്റമാണ് അണിയറപ്രവർത്തകർ ഇതിൽ ഒരുക്കിവെച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #English #Thriller

🔥182👍86❤37😁7😱7🥰5😢4👏3🎉3😍1
Msone Official
Photo
#MSone Release - 3181
From Season 2 (2023)
ഫ്രം സീസൺ 2 (2023)
Episode - 09
എപ്പിസോഡ് 09
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Midnight Radio
പരിഭാഷ: സാമിർ & ഗിരി പി. എസ്.
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
IMDb ⭐️ 7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Web_Series

👍66❤20🔥8😢4😱3👏2🥰1🤩1
Msone Official
Photo
#MSone Release - 3203
#ClassicJune2023 - 05
Howl’s Moving Castle (2004)
ഹൗൾസ് മൂവിങ് കാസിൽ (2004)
ഭാഷ: ജാപ്പനീസ്
സംവിധാനം: Hayao Miyazaki
പരിഭാഷ: വിഷ്ണു ഷാജി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: അഡ്വഞ്ചർ, അനിമേഷന്‍, ഫാമിലി
IMDb ⭐️ 8.2/10
മന്ത്രവിദ്യകളും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല സാങ്കേതിക വിദ്യകളും കൊണ്ട് പ്രബലമായ ഒരു സാങ്കൽപ്പിക രാജ്യവും, അവരുടെ അയൽ രാജ്യവുമായുള്ള യുദ്ധത്തെ പറ്റിയുമാണ് ഹൗൾസ് മൂവിങ് കാസിൽ സംസാരിക്കുന്നത്. ആ കാലഘട്ടത്തിലെ സ്ത്രീകളുടെ തൊപ്പികൾ നിർമ്മിച്ച് വിൽക്കുന്ന സോഫിയിലൂടെയാണ് കഥ തുടങ്ങുന്നത്. തന്റെ സഹോദരിയെ കണ്ടിട്ട് തിരിച്ചു കടയിലെത്തിയ സോഫിയെ ‘മാലിന്യത്തിന്റെ മന്ത്രവാദിനി’ ശപിച്ച് ഒരു പ്രായമായ സ്ത്രീയാക്കി മാറ്റുന്നു. അതിനുശേഷം സോഫി, ഹൗൾ എന്നു പേരുള്ള ഒരു മാന്ത്രവാദിയെ കണ്ടുമുട്ടുന്നതും, രാജാവിന്റെ പോരാട്ടത്തിലുള്ള അവന്റെ ചെറുത്തുനിൽപ്പിന്റെ ഭാഗമാവുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം.
2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരായ സംവിധായാകന്റെ ശക്തമായ എതിർപ്പായിരുന്നു ‘ഹൗൾസ് മൂവിംഗ് കാസിൽ’ എന്ന ഈ ചിത്രം. സിനിമയിൽ ശക്തമായ യുദ്ധവിരുദ്ധ സന്ദേശങ്ങളും, ഫെമിനിസ്റ്റ് ഘടകങ്ങളും, ഒപ്പം അനുകമ്പയുടെ മൂല്യത്തെക്കുറിച്ചും സംവിധായകൻ സംസാരിക്കുന്നുണ്ട്.
2004 നവംബർ 20-ന് ജപ്പാനിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, ജപ്പാനിൽ നിന്നും 190 മില്യൺ ഡോളറും, ലോകമെമ്പാടും 237 മില്യൺ ഡോളറോളം ബോക്സ് ഓഫീസ് കളക്ഷൻ നേടി വാണിജ്യപരമായി ഏറ്റവും വിജയിച്ച ജാപ്പനീസ് ചിത്രങ്ങളിലൊന്നായി മാറി. കൂടാതെ “ഓൾ ടൈം ഹയസ്റ്റ് ഗ്രോസ്സിംഗ് അനിമേ ഫിലിം” ലിസ്റ്റിൽ നിലവിൽ ആറാം സ്ഥാനത്തും നിൽക്കുന്നു.
ബെസ്റ്റ് അനിമേറ്റഡ് ഫീച്ചർ ഫിലിം കാറ്റഗറിയിൽ 78th അക്കാദമി അവാർഡിൽ നോമിനേഷൻ ലഭിക്കുകയും, കൂടാതെ നാല് ടോക്കിയോ അനിമേ അവാർഡുകളും, മികച്ച തിരക്കഥയ്ക്കുള്ള നെബുല അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും ഈ ചിത്രം വാരിക്കൂട്ടി. അനിമേ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Adventure #Classic_June_2023 #Family #Japanese

👍85❤34🥰1🎉1
Msone Official
Photo
9മത്തെ എപ്പിസോഡ് കിട്ടുന്നില്ല എന്നുള്ള പ്രശ്നം പരിഹരിച്ചിട്ടുണ്ട്
👍144❤33🥰13🔥12👏1
Msone Official
Photo
#MSone Release - 3204
#ClassicJune2023 - 06
La Pointe Courte (1955)
ല പ്വാൻ്റ് കൂർട്ട് (1955)
ഭാഷ: ഫ്രഞ്ച്
സംവിധാനം: Agnès Varda
പരിഭാഷ: അരുണ വിമലൻ
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, റൊമാൻസ്
IMDb ⭐️ 7.1/10
ഫ്രെഞ്ച് ന്യൂ വേവിന്റെ അമ്മൂമ്മയെന്നും, തലതൊട്ടമ്മയെന്നുമ്മൊക്കെ വിളിപ്പേരുള്ള സംവിധായികയാണ് ആഗ്നസ് വർദ. 1955ൽ പുറത്തിറങ്ങിയ വർദയുടെ ആദ്യ കഥാചിത്രമാണ് “ല പ്വാൻ്റ് കൂർട്ട്“. ഫ്രഞ്ച് ന്യൂ വേവ് സിനിമയുടെ തറക്കല്ലാണിതെന്ന് ചിലർ കരുതുന്നു. ആ കാലത്തെ സാധാരണ ഒരു സിനിമയുടെ പത്തിലൊന്ന് ബജറ്റിൽ ($14000) പൂർണ്ണമായും ഫ്രഞ്ച് മെയിൻസ്ട്രീമിന് വെളിയിൽ വർദയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ സിനി ടമാറിസ് ആണ് ല പ്വാൻ്റ് കൂർട്ട് നിർമിച്ചത്. ഫ്രഞ്ച് ന്യൂ വേവിലെ മറ്റൊരു പ്രധാനിയായ അലൻ റിനെയാണ് ഈ സിനിമയുടെ എഡിറ്റർ.
മീൻപിടുത്തം ജീവിതമാർഗമാക്കിയ ല പ്വാൻ്റ് കൂർട്ട് എന്ന ഗ്രാമത്തിലെ ജനങ്ങളുടെയും അവരുടെ പ്രശ്നങ്ങളുടെയും പശ്ചാതലത്തിൽ, തകർച്ചയുടെ വക്കിലെത്തിയെ തങ്ങളുടെ ദാമ്പത്യം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന രണ്ടുപേരുടെ കഥയാണ് സിനിമ പറയുന്നത്. ഗ്രാമജീവിതത്തിലെ ചില ദിവസങ്ങളുടെ ഡോക്യുമെന്ററി സമാനമായ കാഴ്ചകളാണ് സിനിമ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Classic_June_2023 #Drama #French #Romance

👍57❤15😁1