Msone Official
Photo
#MSone Release - 3264
Loki Season 2 (2023)
ലോകി സീസൺ 2 (2023)
Episode - 05
എപ്പിസോഡ് - 05
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Justin Benson, Aaron M,
Dan DeLeeuw & Kasra Farahani
പരിഭാഷ: ഫഹദ് അബ്ദുൽ മജീദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി
IMDb ⭐️ 8.2/10
ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് എന്ന ഇൻഫിനിറ്റി സ്റ്റോൺ 2012 ൽ ന്യൂയോർക്കിൽ നിന്ന് എടുക്കാൻ ശ്രമിക്കുന്നു. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നില്ല. ടെസ്സറാക്റ്റ് അഥവാ സ്പേസ് സ്റ്റോൺ 2012 ൽ അവിടെ ഉണ്ടായിരുന്ന ലോകിക്ക് കിട്ടുകയും ലോകി അതുംകൊണ്ട് കടന്നുകളയുകയും ചെയ്യുന്നു. പിന്നീട് അവഞ്ചേഴ്സ് 1970 ലേയ്ക്ക് പോയി ടെസ്സറാക്റ്റ് കണ്ടുപിടിക്കുകയും അവരുടെ മിഷൻ പൂർത്തിയാക്കുകയും ചെയ്യുന്നു.
2012 ൽ നിന്ന് ടെസ്സറാക്റ്റുമായി രക്ഷപ്പെട്ട ലോകി എവിടെപ്പോയി?
അതിനുള്ള ഉത്തരമാണ് ലോകി എന്ന സീരീസ് തരുന്നത്. ടെസ്സറാക്റ്റും കൊണ്ട് രക്ഷപ്പെട്ട ലോകിയെ TVA എന്ന ഒരു സംഘം അറസ്റ്റ് ചെയ്ത് ടൈംലൈനിൽ മാറ്റം വരുത്തിയതിന് പിടിച്ചുകൊണ്ട് പോയി വിചാരണ ചെയ്യുന്നതിൽ നിന്നാണ് ലോകി ആരംഭിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #English #Fantasy #MarvelFest

👍29❤11🔥8
Msone Official
Photo
#MSone Release - 3277
#AlienFest - 07
Signs (2002)
സൈൻസ് (2002)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: M. Night Shyamalan
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
IMDb ⭐️ 6.8/10
നിങ്ങളുടെ വീടിന് ചുറ്റും ഏക്കറിന് കണക്കിന് പരന്നുകിടക്കുന്ന ഒരു ചോളപ്പാടമുണ്ട്. ഒരുദിവസം നിങ്ങൾ എഴുന്നേറ്റ് നോക്കുമ്പോൾ വലിയ വൃത്തത്തിലും മറ്റും ചോളങ്ങൾ നശിപ്പിച്ച് ഇട്ടിരിക്കുന്നു. അതും നല്ല വലിപ്പത്തിലും ഭംഗിയിലും. ആകാശത്ത് നിന്ന് നോക്കിയാല്‍ ഇതൊരു പ്രത്യേക ഡിസൈനായിട്ട് തോന്നും. പക്ഷേ ആരാണിത് ചെയ്തത്? എന്തായാലും ഒരൊറ്റ രാത്രി കൊണ്ട് ഇത്രയും വലിയൊരു അടയാളമുണ്ടാക്കാൻ മനുഷ്യന് ഒരിക്കലും പറ്റില്ല.
അപ്പോൾ പിന്നെയീ വിളവൃത്തങ്ങൾക്ക് പിന്നിൽ അന്യഗ്രഹജീവികളായിരിക്കുമോ? എന്താണ് ഇതിന്റെ ഉദ്ദേശ്യം? മനുഷ്യരാശിയ്ക്ക് വരാൻ പോകുന്ന ആപത്തിന്റെ സൂചനയാണോ ഇത്? മുമ്പേ തന്നെ ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്ന ആ പുരോഹിതനും അയാളുടെ കുടുംബവും വരാനിരിക്കുന്ന അനർത്ഥത്തെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു.
