Msone Official
Photo
Repulsion (1965)
റിപ്പൾഷൻ (1965)
റോമൻ പൊളാൻസ്കിയുടെ ആദ്യ ഇംഗീഷ് ചലച്ചിത്രമാണ് 1965-ലിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ ചിത്രം റിപ്പൾഷൻ.
കാരൊൾ എന്ന യുവതിക്ക് നാട്ടിലെ ഒരു സലൂണിലാണ് ജോലി. ചേച്ചിക്കൊപ്പം ഒരു ഫ്ലാറ്റിൽ വാടകയ്ക്കാണ് കാരൊൾ കഴിയുന്നത്. കോളിൻ എന്ന യുവാവ് അവളോട് പ്രണയാഭ്യർഥന നടത്തുന്നുണ്ടെങ്കിലും അവൾ അനുകൂലമായി പ്രതികരിക്കുന്നില്ല. പുറമേ ശാന്തയായ കാരൊളിൻ്റെ മനസ്സിൻ്റെ പ്രക്ഷുബ്ധത അവൾ പോലുമിയാതെ പല സാഹചര്യങ്ങളിൽ വെളിപ്പെടുകയാണ്.
വയലൻസ് അധികമുള്ള സിനിമയാണ് റിപ്പൾഷൻ. പൊളാൻസ്കിയുടെ ‘അപ്പാർട്ട്മെൻ്റ് ട്രിലജി’യിലെ ആദ്യ സിനിമകൂടിയാണിത്.
റോസ്മേരീസ് ബേബി (1968), ദ ടെനന്റ് (1976) എന്നിവയാണ് മറ്റു രണ്ട് ചിത്രങ്ങൾ.
Categories : #Classic_June_2024 #Drama #English #Horror #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍60❤23🏆1
Msone Official
Photo
La Belle et la Bête (1946)
ല ബെൽ എ ല ബെറ്റ് (1946)
1946-ല്‍ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് റൊമാന്റിക് ഫാന്റസി ചലച്ചിത്രമാണ് "ല ബെല്‍ എ ല ബെറ്റ്." "ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്" എന്ന പ്രസിദ്ധമായ ഫ്രഞ്ച് മുത്തശ്ശി കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോന്‍ കോക്ക്റ്റോയാണ്.
ഫ്രാന്‍സിലെ ഒരു വ്യാപാരിയുടെ മക്കളാണ് ബെല്ലും അവളുടെ സഹോദരങ്ങളും. ഒരിക്കല്‍ വീട്ടിലേക്ക് തിരിച്ച് മടങ്ങുന്ന വേളയില്‍ വ്യാപാരി ഒരു മാന്ത്രിക കോട്ടയില്‍ എത്തുന്നു. ആ കോട്ടയുടെ പൂന്തോട്ടത്തില്‍ നിന്നും ഒരു റോസാപ്പൂ അദ്ദേഹം പറിക്കുന്ന വേളയില്‍ ഒരു രാക്ഷസന്‍ പ്രത്യക്ഷപ്പെട്ട് ഈ പൂവ് പറിച്ചതിന് പകരമായി തന്റെ മക്കളില്‍ ഒരുവളെ ഈ കോട്ടയിലേക്ക് അയക്കണമെന്ന് പറയുന്നു. തിരിച്ച് വീട്ടിലെത്തിയ അച്ഛനില്‍ നിന്നും ഈ കാര്യമറിയുന്ന ബെല്‍ ആരുമറിയാതെ കോട്ടയിലേക്ക് പുറപ്പെടുന്നു.
Categories : #Classic_June_2024 #Drama #Fantasy #French #Romance
Please open Telegram to view this post
VIEW IN TELEGRAM
👍61❤21
Msone Official
Photo
Night of the Living Dead (1968)
നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ് (1968)
സംവിധാന മികവുകൊണ്ടും തിരക്കഥകൊണ്ടും ഹൊറർ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായ ചിത്രമാണ് ‘നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ്‘.
