Msone Official
131K subscribers
4.21K photos
147 videos
4.08K links
Download Telegram
Msone Official
Photo
❤️❤️
❤️❤️#MSone Release ⏰ 3306

12th Fail (2023)
12ത് ഫെയിൽ (2023)


🔻ഭാഷ: ഹിന്ദി
🔻സംവിധാനം: Vidhu Vinod Chopra
🔻പരിഭാഷ: വിഷ് ആസാദ്🔣സജിൻ എം എസ്
🔻പോസ്റ്റർ: നിഷാദ് ജെ എന്‍
🔻ജോണർ: ബയോഗ്രഫി, ഡ്രാമ

🎥🎥 ⭐️ 9.2/10
📽📽 6️⃣ 90% 🍿98%

വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്‍മ്മാണവും നിർവ്വഹിച്ച് 2023-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘12ത് ഫെയില്‍‘.

കൊള്ളക്കാര്‍ക്ക് പേരുകേട്ട ചമ്പല്‍ താഴ്‌വരയിലെ ബില്‍ഗാവ് എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ, മനോജ് കുമാർ ശർമയെന്ന യുവാവിന്റെ കഥയാണ് ‘12ത് ഫെയില്‍‘. കോപ്പിയടിക്കാന്‍ അധ്യാപകര്‍ പോലും സഹായിക്കുന്നൊരു സ്കൂളില്‍ പഠിച്ചിരുന്ന മനോജ്, കോപ്പിയടിക്കാന്‍ പറ്റാത്തതിനാല്‍ പ്ലസ്‌ടുവില്‍ തോല്‍ക്കുന്നു. സത്യസന്ധനായ ഒരു പോലീസ്‌ ഓഫീസറെ കാണുന്ന മനോജ്‌, അയാളെപ്പോലെയാവാന്‍ തീരുമാനിക്കുന്നു. അതിനായി പ്ലസ്‌ ടു പഠനത്തിന് ശേഷം ഗ്വാളിയറിലെത്തുന്ന അവന്‍, പ്രീതം പാണ്ഡെയെന്ന സുഹൃത്തിനൊപ്പം UPSC കോച്ചിങ്ങിന് ഡല്‍ഹിലെത്തുന്നു. അവിടെ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെയും സാഹചര്യങ്ങളെയും, തന്റെ അപാരമായ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ഒരുപറ്റം നല്ല മനുഷ്യരുടെ സ്നേഹവും കൊണ്ട്, മനോജ് മറികടക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

മനോജ് കുമാർ ശർമയുടെ യഥാർത്ഥ ജീവിതത്തെക്കുറിച്ചുള്ള, അനുരാഗ് പഥക്കിന്റെ ‘12ത് ഫെയില്‍‘ എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തില്‍, മനോജിനെ അവതരിപ്പിച്ച വിക്രാന്ത് മാസിയുടെ പ്രകടനം അത്യുജ്ജലമാണ്. കഥാസന്ദര്‍ഭങ്ങളാലും അഭിനേതാക്കളുടെ പ്രകടനത്താലും മികച്ചുനില്‍ക്കുന്ന ഈ ചിത്രം, ഏവര്‍ക്കും, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമാകുമെന്നതില്‍ ഒരു സംശയവുമില്ല. മത്സരപരീക്ഷകള്‍ക്ക്‌ തയ്യാറെടുക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.

✅അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Drama #Hindi
Please open Telegram to view this post
VIEW IN TELEGRAM
❤363👍120🔥18👏12😢10🥰6🤩4😁3😱3
❤37👍27👏4
Msone Official
Photo
❤️❤️
❤️❤️#MSone Release 💡3307

Normal People [Miniseries] (2020)
നോർമൽ പീപ്പിൾ [മിനി സീരീസ്‍ (2020)

😞ഭാഷ: ഇംഗ്ലീഷ്
😞സംവിധാനം: Lenny Abrahamson 🔣 Hettie Macdonald
😞പരിഭാഷ: അരുൺ അശോകൻ🔣ഉദയകൃഷ്ണ
😞പോസ്റ്റർ: രോഹിത്ത് ജി. എസ്
😞ജോണർ: ഡ്രാമ, റൊമാൻസ്