എഴുപതുകളുടെ അവസാനം പ്രത്യക്ഷപ്പെട്ട, ലോകത്ത് ഇന്നും ചൂടേറിയ ചർച്ചാവിഷയമായി തുടരുന്ന, വിളവൃത്തങ്ങളെ അടിസ്ഥാനമാക്കി എം. നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ വലിയ ഹിറ്റുകളിൽ ഒന്നായിട്ടാണ് വിശേഷിക്കപ്പെടുന്നത്. വിശ്വാസത്തെയും ശാസ്ത്രത്തെയും ഒരുപോലെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്ന ഇതിലെ സാരാംശം, നമ്മുടെ ജീവിതത്തിലെ ദുരിതങ്ങളെ മറ്റൊരു രീതിയില്‍ നോക്കിക്കാണാൻ പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Alien_Fest #Drama #English #Mystery #Sci_Fi

👍88❤24👏4🔥3😁3😱1
Msone Official
Photo
#MSone Release - 3278
#AlienFest - 08
Species (1995)
സ്പീഷീസ് (1995)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Roger Donaldson
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ
IMDb ⭐️ 5.9/10
ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച്, അമേരിക്കയിലെ ശാസ്ത്രസംഘം താരാപഥങ്ങളിലേക്ക് പറത്തിവിട്ട റേഡിയോ തരംഗങ്ങൾ ഏതോ അന്യഗ്രഹജീവികൾ പിടിച്ചെടുക്കുന്നു. അവർ അയച്ചുതന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ശാസ്ത്രജ്ഞർ ആ ജീവികളുടെ DNA മനുഷ്യരുടെ അണ്ഡത്തിൽ കുത്തിവച്ച് ഒരു പരീക്ഷണം നടത്തി. അങ്ങനെ ഒരു പുതിയ സ്പീഷീസിന്റെ ഭ്രൂണമുണ്ടാകുന്നു.
എന്നാൽ ഗർഭാവസ്ഥ മുതലുള്ള അതിന്റെ ത്വരിതഗതിയിലുള്ള വളർച്ച കണ്ട്, പരീക്ഷണം നടത്താനുള്ള തീരുമാനം തെറ്റായെന്ന് ഭയന്ന ശാസ്ത്രജ്ഞർ, മനുഷ്യരൂപത്തിൽ ജനിച്ചയാ പെൺകുട്ടിയെ കൊല്ലാൻ തീരുമാനിച്ചു. പക്ഷേ പുറംലോകത്തേക്ക് രക്ഷപ്പെട്ട ആ പെണ്‍കുട്ടി, ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണവളർച്ചയെത്തിയ സുന്ദരിയായൊരു യുവതിയായി.
ജീവന്റെ ത്വരകളിലൊന്നാണല്ലോ പ്രത്യുൽപാദനം. തന്റെ പുതിയ തലമുറയെ ജനിപ്പിക്കാൻ, പുരുഷന്മാരുമായി ഇണ ചേരാൻ ഇവൾ ഒരുമ്പിട്ടിറങ്ങുന്നു. ആദർശം തൊട്ടുതീണ്ടാത്ത, മനുഷ്യരുടെ നിയമങ്ങൾ കാറ്റില്‍ പറത്തിയുള്ള, അവളുടെ പുരുഷവേട്ടയിൽ ശവങ്ങൾ കുമിഞ്ഞുകൂടുന്നു. ലോകനിലനില്പിന് തന്നെ ഭീഷണിയായ ഈ വേട്ടക്കാരിയെ വേട്ടയാടാൻ ഒരു നാലംഗസംഘം ഇറങ്ങിത്തിരിക്കുന്നു. അവർക്കതിന് കഴിയുമോ?
വശീകരണവും കൊടുംക്രൂരതകളും സിനിമയെന്ന് പറയുമ്പോഴേ അറിയാമല്ലോ. പ്രായപൂർത്തിയായവർ മാത്രം ഇത് കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Alien_Fest #English #Horror #Sci_Fi

👍94❤23😢4🔥2😁1
Msone Official
Photo
#MSone Release - 3279
#AlienFest - 09
Jules (2023)
ജൂൾസ് (2023)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Marc Turtletaub
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: കോമഡി, ഡ്രാമ, സയൻസ് ഫിക്ഷൻ
IMDb ⭐️ 6.7/10
ജീവിതസായാഹ്നത്തില്‍ എത്തിയവർക്കിടയിലേക്ക് പൊട്ടിവീണ ഒരന്യഗ്രഹജീവിയുടെ കഥയാണ് ജൂൾസ്. വാർദ്ധക്യത്തിലുള്ളവരുടെ ഭയവും നിസ്സഹായതയും ഒറ്റപ്പെടലും പിന്നെ സമൂഹത്തിന്റെ പരിഗണന ആഗ്രഹിക്കുന്ന അവരുടെ പഴക്കം ചെന്ന മനസ്സുമൊക്കെ ഈ ചിത്രത്തിൽ തെളിയുന്നു. എന്നാലും ഇതൊരു ഫീൽഗുഡ് സിനിമ തന്നെയാണ്.
