Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
Msone Official
Photo
#MSone Release - 3223

The Roundup: No Way Out (2023)
ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023)

ഭാഷ : കൊറിയൻ
സംവിധാനം : Sang-yong Lee
പരിഭാഷ: തൗഫീക്ക് എ & ഹബീബ് ഏന്തയാർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ ,ക്രൈം, ത്രില്ലർ

IMDb ⭐️ 6.6/10

“ദി ഔട്ട്‍ലോസ് (2017)”, “ദ റൗണ്ടപ്പ് (2022)“ എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2023 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: നോ വേ ഔട്ട്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടി. മുൻ ചിത്രങ്ങളിലേത് ഡോൺ ലീ തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്.

ചോങ്ദാമിൽ നടക്കുന്ന ഒരു അപകടമരണത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കെട്ടിടത്തിന് മുകളിൽ നിന്നും ഒരു യുവതി വീണ് മരിക്കുകയും, ഇത് അന്വേഷിക്കാൻ വരുന്ന മാ സോക് ദോ(ഡോൺ ലീ), ഈ സ്ത്രീയുടെ മരണം ഒരു കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ബോഡിയിൽ നിന്നും അതിമാരകമായ മയക്കുമരുന്നായ ഹൈപ്പറിൻ്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് മാ സോക് ദോ ഇതിൻ്റെ പിന്നാമ്പുറം അന്വേഷിച്ചിറങ്ങുകയാണ്. മുൻചിത്രങ്ങളിലേത് പോലെ ആക്ഷനും കോമഡിക്കും തുല്യപ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.

ആദ്യ രണ്ട് ഭാഗങ്ങളിലെന്ന പോലെ, കിടിലൻ ആക്ഷൻ സീനുകളും, വയലൻസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് മൂന്നാം ഭാഗവും. ഡോൺ ലീയുടെ കോമഡി ടൈമിംഗും, മാസ് ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ ത്രസിപ്പിക്കും. മികച്ച നിരൂപകപ്രശംസ അങ്ങോളമിങ്ങോളം പിടിച്ച് പറ്റിയ ചിത്രം, ആദ്യ രണ്ട് ഭാഗങ്ങളോട് ചേർത്ത് വെക്കാവുന്ന ഒന്ന് തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Korean #Thriller
🔥142👍134❤54👏10😱6😁3🥰2🤩2🎉1
സബ്ടൈറ്റിൽ ആഡ് ചെയ്യുമ്പോൾ ഇത് പോലെ കാണിക്കുന്നുണ്ടോ ?

നിങ്ങൾക്ക് ഡൗൺലോഡായ സബ്ബ് ഫയൽ ശരിയായ ഫോർമാറ്റിൽ അല്ലാത്തതാണ് കാരണം,

പരിഹാരം👇
https://t.me/msone/5189
👍70❤16😁6😱1
👍29🔥19❤13
Msone Official
Photo
#MSone Release - 3182

Vinland Saga Season 2 (2023)
വിൻലൻഡ് സാഗ സീസൺ 2 (2023)

Episodes 13-24
എപിസോഡ്സ് 13-24

ഭാഷ : ജാപ്പനീസ്
സംവിധാനം : Shuhei Yabuta
പരിഭാഷ : വൈശാഖ് പി.ബി
പോസ്റ്റർ : ആദർശ് പ്രവീൺ
ജോണർ : അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍

IMDb ⭐️ 8.8/10

പ്രശസ്തമായ Studio Mappa യുടെ ആനിമേഷനിൽ പുറത്തിറങ്ങുന്ന അനിമേ സീരീസാണ് വിൻലൻഡ് സാഗ സീസൺ 2. ഒന്നാം സീസണിൽ ഭീകരമായ പോരാട്ടങ്ങളും തോർഫിൻ എന്ന യോദ്ധാവിൻ്റെ ഉദയവും ധീരമായ യാത്രകളും പ്രതികാരവും വിഷയമായി. എന്നാൽ രണ്ടാം സീസണിൽ അടിമയായ തോർഫിൻ്റെ പുതിയൊരു ജീവിതമാണ് കാണിക്കുന്നത്. കൂടാതെ, ഒരുപാട് പുതിയ കഥാപാത്രങ്ങളും വരുന്നുണ്ട്. എയ്നർ എന്ന പുതിയൊരു കഥാപാത്രത്തിലൂടെയാണ് രണ്ടാം സീസണിലെ കഥ ആരംഭിക്കുന്നത്.

