Msone Official
Photo
#MSone Release - 437
The Invisible Guest (2016)
ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016)
ഭാഷ: സ്പാനിഷ്
സംവിധാനം: Oriol Paulo
പരിഭാഷ: മിഥുൻ ശങ്കർ
ജോണർ: ക്രൈം, മിസ്റ്ററി, ത്രില്ലർ
IMDb ⭐️ 8.0/10
‘ദി ബോഡി (2012)‘ എന്ന ചിത്രത്തിന് ശേഷം ഒരിയോൾ പൌലോ സംവിധാനം ചെയ്ത് 2016 ല്‍ പുറത്ത് വന്ന സ്പാനിഷ് ക്രൈം ത്രില്ലറാണ് ‘ദി ഇന്‍വിസിബിള്‍ ഗസ്റ്റ്‘ (Contratiempo). സ്വംന്തം കാമുകിയെ കൊന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു യുവ ബിസിനസ് പ്രതിഭ, തന്റെ അഭിഭാഷകയോടൊപ്പം നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. പ്രധാന കഥാപാത്രമായ ‘അഡ്രിയാന്‍ ഡോരിയ’ യെ അവതരിപ്പിക്കുന്ന മാരിയോ കാസസ്, കൂടാതെ അന്ന വാഗെനര്‍, ജോസ് കൊറോണാഡോ, ബാര്‍ബരാ ലെന്നീ തുടങ്ങി ഇതില്‍ അഭിനയിച്ചിരിക്കുന്ന താരങ്ങളുടെയെല്ലാം പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ്. ‘പോര്‍ട്ട്ലാന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്ര മേള’യില്‍ മികച്ച ചിത്രത്തിനുള്ള ഓഡിയന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വളരെയധികം പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് ‘ദി ഇന്‍വിസിബിള്‍ ഗസ്റ്റ്‘.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #English #Mystery #Spanish #Thriller

👍63❤30🔥2🥰2👏1🤩1
Msone Official
Photo
#MSone Release - 1146
#MarvelFest2 - 01
Iron Man (2008)
അയണ്‍ മാന്‍ (2008)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jon Favreau
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: അക്ഷയ് ബാബു
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
IMDb ⭐️ 7.9/10
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ആദ്യ സിനിമ. $140 മില്യൺ കൊണ്ട് പടുത്തുയർത്തിയ MCU വിന്റെ അടിത്തറ. ആയുധ വ്യാപാര രംഗത്തെ പ്രമുഖനാണ് ടോണി സ്റ്റാർക്, തന്റെ പിതാവിന്റെ കമ്പനിയെ അതിന്റെ ഏറ്റവും വലിയ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഒരിക്കൽ അഫ്ഗാനിസ്ഥാനിൽ തന്റെ ആയുധത്തിന്റെ പരീക്ഷണത്തിന് വേണ്ടി പോയ അദ്ദേഹത്തെ ഭീകരവാദികൾ തട്ടികൊണ്ട് പോകുന്നു. ടോണിയോട് അവർ ആയുധം നിർമിച്ചു നൽകാൻ ആവശ്യപ്പെട്ടു. മറ്റു മാർഗമില്ലാതെ ടോണി അത് നിർമിക്കാൻ തുടങ്ങി. പക്ഷേ, ആയുധങ്ങൾ ആയിരുന്നില്ല നിർമിച്ചത് അവിടെ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗമായിരുന്നു. അവിടം തൊട്ടാണ് അയണ്‍മാനായി ടോണി മാറുന്നത്. തന്റെ കമ്പനി നിർമിച്ച ആയുധങ്ങൾ ലോകത്തിന് ദുരിതമാണ് സമ്മാനിച്ചതെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ തെറ്റുകൾ തിരുത്താൻ തുനിഞ്ഞിറങ്ങുകയാണ്.