അൽഷിമേഴ്സിന്റെ പ്രാഥമികലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ മിൽട്ടൺ എന്ന വൃദ്ധന്റെ വീടിന്റെ പിന്നാമ്പുറത്ത് ഒരു പറക്കുംതളിക ഇടിച്ചിറങ്ങുന്നു. അയാളത് എല്ലാവരോടും പറഞ്ഞിട്ടും പ്രായാധിക്യവും മറവിരോഗവും കാരണം മകളും സമൂഹവും ആ വാക്കുകളെ അവഗണിച്ചു. ഗത്യന്തരമില്ലാതെ, പരുക്കേറ്റ ആ അന്യഗ്രഹജീവിയെ അയാള്‍ വീട്ടിൽ തന്നെ പരിചരിക്കുന്നു. നിരുപദ്രവകാരിയും വിചിത്രമായ ഭക്ഷണരീതിയുള്ള ആ കൊച്ചു ഏലിയനോട് അയാളങ്ങനെ അടുത്തുകൊണ്ടിരിക്കവേ യാദൃച്ഛികമായി ആ കൂട്ടുകെട്ടിലേക്ക് രണ്ട് വൃദ്ധകളും വന്നുചേരുന്നു.
ഒന്നും ഉരിയാടില്ലെങ്കിലും എല്ലാം മനസ്സിലാകുന്ന കണ്ണുകളുള്ള ആ ഏലിയനോട് ഒരു തെറാപ്പിസ്റ്റ് എന്ന പോലെ വർത്തമാനം പറയുന്ന ആ വൃദ്ധർക്ക് അവൻ മുറിവിനുള്ള മരുന്നായി, ഒറ്റപ്പെടലിനുള്ള ഉത്തരമായി, ആപത്തിലുള്ള സംരക്ഷകനായി. അങ്ങനെ ജീവിതത്തിന് പുതിയൊരു ലക്ഷ്യബോധം കൈവരിച്ച അവർ മൂവരും ആ അന്യഗ്രഹജീവിയുടെ പറക്കുംതളികയുടെ കേടുപാട് തീർക്കാൻ അവരാൽ കഴിയുന്നത് ചെയ്യുകയാണ്. തികച്ചും ഹൃദയം കൊണ്ട് കാണേണ്ടൊരു ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Alien_Fest #Comedy #Drama #English #Sci_Fi

👍79❤23😁5🥰4
Msone Official
Photo
#MSone Release - 2829
Attack on Titan – Season 04 (2020)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 04 (2020)
Part 03 – The Final Chapters Part 2
പാർട്ട് 03 – ദ ഫൈനൽ ചാപ്റ്റേഴ്സ് പാർട്ട് 2
ഭാഷ: ജാപ്പനീസ്
സംവിധാനം: Tetsurô Araki
പരിഭാഷ: അഗ്നിവേശ് & ഷക്കീർ
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ
IMDb ⭐️ 9.1/10
ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 IMDb റേറ്റിംഗ് ഉണ്ട്.
കഥ,തിരക്കഥ, സംഭാഷണം, അനിമേഷൻ, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ഈ സീരീസ് കഥാപാത്ര വൈവിദ്ധ്യം കൊണ്ടും കഥാപാത്ര രൂപീകരണം കൊണ്ടും മറ്റൊരു തലത്തിൽ എത്തി നിൽക്കുന്നു.
ഒരു സാങ്കല്പിക പോസ്റ്റ് അപ്പോകലിപ്റ്റിക് ലോകത്താണ് അറ്റാക്ക് ഓൺ ടൈറ്റന്റെ കഥ നടക്കുന്നത്. 100 വർഷങ്ങൾക്കു മുൻപ് പ്രത്യക്ഷപ്പെട്ട മനുഷ്യ സാദൃശ്യമുള്ള ടൈറ്റനുകളെന്ന ഭീകര സത്വങ്ങൾ മനുഷ്യരാശിയെ വംശനാശത്തിന്റെ വക്കിൽ എത്തിച്ചു.അന്ന് അതിജീവിച്ചവർ മരിയ റോസ് സീന എന്നീ 3 മതിലുകൾ സ്ഥാപിച്ചു.നൂറ് വർഷത്തോളം അവർ ആ മതിലുകൾക്കുള്ളിൽ സമാധാനമായി ജീവിച്ചു. പക്ഷേ… അന്ന് വരെ സുരക്ഷിതമെന്ന് കരുതിയിരുന്ന ആ മതിലുകൾ തകർപ്പെടുന്നതോടെ മനുഷ്യരാശിക്ക് ഒരു ഓർമപ്പെടുത്തലുണ്ടാകുന്നു.