കെറ്റിൽ എന്നൊരാളുടെ കൃഷിയിടത്തിൽ അടിമയായി ജീവിക്കുന്ന തോർഫിന് എയ്നർ എന്ന പുതിയ അടിമയുടെ വരവോടെ ഉണ്ടാകുന്ന മാറ്റങ്ങളും യുദ്ധമുണ്ടാക്കുന്ന നഷ്ടങ്ങൾ എന്തു മാത്രമാണെന്നുള്ള തിരിച്ചറിവുകളുമാണ് രണ്ടാം സീസണിൽ ചർച്ച ചെയ്യുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ഈ സീസണിൽ കൈകാര്യം ചെയ്യുന്ന ശക്തമായ വിഷയം കൊണ്ടും, Mappa യുടെ കിടിലൻ ആനിമേഷൻ വർക്കുകൾ കൊണ്ടും വിൻലൻഡ് സാഗ സീസൺ 2 നെ മികച്ച ദൃശ്യാനുഭവമാക്കി മാറ്റുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #Japanese #Web_Series
👍60🔥23❤22🎉2👏1😢1
👍49❤24🔥9👏4
Msone Official
Photo
#MSone Release - 794

Dhuruvangal Pathinaaru (2016)
ധ്രുവങ്കൾ പതിനാറ് (2016)

ഭാഷ: തമിഴ്
സംവിധാനം: Karthick Naren
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ: നിഷാദ് ജെ. എൻ
ജോണർ: ആക്ഷൻ, ക്രൈം, മിസ്റ്ററി

IMDb ⭐️ 8.2/10

ജോലിയിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം ഊട്ടിയിൽ വിശ്രമജീവിതത്തിലാണ് ഇൻസ്‌പെക്ടർ ദീപക്. പഴയ ഒരു സഹപ്രവർത്തകൻ, പോലീസിൽ ചേരാൻ ആഗ്രഹിക്കുന്ന അയാളുടെ മകനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ദീപക്കിന്റെ സഹായം തേടുന്നു. തന്നെ കാണാൻ എത്തുന്ന സഹപ്രവർത്തകന്റെ മകനെ പോലീസിൽ ചേരുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്താൻ താൻ അവസാനമായി അന്വേഷിച്ച തന്റെ ഒരു കാൽ നഷ്ടമാകാൻ ഇടയായതുമായ കേസിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. ഒരു രാത്രിയിൽ നടക്കുന്ന രണ്ടു കൊലപാതകവും അതിന്റെ അന്വേഷണത്തിൽ ഒരു ദിവസത്തിനുള്ളിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയുമെല്ലാമാണ് കഥ പിന്നീട് പുരോഗമിക്കുന്നത്. തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ത്രില്ലിംഗ് ട്രാക്കിൽ എത്തുന്ന സിനിമയിൽ ആദ്യാവസാനം ആ ഉദ്വൈഗം നിലനിർത്തുന്നതിൽ തുടക്കക്കാരന്റെ പതറിച്ച ഏതുമില്ലാതെ സംവിധായകൻ കാർത്തിക് നരേൻ വിജയിച്ചു. തമിഴ് സിനിമകളിൽ കണ്ടുവരുന്ന അനവസരത്തിൽ തിരുകികയറ്റുന്ന പാട്ട് ഇവിടെ ഒഴിവാക്കിയത് സിനിമയോടും അതിന്റെ ജോണറിനോടും ഉള്ള നീതിയായി മ്യൂസിക്, കാമറ, എഡിറ്റിംഗ്, തിരക്കഥ എന്നീ എല്ലാ മേഖലയിലും മികവ് പുലർത്തുന്ന ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സസ്പെൻസ് ത്രില്ലർ ആണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Mystery #Tamil
👍176❤52🔥38😱11😁6🥰1👏1
👍41❤21🔥11
Msone Official
Photo
#MSone Release - 3224

Tiger Zinda Hai (2017)
ടൈഗർ സിന്ദാ ഹേ (2017)

ഭാഷ: ഹിന്ദി
സംവിധാനം: Ali Abbas Zafar
പരിഭാഷ: സജിൻ എം എസ്
പോസ്റ്റർ: ആദർശ് പ്രവീൺ
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ

IMDb ⭐️ 5.9/10

ആദ്യ ചിത്രമായ എക് ഥാ ടൈഗറിന്റെ തുടർച്ചയാണ് അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ YRF സ്പൈ യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രമായ ടൈഗർ സിന്ദാ ഹേ.

