Msone Official
131K subscribers
4.2K photos
147 videos
4.08K links
Download Telegram
Msone Official
Photo
#Msone Release - 3697 (Series)

Agent Kim Reactivated (2026)
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)

പരിഭാഷ: അരവിന്ദ് കുമാർ, സജിൻ.എം.എസ്
പോസ്റ്റർ: അമൽ വർഗീസ്

ഭാഷ: കൊറിയൻ
സംവിധാനം: Lee Seung-Young
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ

IMDb : 8.1 (PG-13)

എപ്പിസോഡ് 1-2

ഒരു ചെറിയ സേവിംഗ്സ് ബാങ്കിലെ മാനേജറായ കിം, മകൾ മിൻ ജിയെയും നോക്കി ജീവിക്കുന്ന ഒരു സാധാരണ അച്ഛനാണ്. എന്നാൽ സ്വന്തം മകളോട് പോലും പറയാത്ത ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു കാലത്ത് അതീവ രഹസ്യ ദൗത്യങ്ങൾ നയിച്ചിരുന്ന ഒരു മുൻ ചാരനായിരുന്നു കിം.

നോർത്ത് കൊറിയയുടെ ഹിറ്റ് ലിസ്റ്റിലുള്ള അയാൾ സൗത്ത് കൊറിയയിൽ ജീവിക്കുന്നത് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈം ബോംബ് പോലെയാണ്.
അങ്ങനെ തന്റെ പഴയ ജീവിതമെല്ലാം ഒളിപ്പിച്ചു വെച്ച് സാധാരണക്കാരനായി കഴിയുമ്പോഴാണ് മകൾ മിൻ ജിയെ കാണാതാകുന്നത്.

മകളെ തിരികെ കിട്ടാൻ, അയാൾ ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
🔥62❤59🎉6👍5😍1
❤16🔥6👍4
Msone Official
Photo
#Msone Release - 3698 (Movie)

Tiger 3 (2023)
ടൈഗർ 3 (2023)

പരിഭാഷ: ആസിഫ് ആസി
പോസ്റ്റർ: അമൽ വർഗീസ്

ഭാഷ: ഹിന്ദി
സംവിധാനം: Maneesh Sharma
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ

IMDb : 5.7 (PG-13)

2023-ൽ പുറത്തിറങ്ങിയ സ്പൈ ആക്ഷൻ ത്രില്ലറാണ് ടൈഗർ 3. മനീഷ് ശർമ സംവിധാനം ചെയ്ത ഈ ചിത്രം YRF Spy Universe-ലെ അഞ്ചാമത്തെ ചിത്രവും Ek Tha Tiger (2012), Tiger Zinda Hai (2017) എന്നീ ചിത്രങ്ങളുടെ തുടർച്ചയുമാണ്.

ഈ തവണ ടൈഗറും സോയയും വ്യക്തിപരമായ പ്രതികാരത്തിന്റെയും അന്താരാഷ്ട്ര ഗൂഢാലോചനകളുടെയും നടുവിലേക്കാണ് എത്തിപ്പെടുന്നത്. പാകിസ്താനിൽ സൈനികഭരണം സ്ഥാപിക്കാനും ഇന്ത്യയെയും പാകിസ്താനെയും യുദ്ധത്തിന്റെ വക്കിലെത്തിക്കാനുമുള്ള വില്ലന്റെ നീക്കങ്ങളെ ചെറുക്കുന്നതിനൊപ്പം, സ്വന്തം പേരും കുടുംബവും സംരക്ഷിക്കാനുള്ള നിർണായക പോരാട്ടവും അവർക്ക് ഏറ്റെടുക്കേണ്ടി വരുന്നു.

