Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
Msone Official
Photo
Take Care Good Night / ടേക്ക് കെയർ ഗുഡ് നൈറ്റ് (2018)

എംസോൺ റിലീസ് – 2661
പോസ്റ്റർ : രോഹിത് ജി. എസ്
ഭാഷമ : റാഠി
സംവിധാനം : Girish Joshi
പരിഭാഷ : സുബി എം. ബാബു
ജോണർ : ക്രൈം, ഡ്രാമ, ഫാമിലി
IMDB 7.4/10

ഗിരീഷ് ജോഷി രചനയും സംവിധാനവും നിർവഹിച്ചു 2018ൽ പുറത്തിറങ്ങിയ മറാഠിഫാമിലി, ക്രൈം ഡ്രാമയാണ് “ടേക് കെയർ ഗുഡ് നൈറ്റ്”. ലുസിഫറിൽ പി.കെ.രാംദാസായി എത്തിയ സച്ചിൻ ഖെഡെക്കർ, ഇറാവതി ഹർഷേ, പർണാ പെത്തേ, മഹേഷ് മഞ്ച്രേക്കർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

പുതിയ സാങ്കേതിക വിദ്യകളോട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ഇടത്തരക്കാരനും കുടുംബവും ഒരു സൈബർ കുറ്റകൃത്യത്തിന്റെ ഇരകളാവുന്നു. അവർക്ക് എന്തൊക്കെ നഷ്ടപ്പെടും? അവർക്ക് എന്തൊക്കെ തിരിച്ചെടുക്കാൻ പറ്റും? ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #Family #Marathi
👍3❤1
Msone Official
Photo
#MSone Release - 3010

Nude (2018)
ന്യൂഡ് (2018)

ഭാഷ : മറാഠി
സംവിധാനം : Ravi Jadhav
പരിഭാഷ : ഉണ്ണി ജയേഷ് & സജിൻ.എം.എസ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ

IMDb ⭐️ 7.8/10

“നിങ്ങൾ എന്തിനാണ് നഗ്ന ചിത്രങ്ങൾ വരക്കുന്നത്?” ഞാനൊരു കുതിരയുടെ ചിത്രം വരച്ചപ്പോൾ ആരും ഈ ചോദ്യം എന്നോട് ചോദിച്ചില്ല.

പ്രാവിന്റെ ചിത്രം വരച്ചപ്പോഴും എന്നോട് ചോദിച്ചില്ല. പിന്നെന്തിനാണ് മനുഷ്യന്റെ ചിത്രം വരക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നത്!
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ യമുന മകനേയും കൂട്ടി വീട് വിട്ടിറങ്ങുന്നു. യമുന എത്തിയത് മുംബൈയിലുള്ള ഒരു ബന്ധുവിന്റെ വീട്ടിലാണ്, മകനെ പഠിപ്പിക്കാനും മറ്റു ചെലവുകൾക്കുമായി യമുനയൊരു ജോലി തേടി ഒത്തിരി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുക്കം മറ്റു നിവർത്തിയില്ലാത്തതുകൊണ്ട് യമുന ഒരു ആർട്‌സ് കോളേജിൽ ന്യൂഡ് മോഡലായി ജോലി ചെയ്യാൻ തീരുമാനിക്കുന്നു.

ജീവിതത്തിൽ നഗ്നത എന്നതിന് പല അർഥതലങ്ങൾ ഉണ്ട്. കാമം പൂണ്ട ഒരാൾക്ക് ആ നഗ്നത അവന്റെ ഭോഗവസ്തുവാകാം എന്നാൽ ഒരു ചിത്രകാരന് ആ നഗ്നത അവന്റെ സർഗാത്മകതക്കുള്ള പുതിയ പരിവേഷവുമാവാം…

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അങ്ങനെ കണ്ട് പരിചയമില്ലാത്ത ഒരു ഇതിവൃത്തിനെ അതിന്റെ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ മറാഠി ചിത്രം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Marathi
👍84❤19😁3👏1
Msone Official
Photo
#MSone Release - 3157

Vaalvi (2023)
വാളവി (2023)

ഭാഷ : മറാഠി
സംവിധാനം : Paresh Mokashi
പരിഭാഷ : വിഷ് ആസാദ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ഡ്രാമ, ത്രില്ലർ

IMDb ⭐️ 8.6/10

പരേഷ് മൊകാഷിയുടെ സംവിധാനത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മറാഠി ചിത്രമാണ് ‘വാളവി‘.