സോയക്കൊപ്പം ഒളിവിൽ പോയ ടൈഗർ വർഷങ്ങൾക്ക് ശേഷം മറ്റൊരു രാജ്യത്ത് ഒരു കുടുംബനാഥൻ മാത്രമായി ഒതുങ്ങി ജീവിക്കുകയാണ്. ഇപ്പോൾ അവർക്കൊരു മകൻ കൂടിയുണ്ട്. അങ്ങനെയിരിക്കെയാണ് ഇറാഖിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്സുമാരെ ഒരു തീവ്രവാദി സംഘടന അവിടെ തടവിലാക്കുന്നത്. 7 ദിവസങ്ങൾക്കിപ്പുറം നേഴ്സുമാരെ ബന്ധികളാക്കി വച്ചിരിക്കുന്ന ആശുപത്രിയിൽ അമേരിക്ക എയർസ്‌ട്രൈക്ക് ചെയ്യാനിരിക്കെ അതിനുള്ളിൽ നേഴ്സുമാരെ അവിടുന്ന് രക്ഷപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഇത്തവണ ടൈഗറിന്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Hindi #Thriller
👍56❤40🔥8😢5😱1
Media is too big
VIEW IN TELEGRAM
അഞ്ച് സീസണുകളിലായി നൂറ് എപ്പിസോഡുകൾ അടങ്ങുന്ന ഫ്രിഞ്ചിന്റെ മലയാളം സബ്ടൈറ്റിൽ എംസോണിൽ ഇപ്പോൾ ലഭ്യമാണ്. 🎆

https://malayalamsubtitles.org/?s=Fringe
🔥96👍31❤24😱5🤩4
👍34🔥28❤9😱4👏2
Msone Official
Photo
#MSone Release - 3225

In loving memory of Bruce Lee

#MsoneGoldRelease

The Way of the Dragon (1972)
ദ വേ ഓഫ് ദ ഡ്രാഗൺ (1972)

ഭാഷ: മാൻഡറിൻ
സംവിധാനം: Bruce Lee
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, കോമഡി

IMDb ⭐️ 7.2/10

റോമിലെ തന്റെ കുടുംബക്കാരുടെ റെസ്റ്റോറന്റിന് അവിടുത്തെയൊരു ലോക്കൽ ഭൂമാഫിയയുടെ ഭീക്ഷണി നേരിടുന്നതിനെത്തുടർന്ന് അവരെ സഹായിക്കാനായി ഹോങ്കോങ്ങിൽ നിന്നും റോമിലേക്ക് വരുന്ന ബ്രൂസ് ലീ അവതരിപ്പിക്കുന്ന ആയോധനകല വിദഗ്ധനായ ടാങ് ലുങ്ങിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

ഇതിഹാസതാരം ബ്രൂസ് ലീ സംവിധാനം ചെയ്ത്, തിരക്കഥയെഴുതി, അഭിനയിച്ച ഒരു ക്ലാസിക് സിനിമയാണ് “ദ വേ ഓഫ് ദ ഡ്രാഗൺ.” ലീയുടെ ആയോധനകലാ ചാതുര്യം വളരെ സ്‌പഷ്‌ടമായിതന്നെ സിനിമയിൽ പ്രകടമാകുന്നുണ്ട്.

റിലീസ് ചെയ്ത് പതിറ്റാണ്ടുകൾക്ക് ശേഷവും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഐക്കോണിക് മാർഷ്യൽ ആർട്സ് ചിത്രം കൂടിയാണ് “ദ വേ ഓഫ് ദ ഡ്രാഗൺ.”

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Comedy #Mandarin #MsoneGold
👍84❤41🔥1
ഏതായിരിക്കും ആ റിലീസ് ?......
🔥255❤49👍28😱6🥰5😁5👏3🤩1
🔥111👍31❤19😢10👏3
Msone Official
Photo
#MSone Release - 3126

Prison Break Season 4 (2008)
പ്രിസൺ ബ്രേക്ക് സീസൺ 4 (2008)

Episodes 12-22
എപ്പിസോഡ്‌സ് 12-22

ഭാഷ: ഇംഗ്ലീഷ്
നിർമാണം: Original Film
പരിഭാഷ: വിഷ് ആസാദ് & ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ

IMDb ⭐️ 8.3/10

2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്‌കോഫീൽഡ്‌ ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും കയ്യടക്കവും നമ്മൾ പ്രേക്ഷകർക്കും അനുഭവിച്ചറിയാൻ സാധിക്കും. അടുത്ത എപ്പിസോഡിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് ഓരോ എപ്പിസോഡുകളും അവസാനിക്കുന്നത്. നായക കഥാപാത്രങ്ങൾ മാത്രമല്ല, നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ വരെ, നമ്മെ ആവേശം കൊള്ളിക്കുമെന്നതും ഈ സീരിസിന്റെ പ്രത്യേകതയാണ്. വെന്റ് വർത് മില്ലർ, ഡൊമനിക് പഴ്‌സൽ, അമൗറി നോളസ്‌കോ, റോബിൻ ടൂണേ, വാസ് വില്യംസ്, റോബർട്ട് നെപ്പർ, പീറ്റർ സ്റ്റോർമേർ എന്നിവരുടെ മികച്ച പ്രകടനം എടുത്ത് പറയേണ്ടതാണ്. പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയ ത്രില്ലർ- സസ്പെൻസ് വിഭാഗത്തിൽ പെടുന്ന പ്രിസൺ ബ്രേക്ക് സീരീസ്, 2005- ൽ ഏറ്റവും അധികം ആളുകൾ കണ്ട ടെലിവിഷൻ സീരീസുകളിൽ ഒന്നാണ്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള പ്രിസൺ ബ്രേക്കിന്റെ മറ്റു സീസണുകൾ

പ്രിസൺ ബ്രേക്ക്: സീസൺ: 1 (2005)
പ്രിസൺ ബ്രേക്ക്: സീസൺ: 2 (2006)
പ്രിസൺ ബ്രേക്ക് – സീസൺ 3 (2007)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Drama #English
👍116🔥37❤34😢8😱6👏5🥰2😁1
❤36👍35🥰6
Msone Official
Photo
#MSone Release - 3226

Little Forest: Winter/Spring (2015)
ലിറ്റൽ ഫോറസ്റ്റ്: വിന്റർ/സ്പ്രിങ് (2015)

ഭാഷ: ജാപ്പനീസ്
സംവിധാനം: Jun’ichi Mori
പരിഭാഷ: സുബീഷ്. ചിറ്റാരിപ്പറമ്പ്.
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ

IMDb ⭐️ 7.6/10

2014-ൽ പുറത്തിറങ്ങിയ “ലിറ്റിൽ ഫോറസ്റ്റ്: സമ്മർ/ഓട്ടം” എന്ന ചിത്രത്തിന്റെ അവസാന ഭാഗമാണ് “ലിറ്റിൽ ഫോറസ്റ്റ്: വിന്റർ /സ്പ്രിങ്.”

ചിത്രത്തിന്റെ കഥയിലേക്ക് വരുമ്പോൾ… ഇച്ചിക്കോ, ജപ്പാനിലെ കുമോരി എന്ന ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ്. അമ്മ വീടു വിട്ട് പോയത് കാരണം തനിച്ചു കഴിയുകയാണവൾ. മുൻപ് പട്ടണത്തിൽ ജീവിച്ചിരുന്നെങ്കിലും അവിടം മടുത്ത് തിരിച്ചു വന്നിരിക്കുകയാണ് ഇച്ചിക്കോ. പക്ഷേ അവൾ പ്രയത്നശാലിയാണ്. കൃഷി ചെയ്യുന്നത് കൂടാതെ, വിവിധ ഋതുക്കളിൽ നാട്ടിലും, കാട്ടിലും ലഭിക്കുന്ന പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് കൊതിയൂറുന്ന ഭക്ഷണമുണ്ടാക്കി ആസ്വദിച്ചു ജീവിക്കുകയാണ് അവൾ.

കൃഷിയെയും, പ്രകൃതിയെയും സ്നേഹിക്കുന്ന ഒരു നാടിന്റെ ഹൃദയത്തുടിപ്പ് അടുത്തറിയാൻ ഈ സിനിമ നമ്മളെ സഹായിക്കും. ഇച്ചിക്കോയുടെ കൂടെ നമ്മളും ആ ഗ്രാമത്തിലെ ഒരാളായി മാറുന്ന മായാജാലത്തിന്റെ കവാടമാണ് ഈ സിനിമ നമുക്ക് മുന്നിൽ തുറന്നിടുന്നത്.

