Media is too big
VIEW IN TELEGRAM
2025 ലെ ഒരു മികച്ച ചിത്രം
കാണാൻ വിട്ടു പോയോ?
💗 💗
💗 💗
🤩 🤩 🤩 🤩 🤩
#MSone Release🤩 3603
✍️ പരിഭാഷ:
പ്രവീൺ അടൂർ
🤩 🤩 🤩 🤩 🤩
https://malayalamsubtitles.org/languages/spanish/sirat-2025/⬅️
കാണാൻ വിട്ടു പോയോ?
#MSone Release
പ്രവീൺ അടൂർ
https://malayalamsubtitles.org/languages/spanish/sirat-2025/
Please open Telegram to view this post
VIEW IN TELEGRAM
❤57👍7
Msone Official
Photo
3605Sakamoto Days Season 01 (2025)
സകമോട്ടോ ഡേയ്സ് സീസൺ 01 (2025)
സോണി ഫിലിപ്പ്
പ്രവീൺ അടൂർ
2022-ൽ പുറത്തിറങ്ങിയ സകമോട്ടോ ഡേയ്സ് എന്ന മാങ്കയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ആനിമേ സീരീസാണ് സകമോട്ടോ ഡേയ്സ്.
അതിശക്തനും കുറ്റവാളികളുടെ പേടിസ്വപ്നവുമായ ഹിറ്റ്മാൻ താരോ സകമോട്ടോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. തന്റെ ചോരപുരണ്ട ഭൂതകാലം ഉപേക്ഷിച്ച് ഒരു സാധാരണ ജീവിതം നയിക്കാൻ അയാൾ തീരുമാനിക്കുന്നു. വിവാഹശേഷം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന സകമോട്ടോയുടെ രൂപവും ഭാവവും മൊത്തത്തിൽ മാറി പോവുന്നു. ഒരിക്കൽ തന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട ഒരാൾ സകമോട്ടോയെ തേടിയെത്തുന്നതോടെ, ഒന്നിനുപുറകെ ഒന്നായി കരുത്തരായ ശത്രുക്കൾ സകമോട്ടോയുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായി എത്തുന്നു.
ആരാണിവർ? സകമോട്ടോയുമായി ഇവർക്കെന്ത് ബന്ധം? എന്തിനാണ് അവർ അയാളെ വേട്ടയാടുന്നത്? ഇതിന് പിന്നിലെ യഥാർത്ഥ സൂത്രധാരൻ ആരാണ്? ഇതിൽ നിന്നും പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ സകമോട്ടോയ്ക്ക് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയുള്ള യാത്രയാണ് ആനിമേയുടെ ഇതിവൃത്തം.
പാടി പഴകിയ പ്ലോട്ടിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും, ഇതിലെ ആക്ഷൻ, മാസ്സ് രംഗങ്ങളും അതിനോടൊപ്പം ചേർന്ന് പോവുന്ന കോമഡിയും പ്രേക്ഷകർക്ക് തികച്ചും പുത്തൻ അനുഭവമായിരിക്കും. ജോൺ വിക്ക് പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്കേജാണീ ആനിമേ.
Please open Telegram to view this post
VIEW IN TELEGRAM
❤79❤🔥5🔥3
Msone Official
Photo
3606Chainsaw Man - The Movie: Reze Arc (2025)
ചെയിൻസോ മാൻ - ദ മൂവി: റെസെ ആർക്ക് (2025)
ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ആനിമേയാണ് “ചെയിൻസോ മാൻ”. ആനിമേയുടെ ആദ്യത്തെ സീസണിന്റെ തുടർച്ചയാണ് 2025-ൽ പുറത്തിറങ്ങിയ ഈ സിനിമ.