ഒരു കമ്പനീ ഉടമയായ അനികേതും ഡെന്റിസ്റ്റായ കാമുകി ദേവികയും ചേര്‍ന്ന് ഡിപ്രഷന് ചികില്‍സ തേടുന്ന അനികേതിന്റെ ഭാര്യ ആവ്ണിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു. അതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. അവരതില്‍ വിജയിക്കുമോ? എന്തൊക്കെ കടമ്പകളാണ് അവരെ കാത്തിരിക്കുന്നത്? തുടങ്ങിയ കാര്യങ്ങളാണ് ‘വാളവി‘ എന്ന ചിത്രം പറയുന്നത്.

ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഈ ചിത്രം വളരെ കുറഞ്ഞ സമയം കൊണ്ടൊരു മികച്ച ത്രില്ലര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകന് നല്‍കുന്നുണ്ട്. പ്രധാന അഭിനേതാക്കളുടെ മികച്ച പ്രകടനവും സംവിധാന മികവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Marathi #Thriller
👍93❤28😁1
Msone Official
Photo
❤️#MSone Release 🟧3343

Naal (2018)
നാള്‍ (2018)


🔠ഭാഷ: മറാഠി 🇮🇳
🔠സംവിധാനം: Sudhakar Reddy Yakkanti
🔠പരിഭാഷ: ജയേഷ് കെ പി
🔠പോസ്റ്റർ: ജയേഷ് കെ പി
🔠ജോണർ: ഡ്രാമ

🎥🎥 🌟 8.3/10

2018-ല്‍ മറാഠി സംവിധായകനും നടനുമായ നാഗരാജ് മഞ്ജുളെ നിര്‍മ്മിച്ച് Sudhakar Reddy Yakkanti സംവിധാനം ചെയ്ത ഡ്രാമയാണ് “നാള്‍” (പൊക്കിള്‍ക്കൊടി).

ചൈതന്യ എന്ന എട്ടു വയസുകാരന്‍ കഥാപാത്രത്തെ അതിഗംഭീര അഭിനയ മികവിലൂടെ പ്രേക്ഷകനിലേക്ക് കുടിയിരുത്തിയ Shrinivas Pokale തന്നെയാണ് സിനിമയുടെ ആകര്‍ഷകത്വം.

ചൈതന്യയുടെ സന്തോഷകരമായ സാധാരണ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ കടന്നു വരുന്നതോടെ അവനും പ്രേക്ഷകരും ഒരു പോലെ നീറിത്തുടങ്ങുന്നു. ചിത്രത്തിന്റെ ആദ്യ ഫ്രെയിമുകളില്‍ കാണുന്ന ഒരു അപ്പൂപ്പന്‍ താടിയുടെ താളവും വേഗവുമാണ് സിനിമയ്ക്ക് തുടര്‍ന്നുള്ളത്. നിഷ്ക്കളങ്ക ബാല്യങ്ങളെ ദൃശ്യവല്ക്കരിക്കാന്‍ മറാഠി സിനിമകള്‍ക്കുള്ള മിടുക്ക് ഇവിടെയുമുണ്ട്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയുടെ ദൃശ്യ ചാരുത പൂര്‍ണ്ണമായും ഒപ്പിയെടുക്കാന്‍ കാമറാമാന്‍ കൂടിയായ Sudhakar Reddy Yakkanti ക്ക് കഴിഞ്ഞിട്ടുണ്ട്.

സംവിധായകനെന്ന നിലയിൽ സുധാകറിൻ്റെ മികച്ച അരങ്ങേറ്റമാണ് ഈ ചിത്രം. 2018-ലെ മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ സംഭാഷണ രചന നാഗരാജ് മഞ്ജുളെയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്‌. ചുണ്ടില്‍ ഒരു പുഞ്ചിരിയുടെ നീറലോടെ കണ്ടുതീര്‍ക്കാന്‍ കഴിയുന്ന ഒരു കവിതയാണ് “നാള്‍”.

💬അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Marathi
Please open Telegram to view this post
VIEW IN TELEGRAM
👍120❤29👏3😍1