വമ്പിച്ച ആക്ഷൻ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം Spy Universe-ന്റെ കഥാഗതി കൂടുതൽ വിപുലമാക്കുകയും, Pathaan, War എന്നീ ചിത്രങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം War 2 ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കുള്ള അടിത്തറയും ഒരുക്കുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤55🔥7😇3👍2
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

29/06/26 മുതൽ 05/07/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Obsession (2025)
ഒബ്സെഷന്‍ (2025)

Release No : 3693

സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 35861

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤76🔥19👍6
❤30👍4🔥4🎉3
Msone Official
Photo
🦾🦾
🦾🦾#MSone Release🔸3686

House of the Dragon Season 03 (2026) 🐉
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 03 (2026)
🐉

🐉🐉🤩 🐉🐉

✍️പരിഭാഷ:
വിഷ്‌ണു പ്രസാദ്
               
     
🎨പോസ്റ്റർ:
പ്രവീൺ അടൂർ


🔥ഭാഷ: ഇംഗ്ലീഷ് 🇺🇸
🔥നിർമ്മാണം: GRRM; Bastard Sword; 1:26 Pictures Inc
🔥ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

        
🎥🎥 ⭐ 8.3/10 🎬🎬
 
        
📽📽 🍅 92%‌ 💵 69%


റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ 👑 എന്ന ഒറ്റ ലക്ഷ്യത്തിനായി റനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.


🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤59🔥10👍3😍3🤝3
🔥18❤10👍4
Msone Official
Photo
#Msone Release - 3605 (Series)

Sakamoto Days Season 01 (2025)
സകമോട്ടോ ഡേയ്സ് സീസൺ 01 (2025)

Part 02

പരിഭാഷ: സോണി ഫിലിപ്പ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ജാപ്പനീസ്
നിർമ്മാണം: TMS Entertainment
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ

IMDb : 7.5 (PG-13)

2022-ൽ പുറത്തിറങ്ങിയ സകമോട്ടോ ഡേയ്സ് എന്ന മാങ്കയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ആനിമേ സീരീസാണ് സകമോട്ടോ ഡേയ്സ്.

അതിശക്തനും കുറ്റവാളികളുടെ പേടിസ്വപ്നവുമായ ഹിറ്റ്മാൻ താരോ സകമോട്ടോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. തന്റെ ചോരപുരണ്ട ഭൂതകാലം ഉപേക്ഷിച്ച് ഒരു സാധാരണ ജീവിതം നയിക്കാൻ അയാൾ തീരുമാനിക്കുന്നു. വിവാഹശേഷം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന സകമോട്ടോയുടെ രൂപവും ഭാവവും മൊത്തത്തിൽ മാറി പോവുന്നു. ഒരിക്കൽ തന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട ഒരാൾ സകമോട്ടോയെ തേടിയെത്തുന്നതോടെ, ഒന്നിനുപുറകെ ഒന്നായി കരുത്തരായ ശത്രുക്കൾ സകമോട്ടോയുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായി എത്തുന്നു.

ആരാണിവർ? സകമോട്ടോയുമായി ഇവർക്കെന്ത് ബന്ധം? എന്തിനാണ് അവർ അയാളെ വേട്ടയാടുന്നത്? ഇതിന് പിന്നിലെ യഥാർത്ഥ സൂത്രധാരൻ ആരാണ്? ഇതിൽ നിന്നും പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ സകമോട്ടോയ്ക്ക് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയുള്ള യാത്രയാണ് ആനിമേയുടെ ഇതിവൃത്തം.

പാടി പഴകിയ പ്ലോട്ടിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും, ഇതിലെ ആക്ഷൻ, മാസ്സ് രംഗങ്ങളും അതിനോടൊപ്പം ചേർന്ന് പോവുന്ന കോമഡിയും പ്രേക്ഷകർക്ക് തികച്ചും പുത്തൻ അനുഭവമായിരിക്കും. ജോൺ വിക്ക് പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്കേജാണീ ആനിമേ.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤50🔥13👏1
🔥56❤25👍8
Msone Official
Photo
#Msone Release - 3699 (Movie)

The Furious (2025)
ദ ഫ്യൂരിയസ് (2025)

പരിഭാഷ: വിഷ് ആസാദ്
പോസ്റ്റർ: അമൽ വർഗീസ്

ഭാഷ: ഇംഗ്ലീഷ് , മാൻഡറിൻ, തായ്
സംവിധാനം: Kenji Tanigaki
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ

IMDb : 7.7 (R)

കെൻജി തനിഗാകി സംവിധാനം ചെയ്ത്, 2025-ൽ പുറത്തിറങ്ങിയ ഹോങ്കോങ് ആക്ഷൻ ചിത്രമാണ് ദി ഫ്യൂറിയസ്.

