Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
👍25🥰17❤11😱8
Msone Official
Photo
#MSone Release - 3216

Don’t Look Back (2009)
ഡോന്റ് ലുക്ക് ബാക്ക് (2009)

ഭാഷ: ഫ്രഞ്ച്
സംവിധാനം: Marina de Van
പരിഭാഷ: ആൽവിൻ ക്രിസ് ആന്റണി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി

IMDb ⭐️ 5.8/10

വീട്ടിലെ മേശയും ഫ്രെയിം ചെയ്ത ചിത്രങ്ങളും ഒക്കെ പെട്ടന്നൊരു ദിവസം സ്ഥാനം മാറിയിരിക്കുന്നു. അവ മാത്രമല്ല അവൾക്ക് ചുറ്റുമുള്ള പലതും അല്പാല്പമായി മാറിക്കൊണ്ടിരിക്കുന്നു. ഇതൊന്നും തൻ്റെ ഭർത്താവും മക്കളും ശ്രദ്ധിക്കുന്നേ ഇല്ല എന്നതായിരുന്നു അൽഭുതം. തനിക്ക് ചുറ്റുമാണോ അത് തനിക്ക് തന്നെയാണോ മാറ്റങ്ങൾ ഉണ്ടാവുന്നത് എന്ന് അവൾ പതിയെ ചോദ്യം ചെയ്യാൻ തുടങ്ങി. ആ അന്വേഷണം അവളെ ഇറ്റലിയിലേക്ക് നയിച്ചു. അവിടെ അവളെ കാത്തിരിക്കുന്നത് എന്തൊക്കെയാവും?

മറീനെ ഡേ വാനിൻ്റെ സംവിധാനത്തിൽ 2009-ലാണ് ഈ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഇറങ്ങുന്നത്. മോണിക്ക ബെലൂച്ചിയും സോഫി മെഴ്‌സോയുമാണ് പ്രധാന താരങ്ങൾ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #French #Horror #Mystery
👍90❤20😱8👏2
👍31❤28🤩1
Msone Official
Photo
#MSone Release - 3217

To Live! (2010)
ടു ലീവ്! (2010)

ഭാഷ: റഷ്യൻ
സംവിധാനം: Yuriy Bykov
പരിഭാഷ: അരുണ വിമലൻ
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ

IMDb ⭐️ 7.1/10

വളർത്ത് നായക്കൊപ്പം പതിവ് പോലെ വേട്ടയ്ക്ക് ഇറങ്ങിയതാണ് മിഖായിൽ. പക്ഷേ അന്ന് സംഭവിച്ചത് അയാളുടെ ജീവിതം തന്നെ മാറ്റാൻ പോന്ന കാര്യങ്ങളായിരുന്നു.

മിഖായിൽ വേട്ടയ്ക്ക് പോയ വിജനമായ പ്രദേശത്ത് ഒരു കശപിശയ്ക്കൊടുവിൽ ആന്ദ്രേയെ കൂട്ടുകാർ കൊല്ലാൻ ശ്രമിക്കുന്നു. അവരിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ആന്ദ്രേ, വഴിയിൽ കണ്ട മിഖായിലിനോട് തന്നെ സഹായിക്കാൻ ആവശ്യപ്പെടുന്നു. അടുത്ത ടൗണിലെത്താൻ സഹായിക്കാമെന്ന് മിഖായിൽ സമ്മതിച്ചു. മിഖായിലിന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന അവർക്ക് ഒരു ഘട്ടത്തിന് ശേഷം മൈലുകൾ അകലെയുള്ള ടൗണിലേക്ക് കാൽനടയായി യാത്ര തുടരേണ്ടി വരുന്നു. അവരെ ആന്ദ്രേയുടെ കൂട്ടുകാർ പിന്തുടരുന്നു ബഹളങ്ങളില്ലാത്ത, സാധാരണ മനുഷ്യർ കഥാപാത്രങ്ങളാകുന്ന, വളരെ മിനിമലായി കഥ പറയുന്ന ഒരു സർവൈവൽ ത്രില്ലറാണ് “ടു ലിവ്!.” പേര് പോലെ തന്നെ, ജീവന് വേണ്ടി മനുഷ്യർ എന്തൊക്കെ ചെയ്യുമെന്നാണ് സിനിമ ചർച്ച ചെയ്യുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Drama #Russian
👍81❤23🔥20😢7🤩4😁2😱1
Media is too big
VIEW IN TELEGRAM
പൂ വിരിയും, കൊഴിയും.
അവളുടെ കാലചക്രം വീണ്ടുമുരുളും.

മരിച്ചവർക്ക് ആശ്വാസമാകുന്ന
പ്രേതഹോട്ടലിന്റെ കഥ!

