Msone Official
Photo
Persian Lessons / പേർഷ്യൻ ലെസ്സൺസ് (2020)
എംസോൺ റിലീസ് – 2676
പോസ്റ്റർ : നിഖിൽ ഇ കൈതേരി
ഭാഷ : ജർമൻ, ഫ്രഞ്ച്, പേർഷ്യൻ
സംവിധാനം : Vadim Perelman
പരിഭാഷ : ഷാരുൺ പി.എസ്
ജോണർ : ഡ്രാമ, വാർ
നാസി പട്ടാളം കൊന്നൊടുക്കുന്നതിന് മുൻപ് സ്വന്തം ജീവൻ രക്ഷിക്കാൻ ഗില്ലെസിന് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ.
താൻ ജൂതനല്ല, പേർഷ്യക്കാരനാണെന്ന് പറയുക. എന്നാൽ ജീവൻ രക്ഷിക്കാനായി പറയേണ്ടി വന്ന ആ കള്ളം ഗില്ലെസിനെ വീണ്ടും വലിയ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്.
ഒരു ഉന്നത നാസി ഉദ്യോഗസ്ഥനെ പേർഷ്യൻ ഭാഷ പഠിപ്പിക്കാൻ ഗില്ലെസിനോട് ആവശ്യപ്പെടുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി പറഞ്ഞെന്നല്ലാതെ ഗില്ലെസിന് പേർഷ്യൻ അറിയുമായിരുന്നില്ല. എങ്കിലും ജീവനോടുള്ള കൊതി മൂലം അയാൾ സമ്മതം മൂളുന്നു. ‘റെസ’ എന്ന വ്യാജപേര് സ്വീകരിച്ച ഗില്ലെസ് പേർഷ്യൻ വാക്കുകളാണെന്ന വ്യാജേന സ്വയം വാക്കുകൾ കെട്ടിച്ചമച്ച് അയാളെ പഠിപ്പിക്കുന്നു. കള്ളി വെളിച്ചെത്തായാൽ ജീവൻ നഷ്ടമാകുമെന്ന് ഉറപ്പുള്ള ഗില്ലെസിന്റെ അതിജീവനത്തിനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രമായിരുന്നു 93-ാം ഓസ്കാറിൽ മികച്ച വിദേശ ചിത്രത്തിനുള്ള ബെലാറുസിന്റെ ഔദ്യോഗിക എൻട്രി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #French #German #Persian

👍7❤4
Msone Official
Photo
#MSoneRelease - 2760
Krugovi (2013)
ക്രുഗോവി (2013)
ഭാഷ : സെർബിയൻ & ജർമൻ
സംവിധാനം : Srdan Golubovic
പരിഭാഷ : ശ്രീധർ
പോസ്റ്റർ : നിഖിൽ ഇ കൈതേരി
ജോണർ : ഡ്രാമ
IMDb ⭐️ 7.8/10
ബോസ്‌നിയൻ യുദ്ധത്തിനിടയിൽ സെർബിയൻ സൈനികരാൽ മർദ്ദിക്കപ്പെടുന്ന ഹാരിസിനെ രക്ഷിക്കാൻ സെർബിയൻ സൈനികനായ മാർകോ മുന്നോട്ട് വരുന്നത് പലരുടെയും ജീവിതത്തിൽ പതീറ്റാണ്ടുകളോളം അലതല്ലുന്ന ഒരു ഓളതിനാണ് തുടക്കമിടുന്നത്.
സെർദ്യൻ അലക്സിച്ച് എന്ന സെർബിയൻ സൈനികന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ കഥ യുക്തിരഹിതമായ അക്രമസക്തിയും വിദ്വേഷവും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ ഒരു റിയലിസ്റ്റിക് ആയ കാഴ്ചയാണ് നമുക്ക് നൽകുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Serbian #German