റോബർട്ട് ഡൗണി ജൂനിയറിനെ വെച്ച് സംവിധായകൻ ജോൺ ഫാവ്റോ ചെയ്ത ഒരു പരീക്ഷണ ചിത്രമായിരുന്നു അയണ്മാൻ. കാരണം പൂർത്തിയാകാത്ത തിരക്കഥയും കൊണ്ടാണ് സിനിമയുടെ ഷുട്ടിംഗ് വരെ തുടങ്ങുന്നത്. എന്നാൽ സിനിമ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ഏറ്റവും മികച്ച അഭിപ്രായം നേടിയ MCU സിനിമ എന്ന് നിസംശ്ശയം പറയാം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #English #MarvelFest #Sci_Fi

👍40❤5🔥5😱1
Msone Official
Photo
#MSone Release - 1147
#MarvelFest2 - 02
Iron Man 2 (2010)
അയൺ മാൻ 2 (2010)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jon Favreau
പരിഭാഷ: സി. എം. മിഥുൻ & ഗായത്രി മാടമ്പി
പോസ്റ്റർ: അക്ഷയ് ബാബു
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
IMDb ⭐️ 6.9/10
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മൂന്നാമത്തേതും അയണ്‍ മാന്‍ (2008) എന്ന സിനിമയുടെ സീക്വലുമാണ് അയൺ മാൻ 2.
“ഐയാം അയൺ മാൻ” എന്ന് ടോണി പറയുന്നത് റഷ്യയിലെ ഒരു വീട്ടിലിരുന്നു ഒരു അച്ഛൻ കാണുന്നു. തുടർന്ന് തന്റെ മകനെ വിളിച്ചു പറയുന്നു “അവിടെ നീയായിരുന്നു വേണ്ടിയിരുന്നത്” എന്ന്. Ivan Vanko ആയിരുന്നു ആ മകൻ. മറ്റു സൂപ്പർ ഹീറോകളെ പോലെ ഒരു മുഖംമൂടിക്കു കീഴെ നിൽക്കാതെ ലോകത്തോട് ഞാനാണ് അയൺ മാൻ എന്ന് വിളിച്ചു പറഞ്ഞതോടെ എല്ലാവരും ടോണിയുടെ പുറകെയായി. ആളുകളും US ഗവണ്മെന്റും കൂടെ സ്റ്റാർക്ക് കുടുംബത്തിന്റെ ഒരു പഴയ ശത്രുവും. തുടക്കം മുതൽ തന്നെ തന്റെ കഴിവിലും പണത്തിലും അഹങ്കരിക്കുന്ന ടോണിയെയാണ് നമ്മൾ കാണുന്നത്. അത് ചിലപ്പോഴൊക്കെ ടോണി നല്ലവൻ ആണോ എന്ന് നമ്മളെ ചിന്തിപ്പിക്കും. അമേരിക്കയിലെ ജനങ്ങളുടെ (ലോക) സമാധാനം ഇനി തന്റെ കയ്യിലാണ്, ഇതുപോലൊരു ടെക്നോളോജി ആയുധം നിർമ്മിക്കാൻ തനിക്കല്ലാതെ മറ്റൊരാൾക്കും കഴിയില്ലെന്ന് ടോണി അവകാശപ്പെട്ടു അടുത്ത നാളുകളിൽ തന്നെ ടോണിയെ തേടി എതിരാളി എത്തുന്നു. അതും ടോണിയുടെ അതെ ടെക്നോളോജി ഉപയോഗിച്ചുള്ള ആയുധവുമായി. Ivan Vanko AKA Whiplash പിന്നീട് Ivan Vankoയുടെ സഹായം മുതലെടുത്ത് ടോണിയെ തോൽപ്പിക്കാൻ Justin Hammer എന്ന ആളും മുന്നോട്ട് വരുന്നു. ഒപ്പം വേറെയും പുതിയ ആളുകളും.

👍25❤10🔥5😱1
Msone Official
Photo
#MSone Release - 1149
#MarvelFest2 - 04
Iron Man 3 (2013)
അയൺ മാൻ 3 (2013)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Shane Black
പരിഭാഷ: ആര്യ നക്ഷത്രക്
പോസ്റ്റർ: അക്ഷയ് ബാബു
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
IMDb ⭐️ 7.1/10
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഏഴാമത്തേതും അയണ്‍ മാന്‍ (2008), അയൺ മാൻ 2 (2010) സീക്വലുമാണ് അയൺ മാൻ 3.