ആദ്യത്തെ സീസണിന് ശേഷം ചെയിൻസോമാനായ ഡെൻജിയുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ ഓരോന്നായി സഫലമായി വന്നു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൂടെ പുതിയൊരു പെൺകുട്ടിയെ ഡെൻജി പരിചയപ്പെടുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഡെൻജിക്ക് അവളെ ഇഷ്ടമാകുന്നു. എന്നാൽ അപകടങ്ങൾ നിറഞ്ഞ തന്റെ ഡെവിൾ ഹണ്ടർ ജോലിയും, തന്റെ സീനിയറായ മാക്കിമയോടുള്ള ഇഷ്ടവും ഈ ബന്ധത്തിന് തടസ്സമാകുമെന്ന് അവൻ മനസ്സിലാക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤57❤🔥14🆒4
Msone Official
Photo
Lie with Me (2005)
ലൈ വിത്ത് മീ (2005)
അഷ്കർ ഹൈദർ
ലൈംഗികതയെ വെറുമൊരു വിനോദമായി മാത്രം കാണുന്ന ലൈല എന്ന യുവതിയുടെയും ഡേവിഡ് എന്ന യുവാവിന്റെയും കഥയാണിത്. ലൈംഗികതയിൽ മാത്രം ഒതുങ്ങിനിൽക്കാൻ ശ്രമിക്കുമ്പോഴും, അറിയാതെ തന്നെ അവർക്കിടയിൽ വൈകാരികമായ ഒരു ബന്ധം വളർന്നു വരുന്നു.
മനുഷ്യബന്ധങ്ങളിലെ ഒറ്റപ്പെടലും, പ്രണയത്തിലേക്കുള്ള ഭയത്തോടെയുള്ള മാറ്റവുമാണ് സിനിമ ചർച്ച ചെയ്യുന്നത്. ശരീരം കൊണ്ട് ഒന്നിക്കുമ്പോഴും മനസ്സ് കൊണ്ട് അവർ നേരിടുന്ന സംഘർഷങ്ങളും, തങ്ങളുടെ ഭൂതകാലത്തെ മുറിവുകളെ എങ്ങനെ ഈ ബന്ധം ബാധിക്കുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ കാതൽ.
ലൈംഗിക അതിപ്രസരം ഉള്ളൊരു മൂവി ആയതിനാൽ പ്രായപൂർത്തി ആയവർ മാത്രം കാണുക.
Please open Telegram to view this post
VIEW IN TELEGRAM
❤100❤🔥6👍5🔥2
Msone Official
Photo
3608Caligula (1979)
കലിഗുള (1979)
അഷ്കർ ഹൈദർ
അഷ്കർ ഹൈദർ
ടിൻ്റോ ബ്രാസ് സംവിധാനം ചെയ്‌ത 'കലിഗുള' സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ ചിത്രങ്ങളിൽ ഒന്നാണ്. പുരാതന റോമൻ ചക്രവർത്തിയായിരുന്ന ഗായസ് സീസർ കലിഗുളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റോമൻ ചക്രവർത്തിയായിരുന്ന തിബേരിയസിൻ്റെ മരണശേഷം കലിഗുള അധികാരത്തിൽ വരുന്നതും, തുടർന്ന് അദ്ദേഹം നടത്തുന്ന അനിയന്ത്രിതമായ സ്വേച്ഛാധിപത്യവുമാണ് സിനിമയുടെ പ്രധാന പ്രമേയം. കേവലം ഒരു രാഷ്ട്രീയ ചരിത്രം എന്നതിലുപരി, അധികാരം ഒരാളെ എങ്ങനെ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിക്കുന്നു എന്ന് ചിത്രം കാണിച്ചുതരുന്നു.
സാധാരണ ചരിത്ര സിനിമ എന്നതിലുപരി, എറോട്ടിക് ഡ്രാമ വിഭാഗത്തിൽ വരുന്ന ഈ സിനിമയിൽ അടങ്ങിയിരിക്കുന്ന വയലൻസും ലൈംഗികതയും പലർക്കും അസ്വസ്ഥതയുണ്ടാക്കിയേക്കാം. അതിനാൽ മുതിർന്നവർ മാത്രം കാണുക.