👍4
Msone Official
Photo
#MSone Release - 402
Goodnight Mommy (2014)
ഗുഡ്നൈറ്റ് മമ്മി (2014)
ഭാഷ : ജർമൻ
സംവിധാനം : Veronika Franz & Severin Fiala
പരിഭാഷ : സാമിർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഹൊറർ, മിസ്റ്ററി, ത്രില്ലർ
IMDb ⭐️ 6.7/10
ലൂക്കസും, എലിയാസും പത്ത് വയസ്സു പ്രായമുള്ള ഇരട്ട സഹോദരങ്ങളാണ്. എല്ലാ കാര്യങ്ങളും അവർ ഒരുമിച്ചാണ് ചെയ്യാറ്, തമ്മിൽ ഭയങ്കര സ്നേഹമാണ്. അമ്മയോടൊപ്പം വിജനമായ ഒരു സ്ഥലത്തെ ഒരു ഒറ്റപ്പെട്ട വീട്ടിലാണ് അവർ താമസം.
ഒരു സർജറിയുടെ ഭാഗമായി ഏതാനും ദിവസങ്ങൾ ഹോസ്പിറ്റലിൽ ചിലവഴിക്കേണ്ടി വരുന്ന അവരുടെ അമ്മ വീട്ടിലേക്ക് തിരിച്ചെത്തുകയാണ്. മുഖത്തുമുഴുവൻ പ്ലാസ്റ്ററിട്ടതിനാൽ അവരുടെ മുഖം വ്യക്തമല്ലായിരുന്നു. അതുമല്ല, ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ലൂക്കസിന്റെയും, ഏലിയാസിന്റെയും മനസ്സിൽ ഇവർ തങ്ങളുടെ അമ്മ തന്നെയാണോ, എന്ന സംശയം ഉടലെടുക്കുകയാണ്. തുടർന്ന് അവരത് കണ്ടെത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #German #Horror #Mystery #Thriller

👍18❤1
Msone Official
Photo
#MSone Release - 2790
Babylon Berlin – Season 01 (2017)
ബാബിലോൺ ബെർലിൻ – സീസൺ 01 (2017)
ഭാഷ : ജർമൻ
സംവിധാനം: Henk Handloegten, Tom Tykwer & Achim von Borries
പരിഭാഷ: പ്രശോഭ് പി.സി.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
IMDb ⭐️8.4/10
ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള ജർമനിയെ കൃത്യതയോടെ ചിത്രീകരിച്ചിരിക്കുന്ന സമ്പൂർണ്ണ ത്രില്ലറാണ് ബാബിലോൺ ബെർലിൻ. ഏറ്റവും മികച്ച യൂറോപ്യൻ സീരീസുകളുടെ പട്ടികയിൽ മുന്നിലെത്തിയ ബാബിലോൺ ബെർലിൻ വലിയ നിരൂപക പ്രശംസ നേടി മൂന്നു സീസണുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഹിറ്റ്ലറുടെ ഉദയത്തിനു മുമ്പ് ജർമനിയിൽ വയ്മർ റിപ്പബ്ലിക് ഗവൺമെൻ്റ് ഭരിച്ചിരുന്ന കാലത്ത് വളരെ അപകടം പിടിച്ച നഗരമായിരുന്നു തലസ്ഥാനമായ ബെർലിൻ. ഭരണമാറ്റത്തിനായി പോരാടുന്ന “ചെങ്കോട്ട” എന്ന ഇടതുപക്ഷ സംഘടനയുടെ പോരാട്ടം സർക്കാരിനെ അസ്വസ്ഥമാക്കിയ കാലം.
റഷ്യയിൽ നിന്ന് ബെർലിനിലേക്ക് പോകുകയായിരുന്ന ഒരു ട്രെയിൻ ചെങ്കോട്ടക്കാർ തട്ടിയെടുക്കുന്നു. അതിലേക്ക് പുതിയ ഒരു വാഗൺ ഘടിപ്പിച്ച് യാത്ര തുടരുന്നു. ട്രെയിനിൻ്റെ വരവ് കാത്ത് ബെർലിനിലെ ചെങ്കോട്ടയുടെ രഹസ്യ ആസ്ഥാനത്ത് അവരുടെ തലവനായ കർദക്കോവും സംഘവും കഴിയുന്നുണ്ട്.
ഈ സമയത്താണ് നായകനായ ഗിറിയോൺ റാത്ത് ബെർലിൻ പോലീസിലെ വൈസ് വിഭാഗത്തിൽ (പോണോഗ്രഫി സംബന്ധിച്ച് അന്വേഷിക്കുന്ന വിഭാഗം) ചേരുന്നത്. ഏതോ പ്രമുഖർ ഉൾപ്പെട്ട നീലച്ചിത്രത്തിൻ്റെ ഫിലിം കണ്ടെത്തുകയാണ് അയാളുടെ ലക്ഷ്യം. റാത്ത് ഒരു നിഗൂഢ വ്യക്തിയാണെന്ന് മനസിലാക്കുന്ന സഹപ്രവർത്തകൻ അയാളെക്കുറിച്ച് രഹസ്യമായി അന്വേഷിക്കാൻ ഒരു യുവതിയെ ചുമതലപ്പെടുത്തുന്നു.
ഓരോ എപ്പിസോഡിലും ആകാംക്ഷ നിറച്ച അതി സമർത്ഥമായ സ്ക്രിപ്റ്റ് ആണ് ഈ സീരീസിൻ്റേത്. കുറ്റാന്വേഷണവും രാഷ്ട്രീയവും ഡ്രാമയും അസാമാന്യ പാടവത്തോടെ ഒത്തുചേർത്തിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #German #Thriller #Web_Series