ടോണിയുടെ മുഖവുരയോടെ അയൺമാൻ സ്യൂട്ടുകൾ സ്ഫോടനത്തില്‍ തകരുന്ന രംഗത്തോടെ തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999-ലെ ഒരു ന്യൂയർ പാർട്ടിയിൽ വച്ച് ടോണി സ്റ്റാർക്ക്, അംഗവൈകല്യം സംഭവിച്ചവരെ രക്ഷിക്കാൻ ഉള്ള ട്രീറ്റ്മെന്റ് കണ്ടുപിടിച്ച മായ ഹാൻസൻ എന്ന ശാസ്ത്രജ്ജയെ പരിചയപ്പെടുന്നു. അതുപോലെ ആൽഡ്എരിച്ച് കില്ലൻ എന്ന ശാസ്ത്രജ്ഞൻ അയാളുടെ അഡ്വാൻസ്ഡ് ഐഡിയ മെക്കാനിക്സ് എന്ന സ്ഥാപനത്തിലേക്കും ടോണിയെ ക്ഷണിക്കുന്നുവെങ്കിലും ടോണി നിരസിക്കുന്നു.
അവഞ്ചേഴ്സ് പ്രശ്നത്തിന് ശേഷം ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് ടോണി കടന്നുപോകുന്നത്. ഇനിയൊരു ആക്രമണം ഉണ്ടാകുമോ എന്ന ഭയത്താൽ ഉറങ്ങാൻ പോലും സാധിക്കുന്നില്ല. ഇതേ സമയം ലോകത്തിന്റെ പല ഭാഗത്തും Mandrian എന്ന തീവ്രവാദിയുടെ ആക്രമണം ഉണ്ടാകുന്നു. എന്നാൽ വ്യക്തമായ യാതൊരു തെളിവും ലഭിക്കുന്നില്ല. ടോണിയുടെ സെക്യൂരിറ്റി ചീഫ് ആയ Happy Hoganന് ഇതേ ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നു. തുടർന്ന് ടോണി Mandrian നെ പരസ്യമായി വെല്ലുവിളിക്കുന്നു. അതേസമയം ടോണിയെ തേടി മായ എത്തുന്നു. എന്തെങ്കിലും പറയുന്നതിനും മുന്നേ ഹെലികോപ്റ്റർ ആക്രമണവും ടോണിയും വീടും കൂടി കടലിലേക്കും.
ജാവീസ്, ടോണിയെ കടലിൽ നിന്നും രക്ഷിച്ചു ദൂരെ എങ്ങോട്ടോ കൊണ്ട് പോകുന്നു. എന്നാൽ ടോണി മരണപ്പെട്ടെന്നു എല്ലാവരും കരുതുന്നു. സ്യൂട്ട് ഇല്ലാതെ സൂപ്പർ പവറുകൾ ഇല്ലാതെ ടോണി സ്റ്റാർക്ക് ഒരുപാടു ബുദ്ധിമുട്ടി ഇതിനെല്ലാം പുറകിലുള്ളയാളെ കണ്ടെത്തുന്നതാണ് സിനിമ.

👍62❤24🔥5😱1
Msone Official
Photo
#MSone Release - 3205
#ClassicJune2023 - 07
A Man Escaped (1956)
എ മാൻ എസ്കേപ്ഡ് (1956)
ഭാഷ: ഫ്രഞ്ച്
സംവിധാനം: Robert Bresson
പരിഭാഷ: എല്വിന് ജോണ്‍ പോള്‍
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ത്രില്ലർ, വാർ
IMDb ⭐️ 8.2/10
1956 ല്‍ പുറത്തിറങ്ങിയ റോബര്‍ട്ട് ബ്രസോണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ജയില്‍ ചാട്ട സിനിമയാണ് "എ മാന്‍ എസ്കേപ്പ്ഡ്" രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തടവില്‍ കഴിഞ്ഞ ആന്ദ്രേ ഡെവിഗ്നെയുടെ ഓര്‍മ്മക്കുറിപ്പുകളും, ബ്രെസോണിന്റെ അനുഭവങ്ങളുമാണ് ചിത്രത്തിന് ആധാരം.