എംസോൺ റിലീസ് ചെയ്തിട്ടുള്ള അറ്റാക്ക് ഓൺ ടൈറ്റൻ മറ്റു സീസണുകൾ
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 01 (2013)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 02 (2017)
അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 03 (2018)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #Japanese #Web_Series

🔥63👍54❤24😢8👏3🤩3😁1
Msone Official
Photo
#MSone Release - 3280
#AlienFest - 10
The Predator (2018)
ദ പ്രിഡേറ്റർ (2018)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Shane Black
പരിഭാഷ: അരുൺ അശോകൻ
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ
IMDb ⭐️ 5.3/10
പതിവ് വേട്ടയാടൽ വിനോദത്തിൽ നിന്ന് വ്യതിചലിച്ച്, വരാനിരിക്കുന്ന യുദ്ധത്തിന് മനുഷ്യരെ പ്രാപ്തരാക്കാനുള്ള സഹായഹസ്തവുമായിട്ടാണ് ഇത്തവണത്തെ പ്രിഡേറ്ററിന്റെ വരവ്. എന്നാൽ അപ്രതീക്ഷിതമായി അതിന്റെ പേടകം, ക്വിൻ മെക്കന്നയെന്ന പട്ടാളക്കാരന്റെയും കൂട്ടരുടെയും മുന്നിലേക്ക് ഇടിച്ചിറങ്ങുകയാണുണ്ടായത്. പേടകത്തിലെ ഉപകരണങ്ങള്‍ കൈക്കലാക്കിയ മെക്കന്നയുടെ പിന്നാലെയായി ആ പ്രിഡേറ്ററും ഗവണ്മെന്റും.
അങ്ങനെ അയാളെ പിടിക്കുമെന്ന ഘട്ടത്തിലാണ്, അന്നുവരെ മനുഷ്യർ കണ്ടതിൽ വച്ചേറ്റവും പൊക്കമുള്ള, ജനിതകമാറ്റം വരുത്തിയ മറ്റൊരു സങ്കരയിനം പ്രിഡേറ്ററിന്റെ വരവ്. അതോടെ മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ നേതൃത്വം മെക്കന്നയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. കൂട്ടിനായി മുൻ സൈനികരായ കുറെ വട്ടന്മാരും ഒരു സയൻസ് ടീച്ചറുമുണ്ട്.
വേട്ടയാടലിൽനിന്ന് ശേഖരിക്കുന്ന അറിവുകൾ പ്രിഡേറ്ററുകൾ അവരുടെ നേട്ടത്തിന്, പ്രായോഗികമായി ഉപയോഗിക്കുന്നതായി കാണിക്കുന്നത്, മുൻഭാഗങ്ങളെ അപേക്ഷിച്ച് ഈ സിനിമയുടെ കഥാതന്തുവിലെ പുതുമയാണ്. ഡാർക്ക് ഹ്യൂമറും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും നിറഞ്ഞ ചിത്രത്തിന്റെ പിടിച്ചിരുത്തുന്ന ഘടകം, എണ്ണം പറഞ്ഞ അതിന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണെന്ന് പറയാം.

👍88❤18🔥6😱1
Msone Official
Photo
#MSone Release - 3281
#AlienFest - 11
Alien vs. Predator (2004)
ഏലിയൻ vs. പ്രിഡേറ്റർ (2004)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Paul W.S. Anderson
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ
IMDb ⭐️ 5.7/10
വർഷം 2004. വേലാന്റ് കമ്പനിയുടെ ഉപഗ്രഹം അന്റാർട്ടിക്കയിൽ 2000 അടി താഴ്ചയിൽ പിരമിഡെന്ന് തോന്നിക്കുന്ന ആദിമസംസ്ക്കാരത്തിന്റെ അവശേഷിപ്പ് കണ്ടെത്തുന്നു. ലോകചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർക്കണമെന്ന ആഗ്രഹത്തോടെ, വേലാന്റ് കമ്പനിയുടമ കിട്ടാവുന്നതിൽ വച്ചേറ്റവും മികച്ച ഖനനോപകരങ്ങളും വിദഗ്ധരുടെ സംഘവുമായി അന്റാർട്ടിക്കയിലേക്ക് പുറപ്പെടുന്നു.