👍6❤2
Msone Official
Photo
#MSone Release - 2802
Babylon Berlin – Season 02 (2017)
ബാബിലോൺ ബെർലിൻ – സീസൺ 02 (2017)

എംസോൺ റിലീസ് ചെയ്തിട്ടുള്ള ബാബിലോൺ ബെർലിൻ സീരീസിന്റെ മറ്റു സീസണുകൾ

👍11❤1
Msone Official
Photo
#MSone Release - 1053
Spartacus Season 01: Blood and Sand (2010)
സ്പാർട്ടക്കസ് സീസൺ 01: ബ്ലഡ് ആൻഡ് സാൻഡ് (2010)
ഭാഷ : ഇംഗ്ലീഷ് & ജർമൻ
നിർമാണം : DeKnight Productions & Starz Originals
പരിഭാഷ : ഐക്കെ വാസിൽ
പോസ്റ്റർ : ഫായിസ് ആംബ്രോ
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി
IMDb ⭐️ 8.5/10
റോമക്കാരാൽ ചതിക്കപ്പെട്ട്, അടിമത്തത്തിന് വിധിക്കപ്പെട്ട്, ഗ്ലാഡിയേറ്ററായി പുനർജനിച്ച്, ഒടുവിൽ അതേ സാമ്രാജ്യത്തിനെതിരെ അടിമത്ത വിമോചനത്തിന്റെ ഐതിഹാസികസമരം നയിച്ച സ്പാർട്ടക്കസിന്‍റെ അതുല്യമായ ജീവിത കഥ.
സ്റ്റാർസ് ടെലിവിഷൻ 2010 ഇൽ സംപ്രേഷണം ആരംഭിച്ച, മൂന്ന് സീസണുകളും ഒരു പ്രിക്വലും ഉള്ള മനോഹരമായ സീരീസ്. സുന്ദരമായ കഥപറച്ചിലും, അതിശയിപ്പിക്കുന്ന
ഗ്രാഫിക്സുകളും കൊണ്ട് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സീരീസ്, റോമൻ സംസ്കാരത്തിൻ്റെ മുഖമുദ്രയായിരുന്ന ചോരയും ലൈംഗികതയും അതിശയോക്തിയില്ലാതെ അവതരിപ്പിച്ചിരിക്കുന്നു.
സീസൺ 1 : ബ്ലഡ് ആൻഡ് സാൻഡ്.
ജന്മനാട്ടിൽ നിന്നും, തന്‍റെ പ്രണയഭാജനത്തിൽ നിന്നും പറിച്ചെറിയപ്പെട്ട സ്പാർട്ടക്കസ്, രക്തവും മരണവും വിനോദമാക്കിയ അറീനയുടെ രൗദ്രമായ ലോകത്തിലേക്ക് എടുത്തെറിയപ്പെടുന്നു. എന്നാൽ അറീനയുടെ മണൽപ്പുറത്തല്ല എല്ലാ പോരാട്ടങ്ങളും നടക്കുന്നത്. സ്നേഹം നടിക്കുന്നവരുടെ വഞ്ചനയും, കുറുനരികളുടെ കൗശലവും
ഇന്ദ്രിയസുഖങ്ങളുടെ മോഹിപ്പിക്കുന്ന ആകർഷണവും സ്പാർട്ടക്കസിനെ
നിരന്തരം പരീക്ഷിക്കും. അതിജീവിക്കാൻ, അവനൊരു മനുഷ്യനെക്കാൾ ഉയരെയാവണം,
ഒരു ഗ്ളാഡിയേറ്ററെക്കാൾ ഉയരെ, അവൻ ഒരു ഇതിഹാസമായി മാറണം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Biography #English #German #Web_Series