1943-ല്‍ ഫ്രഞ്ച് റെസിസ്റ്റന്‍സ് ഫൈറ്ററായ ഫോണ്ടെയ്ന് നാസികളുടെ പിടിയിലായി ജയിലില്‍ അടയ്ക്കപ്പെടുന്നു. ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വരെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഫോണ്ടെയ്ന് ഏതു മാര്ഗ്ഗമുപയോഗിച്ചും രക്ഷപ്പെടാന്‍ തീരുമാനിച്ചുറപ്പിച്ചവനാണ്. ജയിലില്‍ തനിക്ക് കിട്ടുന്ന പരിമിതമായ സാധനങ്ങള്‍ ഉപയോഗിച്ച് ഫോണ്ടെയ്ന് തന്റെ ജയില്‍ ചാട്ടം ആസൂത്രണം ചെയ്യുന്നു.
പില്ക്കാലത്ത് ഇറങ്ങിയ എല്ലാ ജയില്‍ചാട്ട സിനിമകളും ഏതെങ്കിലും ഒരു തരത്തില്‍ ബ്രസോണിന്റെ ഈ സിനിമയോട് കടപ്പെട്ടിരിക്കുന്നു. ചിത്രത്തിന് 1957-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. ലോകപ്രശസ്ത ചലച്ചിത്ര നിരൂപകനായ റോജര്‍ ഇബര്‍ട്ട് ചിത്രത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് : " എ മാന്‍ എസ്കേപ്പ്ഡ് പോലൊരു ചിത്രം കാണുന്നത് സിനിമയെക്കുറിച്ച് ഒരു പാഠം പഠിക്കുന്നത് പോലെയാണ്. ഒരു സിനിമയില്‍ അനാവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഒഴിവാക്കി കൊണ്ട് അത് നമ്മളെ പഠിപ്പിക്കുന്നു. അപ്രകാരം, നമ്മള് കണ്ടുശീലിച്ച മിക്ക കാര്യങ്ങളും അധികപ്പറ്റാണെന്ന് ചിത്രം പറയുന്നു. അനാവശ്യമായൊരു ഷോട്ട് പോലും എ മാന്‍ എസ്കേപ്പ്ഡില് എനിക്ക് കണ്ടെത്താനാവില്ല."
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ എന്ന് കരുതി കാണാതെ മാറ്റി വെച്ചാൽ, ലോക സിനിമയിലെ തന്നെ ഏറ്റവും ത്രില്ലിംഗ് ആയ അവസാന 30 മിനിറ്റുകളായിരിക്കും നിങ്ങൾക്ക് നഷ്ടപ്പെടുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Classic_June_2023 #Drama #French #Thriller #War

👍65❤24🔥7😁3😱2
Msone Official
Photo
#MSone Release - 3206
I’m Not Scared (2003)
ഐ യാം നോട്ട് സ്കേർഡ് (2003)
ഭാഷ: ഇറ്റാലിയൻ
സംവിധാനം: Gabriele Salvatores
പരിഭാഷ: ഷംനജ് ഇ. പി.