HOTEL DEL LUNA
❤146👍30🔥7🥰6😱5😁4🤩4🎉1
👍41❤18🥰9😢9🔥2
Msone Official
Photo
#MSone Release - 3181

From Season 2 (2023)
ഫ്രം സീസൺ 2 (2023)

Episode - 10
എപ്പിസോഡ് - 10

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Midnight Radio
പരിഭാഷ: സാമിർ & ഗിരി പി. എസ്.
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി

IMDb ⭐️ 7.7/10

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Mystery #Web_Series
👍71❤40🥰7🔥6😱2
👍35❤17🔥14🤩2
Msone Official
Photo
#MSone Release - 3218

The Mandalorian Season 3 (2023)
ദ മാൻഡലൊറിയൻ സീസൺ 3 (2023)

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Lucasfilm
പരിഭാഷ: അജിത് രാജ് & വിഷ്ണു പ്രസാദ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ

IMDb ⭐️ 8.7/10

സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്‌റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത്.

സീസൺ 2-ൽ ഹെൽമെറ്റ് അഴിച്ച് മാൻഡലൊറിയൻ വിശ്വാസങ്ങൾ ലംഘിച്ച ദിൻ ജാരിൻ താൻ ചെയ്ത തെറ്റ് തിരുത്തി വീണ്ടും മാൻഡലൊറിയൻ ആവാനുള്ള പരിശ്രമങ്ങളാണ് ഈ സീസണിലെ തുടക്കത്തിൽ നടത്തുന്നത്, എന്നാൽ വൈകാതെ തന്നെ കഥ അവിടെ നിന്നും വ്യതിചലിച്ച് മറ്റൊരു ദിശയിലേക്ക് പോകുന്നു.

ഇത്തവണ ദിൻ ജാരിനിലും ഗ്രോഗുവിലും ഒതുങ്ങാതെ മറ്റു മാൻഡലൊറിയനുകളിലേക്കും ഗ്രോത്രങ്ങളിലേക്കും കൂടി കഥ വികസിക്കുന്നുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #Sci_Fi #StarlitNight
👍57🔥20❤19😁2🎉1🤩1😍1
രണ്ട് കോടി പരിഭാഷാ ഡൗൺലോഡുകളുടെ നിറവിൽ എംസോൺ. കൂടുതൽ പരിഭാഷകളുമായി കാണാം. എല്ലാ എംസോൺ കുടംബാംഗങ്ങൾക്കും നന്ദി ❤️
❤1.49K👍135🔥94🎉36🥰22👏22😱19🤩17😁7😢7
👍54❤17🔥15😁3👏1😢1
Msone Official
Photo
#MSone Release - 3219

See Season 3 (2022)
സീ സീസൺ 3 (2022)

ഭാഷ: ഇംഗ്ലീഷ്
നിർമാണം: Apple TV+
പരിഭാഷ: മുജീബ് സി പി വൈ
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ

IMDb ⭐️ 7.6/10

ഈഡോവോസുമായുള്ള യുദ്ധം ജയിച്ച് കഴിഞ്ഞ് ഏതാണ്ടൊരു വർഷത്തിന് ശേഷമാണ് മൂന്നാം സീസണിലെ സംഭവങ്ങൾ നടക്കുന്നത്. ഈഡോയെ കൊന്നതിന് ശേഷം ബാബ കുടുംബത്തിൽ നിന്നും മാറി താമസിക്കുന്നു എന്നാൽ ടൊർമാഡ എന്ന ട്രിവാന്റിയൻ ശാസ്ത്രജ്ഞൻ കാഴ്ചയുള്ളവരുടെ സഹായത്താൽ ബോംബ് നിർമ്മാണം നടത്തി മനുഷ്യുകുലത്തിന് ആപത്താവുമ്പോൾ പായയെ സംരക്ഷിക്കാൻ ബാബ വോസ് ഒരിക്കൽക്കൂടി തിരികെ വരുന്നു…

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #English #Sci_Fi #Web_Series
🔥62👍45❤25🥰3😁2🎉1
എംസോൺ ഇപ്പോൾ ത്രെഡ്ഡിലും

Follow and Support :
https://www.threads.net/@msoneofficial
👍67❤18🔥8😱5
🔥47👍20❤15🥰2🏆1
Msone Official
Photo
#MSone Release - 3220

#OscarFest2024 - 01

Guardians of the Galaxy Vol. 3 (2023)
ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 3 (2023)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: James Gunn
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, കോമഡി

IMDb ⭐️ 8.2/10

മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മുപ്പത്തിരണ്ടാമത്തേയും, ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി (2014), ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 2 (2017) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി വോൾ. 3.