👍44❤10😱3👏1
Msone Official
Photo
#MSone Release - 3024
#ClassicJune2022 - 02
Wings of Desire (1987)
വിങ്ങ്സ് ഓഫ് ഡിസയർ (1987)
ഭാഷ : ജർമൻ, ഇംഗ്ലീഷ്
സംവിധാനം : Wim Wenders
പരിഭാഷ: ഗായത്രി മാടമ്പി
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ: ഡ്രാമ, ഫാന്റസി, റൊമാൻസ്
IMDb ⭐️ 8.0/10
ബെർലിൻ മതിൽ തകർക്കുന്നതിന് മുൻപുള്ള വെസ്റ്റ് ബെർലിനിലാണ് ഈ കഥ സജ്ജീകരിച്ചിരിക്കുന്നത്. അവിടെയുള്ള മനുഷ്യരുടെ മനസ്സിൽ കടന്ന് പോകുന്ന ചിന്തകൾ വായിച്ചെടുക്കാൻ കഴിയുന്ന മാലാഖമാരായ ഡാമിയലും കാസിയലുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ. അവരുൾപ്പെടുന്ന അനേകം മാലാഖകളെ, കുട്ടികൾക്കല്ലാതെ ആർക്കും കാണാനാവില്ല. അതിനാൽ തന്നെ അവർ ഏകാന്ത ജീവിതം നയിച്ചു പോരുന്നു.
മനുഷ്യരുടെ സങ്കീർണമായ ചിന്തകൾ വായിച്ച് അതിന് പരിഹാരമുണ്ടാക്കാനാണ് മാലാഖകൾ ശ്രമിക്കുന്നത്. പക്ഷെ ചിലപ്പോളൊക്കെ മനുഷ്യമനസ്സിന്റെ സങ്കീർണത അവരുടെ കണക്ക് കൂട്ടലുകൾക്ക് അപ്പുറം പോകുന്നു. ഇതിനിടെ ഒറ്റപ്പെടലും അസ്തിത്വ ദുഖവും അനുഭവിക്കുന്ന സർക്കസ്സ് കലാകാരിയായ മാരിയണിനോട് ഡാമിയലിന് പ്രണയം തോന്നുന്നു. ഒരു മനുഷ്യനായി ജീവിക്കാനുള്ള ഡാമിയലിന്റെ അടങ്ങാത്ത ആഗ്രഹവും അതുമായി ബന്ധപ്പെട്ടിട്ടുള്ള സംഭവവികാസങ്ങളുമാണ് കഥയുടെ കാതലായ ഭാഗം.
വിം വെൻഡേഴ്സ് സംവിധാനം നിർവഹിച്ചിട്ടുള്ള ഈ ജർമ്മൻ ചലച്ചിത്രം, കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമായിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Classic_June_2022 #Drama #English #Fantasy #German #Romance

👍57❤9🔥3🤩2
Msone Official
Photo
#MSone Release - 3103
Into the White (2012)
ഇൻടു ദി വൈറ്റ് (2012)
ഭാഷ : ഇംഗ്ലീഷ് & ജർമൻ
സംവിധാനം : Petter Næss
പരിഭാഷ : പ്രശാന്ത് പി ആർ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ആക്ഷൻ, ബയോഗ്രഫി, ഡ്രാമ
IMDb ⭐️ 7.1/10
രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവീജിയൻ മഞ്ഞു പ്രദേശത്ത് വെടിയേറ്റു വീണ ജർമനിയുടേയും ബ്രിട്ടന്റെയും ബോംബറുകളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ട് ഒരു ക്യാബിനിൽ യാദൃശ്ചികമായി ഒരുമിച്ചു എത്തുന്നു.
കഴിക്കാൻ ഭക്ഷണമോ കത്തിക്കാൻ വിറകോ ഇല്ലാത്ത തണുത്തുറഞ്ഞ വിജനമായ ആ പ്രദേശത്ത് അതിജീവിക്കാൻ പരസ്പരമുള്ള ശത്രുത മാറ്റി നിർത്തി ഒന്നിച്ചു നിൽക്കണം എന്നവർ തിരിച്ചറിയുന്നിടത്ത് അവർ തമ്മിൽ സൗഹൃദം ആരംഭിക്കുന്നു.
രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവേയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി 2012-ൽ പുറത്തു വന്ന സിനിമയാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Biography #Drama #English #German

