Msone Official
131K subscribers
4.2K photos
147 videos
4.08K links
Download Telegram
❤21👍2😍2
Msone Official
Photo
💗💗
💗💗#Msone Release 🟦 3617


The Entity (1982)
ദി എന്റിറ്റി (1982)

      

          📝പരിഭാഷ:
അഷ്‌കർ ഹൈദർ

           🌟പോസ്റ്റർ:
അഷ്കർ ഹൈദർ


🕷ഭാഷ: ഇംഗ്ലീഷ് 🇺🇸
🕷സംവിധാനം: Sidney J. Furie
🕷ജോണർ: ഡ്രാമ, ഹൊറർ


        
🎥🎥 🤎 6.7/10 🔞
 
        
📽📽 🍅 62% 🍿 62%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.5/5

1976-ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണിത്. മൂന്ന് കുട്ടികളുടെ അമ്മയായ കാർല മോറൻ എന്ന യുവതി, തന്റെ വീട്ടിൽ വെച്ച് അദൃശ്യമായ ഒരു ശക്തിയാൽ അതിക്രൂരമായി ആക്രമിക്കപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം.

താൻ നേരിടുന്ന അതിക്രമം വെറും തോന്നലല്ലെന്നും മറിച്ച് മാരകമായ ഒരു അദൃശ്യ ശക്തിയാണെന്നും ലോകത്തിന് മുന്നിൽ തെളിയിക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ അതിജീവന പോരാട്ടമാണ് ‘ദി എന്റിറ്റി’.


1️⃣2️⃣3️⃣4️⃣

സിനിമയിൽ നഗ്ന രംഗങ്ങൾ ധാരാളം ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤59👌2👍1😱1
🔥31❤13👏5🎉5👍1
Msone Official
Photo
💗💗
💗💗#Msone Release ➖ 3618


28 Years Later: The Bone Temple (2026) 🧟‍♂️
28 ഇയേഴ്സ് ലേറ്റർ: ദ ബോൺ ടെമ്പിൾ (2026)
🧟‍♂️


📝പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          
🎨 പോസ്റ്റർ:
നിഷാദ് ജെ.എൻ


🍎ഭാഷ: ഇംഗ്ലീഷ് 🇬🇧
🍎സംവിധാനം: Nia DaCosta
🍎ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ


        
🎥🎥 ⭐️ 7.7/10  🎬
 
        
📽📽 🍅 92% 🍿 88%

       🧩🧩⭐️⭐️⭐️⭐️⭐️ 3.9/5

ലോകത്തെ തകർത്തെറിഞ്ഞ റേജ് വൈറസ് വ്യാപിച്ചിട്ട് 28 വർഷങ്ങൾ പിന്നിടുന്നു. അതിജീവിച്ച മനുഷ്യർ ഇപ്പൊ നേരിടുന്നത് വൈറസ് ബാധിച്ചവരെ മാത്രമല്ല, മറിച്ച് തങ്ങൾക്കിടയിൽ തന്നെ ഉടലെടുത്ത ഭയപ്പെടുത്തുന്ന പുതിയ ആചാരങ്ങളെയും മനുഷ്യത്വമില്ലായ്മയെയും കൂടിയാണ്. വൈറസിനേക്കാൾ ഭയാനകമായി മാറിയ മനുഷ്യരുടെ ഇരുണ്ട വശങ്ങളും അവരുടെ അതിജീവന പോരാട്ടങ്ങളുമാണ് സീരീസിലെ ഈ നാലാമത്തെ ഭാഗത്തിലുള്ളത്.

🫡 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤76🔥7👏4🎉4👍1
❤25👏4👍3🔥3
Msone Official
Photo
🔸🔸
🔸🔸#Msone Release 🤩 3619


28 Weeks Later (2007)
28 വീക്ക്സ് ലേറ്റർ (2007)

      

          📝പരിഭാഷ:
എൽവിൻ ജോൺ പോൾ

           🌟പോസ്റ്റർ:
അഷ്കർ ഹൈദർ


⭐️ഭാഷ: ഇംഗ്ലീഷ് 🇬🇧
⭐️സംവിധാനം: Juan Carlos Fresnadillo
⭐️ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ


        
🎥🎥 ⭐️ 6.8/10 🎬
 
        
📽📽 🍅 73% 🍿66%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 2.9/5

മാരകമായ റേജ് വൈറസ് പടർന്ന് ഇരുപത്തിയെട്ട് ആഴ്ചകൾക്ക് ശേഷം, ബ്രിട്ടീഷ് ദ്വീപുകളിലെ ജനത ആ വൈറസിന് മുന്നിൽ പൂർണ്ണമായും കീഴടങ്ങിയിരിക്കുന്നു; അവിടെയുള്ള എല്ലാവരെയും അത് കൊന്നൊടുക്കി. ആറ് മാസങ്ങൾക്ക് ശേഷം, അപകടമെല്ലാം ഒഴിഞ്ഞുവെന്ന വിശ്വാസത്തിൽ ഒരു കൂട്ടം അമേരിക്കക്കാർ അവിടെ കാലുകുത്താൻ ധൈര്യം കാണിക്കുന്നു. എന്നാൽ ആ മഹാമാരി ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ടെന്നും, അടുത്ത ഇരകളെ വേട്ടയാടാൻ അത് തക്കം പാർത്തിരിക്കുകയാണെന്നും അവർക്ക് വൈകാതെ ബോധ്യപ്പെടുന്നു.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤41🔥3👏3👍1
☣ 28 Days Later (2002)
▪ Release No. 👉 /3435

☣ 28 Weeks Later (2007)
▪ Release No. 👉 /3619

☣ 28 Years Later (2025)
▪ Release No. 👉 /3510

☣ 28 Years Later: The Bone Temple (2026)
▪ Release No. 👉 /3618

ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ വർഷങ്ങളായി... ഇപ്പോൾ 28 വർഷങ്ങൾക്ക് ശേഷം. 🦋
❤54🔥42👍5🕊3🎉1😍1
❤35🔥5👍3
Msone Official
Photo
🦾🦾
🦾🦾#Msone Release 🔸 3620


Golden Kamuy (2024)
ഗോൾഡൻ കമൂയി (2024)

      
             ✍️പരിഭാഷ:
ഫാസിൽ ചോല

               📷 പോസ്റ്റർ:
പ്രവീൺ അടൂർ


⬜️ഭാഷ: ജാപ്പനീസ് 🇯🇵
⬜️സംവിധാനം: Shigeaki Kubo
⬜️ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഹിസ്റ്ററി


        
🎥🎥 ⭐️ 6.3/10  🎬

        
📽📽 🍅 100% 🍿 82%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.4/5


ഹൊക്കൈഡോയിലെ മരവിപ്പിക്കുന്ന തണുപ്പിൽ, ഒളിച്ചുവെച്ച നിധി തേടി സുഗിമോട്ടോ എന്ന പട്ടാളക്കാരൻ നടത്തുന്ന സാഹസിക യാത്രയാണ് 'ഗോൾഡൻ കമൂയി' (2024). ഈ യാത്രയിൽ അയാൾക്കൊപ്പം ആ കാടിനെക്കുറിച്ച് നല്ല അറിവുള്ള അസിർപ്പ എന്ന പെൺകുട്ടിയും ചേരുന്നു. മഞ്ഞും കാടും മലകളും നിറഞ്ഞ വഴിയിൽ അവർക്ക് വന്യമൃഗങ്ങളോടും വിശപ്പിനോടും മാത്രമല്ല, നിധി തട്ടിയെടുക്കാൻ നോക്കുന്ന ക്രൂരന്മാരായ ശത്രുക്കളോടും പൊരുതേണ്ടി വരുന്നു. സാതോരു നോഡയുടെ പ്രശസ്തമായ ഒരു കോമിക് ബുക്കിനെ (മാംഗ) ആസ്പദമാക്കിയാണ് ഷിഗെക്കി കുബോ ഈ സിനിമ സംവിധാനം ചെയ്തത്. സുഗിമോട്ടോയായി കെന്റോ യമസാക്കിയും അസിർപ്പയായി അന്ന യമദയും വേഷമിടുന്നു. തകർപ്പൻ ആക്ഷൻ രംഗങ്ങളും മനോഹരമായ കാഴ്ചകളും ആ നാട്ടിലെ ആചാരങ്ങളും ഒത്തുചേരുന്നതാണ് ചിത്രം.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤84👏2👍1
🔥16❤14👍3🎉1
Msone Official
Photo
❤️❤️
❤️❤️#Msone Release 🤩 3621


Double World (2020)
ഡബിൾ വേൾഡ് (2020)