ഒരു രാത്രി ആഡം വാർലോക്ക് എന്ന ഒരാൾ ഗാർഡിയൻസിനെ അവരുടെ പുതിയ ആസ്ഥാനമായ നോവേറിൽ വന്ന് ആക്രമിക്കുന്നു. റോക്കറ്റിനെ കടത്തിക്കൊണ്ട് പോകാനായിരുന്നു ആഡം വന്നതിന്റെ ഉദ്ദേശ്യം. എന്നാൽ ഗാർഡിയൻസിന്റെ മുന്നിൽ ആഡം തോറ്റ് പോകുന്നു. പോരാട്ടത്തിൽ റോക്കറ്റിന്‌ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയ്ക്ക് വിധേയനാക്കിയപ്പോഴായിരുന്നു അവന്റെ ശരീരത്തിൽ ഒരു കിൽ സ്വിച്ച് ഉണ്ടെന്നും ഓപ്പറേഷൻ നടത്തിയാൽ അതവന്റെ ജീവന് ആപത്താകുമെന്നും ഗാർഡിയൻസ് മനസ്സിലാക്കുന്നത്. തുടർന്ന് ആ കിൽ സ്വിച്ച് നിർവീര്യമാക്കി റോക്കറ്റിനെ രക്ഷിക്കാൻ പീറ്ററും ടീമും ആ കിൽ സ്വിച്ച് അവന്റെ ശരീരത്തിൽ വെച്ച ആളെ അന്വേഷിച്ച് പുറപ്പെടുകയാണ്.

ഒരു റാക്കൂണിൽ (മരപ്പട്ടി) നിന്നും എങ്ങനെ ഇപ്പോ കാണുന്ന റോക്കറ്റായി മാറിയതെന്നും, ആരാണ് അവനെ അങ്ങനെ ആക്കിയതെന്നുമുള്ള കാര്യങ്ങളാണ് സിനിമയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇമോഷണൽ രംഗങ്ങൾക്കൊണ്ടും കോമഡി രംഗങ്ങൾക്കൊണ്ടും പ്രേക്ഷകരെ ഒരേപോലെ പിടിച്ചിരുത്താൻ സംവിധായകനായ ജെയിംസ് ഗണ്ണിന് സാധിച്ചിട്ടുണ്ട്.

മൂന്നാം ഭാഗത്തിൽ പറയുന്ന ചില കാര്യങ്ങൾക്ക് വ്യക്തത വരാൻ, സിനിമ കാണുന്നതിന് മുമ്പായി ദ ഗാർഡിയൻസ് ഓഫ് ദ ഗ്യാലക്സി ഹോളിഡേ സ്പെഷ്യൽ (2022) കാണാത്തവരുണ്ടെങ്കിൽ ഒന്ന് കണ്ടേക്കുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Comedy #English #MarvelFest #Oscar_Fest_2024
❤96👍71😱11👏4😢4🔥3🥰3
👍44❤9🥰3🔥2😁1
Msone Official
Photo
#MSone Release - 3221

Cry Macho (2021)
ക്രൈ മാച്ചോ (2021)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Clint Eastwood
പരിഭാഷ: വിഷ്ണു എം കൃഷ്ണന്‍
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ

IMDb ⭐️ 5.7/10

നിരവധി പുരസ്കാരങ്ങളും നിരൂപകപ്രശംസയും നേടിയ ‘അൺഫൊർഗിവൺ (1992)’ പുറത്തിറങ്ങി 29 വർഷങ്ങൾക്കുശേഷം, ക്ലിന്റ് ഈസ്റ്റ്‌വുഡ് വീണ്ടും കൗബോയ് വേഷമണിയുന്ന ചലച്ചിത്രമാണ് ‘ക്രൈ മാച്ചോ’. മൈക്ക് മൈലോ എന്ന പഴയകാല റോഡിയോ താരത്തിന്റെ ജീവിതത്തിലെ ഏതാനും ഏടുകളാണ്, റിച്ചാർഡ് നാഷിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ഈ നിയോ-വെസ്റ്റേൺ ചിത്രത്തിന്റെ ഇതിവൃത്തം.

തന്റെ മുതലാളിയുടെ നിർദ്ദേശപ്രകാരം, മെക്സിക്കോസിറ്റിയിൽ നിശാപാർട്ടിയും മദ്യപാനവുമൊക്കെയായി കഴിയുന്ന മുൻഭാര്യയുടെ അടുത്തുനിന്നും മകനെ ടെക്സസ്സിലേക്ക് കൊണ്ടുവരാനുള്ള ദൗത്യവുമായി പോകുകയാണ് മൈക്ക്. തുടർന്ന്, ആ യാത്രയിൽ അയാൾക്കു നേരിടേണ്ടിവരുന്ന പ്രതിസന്ധികളും സംഭവവികാസങ്ങളും അടങ്ങിയ സിനിമയെ ഒരു റോഡ് മൂവീ ആയും വിലയിരുത്താം.