👍124🤩5❤3🔥3🥰2
Msone Official
Photo
#MSone Release - 3113
1899 (2022)
ഭാഷ : ഇംഗ്ലീഷ് & ജർമൻ
നിർമ്മാണം : Dark Ways
പരിഭാഷ : വിഷ്ണു പ്രസാദ്, സാമിർ, ഫഹദ് അബ്ദുൾ മജീദ്, അജിത് രാജ് & ഗിരി പി. എസ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, ഹിസ്റ്ററി, ഹൊറർ
IMDb ⭐️ 7.9/10
ഡാർക്ക് എന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ സീരിസിന് ശേഷം, Baran bo Odar, Jantje Friese എന്നിവരുടെ ക്രിയേഷനിൽ 2022-ൽ 8 എപ്പിസോഡുകളിലായി നെറ്റ്‌ഫ്ലിക്സിലൂടെ പുറത്തുവന്ന സീരീസ് ആണ് 1899.
1899-ൽ ലണ്ടനിൽ നിന്ന് 1600-ലേറെ യാത്രക്കാരുമായി കെർബറോസെന്ന കപ്പൽ ന്യൂയോർക്കിലേക്ക് യാത്ര തിരിക്കുന്നു. പല ഭാഷകൾ സംസാരിക്കുന്ന പല രാജ്യക്കാരും അതിസമ്പന്നരും അതിദരിദ്രരും ഉൾപ്പെടെ പലരും യാത്രയുടെ ഭാഗമാണ്. യാത്രാമധ്യേ കപ്പലിന്റെ ക്യാപ്റ്റനായ ഐക് ലാർസെന് ഒരു സന്ദേശം ലഭിക്കുന്നു. 4 മാസങ്ങൾക്ക് മുൻപേ കാണാതായ പ്രിമിത്തിയസെന്ന കപ്പലിൽ നിന്നാണ് അതെന്ന് അദ്ദേഹം മനസ്സിലാക്കുകയും, ഒരു പ്രത്യേക സാഹചര്യത്തിൽ യാത്രക്കാരുടെ എതിർപ്പ് വകവയ്ക്കാതെ അദ്ദേഹം നായികയായ ഡോക്ടർ മൗറ ഫ്രാങ്ക്ലിന് ഒപ്പം പ്രിമിത്തിയസ് കപ്പലിലേക്ക് പോകുകയും ചെയ്യുന്നു. പക്ഷേ ഉപേക്ഷിക്കപ്പെട്ട ആ കപ്പലിൽ ഉണ്ടായിരുന്ന രണ്ടായിരത്തിലധികം വരുന്ന യാത്രക്കാരെയും മറ്റുള്ളവരാരേയും അവിടെ അവർക്ക് കണ്ടെത്താനായില്ല. പകരമൊരു കുട്ടിയെ അവർ കണ്ടെത്തുന്നു. ആ കുട്ടിയുമായി തിരികെ അവർ കെർബറോസിൽ എത്തുന്നത്തോടെ ആ കപ്പലിലെ യാത്രക്കാരെല്ലാം ഒരേ രീതിയിൽ മരിച്ചു വീഴാൻ തുടങ്ങുന്നു. ഈ മരണങ്ങൾ എങ്ങനെ ഒഴിവാക്കാം, ഇതിനെല്ലാം ഉത്തരവാദിയാര്, തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള നായികയുടെയും ക്യാപ്റ്റന്റേയും യാത്രയാണ് 1899 എന്ന സീരീസ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #German #History #Horror #Web_Series

🔥142👍140❤17🥰7😱7🤩6🎉5👏3😁2
Msone Official
Photo
#MSone Release - 3243
All Quiet on the Western Front (2022)
ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രന്റ് (2022)
ഭാഷ: ജർമൻ
സംവിധാനം: Edward Berger
പരിഭാഷ: ഡോ. ജമാൽ
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, ഡ്രാമ, വാർ
IMDb ⭐️7.8/10
പോൾ ബോമർ, ഒരു മിലിറ്ററി സ്കൂൾ വിദ്യാർത്ഥിയാണ്. യൗവ്വനത്തിന്റെ പാതിയിൽ നിൽക്കുന്ന പ്രായം. മിലിറ്ററി സ്‌കൂൾ ജീവിതത്തിലെ പ്രഭാഷണങ്ങളിൽ പ്രചോദനം നേടി യുദ്ധത്തിൽ പങ്കെടുക്കാൻ ആവേശം കൊണ്ടിരിക്കുന്ന ഒരു തലമുറ, അതാണ് ബോമറും അവന്റെ സുഹൃത്തുക്കളും. എന്നാൽ യുദ്ധം എത്രമാത്രം ഭീകരമാണെന്നോ അതിന്റെ ഭയാനകമായ മുഖം എന്തെന്നോ അറിയാതെ അവർ പുറപ്പെടുന്നു. ശേഷം അതിശക്തമായ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച് അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
76-ാമത് ബാഫ്തയിൽ മികച്ച ചിത്രം, സംവിധായകൻ, ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിലെ ചിത്രം, അവലംബിത തിരക്കഥ, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, ശബ്ദമിശ്രണം എന്നിവയ്ക്കും, 95-ാമത് ഓസ്കാറിൽ മികച്ച വിദേശ ഭാഷ ചിത്രം, പശ്ചാത്തലസംഗീതം, പ്രൊഡക്ഷൻ ഡിസൈൻ, ഛായാഗ്രാഹകൻ എന്നീ ബഹുമതികൾക്കും ഈ ചിത്രം അർഹമായി
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #German