എന്നാൽ അവിടെ കണ്ട കാഴ്ച അവരെ അമ്പരപ്പിച്ചു. വെറും ഒറ്റ ദിവസം കൊണ്ട് മറ്റാരോ ആ 2000 അടി വളരെ തന്മയത്വത്തോടെ കുഴിച്ച് പിരമിഡ് വരെ ചെന്നിരിക്കുന്നു. അത്രയും പുരോഗമിച്ച ടെക്നോളജി ലോകത്തെവിടെയുമില്ല. അപ്പോള്‍ ആരാണവർ? എന്താണ് അവരുടെ ഉദ്ദേശ്യം? അതറിയാനുള്ള ജിജ്ഞാസയോടെ ആ ദൗത്യസംഘം കീഴേക്ക്, ആ ആദിമസംസ്ക്കാരത്തിന്റെ ശേഷിപ്പിലേക്ക് ഇറങ്ങുന്നു. അവിടെ അവരെ എന്താകും കാത്തിരിക്കുന്നത്?!
പ്രശസ്തമായ രണ്ട് ഫ്രാഞ്ചെസികളിലെ വില്ലൻവർഗ്ഗങ്ങൾ നേർക്കുനേർ വരുന്ന കഥയാണിത്. അവരിൽ ആര് ജയിച്ചാലും ഇടയിൽ പെട്ടുപോകുന്ന മനുഷ്യർക്ക് നഷ്ടം പറ്റുമെന്നതിൽ സംശയമില്ല. എങ്കിലും ശത്രുവിന്റെ ശത്രു മിത്രമെന്ന ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തില്‍, ഇവരിൽ ആരുടെ കൂടെ നിൽക്കുന്നതാകും ഒന്നുകൂടി ഭേദം?!

👍82❤19😱5
Msone Official
Photo
#MSone Release - 3282
#AlienFest - 12
Mars Attacks! (1996)
മാഴ്സ് അറ്റാക്കസ്! (1996)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Tim Burton
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: കോമഡി, സയൻസ് ഫിക്ഷൻ
IMDb ⭐️ 6.4/10
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം. ചൊവ്വയില്‍ നിന്ന് പറന്നുവരുന്ന ഒരു കൂട്ടം പറക്കുംതളികളുടെ ചിത്രങ്ങൾ യുഎസ് ഉപഗ്രഹങ്ങൾ ഒപ്പിയെടുക്കുന്നു. ഞെട്ടിത്തരിച്ച അമേരിക്കന്‍ പ്രസിഡന്റ്, വൈറ്റ് ഹൗസിൽ തന്റെ വിശ്വസ്തരായ ഉപദേശകരുടെ രഹസ്യയോഗം വിളിച്ചുകൂട്ടി. ബുദ്ധിവികാസം പ്രാപിച്ച ജീവികൾ സംസ്കാരസമ്പന്നരും സമാധാനപ്രിയരും ആയിരിക്കുമെന്നും, അതിനാൽ അവരെ മാലയിട്ട് സ്വീകരിക്കണമെന്നും ഒരു പക്ഷം. അതല്ല വെടിയുതിർത്താണ് സ്വീകരിക്കേണ്ടതെന്ന് മറുപക്ഷം. എന്തായാലും ചർച്ചകൾക്കൊടുവിൽ യുഎസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും ജനങ്ങളും ആവേശപൂര്‍വ്വം ഒരു വലിയ ഗ്രൗണ്ടില്‍ അവരെ സ്വീകരിക്കാനൊരുങ്ങുന്നു. അതിനുശേഷം നടന്നത് കണ്ടുതന്നെ അറിയൂ.