🎥🎥 🌟 8.4/10
📽📽 6️⃣ 91% 🍿92%

ഒരിക്കലും ശ്വാശ്വതമായി അടുക്കാത്ത രണ്ട് തോണികളിൽ സഞ്ചരിച്ചുകൊണ്ടേയിരുന്ന രണ്ട് കമിതാക്കളുടെ സ്കൂള്‍ കാലഘട്ടം മുതല്‍ കോളേജ് വരെയുള്ള ജീവിതകഥയാണ് നോർമൽ പീപ്പിൾ. ഇടയ്ക്കവർ അസാധാരണമായി ചിന്തിക്കും... മനസ്സിന്റെ ഓരോ തോന്നലുകളിൽ കെട്ടുപിണഞ്ഞ് പിരിയും, പിന്നെ ജീവിതവഴിയിൽ വീണ്ടും കണ്ടുമുട്ടും. ഓരോ കണ്ടുമുട്ടലിലും തങ്ങളുടെ ജീവിതത്തിൽ ഇനി ആരൊക്കെ കടന്നുവന്നാലും ഹൃദയത്തിന്റെ അടിത്തട്ടിൽ തങ്ങൾ പരസ്പരം ആരാണെന്ന് അടിവരയിടും. അസാധാരണക്കാരെന്ന് നമുക്ക് തോന്നുന്ന രണ്ട് സാധാരണ മനുഷ്യർ.

ഐയർലന്റിലെ ഒരു സ്കൂളിൽ നല്ല പോപ്പുലറായ കോണലും അതേ അന്തരീക്ഷത്തിൽ ഒതുങ്ങിജീവിച്ച അന്തർമുഖിയായ മറിയാനും തമ്മില്‍ ഇഷ്ടത്തിലാകുന്നു. എന്നാല്‍ ആ ബന്ധം മറ്റുള്ളവരിൽനിന്ന് മറച്ച് പിടിക്കാനാണ് അവർ തീരുമാനിച്ചത്. പക്ഷേ അതിനോട് അനുബന്ധിച്ച് അവരുടെ പ്രണയജീവിതത്തിൽ ഉണ്ടായ കല്ലുകടി മുന്നോട്ടുള്ള അനേകം പ്രതിബന്ധങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഒറ്റനോട്ടത്തിൽ ഇത് രണ്ടുപേരുടെ ആത്മബന്ധത്തിന്റെ കഥയാണെന്ന് പറയാമെങ്കിലും അതിനുമപ്പുറം ഒരുപാട് വിഷയങ്ങൾ ഇത് പറഞ്ഞുപോകുന്നുണ്ട്. യൗവനത്തിലെ മാനസ്സികാരോഗ്യവും ലൈംഗിക അഭിരുചിയും ബുള്ളിയിങ്ങും അപകർഷതാബോധം മൂലമുണ്ടാവുന്ന ബന്ധങ്ങളിലെ വെല്ലുവിളിയുമൊക്കെ തികച്ചും നോർമലായി കാണിച്ചിരിക്കുന്നു.

പതിഞ്ഞ താളത്തിൽ പോകുന്ന ഈ ഡ്രാമയുടെ ഒപ്പത്തിനൊപ്പം സഞ്ചരിക്കാൻ കഴിയുന്നവരെ കാത്തിരിക്കുന്നത് ഇതുവരെ കണ്ടില്ലാത്തതരം ഫ്രഷായിട്ടുള്ള ഒരു കാഴ്ചാനുഭവമാണ്. ഇതേ പേരിലുള്ള നോവലിനോട് നീതി പുലര്‍ത്തുന്ന ആവിഷ്കാരവും സിനിമാറ്റോഗ്രാഫിയും മ്യൂസിക്കും പ്രധാന അഭിനേതാക്കളുടെ മികവും ഒന്നുചേരുമ്പോൾ... റൊമാന്റിക് ജോണറിലെ തികച്ചും വ്യത്യസ്തമായ ഒരു മിനിസീരിസ്. ന്യൂഡിറ്റിയും ലൈംഗികരംഗങ്ങളും ഉള്ളതിനാല്‍ പ്രായപൂർത്തിയായവർ മാത്രം കാണാന്‍ ശ്രദ്ധിക്കുക.