Please open Telegram to view this post
VIEW IN TELEGRAM
❤71👍6🔥5💋1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
19/01/26 മുതൽ 25/01/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Lie with Me (2005)
ലൈ വിത്ത് മീ (2005)
Release No : 3607
സബ് പരിഭാഷ ചെയ്തത്:
അഷ്‌കർ ഹൈദർ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3704
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
19/01/26 മുതൽ 25/01/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Lie with Me (2005)
ലൈ വിത്ത് മീ (2005)
Release No : 3607
സബ് പരിഭാഷ ചെയ്തത്:
അഷ്‌കർ ഹൈദർ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3704
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤59😇7🔥5❤🔥2👍1🤩1
Msone Official
Photo
1387The Protector (2005)
ദ പ്രൊട്ടക്ടർ (2005)
ഫാസിൽ ചോല
അഷ്കർ ഹൈദർ
2005-ൽ പുറത്തിറങ്ങിയ 'ദ പ്രൊട്ടക്ടർ' എന്ന സിനിമ ഖാം എന്നൊരു ചെറുപ്പക്കാരന്റെ കഥയാണ്. തന്റെ കുടുംബത്തെയും കൂടെയുള്ള ആനയെയും അവൻ പൊന്നുപോലെയാണ് സ്നേഹിച്ചിരുന്നത്. ഒരിക്കൽ അവന്റെ കുടുംബത്തിന്റെ അഭിമാനമായിരുന്ന ആ ആനയെ ആരോ മോഷ്ടിച്ച് കടൽ കടത്തി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയി. തന്റെ പ്രിയപ്പെട്ട ആനയെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാൻ ഖാം ഓസ്‌ട്രേലിയയിലേക്ക് പോകുന്നു. അവിടെ ചെന്നപ്പോൾ ഗുണ്ടകളും കള്ളക്കടത്തുകാരും അടക്കിവാഴുന്ന അപകടം പിടിച്ച ഒരിടത്താണ് അവൻ പെട്ടുപോയത്. ചങ്കൂറ്റവും അല്പസ്വല്പം ആയോധനമുറയും മാത്രം കൈമുതലായുള്ള ഖാമിന് തന്റെ ആനയെ രക്ഷിക്കാൻ കഴിയുമോ? 'ഓങ് ബാക്ക്' സിനിമകളിലൂടെ പ്രശസ്തനായ ടോണി ജാ ആണ് ഖാം ആയി വേഷമിടുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
❤60🔥10🎉1
Msone Official
Photo
3609The Housemaid (2025)
ദ ഹൗസ്മെയ്ഡ് (2025)
വിഷ്‌ണു പ്രസാദ്
രോഹിത്ത് ജി.എസ്
മുൻകാല പ്രശ്നങ്ങൾ മറന്ന് പുതിയൊരു ജീവിതം തേടി സമ്പന്നമായ വിഞ്ചസ്റ്റർ കുടുംബത്തിൽ ജോലിക്കെത്തുകയാണ് മില്ലി എന്ന യുവതി. ആദ്യമൊക്കെ യജമാനത്തിയായ നീനയുടെ ഭാഗത്തുനിന്ന് സൗമ്യമായ പെരുമാറ്റമുണ്ടായെങ്കിലും അധികം വൈകാതെ അതിൽ മാറ്റങ്ങൾ വന്നുതുടങ്ങി.
നീനയുടെ വിചിത്രമായ പെരുമാറ്റവും ഗൃഹനാഥനായ ആൻഡ്രൂവിന്റെ സ്നേഹവും മില്ലിയെ ആ വീട്ടിലെ ദുരൂഹതകൾക്കിടയിൽ അകപ്പെടുത്തുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤103😱6🤩6⚡4😍4👍3💋1
Msone Official
Photo
3610Vesper (2022)
വെസ്പർ (2022)
മിഥുൻ വിജയൻ
അഷ്കർ ഹൈദർ
പരിസ്ഥിതി പൂർണ്ണമായും നശിച്ച ഒരു ഭാവി ലോകത്ത്, പട്ടിണിയിൽ നിന്നും ദുരിതത്തിൽ നിന്നും തന്റെ അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്ന വെസ്പർ എന്ന പെൺകുട്ടിയുടെ കഥ.