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി
IMDb ⭐️ 8.2/10
നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഒരു കുഗ്രാമത്തിലാണ് കഥയുടെ പശ്ചാത്തലം. എന്നത്തേയും പോലെ ഒരു ദിവസം കൂട്ട്കാരുമൊത്ത് മലമുകളിൽ കളിക്കാൻ പോയ പത്ത് വയസ്സുകാരനായ കഥാ നായകൻ അപ്രതീക്ഷിതമായി ഒരു രഹസ്യ കുഴി കാണാൻ ഇടയാകുന്നു, ചങ്ങലക്ക് ഇട്ട വിശന്ന് വലഞ്ഞ ഒരു കുട്ടിയെയാണ് അവന് ആ കുഴിയിൽ കാണാൻ കഴിഞ്ഞത്. അവനെ ആര് അവിടെ കൊണ്ടിട്ടു? എന്തിന്? തുടങ്ങിയ ചോദ്യങ്ങൾ പ്രേക്ഷകരിൽ മുൻ നിർത്തി ഒരു മിസ്റ്ററി ത്രില്ലെർ ആയാണ് തുടർന്നങ്ങോട്ട് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഛായാഗ്രഹണം ഇവ രണ്ടും സിനിമക്ക് ഒപ്പം മികച്ചു നിൽക്കുന്നു. ഒന്നേമുക്കാൽ മണിക്കൂർ നീണ്ടുനിക്കുന്ന ഒരു സുന്ദര ദൃശ്യാനുഭവമാണ് ഈ സിനിമ. സിനിമയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ട് നോക്കേണ്ട ഒരു ചിത്രമാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #Italian #Mystery

👍82❤18😱3🔥2
Msone Official
Photo
#MSone Release - 3207
#ClassicJune2023 - 08
The Graduate (1967)
ദ ഗ്രാജ്വേറ്റ് (1967)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Mike Nichols
പരിഭാഷ: പ്രശോഭ് പി. സി. & രാഹുൽ രാജ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
IMDb ⭐️ 8.0/10
ബാച്ചിലേഴ്സ് ഡിഗ്രി സ്വന്തമാക്കിയ ശേഷം 21-കാരനായ ബെഞ്ചമിൻ ബ്രാഡക്ക് കാലിഫോർണിയയിലെ തൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്. വീട്ടുകാർ അവന് വേണ്ടി വലിയൊരു ഗ്രാജ്വേഷൻ പാർട്ടി തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. പക്ഷേ അവൻ ആഘോഷങ്ങളിലൊന്നും വലിയ താൽപര്യം കാണിക്കുന്നില്ല. കാര്യമന്വേഷിച്ച വീട്ടുകാരോട് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് കാരണമെന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞുമാറുന്നു.
പാർട്ടിയിൽ വെച്ചാണ് കുടുംബസുഹൃത്ത് മിസ്സിസ് റോബിൻസണെ ബെഞ്ചമിൻ പരിചയപ്പെടുന്നത്. അവരെ കാറിൽ വീട്ടിൽ കൊണ്ടാക്കാൻ ബെഞ്ചമിൻ നിർബന്ധിതനാകുന്നു. അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ് ബെഞ്ചമിൻ ചെന്നെത്തിപ്പെടുന്നത്.
1967ലെ ഏറ്റവും വലിയ പണംവാരിപ്പടമായി മാറിയ ‘ദ ഗ്രാജ്വേറ്റി‘ന് ഏഴ് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Classic_June_2023 #Comedy #Drama #English #Romance

👍75❤21😢1🤩1
Msone Official
Photo
#MSone Release - 3208
Person of Interest Season 2 (2012)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 2 (2012)
Episodes 01-10
എപ്പിസോഡ്സ് 01-10
ഭാഷ: ഇംഗ്ലീഷ്
രചയിതാവ്: Jonathan Nolan
പരിഭാഷ: പ്രശോഭ് പി.സി.
പോസ്റ്റർ: രോഹിത് ജി. എസ്
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
IMDb ⭐️ 8.5/10
എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്.
അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു ദിവസം റീസിനെ സമീപിക്കുന്നു. ഒരു ജോലി ഓഫർ ചെയ്തുകൊണ്ടാണ് അയാളുടെ വരവ്. ജോലി എന്താണെന്ന് കേട്ടപ്പോൾ റീസിന് കൗതുകവും അതിലേറെ പരിഹാസവും തോന്നി. ഒരു പണക്കാരന്റെ ചാപല്യമായി റീസ് അതിനെ തള്ളിക്കളഞ്ഞെങ്കിലും, അയാളെക്കൊണ്ട് ആ ജോലി ഏറ്റെടുപ്പിക്കുന്നതിൽ ഫിഞ്ച് വിജയിച്ചു.
അസാമാന്യ ശേഷികളുള്ള ഒരു മെഷീൻ ഫിഞ്ച് വികസിപ്പിച്ചിട്ടുള്ളതായി റീസ് വഴിയേ മനസ്സിലാക്കുന്നു. എന്താണ് ആ മെഷീൻ? അത് ഗുണമോ ദോഷമോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം? അതിലെല്ലാമുപരി, ഈ നിഗൂഢത നിറഞ്ഞ കോടീശ്വരൻ സത്യത്തിൽ ആരാണ്? ഉത്തരങ്ങൾ തേടി റീസ് ഇറങ്ങുന്നു.