കയ്പേറിയ ജീവിതാനുഭവങ്ങളുടെ ഓർമ്മകളും തിരിച്ചറിവുകളും ആ പ്രയാണത്തിലുടനീളം പ്രതിഫലിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English
👍81❤20🔥11🤩3😁2
❤46👍25🥰7😢7🤩4🔥3
Msone Official
Photo
#MSone Release - 3222

Hotel Del Luna [K- Drama] (2019)
ഹോട്ടൽ ഡെൽ ലൂണ [കെ-ഡ്രാമ] (2019)

ഭാഷ: കൊറിയൻ
സംവിധാനം: Choong Hwan Oh
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: രോഹിത്ത് ജി. എസ്
ജോണർ: ആക്ഷൻ, കോമഡി ഡ്രാമ

IMDb ⭐️ 8.1/10

ഐതിഹ്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് മോക്ഷത്തിലേക്കുള്ള മാർഗ്ഗമാണ് മരണം. എന്നാൽ ഇച്ഛാഭംഗത്തോടെ മരിക്കുന്നവർക്ക് മോക്ഷം കിട്ടാറില്ലത്രേ. ആഗ്രഹങ്ങൾ പൂർത്തിയാകാതെ, പരലോകത്തിലേക്ക് കടക്കാനാകാതെ, അവരങ്ങനെ ഭൂമിയിൽ അലഞ്ഞുനടക്കും. അങ്ങനെയുള്ളവർക്ക് ഒരിടത്താവളമാണ് ജാങ് മാൻ വ്യോലിന്റെ ഹോട്ടൽ ഡെൽ ലൂണ. മരിച്ചവർക്ക് ആശ്വാസമാകുന്ന ചന്ദ്രന്റെ അതിഥിമന്ദിരം. അവിടെ എത്തുന്ന ആത്മാക്കൾക്ക് മോഹങ്ങൾ നിറവേറ്റാൻ, ഇച്ഛാഭംഗമില്ലാതെ മടങ്ങാൻ… എല്ലാവിധ സൗകര്യങ്ങളും അവളും പ്രേതങ്ങളായ ജീവനക്കാരും ചേർന്ന് ചെയ്തുകൊടുക്കും.

എന്നാൽ എല്ലാ ജീവനക്കാരും പ്രേതങ്ങളല്ല, ഹോട്ടലിന്റെ മാനേജര്‍ എപ്പോഴും ഒരു മനുഷ്യനായിരിക്കും. ഇഹലോകത്ത് നിലകൊള്ളുന്ന അത്ഭുതഹോട്ടലിന്റെ കരവും രജിസ്ട്രേഷനും നടത്താൻ മനുഷ്യന്‍ തന്നെ വേണമല്ലോ. അങ്ങനെ ആയിരം വർഷത്തിനിടയിൽ പലപല മാനേജർമാർ ഡെൽ ലൂണയിൽ വന്നുപോയി. ഒടുവില്‍ കു ചാൻ സ്യോങിന്റെ ഊഴമെത്തി. പക്ഷേ ഹോട്ടലിന്റെ മാനേജര്‍ എന്നതിനുപരി, അവന് മറ്റൊരു നിയോഗമുണ്ടായിരുന്നു. കർമ്മഫലമായി ചന്ദ്രമരത്തിൽ ആയിരം വർഷം തളയ്ക്കപ്പെട്ട്… നിലച്ച കാലചക്രത്തിൽ ജീവിക്കുന്ന ജാങിന് ശാപമോക്ഷമേകുകയെന്ന ദൗത്യം. സാത്വികനായ ഒരു മർത്ത്യന്റെയും, സുഖഭോഗങ്ങളിൽ കണ്ണ് മഞ്ഞളിച്ച് ജീവിക്കുന്ന അമർത്ത്യയുടെയും പ്രണയകഥ പറയുമ്പോൾ രസകരമായ പല സംഭവങ്ങളും ഉണ്ടായേക്കാമല്ലോ. അതൊക്കെയും ഇതിലുണ്ട്.

ഒപ്പം, അവിടെ വരുന്ന അതിഥികളുടെയും ജീവനക്കാരുടെയും സംഘർഷങ്ങൾ നിറഞ്ഞ മരണാന്തര ജീവിതങ്ങളിലൂടെ, നമ്മുടെയൊക്കെ ജീവിതത്തിന്റെ അർത്ഥത്തിന്റെയും അർത്ഥമില്ലായ്മയുടെയും തലങ്ങൾ ഈ ഡ്രാമ കാട്ടിത്തരുന്നു. അതുകൊണ്ട്… ചിരിക്കുക, ചിന്തിക്കുക, മനനം ചെയ്യുക. ഹോട്ടൽ ഡെൽ ലൂണ തുറക്കുകയായി!

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Comedy #Drama #Korean #Web_Series
👍102❤57🔥8👏6🎉3🤩3😁2😱2
🔥121❤29👍23🤩9😱5🥰1