📘അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Romance #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍144❤43😁20👏4😱2🎉2😢1🏆1
👍46❤14🥰5😍1
Msone Official
Photo
❤️❤️
❤️❤️#MSone Release 💬 3308

Antique (2008)
ആൻ്റിക് (2008)


⏺ഭാഷ: കൊറിയൻ
⏺സംവിധാനം: Kyu-dong Min
⏺പരിഭാഷ: അരവിന്ദ് കുമാർ
⏺പോസ്റ്റർ: പ്രവീൺ അടൂർ
⏺ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്

🎥🎥 🌟 6.8/10
📽📽 🍿81%

കുട്ടിക്കാലത്ത് തട്ടിക്കൊണ്ടുപോയതിന്റെ ആഘാതകരമായ ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്ന ജിൻ-ഹ്യൂക്ക് ഒരു പഴയ പുരാതന കടയിൽ ഒരു കേക്ക് ഷോപ്പ് തുറക്കുന്നു, കൊറിയയിലെ ഏറ്റവും മികച്ച പേസ്ട്രി ഷെഫും തൻ്റെ സഹപാഠിയുമായ സിയാൻ-വൂ നെ അവിടെ നിയമിക്കുന്നു. പക്ഷേ രസകരമായ വസ്തുത എന്തെന്നാൽ സിയോൺ വൂ ഒരു ഗേയാണ്. പോരാത്തതിന് സ്കൂൾ പഠനകാലത്ത് ജിൻ ഹിയോക്കിനോട് തോന്നിയ ഇഷ്ടം പറഞ്ഞതിൻ്റെ പേരിൽ അവൻ്റെ കയ്യിൽ നിന്ന് തല്ലും കൊണ്ടിട്ടുണ്ട്. ഷെഫിന് പുറമേ അവിടത്തെ പണികൾ ചെയ്യാൻ ഒരു മുൻ ബോക്‌സിങ് താരവും കൂടാതെ നായകൻ്റെ ഒന്നിലും ശ്രദ്ധയില്ലാത്ത സന്തത സഹചാരിയും കൂടെ കൂടുന്നു.ജീവിത മാർഗ്ഗം എന്നതിലുപരി കേക്ക് ഷോപ്പ് നടത്തുന്നതിൽ ജിൻ ഹോയ്ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു.കേക്ക് ഷോപ്പും ഈ നാല് പ്രധാന കഥാപാത്രങ്ങളുടെയും അവരുടെ കേക്കുകളുടെയും രസകരമായ കഥയാണ് ചിത്രം പറയുന്നത്.

കിങ്ഡം എന്ന സീരീസിലൂടെ ഏവർക്കും പരിചിതനായ ജു ജി ഹൂൺ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം കൂടിയാണിത്.പോരാത്തതിന് കൊറിയൻ പ്രേമികൾക്ക് പരിചിതനായ യൂ ആഹ് ഇന്നും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ ചെയ്തിരിക്കുന്നു, അദ്ദേഹത്തിൻ്റെയും ആദ്യ കാല ചിത്രങ്ങളിൽ ഒന്നാണ് ഇത്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Korean #Romance
Please open Telegram to view this post
VIEW IN TELEGRAM
👍118❤42😁4🔥2🥰2
ഈ മാസത്തെ പച്ചക്കുതിര, മാഗസിനിൽ...
ജി പി രാമചന്ദ്രൻ എഴുതിയത്.
❤️

Msone ▪ ❤️

നന്ദി ജി പി രാമചന്ദ്രൻ 🤞✌️

മലയാളം പരിഭാഷയ്ക്കായി 👇
https://malayalamsubtitles.org/languages/english/dr-babasaheb-ambedkar-2000-2/

For English Subtitle
👇
https://malayalamsubtitles.org/languages/english/dr-babasaheb-ambedkar-2000/
Please open Telegram to view this post
VIEW IN TELEGRAM
❤528👍109🔥41👏26🥰14🎉10🤩8😁4
❤26👍22🥰2
Msone Official
Photo
❤️❤️
❤️❤️#MSone Release ♾ 3309