സഹോദരങ്ങളായ ജോണിയും ബാർബറയും പെൻസിൽവേനിയയിലെ ഉൾനാട്ടിലുള്ള ഒരു സെമിത്തേരിയിൽ എത്തുന്നു. അച്ഛൻ്റെ കല്ലറയിൽ റീത്ത് വെയ്ക്കാനാണ് അവർ വന്നത്. സെമിത്തേരിയിൽ സൂക്ഷിപ്പുകാരനടക്കം ആരെയും കാണാത്തത് അവരെ അത്ഭുതപ്പെടുത്തി. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ നാട് എത്തിച്ചേർന്നിരിക്കുന്ന ആപത്ത് വെളിപ്പെടുകയാണ്.
ഒരുപാട് സോംബി ഹൊറർ ചിത്രങ്ങൾക്ക് ഈ ചിത്രം പ്രചോദനമായിട്ടുണ്ട്. മുടക്കുമുതലിൻ്റെ 250 മടങ്ങ് കളക്റ്റ് ചെയ്ത ചിത്രം, അക്കാലത്ത് സിനിമാ ചരിത്രത്തിലെ ഏറ്റവും ലാഭമുണ്ടാക്കിയ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.
Categories : #Classic_June_2024 #English #Horror #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍92❤28🔥1😢1🏆1
Msone Official
Photo
Branded to Kill (1967)
ബ്രാൻഡഡ് ടു കിൽ (1967)
1967-ല്‍ പുറത്തിറങ്ങിയ സെയ്ജൂന്‍ സുസുക്കി സംവിധാനം ചെയ്തൊരു യാകുസ ചിത്രമാണ് "ബ്രാന്‍ഡഡ് ടു കിൽ". ചിത്രം ഇറങ്ങിയ സമയത്ത് അധികം ശ്രദ്ധ നേടിയില്ലെങ്കിലും, പില്‍ക്കാലത്ത് ഒരു ക്ലാസിക്കായും, സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടിയായും ചിത്രം വാഴ്ത്തപ്പെട്ടു. ജിം ജാര്‍മൂഷ്, ജോണ്‍ വൂ, പാര്‍ക്ക് ചാന്‍ വൂക്ക്, ക്വിന്റിന്‍ ടാരന്‍ടീനോ തുടങ്ങിയ സംവിധായകര്‍ തങ്ങളുടെ ചലച്ചിത്ര ആഖ്യാനരീതിയെ സ്വാധീനിച്ചൊരു ചിത്രമായി പലപ്പോഴും ബ്രാന്‍ഡഡ് ടു കില്ലിനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജപ്പാനിലെ ഏറ്റവും മികച്ച വാടകകൊലയാളികളുടെ ലിസ്റ്റില്‍ മൂന്നാമത് നില്‍ക്കുന്നയാളാണ് ഹനഡ. ഹനഡക്ക് ചൂട് ചോറിന്റെ ഗന്ധത്തിനോട് അങ്ങേയറ്റം ലഹരിയാണ്. അയാളുടെ ഉള്ളിലെ കാമത്തെ ഉണര്‍ത്താന്‍ പോലും ആ ഗന്ധം കൂടിയേ തീരൂ. ഒരിക്കല്‍ ഏല്‍പ്പിച്ച ഒരു കൊല നടത്താന്‍ സാധിക്കാതെ വന്നതോടുകൂടി ഹനഡയെ കൊല്ലാന്‍ യാകുസ തീരുമാനിക്കുന്നു. അതിനായി ജപ്പാനിലെ ഒന്നാം നമ്പര്‍ വാടക കൊലയാളിയെ അവര്‍ ഏര്‍പ്പാടാക്കുന്നു. ഹനഡക്ക് തന്റെ ജീവന്‍ രക്ഷിക്കാനാകുമോ ഇല്ലയോ?
