Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
Msone Official
Photo
#MSone Release - 2858

Nathicharami (2018)
നാതിചരാമി (2018)

ഭാഷ : കന്നഡ
സംവിധാനം : Mansore
പരിഭാഷ : അരുൺ അശോകൻ
പോസ്റ്റർ : നിഖിൽ ഇ കൈതേരി
ജോണർ : ഡ്രാമ

IMDb ⭐️ 7.2/10

വളരെ ചെറുപ്പത്തിൽ തന്നെ വിധവയാവേണ്ടി വന്നവളാണ് ഗൗരി. ഭർത്താവിന്റെ മരണം അവളിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മറ്റൊരു വിവാഹം ചെയ്യാനോ പ്രണയത്തിലേർപ്പെടാനോ അവളുടെ മനസ്സ് അനുവദിക്കുന്നില്ല. മരിച്ചുപോയ ഭർത്താവിന്റെ ഓർമയിൽ കഴിയുമ്പോഴും കിടപ്പറയിൽ ആ ‘അസാന്നിധ്യം ‘അവളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ശരീരത്തിന്റെ ലൈംഗീക ആവശ്യങ്ങൾ നിറവേറ്റേണ്ടത് ഏതൊരാളുടെയും കടമയാണെന്നും അതിൽ തെറ്റ് ചിന്തിക്കേണ്ടതില്ലെന്നുമുള്ള സൈക്കാട്രിസ്റ്റിന്റെ നിർദേശം അവളെ അതിന് തയ്യാറാക്കുകയാണ്. ഡേറ്റിങ് ആപ്പ് വഴിയൊക്കെ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ അവൾ ശ്രമിക്കുന്നെങ്കിലും അതൊക്കെ പാഴാവുന്നു.

ഒടുവിൽ ദിവസവും ജോഗിങ് ന് പോകുമ്പോൾ കാണുന്ന ഒരു സിവിൽ എഞ്ചിനീയറുമായി അവൾ സൗഹൃദത്തിലാകുന്നു. അയാളുടെയും ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഗൗരിയുമായുള്ള സൗഹൃദം അയാൾക്ക് ആശ്വാസമാകുന്നു അതോടൊപ്പം തന്റെ ദാമ്പത്യ ജീവിതത്തിൽ അയാൾക്കുണ്ടായ പാകപ്പിഴകൾ തിരിച്ചറിയാൻ സഹായിക്കുന്നു. ഗൗരിയുടെ മനസ്സിലുള്ള കാര്യം തുറന്നു പറയുമ്പോൾ എന്തായിരിക്കും സംഭവിക്കുക, അത് അവരുടെ സൗഹൃദത്തെ ഏത് രീതിയിൽ ബാധിക്കും എന്നതൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സെക്സ് എന്നത് ഒരു പാപമായി കാണുന്ന സമൂഹത്തിൽ ഇത്തരത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകൾ വളരെ മനോഹരമായി ചിത്രത്തിൽ പറഞ്ഞു പോവ്വുന്നുണ്ട്. സന്ധ്യാ റാണിയുടെ രചനയിൽ മൻസൂർ സംവിധാനം നിർവഹിച്ച ‘നാതിചരാമി’ എന്ന ഈ കന്നഡ ചിത്രം 2018ലെ മികച്ച കന്നഡ ചിത്രമുൾപ്പെടെ 5 ദേശീയ പുരസ്‌കാരങ്ങൾ നേടുകയുണ്ടായി. പ്രധാന കഥാപാത്രമായ ഗൗരിയായി വേഷമിട്ട ശ്രുതി ഹരിഹരൻ നേടിയ മികച്ച നടിക്കുള്ള പ്രത്യേക പരാമർശവും അതിൽ ഉൾപ്പെടും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Kannada
👍20❤2
Msone Official
Photo
#MSone Release - 2859

Seetharaam Benoy Case No.18 (2021)
സീതാറാം ബിനോയ് കേസ് നം.18 (2021)

ഭാഷ : കന്നഡ
സംവിധാനം : Deviprasad Shetty
പരിഭാഷ : ജുനൈദ് ഒമർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ക്രൈം