      
             ✍️പരിഭാഷ:
ഫാസിൽ ചോല

              📷 പോസ്റ്റർ:
പ്രവീൺ അടൂർ


🟪ഭാഷ: മാൻഡറിൻ 🇭🇰
🟪സംവിധാനം: Teddy Chan
🟪ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി


        
🎥🎥 ⭐️ 6.2/10  🎬

        
📽📽 🍿 64%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 2.9/5


വടക്കൻ യാനുമായുള്ള യുദ്ധത്തിന് മുന്നോടിയായി തെക്കൻ ഷാവോ പുതിയ സേനാപതിയെ കണ്ടെത്താൻ തീരുമാനിക്കുന്നു. ഇതിനായി രാജ്യത്തിന് കീഴിൽ വരുന്ന എട്ട് ഗോത്രങ്ങൾക്കും സന്ദേശം അയക്കുന്നു. ഓരോ ഗോത്രത്തിൽ നിന്നും 3 വീതം യോദ്ധാക്കൾ മത്സരത്തിൽ പങ്കെടുക്കാൻ ചെല്ലണം. ചീങ്യുവാൻ ഗോത്രത്തിൽ നിന്നും ചു ഹുൻ, ഡോങ് യിലോങ്, കാങ് ക്യു എന്നിവർ പുറപ്പെടുന്നു, എന്നാൽ ചു ഹുന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ആയോധന മത്സരത്തിന് എത്തിച്ചേർന്ന ഗോത്രങ്ങളെ കാത്തിരുന്ന പരീക്ഷകൾ എന്തൊക്കെ? ചി ഹുന് തന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയുമോ?

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤52🔥4👍3👏1
❤28👍1
Msone Official
Photo
💗💗
💗💗 #Msone Release 🔹 3622


Letters from Iwo Jima (2006)
ലെറ്റേഴ്സ് ഫ്രം ഈവോ ജീമ (2006)


   
            📝പരിഭാഷ:
            പ്രശോഭ് പി.സി
                            
     
          ✴️പോസ്റ്റർ:
അഷ്കർ ഹൈദർ


💌ഭാഷ: ജാപ്പനീസ് 🇺🇸
💌സംവിധാനം: Clint Eastwood
💌ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ


         
🎥🎥 ⭐️ 7.8/10  🎬
 
         
📽📽 🍅 91% 🍿 86%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.9/5

ക്ലിൻ്റ് ഈസ്റ്റ്വുഡും സ്റ്റീവൻ സ്പീൽബെർഗും ചേർന്ന് നിർമിച്ച്, ക്ലിൻ്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത സിനിമയാണ് ലെറ്റേഴ്സ് ഫ്രം ഈവോ ജീമ.

രണ്ടാം ലോകയുദ്ധകാലത്ത്  ഈവോ ജീമ ദ്വീപിൽ അമേരിക്കയും ജപ്പാനും തമ്മിൽ നടന്ന യുദ്ധമാണ് പശ്ചാത്തലം. അമേരിക്കൻ പട്ടാളത്തിൻ്റെ ആക്രമണത്തെ നേരിടാൻ ദ്വീപിൽ ജപ്പാൻ സേന തയ്യാറെടുക്കുകയാണ്. മലനിരകളിൽ വലിയ ഗുഹകളും തുരങ്കങ്ങളും കുഴിച്ച് ഒരു കോട്ട നിർമിക്കുകയാണ് ജപ്പാൻ പട്ടാളം. യുദ്ധത്തിൽ തങ്ങളെ സഹായിക്കേണ്ട സംയുക്ത നാവികപ്പട മറ്റൊരു പോരാട്ടത്തിൽ തകർന്നതായി ഈവോ ജീമയിലെ ജപ്പാൻ സൈന്യം മനസ്സിലാക്കുന്നു. ദ്വീപ് ഒറ്റപ്പെട്ടു. മരണം ഉറപ്പായ അന്തിമ പോരാട്ടത്തിന് അവർ തയ്യാറെടുക്കുന്നു.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤57👍4🔥1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

16/02/26 മുതൽ 22/02/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

28 Years Later: The Bone Temple (2026)
28 ഇയേഴ്സ് ലേറ്റർ: ദ ബോൺ ടെമ്പിൾ (2026)

Release No : 3618

സബ് പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3788

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤55⚡8👍8🔥7
എംസോണിൽ മാത്രം ആസ്വദിക്കാം.

