Msone Official
131K subscribers
4.2K photos
147 videos
4.08K links
Download Telegram
Msone Release 👁‍🗨 3609


            The Housemaid (2025)
            ദ ഹൗസ്മെയ്ഡ് (2025)


📝പരിഭാഷ:  വിഷ്‌ണു പ്രസാദ്
🏚ജോണർ: ഡ്രാമ, ത്രില്ലർ

മനോഹരമായ കുടുംബം, വലിയ വീട്...
പക്ഷേ ആ വീട്ടിനുള്ളിലെ രഹസ്യങ്ങൾ ഭീകരമാണ് 🦋


Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/english/the-housemaid-2025/
      
❤61🔥14
🔥69❤15🎉4⚡2
Msone Official
Photo
❤️❤️
❤️❤️ #Msone Release 🟧 3611


Dhurandhar (2025)
ധുരന്ധർ (2025)


📝പരിഭാഷ:
വിഷ് ആസാദ്
  
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🔥ഭാഷ: ഹിന്ദി 🇮🇳
🔥സംവിധാനം: Aditya Dhar
🔥ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം


         
🎥🎥 ⭐️ 8.4/10  🎬
 
         
📽📽 🍅 42% 🍿 95%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.6/5
 

‘ഉറി: ദ സർജിക്കൽ സ്ട്രൈക്ക്‘-ന് ശേഷം ആദിത്യ ധർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സ്പൈ ത്രില്ലർ ചിത്രമാണ് ‘ധുരന്ധർ‘.

2001-ലെ പാർലമെന്റ് ആക്രമണത്തിനെ തുടര്‍ന്ന് പാകിസ്ഥാനിലെ ഭീകരവാദ ശൃംഖലയെ തകർക്കാൻ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ തീരുമാനിക്കുന്നു. ഇതിനായി ‘ഹംസ’ എന്ന പേരിൽ കറാച്ചിയിലെത്തുന്ന നായകൻ, അവിടെയുള്ള ലയാരി ഗ്യാങ്ങിന്റെ വിശ്വസ്തനായി മാറുന്നതും, അതിലൂടെ ഇന്ത്യക്കെതിരായ ഭീകരവാദ പ്രവർത്തനങ്ങളുടെ വേരറുക്കാൻ ശ്രമിക്കുന്നതുമാണ് കഥ.

ഒരു സാധാരണ ആക്ഷൻ സിനിമ എന്നതിലുപരി, ഗ്യാങ്സ്റ്റർ ഡ്രാമയുടെ സ്വഭാവമുള്ള, ഗ്യാങ് വാറുകളും, രാഷ്ട്രീയ നീക്കങ്ങളും, ചാരവൃത്തിയുടെ സസ്പെൻസും ചേർന്ന ചിത്രം, രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചു കൊണ്ടാണ് അവസാനിക്കുന്നത്.

ഛായാഗ്രഹണം, സംഗീതം, എഡിറ്റിംഗ്, സംവിധാനം തുടങ്ങിയ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തുന്ന ചിത്രത്തിന്റെ നട്ടെല്ല് രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ്. സ്പൈ ഏജന്റുമാർക്ക് സാധാരണ നൽകാറുള്ള ഗ്ലാമർ പരിവേഷം മാറ്റി, അവരുടെ ജീവിതത്തിലെ വെല്ലുവിളികളും ഏകാന്തതയും സംവിധായകൻ ഭംഗിയായി വരച്ചുകാട്ടി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി സിനിമയായി മാറിയ ചിത്രം, ആഗോളതലത്തിൽ ₹1300 കോടിയിലധികം നേടി, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി.

📘 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤147🔥42🤯7👏3🎉1
❤25❤‍🔥16👍2
Msone Official
Photo
🔸🔸
🔸🔸 #Msone Release ⚖️ 3612


Nuremberg (2025)
ന്യൂറംബെർഗ് (2025)


   
            📝പരിഭാഷ:
            പ്രശോഭ് പി.സി
                            
     
          ✴️പോസ്റ്റർ:
അഷ്കർ ഹൈദർ


🌟ഭാഷ: ഇംഗ്ലീഷ്
🌟സംവിധാനം: James Vanderbilt
🌟ജോണർ: ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി


         
🎥🎥 ⭐️ 7.4/10  🎬🎬
 
         
📽📽 🍅 72% 🍿 95%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.5/5

രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമനി പരാജയപ്പെട്ടു. നാസി നേതാക്കൾ സഖ്യശക്തികളുടെ പിടിയിലായി. ഇവരെ വിചാരണ ചെയ്യാൻ ഒരു അന്താരാഷ്ട്ര ട്രൈബ്യൂണൽ രൂപീകരിക്കുക എന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യശക്തികൾ നേരിട്ട വെല്ലുവിളിയായിരുന്നു.