NB: വളരെയധികം, ന്യൂഡിറ്റിയും, സെക്സ് സീനുകളും, വയലന്‍സും ഉള്ള സിനിമയായതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക.🔞
Categories : #Action #Classic_June_2024 #Crime #Drama #Japanese
Please open Telegram to view this post
VIEW IN TELEGRAM
👍75❤23🔥2😢2🎉1
Msone Official
ഈയൊരു റിലീസോടുകൂടി ഈ വർഷത്തെ ക്ലാസിക് ജൂൺ അവസാനിച്ചിരിക്കുന്നു.
താങ്ക്യൂ
താങ്ക്യൂ
❤251👍39🎉10🏆10👏7
പത്ത് എഡിഷനുകൾ, എണ്ണം പറഞ്ഞ 152 സിനിമകൾ... എംസോണിൻ്റെ അഭിമാന ഫെസ്റ്റ് -ക്ലാസ്സിക് ജൂൺ.
തുടങ്ങി ഇത്രനാളും ഒരു മുടക്കവുമില്ലാതെ എല്ലാ ജൂൺമാസങ്ങളിലും പത്തിൽ കുറയാത്ത ക്ലാസ്സിക്കുകൾ മലയാളികളിലേക്ക് എത്തിച്ച ഫെസ്റ്റ് പത്ത് എഡിഷനുകൾ പൂർത്തിയാക്കുമ്പോൾ എംസോണിൻ്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചേർത്തുവെക്കപ്പെടുന്നു.
ചിലരെങ്കിലും ചോദിച്ചിട്ടുള്ള ചോദ്യമാണ്, എന്തിന് ഈ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകൾക്ക് വേണ്ടി സമയം കളയുന്നു, എന്തിനാണ് ആരും ശ്രദ്ധിക്കാത്ത സിനിമകൾക്ക് സബ് ചെയ്യുന്നത്, ആ സമത്ത് പുതിയ സിനിമകൾക്ക് പരിഭാഷ ചെയ്തുകൂടേ ? അത് നിങ്ങൾക്ക് ഒരു ക്ലാസ്സിക് ചിത്രത്തിൻ്റെ വിലയറിയാത്തതുകൊണ്ടാണ്, പഴമയുടെ പൊടിപിടിച്ച ഫിലിം കൂമ്പാരമല്ല ക്ലാസ്സിക് ചിത്രങ്ങൾ, ആശയദാരിദ്ര്യം മൂർദ്ധന്യത്തിലെത്തുമ്പോൾ എണ്ണം പറഞ്ഞ സംവിധായകരും എഴുത്തുകാരും മറിച്ചുനോക്കുന്ന പുസ്തകത്താളുകളാണവ. അതിൽ കാലൂന്നിയല്ലാതെ മറ്റൊരു വിസ്മയം തീർക്കാനാവില്ല. അതിൻ്റെ അനുരണങ്ങളില്ലാതെ ഒരു സിനിമയും പിറക്കില്ല....
ഓരോ ക്ലാസ്സിക് സിനിമയും ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽകൂടിയാണ്. തിരക്കഥയിലും സംവിധാനത്തിലും ആധുനിക കാലഘട്ടത്തിലെ സിനിമകളെപ്പോലും വെല്ലുന്ന പ്രതിഭയുടെ മിന്നലാട്ടങ്ങൾ അവയിൽ കാണാൻ കഴിയും. ചിലർക്ക്, ഇത്തവണ വന്ന മക്കെന്നാസ് ഗോൾഡ് പോലെ ഗൃഹാതുര സ്മൃതികളാണ് പല ചിത്രങ്ങളും. ഇതുവരെ വന്ന ക്ലാസ്സിക് സിനിമകളെല്ലാം കാലങ്ങൾ കഴിഞ്ഞും മലയാളത്തിൽ കാണാൻ അവസരമൊരുക്കുന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് എംസോൺ ടീമും. നിങ്ങളുടെ കുട്ടികൾക്കും, കൂട്ടുകാർക്കും മാഷുമ്മാർ സ്കൂൾ കുട്ടികൾക്കും ഈ പഴമയുടെ ഗരിമ എംസോൺ സബ്ടൈറ്റിലിന്റെ സഹായത്തോടെ പകർന്ന് നൽകുക. അവരുമറിയട്ടെ പഴയ വീഞ്ഞിന്റെ മാധുര്യം.