The Harvest (2013)
ദ ഹാർവെസ്റ്റ് (2013)


🔵ഭാഷ: ഇംഗ്ലീഷ്
🔵സംവിധാനം: John McNaughton
🔵പരിഭാഷ: അഭിഷേക് പി യു
🔵പോസ്റ്റർ: നിഷാദ് ജെ എന്‍
🔵ജോണർ: ഡ്രാമ, മിസ്റ്ററി, ത്രില്ലർ

🎥🎥 ⭐️ 6.3/10
📽📽 6️⃣ 72% 4️⃣ 41%

അച്ഛന്റെയും അമ്മയുടെയും മരണശേഷം മെറിയൻ എന്ന പെൺകുട്ടി തന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ പുതിയ സ്ഥലത്തേക്ക് താമസം മാറി വരുന്നു.അവിടെവച്ച് രോഗബാധിതനായ ആൻഡി എന്ന കുട്ടിയെ അവൾ പരിചയപ്പെടുന്നു. എന്നാൽ ആൻഡിയുടെ കൂടെ കളിക്കാൻ മെറിയൻ വരുന്നത് അവന്റെ മാതാപിതാക്കൾക്ക് ഇഷ്ടമല്ലെന്ന് അവൾ അറിയുന്നു. തുടർന്ന് അവരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ ദുരൂഹതകളുള്ളതായി അവൾ മനസ്സിലാക്കുന്നു. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മറിയാൻ ആൻഡിയുടെ വീടിന്റെ ബേസ്മെന്റിൽ എത്തിച്ചേരാൻ ഇടയാവുന്നു. എന്നാൽ അവിടെവച്ച് മെറിയൻ അമ്പരപ്പിക്കുന്ന ഒരു കാഴ്ച്ച കണ്ട് ഞെട്ടുന്നു. എന്തായിരിക്കാം അത്?

🌐അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Mystery #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍102❤21🥰9😢6
വൺ പീസ് സീസൺ 1 (2023) ☠️

❤️എംസോൺ റിലീസ് 🔴 3305

പരിഭാഷ: വിഷ്ണു പ്രസാദ് ❤️

വൺ പീസ്... എയ്ച്ചിറോ ഓഡയുടെ ഇതേ പേരിലുള്ള ആഗോളതലത്തിൽ പ്രശംസയാർജ്ജിച്ച മാങ്ക, ആനിമേ ഫ്രാഞ്ചൈസിന്റെ ലൈവ്-ആക്ഷൻ അഡാപ്റ്റേഷൻ കൂടിയാണീ ഈ സീരീസ്. 😁

കാണാത്തവർ കാണുക മലയാളം പരിഭാഷയിൽ....
😀
https://malayalamsubtitles.org/languages/english/one-piece-season-1-2023/
Please open Telegram to view this post
VIEW IN TELEGRAM
👍114❤43🔥11🥰2😁1😱1
👍26❤10🥰3🤩2
Msone Official
Photo
▪#MSone Release ➡️ 3248

Island (2022)
ഐലൻഡ് (2022)


Episodes - 07-12
എപ്പിസോഡ്സ് - 07-12

🟢ഭാഷ: കൊറിയൻ
🟢സംവിധാനം: Kwang-Hyun Park
🟢പരിഭാഷ: സജിത്ത് ടി. എസ്
🟢പോസ്റ്റർ: ഉണ്ണി ജയേഷ്
🟢ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ

🎥🎥 ⭐️ 6.9/10

Lee Da-Hee, Kim Nam-Gil, Cha Eun-Woo എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി Korean streaming platform ആയ Tving ലൂടെ 2022 ൽ പുറത്തിറങ്ങിയ ഒരു Action-Horror-Fantasy സീരീസാണ് ഐലൻഡ്.