IMDb ⭐️ 7.5/10

ആനെഗദ്ദേ പോലീസ് സ്റ്റേഷനിലേക്ക് പുതിയതായി എത്തിയ ഇൻസ്പെക്ടറാണ് സീതാറാം. സ്ഥലം മാറി വന്ന അദ്ദേഹം താമസിക്കാൻ ഒരു വാടക വീട് കണ്ടെത്തുന്നു. വൈകാതെ അയാളുടെ ഭാര്യയും അവിടെ താമസം മാറുന്നു. അദ്ദേഹത്തിന്റെ ഭാര്യ വരുന്നതിന് തൊട്ട് മുൻപ് അയാളുടെ വീട്ടിൽ മോഷണം നടക്കുന്നു. പോലീസുകാരൻ്റെ വീട്ടിൽ തന്നെ മോഷണം നടന്നത് നാട്ടിൽ വലിയ ചർച്ചയാകുന്നു. ഇത് സീതാറാമിൻ്റെ അഭിമാനപ്രശ്നമായതോടെ മോഷ്ടാവിനെ പിടിച്ചേ അടങ്ങൂ എന്നുള്ള വാശിയിൽ എത്തുന്നു. അങ്ങനെയിരിക്കെ… പെട്ടന്നൊരു ദിവസം വീട്ടിൽ അയാളുടെ ഭാര്യ കാെല്ലപ്പെടുന്നു. തന്റെ ഭാര്യയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിത്തിരിച്ച സീതാറാമിനു ഞെട്ടിക്കുന്ന ചില സത്യങ്ങളായിരുന്നു അറിയേണ്ടി വന്നത്. കർണാടക പോലീസിനെ തന്നെ വട്ടംചുറ്റിച്ച കേസ് നമ്പർ 18 എന്ന സീരിയൽ കില്ലർ കേസുമായി തന്റെ ഭാര്യയുടെ മരണത്തിനും ബന്ധമുണ്ടെന്ന് അയാൾ കണ്ടെത്തുന്നു.

ആരാണാ മോഷ്ടാവ്?
ആരാണാ കാെലപാതകി?
ഇതിനെല്ലാമുള്ള ഉത്തരം ലഭിക്കണമെങ്കിൽ സിനിമ കണ്ടു തന്നെ അറിയണം.
പ്രേക്ഷകനെ നിഗൂഢതയുടെ മുൾമുനയിൽ ഇരുത്തുന്ന ഊഹങ്ങൾക്ക് പോലും പിടി തരാനാകാത്ത, കൃത്യമായ ഇടവേളകളിൽ ട്വിസ്റ്റുകളാൽ സമ്പന്നമായ ഈ ക്രൈം ത്രില്ലർ, അടുത്തിടെ ഇറങ്ങിയ കന്നട സിനിമകളിൽ വെച്ച് ഏറ്റവും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമ കൂടിയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Kannada
👍15❤4
Msone Official
Photo
#MSone Release - 2984

Garuda Gamana Vrishabha Vahana (2021)
ഗരുഡ ഗമന ഋഷഭ വാഹനാ (2021)

ഭാഷ : കന്നഡ
സംവിധാനം : Raj B. Shetty
പരിഭാഷ : ജുനൈദ് ഒമർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ

IMDb ⭐️ 8.5/10

നേരം ഉച്ചയോട് അടുക്കുന്നു. മീൻ നന്നാക്കിക്കൊണ്ടിരുന്ന ഹരിയുടെ അമ്മ എന്തൊക്കെയോ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നു. ഹരിയോട് അൽപം വെള്ളമെടുത്ത് തന്റെ കൈകളിൽ ഒഴിക്കാൻ പറയുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തീർച്ച. തന്റെ മകനെയും കൂട്ടി തൊട്ടടുത്തുള്ള കൈവരിയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ കിണറ്റിൻ കരയിലേക്ക് അവർ നടന്നടുക്കുകയാണ്. ഇരുട്ടുവീണ കിണറ്റിനുള്ളിലേക്ക് അവർ സൂക്ഷ്മമായി നോക്കി. പിന്നീട് ഗ്രാമവാസികൾ നിറയെ ആ കിണറ്റിൻ കരയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. കപ്പിയും കയറുമുപയോഗിച്ച് അവർ കിണറ്റിൽ നിന്നും ശ്രമകരമായി ഒരു ചാക്കുകെട്ട് വലിച്ചുകയറ്റുകയാണ്. ആ ചാക്കുകെട്ടിൽ പ്രകാശം പതിക്കുമ്പോൾ തന്നെ പശ്ചാത്തലത്തിൽ എല്ലാവരും മൂക്കുപൊത്തുന്നുണ്ട്. അവർ ചാക്കുകെട്ട് പതിയെ താഴെയിറക്കി. തുറന്ന് നോക്കുമ്പോൾ മുറിവുകളിൽ വ്രണങ്ങൾ നിറഞ്ഞ വിറങ്ങലിച്ചൊരു ശരീരം! അതൊരു ആൺകുട്ടിയുടെ ശരീരമായിരുന്നു. അടിവസ്ത്രം മാത്രം ബാക്കിയായ ആ ശരീരത്തെ വളരെ സാവധാനം ഒരു പുൽപായയിലേക്ക് കിടത്തി നാല് പേർ ചേർന്ന് അതിന്റെ അറ്റങ്ങളിൽ പിടിച്ച് അവനെയും കൊണ്ട് നടന്നുനീങ്ങി... പെട്ടെന്നൊരു ഞരക്കം!!! വെള്ളം! വെള്ളം! വെള്ളം!
ഇക്കാലമത്രെയും അനുഭവിച്ച നരകജീവിതത്തിന്റെ കയ്പേറിയ വിധി അന്ധകാരത്താൽ തളം കെട്ടിയ ആ കിണറിന്റെ അഗാധതയിൽ നിന്നും അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ച ഹരിയുടെ അമ്മ സ്നേഹം കൊണ്ട് അവനെ ശുദ്ധിയാക്കിയിട്ടുണ്ടാകണം. ആ നരകത്തിന്റെ ഗർഭപാത്രം ചുമന്നത് വെറുമൊരു ബാലനെയായിരുന്നില്ല. അവന്റെ പക അവന്റെ ഉള്ളിലെപ്പോഴോ ഉറങ്ങിപ്പോയിട്ടുണ്ടാകണം.
ജീവന്റെ കണികമാത്രം ബാക്കി വച്ച കിരാതന്മാരോട് തോറ്റ് കൊടുക്കാൻ അവന് മനസ്സില്ലായിരുന്നു! അവന്റെ മനസ്സിന്റെ ധൈര്യത്തിനും നീറുന്ന പ്രതികാരത്തിനും മുൻപിൽ മരണം പോലും തോറ്റുപോയിരിക്കുന്നു! അവന്റെ പേരാണ് ശിവ! ഹരിയുടെ സ്വന്തം ശിവ!
ഇവരുടെ കഥയാണ് ഗരുഡ ഗമന ഋഷഭ വാഹനായിലൂടെ നമ്മൾ കാണാൻ പോകുന്നത്.
സുഹൃദ്ബന്ധത്തിന്റെ അളവറ്റ സ്നേഹത്തിന്റെ വറ്റാത്ത ഉദാഹരണമാണ് ഇവരുടെ ജീവിതം. ശിവയ്ക്ക് ഹരിയോടുള്ള സ്നേഹത്തിന്റെ ആഴമറിയണമെങ്കിൽ ആദ്യം ഹരിയ്ക്ക് നേരെ തോക്ക് ചൂണ്ടിയ മനുഷ്യനെന്ത് സംഭവിച്ചു എന്നറിയണം. ഹരിയെ വേദനിപ്പിച്ച ഓരോരുത്തരുടെയും അവസ്ഥ എന്തെന്നറിയണം. പെയ്യുന്ന മഴയ്ക്കും തഴുകുന്ന കാറ്റിനും രക്തത്തിന്റെ മണമുള്ള മംഗലൂരുവിൽ ഓരോ മഴയിലും ഓരോ ഗ്യാംഗ്സ്റ്ററുകൾ വീതം ജന്മം കൊണ്ടു. പരസ്പരം പോരടിക്കുന്ന ഗ്യാംഗ്സ്റ്ററുകൾ. ഭരണസംവിധാനങ്ങൾ പോലും നിഷ്ക്രിയമാകുന്ന സന്ദർഭങ്ങൾ. അങ്ങനെയിരിക്കെയാണ് ഈ ചതുരംഗകളിയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി ഒരു പോലീസുകാരൻ എത്തുന്നത്. ശേഷമുള്ള സംഭവബഹുലമായ നിമിഷങ്ങൾ കണ്ടുതന്നെ അറിയൂ...

എഴുത്ത്: ഷിഹാസ് പരുത്തിവിള

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #Kannada #Thriller
👍103🔥60❤12🎉6👏5👎2😁2
Msone Official
Photo
#MSone Release - 3114

Kantara (2022)
കാന്താര (2022)

ഭാഷ : കന്നഡ
സംവിധാനം : Rishab Shetty
പരിഭാഷ : വിഷ് ആസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ

IMDb ⭐️ 8.9/10

ഹോംബാലെ ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ ഋഷഭ് ഷെട്ടി എഴുതി, സംവിധാനം ചെയ്ത്, പ്രധാന വേഷത്തിലെത്തിയ കന്നഡ ചിത്രമാണ് ‘കാന്താരാ – എ ലെജന്‍ഡ്.‘

ചവിട്ടി നില്‍ക്കുന്ന മണ്ണ് കാക്കാന്‍ ശ്രമിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ കഥകള്‍ ലോകസിനിമയുടെ തന്നെ ഇഷ്ട വിഷയമാണ്.1990 കാലഘട്ടത്തില്‍ ദക്ഷിണ കർണാടകയിലെ കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തില്‍ നിലനില്‍ക്കുന്നൊരു മിത്തും ആചാരങ്ങളും അതില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ‘കാന്താരാ.’