എംസോൺ റിലീസ് ചെയ്തിട്ടുള്ള പേഴ്സൺ ഓഫ് ഇന്ററസ്റ്റിന്റെ മറ്റു സീസണുകൾ
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 1 (2011)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Crime #Drama #English #Web_Series

👍53🔥32❤16🥰3👏3
Msone Official
Photo
#MSone Release - 3209
#ClassicJune2023 - 09
Kikujiro (1999)
കികുജിരോ (1999)
ഭാഷ: ജാപ്പനീസ്
സംവിധാനം: Takeshi Kitano
പരിഭാഷ: എല്വിന് ജോണ്‍ പോള്‍
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, കോമഡി
IMDb ⭐️ 7.7/10
ടക്കേഷി കിറ്റാനോ (ഫയർവർക്ക്സ് (1997), എ സീൻ അറ്റ് ദ സീ (1991), സോണറ്റൈൻ (1993) എഴുതി, സംവിധാനം ചെയ്തു, മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് “കികുജിരോ നോ നാറ്റ്സു” (കികുജിരോയുടെ വേനല്‍).
ടോക്കിയോയില്‍ അമ്മൂമ്മയുടെ കൂടെ താമസിക്കുന്ന ഒരു കുട്ടിയാണ് മസാവോ. മസാവോയുടെ അച്ഛന് അവന് കുഞ്ഞായിരിക്കുമ്പോഴെ മരിച്ചുപോയതാണ്. അമ്മ ദൂരെ ഒരിടത്ത് ജോലി ചെയ്യുവാണ്. വേനലവധിക്ക് കൂട്ടുകാര്‍ എല്ലാം പല സ്ഥലത്തും പോയപ്പോള്‍ അവന് ഒറ്റയ്ക്കാവുന്നു. അങ്ങനെയിരിക്കെ അവന് അമ്മയെ കാണാന്‍ പോകാന്‍ തീരുമാനിക്കുന്നു. അവന് ഒറ്റയ്ക്ക് പോകുന്നത് ശരിയാവില്ലെന്ന് മനസ്സിലാവുന്ന അവന്റെ അയല്‍ക്കാരി യാത്രയ്ക്കുള്ള പണവും കൊടുത്ത് തന്റെ ഭര്‍ത്താവിനെ മസാവോയുടെ കൂടെ അയക്കുന്നു. ഒരു ഉത്തരവാദിത്വബോധവുമില്ലാത്ത പുള്ളിക്കാരന് മസാവോയെ അവന്റെ അമ്മയെ കാണിക്കാന്‍ കൊണ്ടുപോകുന്നതും, വഴിയില്‍ വെച്ച് അവര്‍ ചെന്ന് ചാടുന്ന രസകരമായ കുഴപ്പങ്ങളുമാണ് സിനിമ.
ചിത്രത്തിന് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത് സ്റ്റുഡിയോ ജിബ്ലിയുടെ സിനിമകള്‍ക്ക് (സ്പിരിറ്റഡ് എവേ (2001), മൈ നെയ്ബര്‍ ടോടോറോ (1988), പ്രിൻസെസ് മോണോനോകെ (1997), മുതലായവ) സംഗീതം നല്കിയ ജോ ഹിഷയേഷിയാണ്. ചിത്രം 1999-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Classic_June_2023 #Comedy #Drama #Japanese

👍61❤13🥰2🔥1👏1😱1
Media is too big
VIEW IN TELEGRAM
എംസോൺ 3200 പരിഭാഷകളുടെ നിറവിൽ.
കമൽ ഹാസൻ്റെ അൻപേ ശിവം എന്ന സിനിമക്ക് ഇൻസ്പെയറേഷനായ ചിത്രം.
"അവധിക്ക് ഒന്ന് വീട്ടിലെത്താൻ വെമ്പൽ കൊള്ളുന്ന രണ്ട് പേരുടെ യാത്രയുടെ കഥ."