👍96❤15🔥13😱2😁1
Msone Official
Photo
#Msone Release - 561
The Silence / ദി സൈലൻസ് (2010)
എംസോൺ റിലീസ് – 561
പോസ്റ്റർ : പ്രവീണ്‍ അടൂര്‍
ഭാഷ | ജർമൻ
------------------------------
സംവിധാനം | Baran bo Odar
------------------------------
പരിഭാഷ | ഡോ. ആശ കൃഷ്ണകുമാർ
------------------------------
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ
Crime, Drama, German, Thriller
IMDB: 🌟7.0/10
പ്രശസ്ത ജർമൻ സംവിധായകൻ ബരാൻ ബോ. ഓഡറിന്റെ സംവിധാനത്തിൽ ഒരുക്കിയ ജർമൻ ത്രില്ലറാണ് ‘ദ സൈലൻസ്‘.
നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ, മികച്ച 10 ജർമൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്. തന്റെ വീട്ടിൽ വഴക്കുണ്ടാക്കി കൂട്ടുകാരുടെ കൂടെ പോയ 13 വയസുകാരി “സിനിക വീഗത്തിനെ”അന്നു രാത്രി കാണാതാവുന്നു. അവളുടെ സൈക്കിൾ പിറ്റേദിവസം അടുത്തുള്ള ഒരു കൃഷിസ്ഥലത്തു വച്ച് കണ്ടെത്തുന്നു. വിചിത്രമായ കാര്യം 23 വർഷങ്ങൾക്കു മുൻപ് “പിയ”എന്ന പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അതെ സ്ഥലത്തു തന്നെയാണ് സിനികയുടെ സൈക്കിളും, ചോര പുരണ്ട ഒരു കല്ലും കണ്ടെത്തിയത്.
അത് യാദൃശ്ചികമായി സംഭവിച്ചതാണോ, ആ പെൺകുട്ടിക്കെന്തു സംഭവിച്ചു, രണ്ടു കുറ്റങ്ങളും ചെയ്തത് ഒരാളാണോ?പോലീസിന് ധാരാളം ചോദ്യങ്ങൾക്കുത്തരം കണ്ടെത്തേണ്ടതുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #German #Thriller

👍86❤32
Msone Official
Photo
Angst (1983)
ആങ്സ്റ്റ് (1983)
“ആങ്സ്റ്റ്” (മലയാളം: “ഭയം“) 1983-ൽ റിലീസ് ചെയ്ത ഒരു ഓസ്ട്രിയൻ ഹൊറർ ത്രില്ലർ ചിത്രമാണ്.
ജെറാൾഡ് കാർഗൽ സംവിധാനം ചെയ്ത ഈ ചിത്രം ജയിലിൽ മോചിതനായ ഒരു മനോരോഗിയുടെ കഥയാണ് പറയുന്നത്. യഥാർത്ഥ ജീവിതത്തിലെ മാസ് മർഡറർ വെർണർ നീസെക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കഥാപാത്രം സൃഷ്ടിച്ചിരിക്കുന്നത്. വയലൻസ് കൂടുതലുള്ളതുകൊണ്ട് യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ ഈ സിനിമ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ചെറുപ്പത്തിൽ അച്ഛനും അമ്മയും വേണ്ടവിധം ശ്രദ്ധിക്കാതെ സ്നേഹമെന്തന്നറിയാതെ വളർന്ന നായകൻ ഒരു സാഡിസ്റ്റായി മാറുകയും പിന്നീട് ഒരു കാരണവുമില്ലാതെ ആളുകളെ കൊല്ലുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
വയലൻസ് ധാരാളം ഉള്ളതുകൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക.
Categories : #Drama #German #Horror #Thriller@msone
Please open Telegram to view this post
VIEW IN TELEGRAM
👍80❤18🔥6🎉1