ഉടൻ വരുന്നു...
❤39🆒9😱7
Msone Official pinned «എംസോണിൽ മാത്രം ആസ്വദിക്കാം. ഉടൻ വരുന്നു...»
🔥81❤24👌7😱6❤‍🔥5🤯5😘4⚡3👍3👏3🎉2
Msone Official
Photo
🧩🧩
🧩🧩#Msone Release 〽️ 3623

🥇🥇 
🥇🥇 #MsoneGoldRelease


Band of Brothers (2001)
ബാൻഡ് ഓഫ് ബ്രദേഴ്സ് (2001)


📝പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          
🎨 പോസ്റ്റർ:
നിഷാദ് ജെ.എൻ


🪖ഭാഷ: ഇംഗ്ലീഷ് 🇺🇸
🪖നിർമ്മാണം: Steven Spielberg, Tom Hanks
🪖ജോണർ: ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി


        
🎥🎥 ❤️ 9.4/10  🎬🎬
 
        
📽📽 🍅 94% 🍿 97%

       🧩🧩⭐️⭐️⭐️⭐️⭐️ 4.7/5

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ സൈന്യത്തിലെ ഈസി കമ്പനി എന്ന പാരാട്രൂപ്പർ സംഘത്തിന്റെ യഥാർത്ഥ അനുഭവങ്ങളെ ആസ്പദമാക്കി, സ്റ്റീവൻ സ്പിൽബർഗും ടോം ഹാങ്ക്സും ചേർന്ന് സൃഷ്‌ടിച്ച ലോകപ്രശസ്തമായ മിനി സീരീസാണ് ബാൻഡ് ഓഫ് ബ്രദേഴ്‌സ്.

ജോർജിയയിലെ കഠിനമായ പരിശീലന ക്യാമ്പ് മുതൽ, നോർമണ്ടിയിലെ ഡി-ഡേ ലാൻഡിങ്, ബാറ്റിൽ ഓഫ് ദ ബൾജ് തുടങ്ങിയ ചരിത്രപ്രധാനമായ യുദ്ധങ്ങളിലൂടെ, ഒടുവിൽ ജർമ്മനിയിലെ ഹിറ്റ്‌ലറുടെ താവളം പിടിച്ചടക്കുന്നത് വരെയുള്ള ഈസി കമ്പനിയുടെ യാത്രയാണിതിൽ പറയുന്നത്.

⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤95🔥14👌8😘7🤩5😍3👍1
❤30🔥6👏2👌1
Msone Official
Photo
🔸🔸
🔸🔸#Msone Release 🤩 3624


Elevation (2024)
എലവേഷൻ (2024)


   
           ✍️പരിഭാഷ:
അരുൺ അശോകൻ
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


🔆ഭാഷ: ഇംഗ്ലീഷ് 🇺🇸
🔆സംവിധാനം: George Nolfi
🔆ജോണർ: ആക്ഷൻ, ഹൊറർ, മിസ്റ്ററി


         
🎥🎥 ⭐️ 5.6/10 🎬
 
         
📽📽 🍅 55% 🍿 80%

         
🧩🧩⭐️⭐️⭐️⭐️⭐️ 2.2/5


ജോൺ കാസിൻസ്‌കി, ജേക്കബ് എസ്റ്റസ് എന്നിവരുടെ രചനയിൽ ജോർജ്ജ് നോൾഫിയുടെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ ത്രില്ലർ സിനിമയാണ് “എലവേഷൻ”.

ലോകം അജ്ഞാതരായ ജീവികളുടെ ആക്രമണത്തിന് ഇരയാകുകയും, സമുദ്രനിരപ്പിൽ നിന്നും 8,000 അടിക്ക് മുകളിൽ മാത്രം മനുഷ്യർക്ക് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഓക്സിജൻ ഫിൽറ്റർ എടുക്കാനായി നായകനും രണ്ട് കൂട്ടുകാരും ചേർന്ന് സുരക്ഷിതമായ മലനിരകളിൽ നിന്നും താഴേക്ക് അപകടം നിറഞ്ഞ യാത്ര ആരംഭിക്കുന്നു. ആ ജീവികളുടെ ആക്രമണത്തെ അതിജീവിച്ച്, പരിമിതമായ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി തിരികെ മലമുകളിൽ എത്താനുള്ള അവരുടെ പോരാട്ടമാണ് ഈ സിനിമ.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤57🔥8👍2❤‍🔥1