NB:- ആദ്യഭാഗമായ സമ്മർ/ഓട്ടം കാണാത്തവർ, അത് കണ്ടതിന് ശേഷം വിന്റർ/സ്പ്രിങ് കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Japanese
👍89❤30🥰28🔥7👏7😢3🤩1
👍47❤21😁4
Msone Official
Photo
#MSone Release - 3227

Night in Paradise (2020)
നൈറ്റ് ഇൻ പാരഡൈസ് (2020)

ഭാഷ: കൊറിയൻ
സംവിധാനം: Park Hoon-jung
പരിഭാഷ: വിഷ്ണു ഷാജി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ

IMDb ⭐️ 6.8/10

ഗ്യാങ്ങ്സ്റ്ററായുള്ള ജീവിതം തിരഞ്ഞെടുത്താൽ നമ്മൾ മാത്രമല്ല, നമ്മളെ സ്നേഹിക്കുന്നവരും അനുഭവിക്കേണ്ടി വരും. Park Hoon-jung-ന്റെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ ‘നൈറ്റ്‌ ഇൻ പാരഡൈസ്’ എന്ന ചിത്രം പറയുന്നതും അതു തന്നെയാണ്.

യാങ് ദൊ-സൂവിന്റെ മാഫിയ സംഘത്തിലെ വലംകൈ ആയിരുന്ന പാർക്ക്‌ തേ-ഗു, തന്റെ കുടുംബത്തിനെ ആക്രമിച്ചതിന് ബുക്സോങ് ഗ്യാങ്ങിന്റെ ചെയർമാനായ ദൊയെ തിരിച്ചാക്രമിക്കുന്നു. അതിന്റെ പേരിൽ റഷ്യയിലേക്ക് ഒളിവിൽ പോകേണ്ടി വരുന്ന പാർക്കിന് കുറച്ചു നാൾ ജേജു ഐലന്റിൽ കുതോയ്ക്കും, അനന്തിരവൾ കിം ജേ-യോനും ഒപ്പം താമസിക്കേണ്ടി വരുന്നു. അവിടേക്ക് പാർക്കിനെ കൊല്ലാൻ ചെയർമാൻ ദൊയുടെ വലംകൈയായ ഡയറക്ടർ മാ സാങ്-ഗിൽ കൂടി വരുന്നതോടെ ചോരക്കളി നിറഞ്ഞ ആക്ഷൻ ചിത്രമായി ‘നൈറ്റ്‌ ഇൻ പാരഡൈസ്’ മാറുന്നു.

ഐ സോ ദി ഡെവിൾ (2010), മിഡ്നൈറ്റ് FM (2010), സ്പെൽബൗണ്ട് (2011) തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ Uhm Tae-goo വും, വിൻസെൻസോ (2021) എന്ന കെ-ഡ്രാമയിലൂടെ പ്രിയങ്കരിയായ Jeon Yeo-been ഉം തകർത്തഭിനയിച്ച ഈ ചിത്രം ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സ്‌ ആക്കരുത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Drama #Korean
👍116❤39😱3🎉1
👍38❤28😍1
Msone Official
Photo
#MSone Release - 3228

Over the Rainbow (2002)
ഓവർ ദ റെയിൻബോ (2002)

ഭാഷ: കൊറിയൻ
സംവിധാനം: Jin-woo Ahn
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: രോഹിത്ത് ജി. എസ്
ജോണർ: ഡ്രാമ, റൊമാൻസ്

IMDb ⭐️ 7.1/10

ഒരു പ്രാദേശിക കാലാവസ്ഥാ ചാനലിൽ അവതാരകനായി ജോലി ചെയ്യുന്ന ജിൻ-സൂ വാഹനാപകടത്തിൽ പെടുന്നു. എന്നാൽ ഭാഗ്യവശാൽ, അദ്ദേഹത്തിന് ഗുരുതരമായ ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല, പക്ഷേ അദ്ദേഹം ഭാഗിക ഓർമ്മക്കുറവ് നേരിടുന്നു. തന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടയിൽ, തനിക്ക് വളരെയധികം ഇഷ്ടം തോന്നിയ ഒരു സ്ത്രീയെക്കുറിച്ചുള്ള സൂചനകൾ അയാൾ കണ്ടെത്തുന്നു. ജിൻ-സൂ ഈ സ്ത്രീയുടെ ഐഡന്റിറ്റി അന്വേഷിക്കാൻ പുറപ്പെടുകയും അവന്റെ അന്വേഷണതിന് അവനെ സ്കൂൾ കാലം മുതൽ പരിചയമുള്ള യുൻ-ഹീ എന്ന പെൺകുട്ടിയും സഹായിക്കുന്നു. അവളുടെ സഹായത്തോടെ, ജിൻ-സൂ ആ പെൺകുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നു.
തൻ്റെ ഓർമ്മകളും ആ പെൺകുട്ടിയെയും തിരിച്ച് നേടാൻ ജിൻ സൂവിന് സാധിക്കുമോ?

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Korean #Romance
👍89❤28🔥4🥰4👏3🎉2