തടവിലുള്ളത് അഡോൾഫ് ഹിറ്റ്ലറുടെ സെക്കൻ്റ്-ഇൻ- കമാൻഡൻ്റായ ഹെർമൻ ഗോറിങ്ങടക്കമുള്ളവരാണ്. നാസികൾ നടത്തിയ വംശഹത്യയടക്കമുള്ള കൊടും കുറ്റകൃത്യങ്ങൾ ലോകത്തിനു മുന്നിൽ കൊണ്ടുവന്ന്, പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന വലിയ ചുമതലയാണ് പ്രോസിക്യൂഷന് നേതൃത്വം നൽകുന്ന ജസ്റ്റിസ് ജാക്സനുള്ളത്. അതിന് തൻ്റെ പതിവ് തന്ത്രങ്ങളൊന്നും പോരെന്ന് ജാക്സനറിയാം. കാരണം, അദ്ദേഹത്തിന് നേരിടേണ്ടത്, തടവിൽ പോലും വീര്യം ചോരാത്ത ഹെർമൻ ഗോറിങ്ങിനെയായിരുന്നു.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤50🔥12👌1
Msone Release 🟧 3611
Dhurandhar (2025)
📝പരിഭാഷ: വിഷ് ആസാദ്

🔥ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം

ഒരു കിടിലൻ സിനിമ ❤️

Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/hindi/dhurandhar-2025/


       
 
🔥108❤56👏7❤‍🔥6⚡1
❤25🔥6
Msone Official
Photo
💗💗
💗💗 #MSone Release 🤩42


🥇🥇 #MsoneGoldRelease
🥇🥇

Witness for the Prosecution (1957)
വിറ്റ്നസ് ഫോർ ദ പ്രോസിക്യൂഷൻ (1957)


📝പരിഭാഷ:
മുഹസിൻ
  
     
🌟പോസ്റ്റർ:
നിഷാദ് ജെ.എൻ


👀ഭാഷ: ഇംഗ്ലീഷ് 🇺🇸
👀സംവിധാനം: Alex Proyas
👀ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി


        
🎥🎥 🌟 8.4/10 🎬

         
📽📽 🍅 100% 🍿 95%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 4.4/5

ലോകപ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റ് അഗത ക്രിസ്റ്റിയുടെ കഥയെ ആസ്പദമാക്കി 1957-ൽ പുറത്തിറങ്ങിയ വിഖ്യാതമായ കോർട്ട് റൂം ഡ്രാമയാണ് “വിറ്റ്നസ് ഫോർ ദ പ്രോസിക്യൂഷൻ“. ഇതിഹാസ സംവിധായകൻ ബില്ലി വൈൽഡർ സംവിധാനം ചെയ്ത ഈ ചിത്രം ലോകസിനിമയിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

​ലണ്ടനിലെ പ്രശസ്തനും സമർത്ഥനുമായ വക്കീലാണ് സർ വിൽഫ്രിഡ് റോബെർട്സ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം, തന്റെ ആരോഗ്യസ്ഥിതി അവഗണിച്ച് അതീവ സങ്കീർണ്ണമായ ഒരു കൊലപാതകക്കേസ് ഏറ്റെടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

​സമ്പന്നയായ മിസ്സിസ് ഫ്രഞ്ചിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ലിയോണാർഡ് വോൾ എന്ന യുവാവ് അറസ്റ്റിലാകുന്നു. വോളിന് കേസ് വാദിക്കാൻ ഇറങ്ങിത്തിരിക്കുന്ന സർ വിൽഫ്രിഡിനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ വെല്ലുവിളികളാണ്. ലിയോണാർഡിന്റെ ഭാര്യ ക്രിസ്റ്റിൻ വോളിന്റെ നിഗൂഢമായ പെരുമാറ്റവും കോടതിമുറിയിലെ നാടകീയമായ വാദപ്രതിവാദങ്ങളും കേസിനെ ദുരൂഹമാക്കുന്നു. ഓരോ ഘട്ടത്തിലും പ്രേക്ഷകനെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന ഈ ചിത്രം മികച്ചൊരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤79🔥11
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