അസംഖ്യം ഓസ്കാർ ജേതാക്കൾ അണിനിരന്ന ടിം ബർട്ടന്റെ സയന്‍സ് ഫിക്ഷന്‍ പാരഡി മൂവിയാണ് മാഴ്സ് അറ്റാക്ക്സ്! എന്നാല്‍ അതോടൊപ്പം തന്നെ ഇതൊരു പൊളിറ്റിക്കൽ സാറ്റയർ സിനിമയുമാണ്. രാഷ്ട്രീയക്കാരുടെ അത്യാഗ്രഹവും ബുദ്ധിമാന്മാരെന്ന് അവകാശപ്പെടുന്നവരുടെ വിവരക്കേടും സൈന്യത്തിന്റെ ഒറ്റബുദ്ധിയും മാധ്യമങ്ങളുടെ ഔചിത്യമില്ലായ്മയുമൊക്കെ ഇതിൽ രസകരമായി പരിഹസിക്കപ്പെടുന്നുണ്ട്. ഒപ്പം, ഞങ്ങൾ നിങ്ങളുടെ കൂട്ടുകാരാണെന്ന് പറഞ്ഞുകൊണ്ട് തന്നെ വെടിയുതിർക്കുന്ന ചൊവ്വാജീവികളുടെ ക്രൂരമായ പ്രാക്ടിക്കൽ തമാശകളും ഭൂമിക്ക് പുറത്തുള്ള ജീവനെപ്പറ്റി ജാഗ്രതയോടെ ഇരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Alien_Fest #Comedy #English #Sci_Fi

👍59❤19🔥1
Msone Official
Photo
#MSone Release - 3283
#AlienFest - 13
Save the Green Planet! (2003)
സേവ് ദ ഗ്രീൻ പ്ലാനറ്റ്! (2003)
ഭാഷ: കൊറിയൻ
സംവിധാനം: Joon-Hwan Jang
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: കോമഡി, ക്രൈം, സയൻസ് ഫിക്ഷൻ
IMDb ⭐️ 7.2/10
വളരെയധികം നിരൂപക പ്രശംസ നേടിയിട്ടുള്ള കൊറിയയിലെ ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ മുൻപന്തിയിലുള്ള ഒരു കൊറിയൻ മാസ്റ്റർപീസ് ചിത്രമാണ് “സേവ് ദ ഗ്രീൻ പ്ലാനറ്റ്“.കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ തന്നെ കൾട്ട് ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന 2003 ഇൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ റീമേക്ക് അവകാശം അടുത്തിടെ ഹോളിവുഡ് ഇൻഡസ്ട്രി മേടിച്ചത് തന്നെ ചിത്രത്തിൻ്റെ അംഗീകാരത്തിൻ്റെ തിരിച്ചറിവിൻ്റെ അടയാളമാണ്. ഒട്ടുമിക്ക എല്ലാ ജേണറിലൂടെയും കടന്ന് പോകുന്ന ഈ ചിത്രത്തെ ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുക്കാൻ പറ്റാത്ത അപൂർവത കാണുന്ന സിനിമാപ്രേക്ഷകന് അനുഭവപ്പെട്ടേക്കാം.ത്രില്ലർ, ഡാർക്ക് കോമഡി, സയൻസ് ഫിക്ഷൻ,ഹൊറർ തുടങ്ങി പല ജേണറുകളിലൂടെയും കടന്ന് പോകുന്ന ചിത്രം ഒരിക്കലെങ്കിലും ഏതൊരു സിനിമാ ആരാധകരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഇടം പിടിക്കേണ്ട ഒന്നാണ്.
ചിത്രത്തിലെ നായക കഥാപാത്രമായ ബ്യുങ് ഗോ തൻ്റെ നാട്ടിൽ അന്യഗ്രഹ ജീവികളുടെ അധിനിവേശം നടന്നതായി സംശയിക്കുകയും തുടർന്ന് അന്യഗ്രഹ ജീവി എന്ന സംശയത്തിൻ്റെ പുറത്ത് ഒരു കെമിക്കൽ കമ്പനിയുടെ തലവനെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു അതുവഴി ഭൂമിയെ താൻ രക്ഷിക്കാൻ ശ്രമിക്കുന്നതായി കരുതുന്നു.നഗരത്തിലെ പ്രമുഖൻ്റെ തിരോധാനത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ പോലീസും അന്വേഷണം ആരംഭിക്കുന്നു.തുടർന്നുള്ള രസകരവും ഉദ്ധ്വേജനകവുമായ കഥയിലൂടെ പ്രേക്ഷകന് മികച്ചൊരു സിനിമാനുഭവം ചിത്രം സമ്മാനിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Alien_Fest #Comedy #Crime #Korean #Sci_Fi

👍89❤23🤩1
Msone Official
Photo
#MSone Release - 3264
Loki Season 2 (2023)
ലോകി സീസൺ 2 (2023)
Episode - 06
എപ്പിസോഡ് - 06

👍39❤38🔥3🥰2