ഊമയായ നായകന്റെ മകളെ ഒരു ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോകുന്നു. തന്റെ മകളെ രക്ഷിക്കാൻ അദ്ദേഹം ഭാര്യയെ തിരഞ്ഞു വന്ന നവീൻ എന്നയാളോടൊപ്പം ചേരുന്നു.ഇവർ നേരിടേണ്ടത് അതിശക്തരായ വില്ലന്മാരുടെ ഒരു വൻനിരയെയാണ്. ഈ പോരാട്ടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ അവർക്ക് രക്ഷിക്കാനാകുമോ എന്നതാണ് ചിത്രത്തിന്റെ കാതൽ.

വെറുമൊരു കഥപറച്ചിലിനപ്പുറം, ഓരോ ഫ്രെയിമിലും ശ്വാസമടക്കിപ്പിടിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന ‘ബ്രൂട്ടൽ’ ആക്ഷൻ കൊറിയോഗ്രഫിക്കാണ് സംവിധായകൻ ഈ ചിത്രത്തിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. ആദ്യ സീൻ മുതൽ ക്ലൈമാക്സ് വരെ സ്ക്രീനിൽ തീപാറുന്ന, രോമാഞ്ചമുണ്ടാക്കുന്ന തകർപ്പൻ ആക്ഷൻ സീക്വൻസുകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്.

തീയേറ്ററുകളിൽ ഗംഭീര അഭിപ്രായം നേടിയ ഈ ചിത്രം, ഹാർഡ്‌കോർ ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് ഒരു ഗംഭീര വിഷ്വൽ ട്രീറ്റാണ്. അടിക്ക് തിരിച്ചടി എന്ന ശൈലിയിൽ, ആദ്യാവസാനം ഒരു ‘റോളർകോസ്റ്റർ റൈഡ്’ ആഗ്രഹിക്കുന്നവർ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു ‘മസ്റ്റ് വാച്ച്’ ആക്ഷൻ മാസ്റ്റർപീസ്!


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
🔥91❤81👍12⚡6😇5❤‍🔥1🤩1💯1
എംസോൺ വെബ്സൈറ്റും ആപ്പും ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവറുകൾ, ഹോസ്റ്റിങ് കമ്പനി മറ്റൊരു ഫെസിലിറ്റിയിലേക്ക് മാറ്റുന്നതിനാൽ  വെബ്സൈറ്റും ആപ്പും താൽക്കാലികമായി ലഭ്യമാകുന്നതല്ല.

Sorry for the inconvenience
👍286❤78😱30🤯29🤩9😇9🤝6👏5👌5🔥4🎉4
We are back 🔥
🔥562❤116👍48😍13👏8🆒6🤯4🎉4🤩2
❤28👍7👌4😍4
Msone Official
Photo
🔸🔸
🔸🔸#Msone Release 🔸3700

Little Amélie or the Character of Rain (2025)
ലിറ്റിൽ അമെലീ ഓർ ദ ക്യാരക്റ്റർ ഓഫ് റെയിൻ (2025)



⌨ പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          
🔤 പോസ്റ്റർ:
അഷ്കർ ഹൈദർ


☔️ഭാഷ: ഫ്രഞ്ച് 🇫🇷
☔️സംവിധാനം: Liane-Cho Han Jin Kuang, Mailys Vallade
☔️ജോണർ: അനിമേഷൻ


        
📹 😁 7.6/10  🎬
 
       
🍅 97% 🙂‍↕️ 91%

       🧩🧩⭐️⭐️⭐️⭐️⭐️ 4.1/5

ജപ്പാനിൽ വളരുന്ന അമെലീ എന്ന ബെൽജിയൻ പെൺകുട്ടി ബാല്യകാലത്ത് ആദ്യത്തെ കുറച്ചുകാലം ചുറ്റുപാടുകളോട് യാതൊരു പ്രതികരണവുമില്ലാതെ സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടുകയായിരുന്നു. ഒരു ദിവസം ഒരു ചോക്ലേറ്റ് രുചിക്കുന്നതോടെ അവളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.

തുടർന്ന് വീട്ടിലെ ജാപ്പനീസ് ജോലിക്കാരിയുമായി വൈകാരികമായി അടുത്ത അമെലീ പ്രകൃതിയുടെയും മനുഷ്യബന്ധങ്ങളുടെയും പുതിയ ലോകം കണ്ടെത്തുകയും ചെയ്യുന്നു.