02/02/26 മുതൽ 08/02/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Dhurandhar (2025)
ധുരന്ധർ (2025)

Release No : 3611

സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 19887

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤121🔥23👍9👏8🦄2⚡1
👍20❤14🔥7⚡3
Msone Official
Photo
🧩🧩
🧩🧩#Msone Release 🟦 3613


🏆
🏆 #OscarFest2026 🤩😀😀


Marty Supreme (2025)
മാർട്ടി സുപ്രീം (2025)



📝പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          
✴️ പോസ്റ്റർ:
നിഷാദ് ജെ.എൻ


🏓ഭാഷ: ഇംഗ്ലീഷ് 🇺🇸
🏓സംവിധാനം: Josh Safdie
🏓ജോണർ: ഡ്രാമ, സ്പോർട്ട്


        
🎥🎥 ⭐️ 8.1/10  🎬
 
        
📽📽 🍅 94% 🍿 82%

       🧩🧩⭐️⭐️⭐️⭐️⭐️ 4.2/5

അമേരിക്കൻ ടേബിൾ ടെന്നീസ് ഇതിഹാസമായ മാർട്ടി റെയ്‌സ്‌മാന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 1950-കളിലെ ടേബിൾ ടെന്നീസ് ലോകത്തിന്റെ പശ്ചാത്തലത്തിൽ, വാശിയേറിയ മത്സരങ്ങളുടെയും പന്തയങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤46👍14🔥5😍5👏4
❤19🔥13👏1
Msone Official
Photo
🔸🔸
🔸🔸#Msone Release 💊 3614


Arcadian (2024)
ആർക്കേഡിയൻ (2024)


📝പരിഭാഷ:
മിഥുൻ വിജയൻ
                          

📷 പോസ്റ്റർ:
പ്രവീൺ അടൂർ


📐ഭാഷ: ഇംഗ്ലീഷ് 🇺🇸
📐സംവിധാനം: Benjamin Brewer
📐ജോണർ: ആക്ഷൻ, ഡ്രാമ, ഹൊറർ


        
🎥🎥 ⭐️ 5.5/10  🎬
 
        
📽📽 🍅 78% 🍿 56%

       🧩🧩⭐️⭐️⭐️⭐️⭐️ 2.6/5

ഭീകരമായ വിചിത്ര ജീവികളുടെ ആക്രമണത്താൽ ലോകം നശിച്ച ഒരു കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്. പോൾ (നിക്കോളാസ് കേജ്) എന്ന അച്ഛനും അദ്ദേഹത്തിന്റെ കൗമാരക്കാരായ രണ്ട് മക്കളും ഒരു ഗ്രാമത്തിലെ ഫാമിൽ ഒളിച്ച് താമസിക്കുകയാണ്. ഈ ജീവികൾ രാത്രിയിൽ മാത്രമേ പുറത്തിറങ്ങുകയുള്ളൂ, അതിനാൽ സൂര്യൻ അസ്തമിച്ചാൽ വീടിന്റെ വാതിലുകൾ ഇരുമ്പ് പാളികൾ കൊണ്ട് അടച്ചുറപ്പിക്കുക എന്നത് അവരുടെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗമാണ്.

ഒരു ദിവസം തന്റെ കാമുകിയെ കാണാൻ പോയ മൂത്ത മകൻ തോമസ് തിരിച്ചെത്താൻ വൈകുന്നു. അവനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അച്ഛന് മാരകമായി പരിക്കേൽക്കുന്നു. അതോടെ, അതുവരെ അച്ഛന്റെ തണലിൽ കഴിഞ്ഞിരുന്ന മക്കൾക്ക് രാക്ഷസന്മാരെ നേരിടാനും സ്വന്തം ജീവൻ സംരക്ഷിക്കാനും ഒറ്റയ്ക്ക് പോരാടേണ്ടി വരുന്നു. അച്ഛന്റെ സ്നേഹവും സഹോദരങ്ങളുടെ ഒത്തൊരുമയും എങ്ങനെ അവരെ അതിജീവനത്തിന് സഹായിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤73🔥10
🔥21❤15
Msone Official
Photo
🧩🧩
🧩🧩#Msone Release 🟧 3615


Uzumaki (2024)
ഉസുമാക്കി (2024)