Please open Telegram to view this post
VIEW IN TELEGRAM
❤50⚡12🔥6👍4
Msone Release 🤩 3601
Sin City (2005)
സിൻ സിറ്റി (2005)
📝പരിഭാഷ
പ്രശോഭ് പി. സി
ജോണർ: ക്രൈം, ത്രില്ലർ
Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/english/sin-city-2005/
Sin City (2005)
സിൻ സിറ്റി (2005)
📝പരിഭാഷ
പ്രശോഭ് പി. സി
ജോണർ: ക്രൈം, ത്രില്ലർ
Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/english/sin-city-2005/
❤69🔥9
പ്രിയരേ,
എംസോൺ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവർ(vps) തകരാറിലായതുകാരണമാണ് ഇപ്പോൾ വെബ്സൈറ്റും ആപ്പും പ്രവർത്തിക്കാത്തത്. നമ്മുടെ ഭാഗത്തുനിന്നുള്ള പ്രശ്നം അല്ലാത്തതുകൊണ്ട് സെർവർ കമ്പനി ആ പിഴവ് തിരുത്തുന്നതുവരെ നമുക്ക് കാത്തിരിക്കുകയേ നിർവാഹമുള്ളൂ. കമ്പനിയുടെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുന്ന മുറയ്ക്ക് വെബ്സൈറ്റും ആപ്പും പഴയതുപോലെ ലഭ്യമാകും.
ദയവായി കാത്തിരിക്കുക.
Admin, Msone
എംസോൺ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവർ(vps) തകരാറിലായതുകാരണമാണ് ഇപ്പോൾ വെബ്സൈറ്റും ആപ്പും പ്രവർത്തിക്കാത്തത്. നമ്മുടെ ഭാഗത്തുനിന്നുള്ള പ്രശ്നം അല്ലാത്തതുകൊണ്ട് സെർവർ കമ്പനി ആ പിഴവ് തിരുത്തുന്നതുവരെ നമുക്ക് കാത്തിരിക്കുകയേ നിർവാഹമുള്ളൂ. കമ്പനിയുടെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുന്ന മുറയ്ക്ക് വെബ്സൈറ്റും ആപ്പും പഴയതുപോലെ ലഭ്യമാകും.
ദയവായി കാത്തിരിക്കുക.
Admin, Msone
2❤315👍210😱27🤝16🤯10💋8😇6🦄4👏3😍2🎉1
Msone Official
Photo
ദ ഹൗസ്മെയ്ഡ് OTT റിലീസ് ആയിട്ടുണ്ട്.
ഇനി▪ പരിഭാഷ ഉപയോഗിച്ച് സിനിമ ആസ്വദിക്കാം
🤩 🤩 🤩 🤩 🤩
⬇️
https://malayalamsubtitles.org/languages/english/the-housemaid-2025/
ഇനി
https://malayalamsubtitles.org/languages/english/the-housemaid-2025/
Please open Telegram to view this post
VIEW IN TELEGRAM
❤44🔥6❤🔥2
Msone Official
പ്രിയരേ, എംസോൺ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവർ(vps) തകരാറിലായതുകാരണമാണ് ഇപ്പോൾ വെബ്സൈറ്റും ആപ്പും പ്രവർത്തിക്കാത്തത്. നമ്മുടെ ഭാഗത്തുനിന്നുള്ള പ്രശ്നം അല്ലാത്തതുകൊണ്ട് സെർവർ കമ്പനി ആ പിഴവ് തിരുത്തുന്നതുവരെ നമുക്ക് കാത്തിരിക്കുകയേ നിർവാഹമുള്ളൂ. കമ്പനിയുടെ…
സൈറ്റ് തിരിച്ചുവന്നിട്ടുണ്ട്.
കാത്തിരുന്ന എല്ലാവർക്കും നന്ദി ❤️
കാത്തിരുന്ന എല്ലാവർക്കും നന്ദി ❤️
❤503🔥58👍39❤🔥16👏9🤩9🤝6💯5🎉4😍3🆒3