😎 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤48😍16👍5🔥5👌4
❤20🔥13
Msone Official
Photo
#Msone Release - 3701 (Movie)

Quills (2000)
ക്വിൽസ് (2000)

പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Philip Kaufman
ജോണർ: ബയോപിക്ക്, ഡ്രാമ

IMDb : 7.2 (R)

ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു ശക്തമായ പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമയാണ്, ക്വിൽസ്. വിവാദ എഴുത്തുകാരൻ, മാർക്കി ഡി സാഡിന്റെ തടവറയിലെ അവസാന നാളുകളാണ് ചിത്രത്തിന്റെ പ്രമേയം. മാനസികാരോഗ്യ കേന്ദ്രത്തിൽ അടയ്ക്കപ്പെട്ടിട്ടും, ഒരു വേലക്കാരിയുടെ സഹായത്തോടെ അദ്ദേഹം തന്റെ വിപ്ലവകരമായ രചനകൾ രഹസ്യമായി പുറംലോകത്തെത്തിക്കുന്നു. ഇതറിഞ്ഞ് ഭരണകൂടം അദ്ദേഹത്തിന്റെ എഴുത്തുസ്വാതന്ത്ര്യത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതും, അതിനെതിരെ മാർക്കി, നടത്തുന്ന ദാരുണമായ പോരാട്ടവുമാണ് ചിത്രം പറയുന്നത്.
ജഫ്രി റഷ്, മൈക്കൽ കെയ്ൻ, ജോക്വിൻ ഫീനിക്സ്, കെയ്റ്റ് വിൻസ്‌ലെറ്റ് തുടങ്ങിയ ലോകോത്തര അഭിനേതാക്കളുടെ അവിസ്മരണീയമായ പ്രകടനം കണ്ട ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാർക്കി ഡി സാഡിനെ അവതരിപ്പിച്ച ജഫ്രി റഷിന് മികച്ച നടനുള്ള ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു.

🔞 സിനിമയിലുടനീളം ലൈംഗികതയെ വർണ്ണിക്കുന്ന സംഭാഷണങ്ങളും നഗ്നതയും ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤53🔥14
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

06/07/26 മുതൽ 12/07/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

The Furious (2025)
ദ ഫ്യൂരിയസ് (2025)
Release No : 3699

സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 15829

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
🔥58❤41
🔥17❤14👍1
Msone Official
Photo
#Msone Release - 3697 (Series)

Agent Kim Reactivated (2026)
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)

പരിഭാഷ: അരവിന്ദ് കുമാർ, സജിൻ.എം.എസ്
പോസ്റ്റർ: അമൽ വർഗീസ്

ഭാഷ: കൊറിയൻ
സംവിധാനം: Lee Seung-Young
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ

IMDb : 8.1 (PG-13)

എപ്പിസോഡ് 1-4

ഒരു ചെറിയ സേവിംഗ്സ് ബാങ്കിലെ മാനേജറായ കിം, മകൾ മിൻ ജിയെയും നോക്കി ജീവിക്കുന്ന ഒരു സാധാരണ അച്ഛനാണ്. എന്നാൽ സ്വന്തം മകളോട് പോലും പറയാത്ത ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു കാലത്ത് അതീവ രഹസ്യ ദൗത്യങ്ങൾ നയിച്ചിരുന്ന ഒരു മുൻ ചാരനായിരുന്നു കിം.

നോർത്ത് കൊറിയയുടെ ഹിറ്റ് ലിസ്റ്റിലുള്ള അയാൾ സൗത്ത് കൊറിയയിൽ ജീവിക്കുന്നത് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈം ബോംബ് പോലെയാണ്.
അങ്ങനെ തന്റെ പഴയ ജീവിതമെല്ലാം ഒളിപ്പിച്ചു വെച്ച് സാധാരണക്കാരനായി കഴിയുമ്പോഴാണ് മകൾ മിൻ ജിയെ കാണാതാകുന്നത്.

മകളെ തിരികെ കിട്ടാൻ, അയാൾ ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤49🔥33👍7
🔥22❤18👍2