✍️പരിഭാഷ:
വിശാൽ രവീന്ദ്രൻ
💀
വിഷ്ണു എം കൃഷ്ണൻ
         

📷 പോസ്റ്റർ:
പ്രവീൺ അടൂർ


🔴ഭാഷ: ജാപ്പനീസ് 🇯🇵
🔴സംവിധാനം: Hiroshi Nagahama, Yûji Moriyama
🔴ജോണർ: അനിമേഷൻ, ഡ്രാമ, ഹൊറർ


        
🎥🎥 ⭐️ 6.5/10  🎬🎬
 
        
📽📽 🍅 80% 🍿64%

ജുഞ്ചി ഈതോയുടെ മാങ്കയെ അടിസ്ഥാനമാക്കി 2024-ൽ പുറത്തിറങ്ങിയ ബോഡിഹൊറർ വിഭാഗത്തിൽപ്പെടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് അനിമേ സീരീസാണ് ഉസുമാക്കി. കുറോസു-ചോ എന്ന നഗരത്തിലാണ് കഥ നടക്കുന്നത്. വിചിത്രമായ രീതിയിൽ നഗരം മുഴുവൻ ചുഴികളാൽ നിറയുകയും അത് അവിടെയുള്ള മനുഷ്യരെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുമോയെന്നുമൊക്കെയാണ് ഈ മിനി-സീരീസിൽ പറയുന്നത്.

👍👍👍👍👍👍👍

കാണുന്നവരെ അസ്വസ്ഥമാക്കുന്ന രംഗങ്ങളുള്ളതിനാൽ പ്രായപൂർത്തിയായവർമാത്രം കാണാൻ ശ്രദ്ധിക്കുക.


📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤56🔥11👏3
❤19🔥18👍2🎉1
Msone Official
Photo
❤️❤️
❤️❤️#Msone Release 🔺 3616


Delhi Crime Season 2 (2022)
ഡെൽഹി ക്രൈം സീസൺ 2 (2022)


✍️പരിഭാഷ:
ജെബിൻ ജോസ്
         

📷 പോസ്റ്റർ:
പ്രവീൺ അടൂർ


🔂ഭാഷ: ഹിന്ദി 🇮🇳
🔂സംവിധാനം: Tanuj Chopra
🔂ജോണർ: ഡ്രാമ, ക്രൈം


        
🎥🎥 ✅ 8.5/10  🎬🎬
 
        
📽📽 🍅 84% 🍿79%

ഡെൽഹിയെ ഭീതിയിലാഴ്ത്തിക്കൊണ്ട് രാത്രികാലങ്ങളിൽ മാരക ആയുധങ്ങളുമായിട്ട് വലിയ വീടുകൾ കേന്ദ്രീകരിച്ചു വൻ മോഷണങ്ങളും കൊലപാതകങ്ങളും നടത്തുന്ന സീരിയൽ കില്ലേഴ്‌സ്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്ത രീതി വളരെ ഭയാനകമാണ്. ഇവരെക്കുറിച്ചുള്ള അന്വേഷണമാണ് ഈ സീസണിൽ.

കൊലപാതകങ്ങളുടെ അന്വേഷണത്തിൽ മാത്രമല്ല, കുറ്റകൃത്യങ്ങളുടെ പേരിൽ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ആളുകളെ മാത്രം എപ്പോഴും കുറ്റം ആരോപിക്കുന്നത് സാമൂഹത്തിൽ നിലനിന്നു പോരുന്ന ഒരു പ്രവണതയാണ്. ഈ വിഷയവും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജോലി ചെയ്യുന്ന പോലീസുകാരുടെ ജീവിതവും തന്മയത്വത്തോടെ ഈ സീസണിൽ അവതരിപ്പിച്ചിരിക്കുന്നു.
വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്നതുകൊണ്ട് ഒരു ത്രില്ലർ സിനിമപോലെ ഈ സീസൺ കാണുവാൻ കഴിയും.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤75🔥9👍2
Andhadhun (2018)
എം-സോണ്‍ റിലീസ് – 1038

ഭാഷ : ഹിന്ദി

പരിഭാഷ : ഹിഷാം അഷ്‌റഫ്

ജോണർ : ക്രൈം, ത്രില്ലർ

കിടിലൻ സിനിമ.. ഒപ്പം കിടിലൻ പരിഭാഷയും.

Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/hindi/andhadhun-2018/
❤76🔥7🆒4👍1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

09/02/26 മുതൽ 15/02/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Dhurandhar (2025)
ധുരന്ധർ (2025)

Release No : 3611

സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8135

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
🔥70❤56👍7👏5❤‍🔥3😱3👌1😍1