കോടീശ്വരനായ ദേഹാൻ ഗ്രൂപ്പ്‌ ചെയർമാന്റെ ഒരേയൊരു മകളാണ് വോൻ മി-ഹൊ. തന്നിഷ്ടക്കാരിയായ വോൻ മി-ഹൊയെ കുടുംബക്കാർക്ക് വലിയ താല്പര്യമില്ല. പ്രത്യേകിച്ച് ആന്റിക്ക്. അവൾക്ക് പറ്റിയ ഒരു പിഴവിനെത്തുടർന്ന് ജനങ്ങളും മീഡിയയും ദേഹാൻ ഗ്രൂപ്പിന് എതിരായപ്പോൾ, പ്രശ്നങ്ങൾ ഒന്ന് തണുക്കുന്നത് വരെ ജെജു ദ്വീപിലെ തംറ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യാൻ അച്ഛൻ അവളെ പറഞ്ഞയക്കുന്നു. എന്നാൽ, ജെജുവിൽ അവളെ കാത്തിരുന്നത് മറ്റൊരു ലോകമാണ്. പ്രേതങ്ങൾ ചുറ്റിത്തിരിയുന്ന അവിടെ ചില പിശാചുക്കൾ മി-ഹൊയെ ലക്ഷ്യം വെച്ച് അവളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഇനി, ജെജുവിൽ നിന്ന് പുറത്തേക്ക് പോയാലും പിശാചുക്കൾ അവളെ പിന്തുടർന്ന് വരുമെന്ന് അവൾ തിരിച്ചറിയുന്നു. അവളുടെ രക്ഷയ്ക്കായി പാതി മനുഷ്യനും പാതി പിശാചുമായ വാൻ എന്ന ഒരാളും യോഹാൻ എന്ന പുരോഹിതനും എത്തുന്നു.

🔵 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #Korean #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍93❤26😁5😱2
ചക് ദേ! ഇന്ത്യ (2007)
എം-സോണ്‍ റിലീസ് – 980
പരിഭാഷ: ജംഷീദ് ആലങ്ങാടൻ

Super 30 / സൂപ്പർ 30 (2019)
എം-സോണ്‍ റിലീസ് – 1471
പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ

12th Fail / 12ത് ഫെയിൽ (2023)
എംസോൺ റിലീസ് – 3306
പരിഭാഷ: വിഷ് ആസാദ് & സജിൻ.എം.എസ്

ഇനിയും കാണാത്തവർ എംസോണിൽ നിന്നും മലയാളം പരിഭാഷയിൽ ആസ്വദിക്കുക.... 🫰
👍189❤63🔥8🥰5😢3🤩2
Guess which Movie/Series/Docu❓
കാത്തിരിക്കുക.
#reminder_re_release
Please open Telegram to view this post
VIEW IN TELEGRAM
🔥166👍48❤42🤩9😢7🎉4😁3👏2🥰1
❤37👍26🔥11🎉5👏2
Msone Official
Photo
▪#MSone Release ➡️ 3310

Sex Is Zero 2 (2007)
സെക്സ് ഈസ് സീറോ 2 (2007)


🧬ഭാഷ: കൊറിയൻ
🧬സംവിധാനം: Tae-yun Yoon
🧬പരിഭാഷ: സജിത്ത് ടി. എസ്
🧬പോസ്റ്റർ: ഉണ്ണി ജയേഷ്
🧬ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്

🎥🎥 ⭐️ 6.0/10
📽📽 4️⃣ 51%

Yoon Tae Yoon ന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് സെക്സ് ഈസ്‌ സീറോ 2.
2002-ൽ പുറത്തിറങ്ങിയ സെക്സ് ഈസ്‌ സീറോയുടെ സീക്വലാണ് ഈ ചിത്രം
ലീ ഉൻ-ഹ്യൊ വിദേശത്തേക്ക് പോകുന്നതോടെ ഡിപ്രെഷനിൽ അകപ്പെട്ട ഉൻ-ശിക് ആശുപത്രിയിലാവുകയും അവിടെ വെച്ച് പരിചയപ്പെടുന്ന ക്യോങ്-അയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ക്യോങ്‌-അ മികച്ച സ്വിമ്മർ ആയതുകൊണ്ട് തന്നെ ഉൻ-ശികിന്റെ അതേ കോളേജിൽ അഡ്മിഷൻ കിട്ടുന്നു. ബാക്കിയുള്ളതെല്ലാം കണ്ടു തന്നെ അറിയുക.