രാജാവിന് കുലദൈവത്തെ നല്‍കിയതിന് പകരമായിക്കിട്ടിയ ഭൂമിയില്‍ ജീവിക്കുന്നൊരു ജനത. ആ ദൈവത്തെ ആരാധിക്കുന്ന രാജ കുടുംബം.എന്നാല്‍ കാലം മാറുമ്പോള്‍ ദൈവത്തിലുള്ള വിശ്വാസം കുറയുകയും പണത്തിന്റെയും അധികാരത്തിന്റെയും പുറകെ പോകുന്ന മനുഷ്യരും അതിന് ഇരയാകുന്ന മറ്റ് മനുഷ്യരുടെ ചെറുത്തു നില്‍പ്പുമാണ് ഈ സിനിമ.

സാവധാനം തുടങ്ങി കലാശക്കൊട്ടോടുകൂടി അവസാനിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് യഥാര്‍ത്ഥ നായകന്‍. ‘കാന്താരാ‘യ്ക്ക് അതിഗംഭീര തീയറ്റര്‍ എക്സ്പീരിയന്‍സ് തരുന്നതില്‍ സിനിമാറ്റോഗ്രാഫി, മ്യൂസിക്‌ എന്നിവയുടെ പങ്ക് വളരെ വലുതാണ്‌. ഇവയുടെ സഹായത്തോടെ കാടിന്റെ വന്യസൗന്ദര്യവും നിഗൂഡതയും നിലനിര്‍ത്തി കഥ പറയുന്നതില്‍ സംവിധായകന്‍ വിജയിച്ചു. ഡ്രാമ, ഹൊറര്‍, മിസ്റ്ററി, ആക്ഷന്‍ തുടങ്ങിയ ഒട്ടുമിക്ക ജോണറുകളും ഉൾകൊള്ളുന്ന കഥയില്‍, അവയെല്ലാം അനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഷോർ, അച്യുത് കുമാർ എന്നിവര്‍ പ്രധാന കഥാപത്രങ്ങളായി വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും നായകനായ ഋഷഭ് ഷെട്ടിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഒരു മികച്ച കൊമേഴ്സ്യല്‍ സിനിമയ്ക്ക് വേണ്ട മികച്ച ആക്ഷന്‍ രംഗങ്ങളും പാട്ടുകളും പ്രകടനങ്ങളും നിറഞ്ഞ ഈ സിനിമ കന്നഡ സിനിമയിലെ ഏറ്റവും പുതിയ ഇന്‍ഡസ്ട്രി ഹിറ്റാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #Kannada
🔥185👍112❤19🤩10👏8😱4😢4😁3🥰2🎉2
Msone Official
Photo
#MSone Release - 3120

Operation Alamelamma (2017)
ഓപ്പറേഷൻ അലമേലമ്മ (2017)

ഭാഷ : കന്നഡ
സംവിധാനം : Suni
പരിഭാഷ : സുബീഷ്. ചിറ്റാരിപ്പറമ്പ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ത്രില്ലർ

IMDb ⭐️ 7.9/10

കന്നഡയിൽ 2017-ൽ റിലീസായ സൂപ്പർഹിറ്റ് കോമഡി-ക്രൈം ത്രില്ലറാണ് “ഓപ്പറേഷൻ അലമേലമ്മ.“
ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്ന, ഒരു കിഡ്‌നാപ്പിംഗ് കേസാണ് നർമ്മത്തിൽ പൊതിഞ്ഞ് സംവിധായകൻ അവതരിപ്പിക്കുന്നത്.

ഇടയ്ക്കിടെ വിതറുന്ന ട്വിസ്റ്റുകൾ കൂടിയാവുമ്പോൾ, ചിത്രത്തിന്റെ ചന്തം കൂടുന്നു. കുടുംബസമേതം, ചുണ്ടിൽ ഒരു ചെറുചിരിയോടെ ആദ്യാവസാനം ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് സുസ്വാഗതം. കഥയിലേക്ക് വരുമ്പോൾ, ബാംഗ്ലൂരിലെ ഒരു വൻകിട ബിസിനസ്സുകാരനാണ് കെന്നഡി. ഇദ്ദേഹത്തിന്റെ ഏക മകൻ ജോണിനെ സ്കൂളിൽ നിന്ന് ആരോ തട്ടിക്കൊണ്ട് പോവുന്നു. 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്ന കിഡ്നാപ്പറെ കുടുക്കാൻ പോലീസും രംഗത്തിറങ്ങുന്നു. പോലീസും, കിഡ്നാപ്പറും തമ്മിൽ നടക്കുന്ന വടംവലിയിൽ, അപ്രതീക്ഷിതമായി നമ്മുടെ നായകൻ “മിസ്റ്റർ പർമി” കുടുങ്ങുന്നതോടെ, ചിത്രം അതീവ രസകരമായിത്തീരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Kannada #Thriller
👍101❤8🔥3😁1😢1