ഇക്കൊല്ലം ജൂൺ ക്ലാസ്സിക്ക് ഫെസ്റ്റിൽ 18 സിനിമകളുടെ സബ്ടൈറ്റിലുകളാണ് റിലീസ് ചെയ്തത്. ആസ്വദിച്ച, പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി.
https://malayalamsubtitles.org/category/classic-june-2024/
പോസ്റ്റർ ഡിസെെൻ: നിഷാദ് ജെ എന്‍

❤545👍132🔥14👏14😍10🏆6🎉5
Msone Official
Photo
House of the Dragon Season 02 (2024)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)
Episode -
എപ്പിസോഡ് -
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.
റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.
കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.
വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.
ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.
റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.
ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.
Categories : #Action #Adventure #Drama #English #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍110❤38🔥31👌1😍1
Msone Official
Photo
The Roundup: Punishment (2024)
ദ റൗണ്ടപ്പ്: പണിഷ്‌മെന്റ് (2024)
ദി ഔട്ട്‍ലോസ് (2017), ദ റൗണ്ടപ്പ് (2022), ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023) എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2024 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: പണിഷ്‌മെന്റ്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടി. മുൻ ചിത്രങ്ങളിലേത് പോലെ ഡോൺ ലീ തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്.
ഫിലിപ്പീൻസിൽ വെച്ച് നടക്കുന്ന ഒരു കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. കൊറിയയിലെ ഒരു ഡ്രഗ് മാഫിയയെ പിടിക്കാൻ വരുന്ന മാ സോക് ദോയും (ഡോൺ ലീ) ടീമും യാദൃച്ഛികമായി ഫിലിപ്പീൻസിലെ മരണത്തിന് ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്നു. മയക്കുമരുന്ന് കച്ചവടങ്ങളുടെയും മറ്റും കാലം കഴിഞ്ഞിരിക്കുന്നു. ഇത് ഡിജിറ്റൽ ക്രൈമിന്റെ കാലമാണെന്ന് മനസ്സിലാക്കിയ സോക് ദോ, ഇതിൻ്റെ പിന്നാമ്പുറം അന്വേഷിച്ചിറങ്ങുമ്പോൾ ഞെട്ടിക്കുന്ന സത്യങ്ങളാണ് തിരിച്ചറിയുന്നത്. മുൻചിത്രങ്ങളിലേത് പോലെ ആക്ഷനും കോമഡിക്കും തുല്യപ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.
കാലത്തിനനുസരിച്ച് കഥയിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരേയൊരു ഫ്രാഞ്ചൈസിയായ ക്രൈം സിറ്റിയുടെ ആദ്യ മൂന്ന് ഭാഗങ്ങളിലെന്ന പോലെ, കിടിലൻ ആക്ഷൻ സീനുകളും, വയലൻസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് നാലാം ഭാഗവും. ഡോൺ ലീയുടെ കോമഡി ടൈമിംഗും, മാസ് ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കും. മികച്ച നിരൂപകപ്രശംസ അങ്ങോളമിങ്ങോളം പിടിച്ച് പറ്റിയ ചിത്രം, ആദ്യ മൂന്ന് ഭാഗങ്ങളോട് ചേർത്ത് വെക്കാവുന്ന ഒന്ന് തന്നെയാണ്. ആദ്യ ഭാഗത്തിനു ശേഷം മറ്റു രണ്ടു ഭാഗങ്ങളേക്കാൾ ഏറ്റവും കൂടുതൽ പ്രശംസ നേടിയതും ഈ ചിത്രമാണ്.
Categories : #Action #Crime #Korean #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍148🔥46❤39😍2👌1
Msone Official
Photo
House of the Dragon Season 02 (2024)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)
Episode -
എപ്പിസോഡ് -
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.
റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.
കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.
വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.
ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.
റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.
ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.