NB: അശ്ലീലരംഗങ്ങളും സംഭാഷണങ്ങളും ഒരുപാട് ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Korean #Romance
Please open Telegram to view this post
VIEW IN TELEGRAM
👍147❤62😁10🔥8😢4🎉3🥰2👏2
ഭയം ഭരിക്കുന്ന ഇന്ത്യയിൽ ജനാധിപത്യത്തിനുവേണ്ടി കൊതിക്കുന്ന
ഓരോ മനുഷ്യർക്കും വേണ്ടി... നമ്മുടെ എംസോണിൽ...
മറക്കാതെ പങ്കുചേരുക....
🔥1.07K👍207😁150❤97👏60😢36😱12🥰7🎉5🏆1
Live stream started
❤109👍57🔥45😁43👏11🎉3😱1
Msone Official
Photo
❤️#MSone Release 💬 3137

REMIND THE RE-RELEASE
❗

India: The Modi Question (2023)
ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ (2023)

ഭാഷ : ഇംഗ്ലീഷ്, ഹിന്ദി
ഡിസ്ട്രിബ്യൂട്ടർ : BBC
പരിഭാഷ : കൃഷ്ണപ്രസാദ്‌ പി ഡി, മുജീബ് സി പി വൈ, പ്രവീൺ അടൂർ, ഹബീബ് ഏന്തയാർ & പ്രശോഭ് പി.സി.
പോസ്റ്റർ : പ്രവീൺ അടൂർ

🎥🎥 ⭐️ 7.5/10

നരേന്ദ്രമോദി ഇന്ത്യയിൽ നടപ്പാക്കിയ വിവാദപരമായ നടപടികളെ തുറന്ന് കാട്ടി ബിബിസി സംപ്രേക്ഷണം ചെയ്തുവരുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ൽ നടന്ന ഗുജറാത്ത് വംശഹത്യയാണ് ഒന്നാം എപ്പിസോഡിൽ പ്രധാനമായും വിശകലനം ചെയ്യുന്നത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രി ആയതിനു ശേഷവും മോദി സ്വീകരിച്ച പല നിലപാടുകളും ഇസ്ലാം വിരുദ്ധമായിരുന്നെന്ന് ഡോക്യുമെൻ്ററി വിലയിരുത്തുന്നു. കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കൽ, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയവയെല്ലാം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. പ്രതിഷേധങ്ങളെ സർക്കാർ ചോരയിൽ മുക്കി അടിച്ചമർത്തിയത് എങ്ങനെയെന്ന് ഡോക്യുമെൻ്ററി വ്യക്തമാക്കുന്നു.
ഭരണകൂടം ഇരയാക്കിയവരുടെയും അവരുടെ ബന്ധുക്കളുടെയും ഒപ്പം ബിജെപി നേതാക്കളുടെയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുടെയും പ്രതികരണങ്ങൾ ഉൾപ്പെടുത്തിയാണ് ഡോക്യുമെൻ്ററി നിർമിച്ചിരിക്കുന്നത്. കാഴ്ചക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കാവുന്ന രംഗങ്ങളും ഉണ്ട്. ഡോക്യുമെൻ്ററി ഇന്ത്യയിൽ സംഘപരിവാറിന്റെ വലിയ എതിർപ്പിന് വിധേയമായി.

പരിഭാഷയിൽ ബിബിസി പറയുന്ന കാര്യങ്ങൾ മാത്രമാണ് ചേർത്തിരിക്കുന്നത്. കൂട്ടിക്കെട്ടലുകളോ, കുറക്കലുകളോ ഇല്ല.

ഡോക്യുമെന്ററിയുടെ പരിഭാഷയ്ക്ക്
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://telegram.me/msonebbc

(ചില സാങ്കേതിക കാരണങ്ങളാൽ സബ് ഇപ്പോൾ സൈറ്റിൽ ലഭ്യമാക്കിയിട്ടില്ല.)
Please open Telegram to view this post
VIEW IN TELEGRAM
👍412😁112🔥76❤54😢19👏7🥰2🎉2😱1
Live stream finished (1 hour)