എംസോൺ റിലീസ് നമ്പർ - 3200
Planes Trains and Automobiles (1987)
പരിഭാഷ: എല്വിന് ജോണ്‍ പോള്‍
കട്ട്സ്: രോഹിത് ജി. എസ്

❤128👍34🔥9🤩7🥰2👏1
Msone Official
Photo
#MSone Release - 3210
#ClassicJune2023 - 10
They Live (1988)
ദേ ലിവ് (1988)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Carpenter
പരിഭാഷ: എല്വിന് ജോണ്‍ പോള്‍
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ
IMDb ⭐️ 7.2/10
“നമ്മുടെ ബോധമനസ്സിന്റെ ഉന്മൂലനത്തിലൂടെ മാത്രമേ അവര്‍ക്ക് നമ്മളെ ഭരിച്ചോണ്ടുപോകാന് സാധിക്കൂ.”
1988 ൽ (ഹാലോവീൻ (1978), ദ തിങ്ങ് (1982), മുതലായവ സംവിധാനം ചെയ്ത) ജോൺ കാർപ്പൻ്റർ രചനയും, സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് “ദേ ലിവ്“. ചിത്രത്തിൽ മുഖ്യ വേഷത്തിൽ അഭിനയിച്ചത് അന്തരിച്ച പ്രശസ്ത പ്രൊഫഷണൽ റെസിലിങ് താരമായ റോഡി പൈപ്പറാണ്.
ഒരു സുപ്രഭാതത്തിൽ ജോലി തേടി പൈപ്പറിൻ്റെ കഥാപാത്രം ഒരു നഗരത്തിൽ എത്തുന്നു. ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി ശരിയാക്കുന്ന അയാൾ രാത്രി തങ്ങാനായി ഒരു സ്ഥലം കണ്ടെത്തുന്നു. അങ്ങനെയിരിക്കെ താൻ താമസിക്കുന്ന സ്ഥലത്തിൻ്റെ അടുത്തുള്ള ഒരു കെട്ടിടത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കുറെ ആളുകൾ കൂടുന്നത് ആയാൾ നിരീക്ഷിക്കുന്നു. ആ കെട്ടിടത്തിന് അകത്ത് കേറി അവിടെ നിന്നും ഒരു പെട്ടി അയാൾ എടുക്കുന്നു. ആ പെട്ടിയിൽ ഉണ്ടായിരുന്നത് തൻ്റെ ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ഒരു ഞെട്ടിക്കുന്ന രഹസ്യം അയാൾക്ക് വെളിപ്പെടുത്തി കൊടുക്കുന്നു. തുടർന്നുള്ള സിനിമ ഈ സത്യം മറ്റുള്ളവരെയും അറിയിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമത്തിൻ്റെ ഉദ്വേഗഭരിതമായ കഥയാണ്.
പ്രാഥമികമായി “ദേ ലിവ്” കാണികളെ ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ സിനിമയാണെങ്കിലും, സിനിമയിലെ സബ് ടെക്സ്റ്റിലൂടെ മുതലാളിത്തത്വവും, ഉപഭോഗ സംസ്കാരവും യാതൊരു നിയന്ത്രണമില്ലാതെ വളരുന്നത് എങ്ങനെ ആളുകൾ തമ്മിലുള്ള സാമ്പത്തിക അസ്മത്വത്തെ വർദ്ധിപ്പിക്കുന്നു എന്നും, അത് സമൂഹത്തെ എങ്ങനെ ദൂഷ്യമായി ബാധിക്കുന്നുവെന്നും കാണിച്ചുതരുന്നു. റിലീസ് ചെയ്തു 35 വർഷങ്ങൾക്ക് ഇപ്പുറം നിയന്ത്രണമില്ലാതെ ക്യാപ്പിറ്റലിസം മുന്നേറുന്ന, ആളുകൾ തമ്മിലുള്ള സാമ്പത്തിക അസമത്വം മുൻപുള്ളതിനേക്കാളും വളർന്നു വലുതാവുന്ന ഈ കാലഘട്ടത്തിൽ “ദേ ലിവിൻ്റെ” സന്ദേശം നമ്മൾ എല്ലാവരും ഒന്ന് പുനര്‍വിചിന്തനം ചെയ്യുന്നത് നല്ലതാണ്.
“അവർ ജീവിക്കുന്നു. നമ്മൾ ഉറങ്ങുന്നു.”
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Classic_June_2023 #English #Horror #Sci_Fi

👍105❤33😁1😱1😢1