Categories : #Action #Adventure #Drama #English #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍117❤30🔥29👏1
Msone Official
Photo
The Boy and the Heron (2023)
ദ ബോയ് ആൻഡ് ദ ഹെറൺ (2023)
ഹയാവോ മിയസാക്കി രചനയും സംവിധാനവും നിര്‍വ്വഹിച്ച്, "സ്റ്റുഡിയോ ജിബ്ലി" 2023-ല്‍ പുറത്തിറക്കിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ് "ദ ബോയ് ആന്‍ഡ് ദ ഹെറണ്‍". 2023-ലെ ഏറ്റവും മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്കാര്‍, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ലോകമെമ്പാടും ഒരേ സമയം നിരൂപക പ്രശംസയും, വാണിജ്യ വിജയവും നേടി.
രണ്ടാം ലോക മഹായുദ്ധത്തില്‍ ടോക്കിയോയില്‍ നടന്ന ഒരു വ്യോമാക്രമണത്തില്‍ അമ്മ മരിച്ച മാഹിറ്റോ എന്ന ബാലന്‍ തന്റെ അച്ഛന്റെ കൂടെ ഒരു ഗ്രാമത്തിലേക്ക് താമസം മാറുന്നു. അവന്‍ താമസം മാറി എത്തുന്ന വീടിനോട് ചേര്‍ന്ന് നിഗൂഡതകള്‍ നിറഞ്ഞൊരു ഗോപുരമുണ്ടായിരുന്നു. ആ പ്രദേശത്തിന് ചുറ്റും വിചിത്രമായൊരു ചാരമുണ്ടിയും പറന്ന് നടന്നിരുന്നു. ഒരു ദിവസം ഉണ്ടാവുന്ന വിചിത്രമായൊരു സംഭവത്തെ തുടര്‍ന്ന് മാഹിറ്റോ വേറൊരു ലോകത്ത് അകപ്പെടുന്നു. തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
Categories : #Adventure #Animation #Drama #Japanese #Oscar_Fest_2024
Please open Telegram to view this post
VIEW IN TELEGRAM
👍68❤26😱3🔥2🏆2
Msone Official
Photo
Furiosa: A Mad Max Saga (2024)
ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ (2024)
മാഡ് മാക്സ് ഫ്യൂരി റോഡ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളായ ഇംപറേറ്റർ ഫ്യൂരിയോസയുടെ മൂലകഥ പറയുന്ന സിനിമയാണ് ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ. പരമ്പരയിലെ കഴിഞ്ഞ നാല് ഭാഗങ്ങളും സംവിധാനം ചെയ്ത ജോർജ് മില്ലർ തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്.
ഭൂമിലെ ഏക വാസയോഗ്യസ്ഥലമായ ഗ്രീൻ പ്ലേസിൽ നിന്ന് ഒരു സംഘം ബൈക്ക് യാത്രികർ കുട്ടിയായിരുന്ന ഫ്യൂരിയോസയെ തട്ടിക്കൊണ്ട് വരികയും, ഡിമന്റസ് എന്ന ക്രൂരനായ മനുഷ്യന്റെ കീഴിയിൽ അകപ്പെടുകയും, ഒടുവിൽ അവനവളെ ഇമ്മോർട്ടൻ ജോ എന്ന വോർലോർഡിന് വിൽക്കുന്നു. അവിടെ നിന്ന് ഫ്യൂരിയോസ എന്ന കൊച്ചുപെൺകുട്ടി ഫ്യൂരി റോഡിലെ ഇംപറേറ്റർ ഫ്യൂരിയോസയായി മാറിയ കഥയാണ് സിനിമയിൽ പര്യവേക്ഷണം ചെയ്യുന്നത്.
മാഡ് മാക്സ് സീരിസിലെ മുഖമുദ്രയായ ഗംഭീര ആക്ഷൻ രംഗങ്ങളാലും, ചേസിങ് രംഗങ്ങളാലും സമ്പന്നമാണ് ഈ ചിത്രവും
Categories : #Action #Adventure #English #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
👍90🔥49❤45