Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
ഓരോ വിദേശസിനിമയിലേയും നൻമയുടെ വെളിച്ചം നിങ്ങളുടെ ജീവിതത്തിലും പകർത്താനാകട്ടെ....
ഹാപ്പി ദിപാവലി... പ്രിയ എംസോണീയരേ.....🪔🎉🎊🧨🪔
❤302👍48🎉22🥰20🔥12👏8🤩5😁1
👍34❤9😢5😱3
Msone Official
Photo
#MSone Release - 3101

Low Season (2020)
ലോ സീസൺ (2020)

ഭാഷ : തായ്
സംവിധാനം : Nareubadee Wetchakam
പരിഭാഷ 1 : സജിത്ത് ടി. എസ്
പരിഭാഷ 2 : വിഷ്ണു ഷാജി
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : കോമഡി, ഹൊറർ, റൊമാൻസ്

IMDb ⭐️ 6.3/10

ജന
്മനാ പ്രേതങ്ങളെ കാണാൻ കഴിവുണ്ടെന്നുള്ള ഒറ്റ കാരണത്താൽ നായികയായ ലിന്നിനു സൂപ്പർസ്റ്റാറായ കാമുകനുമായുമായി വേർപിരിയേണ്ടി വരുന്നു. കൂടാതെ തിരക്കു പിടിച്ച നഗരജീവിതം കൂടിയായപ്പോ അവളുടെ ജീവിതമാകെ വിഷാദപൂർണ്ണമായി മാറി. ഇതിൽ നിന്നെല്ലാം മുക്തി നേടാനായി തായ്‌ലൻഡ്ന്റെ വടക്കു ഭാഗത്തെ പ്രകൃതിരമണ്ണീയമായ ഒരു റിസോർട്ടിലേക്ക് അവൾ തനിയെ പോകുന്നു. അവിടെവച്ച് സിനിമയ്ക്കായി തിരക്കഥ എഴുതാനെത്തിയ നായകനായ പഡിനെ പരിചയപ്പെടുന്നതും, അവർ ഒരുമിച്ചുള്ള പിന്നീടുള്ള യാത്രയുമാണ് “ലോ സീസൺ” പറയുന്നത്. അല്പം തമാശയും, സാഹസികതയും, കൂട്ടിനു കുറച്ച് പ്രേതങ്ങളുമൊക്കെയായി ഇരുവരും നടത്തുന്ന യാത്രയിൽ പ്രണയവും, സൗഹൃദവുമൊക്കെ നമുക്ക് കാണാനാകും.

സമൃദ്ധമായ കാടും, കണ്ണിന് കുളിർമയേകുന്ന പച്ചപ്പും, ഒപ്പം മനോഹരമായ ഫ്രെയിമുകളും കൊണ്ട് വല്ലാത്തൊരു അനുഭൂതിയാണ് 2020- ൽ പുറത്തറങ്ങിയ “ലോ സീസൺ” എന്ന Rom-Com-Horror തായ് ചിത്രം സമ്മാനിച്ചിരിക്കുന്നത്.

യാത്രകളും, പ്രണയവും, സൗഹൃദവും, ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. അതുകൊണ്ടുതന്നെ തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഫീൽ ഗുഡ് തായ് ചിത്രമാണ് “ലോ സീസൺ“.

Credit : Raghu Balan

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Horror #Romance #Thai
👍94❤16😢2🥰1😁1
👍34❤5🔥3
Msone Official
Photo
#MSone Release - 3102

Deliver Us From Evil (2020)
ഡെലിവർ അസ് ഫ്രം ഈവിൾ (2020)

ഭാഷ : കൊറിയൻ
സംവിധാനം : Won-Chan Hong
പരിഭാഷ : പാർക്ക് ഷിൻ ഹേ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ

IMDb ⭐️ 6.8/10

ഹോങ് വോൻ-ചാൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ‘ഡെലിവർ അസ് ഫ്രം ഈവിൾ‘. ഹ്വാങ് ജങ്-മിൻ, ലീ ജങ്-ജേ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.
വാടകകൊലയാളി ആയ നായകൻ തന്റെ അവസാനത്തെ ജോലി പൂർത്തിയാക്കി വിരമിക്കാനുള്ള പ്ലാനിനാണ്. വിശ്രമജീവിതത്തിനുള്ള സ്ഥലവും എല്ലാം പ്ലാൻ ചെയ്ത് നോക്കിയിരിക്കുമ്പോൾ ആണ്, താനറിയാതെ ബാങ്കോക്കിൽ വളർത്തുന്ന തന്റെ മകളെ ആരോ തട്ടിക്കൊണ്ടുപോകുന്നത്. മകളെ അന്വേഷിച്ചു ബാങ്കോക്കിൽ ചെല്ലുമ്പോൾ, പിറകെ തന്ന തന്റെ അവസാനത്തെ ജോലിയിൽ കൊന്നവന്റെ സഹോദരൻ കൂടി വേട്ടയ്ക്ക് വരുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണം ആകുന്നു.
ആക്ഷൻ പ്രേമികൾക്ക് തീർച്ചയായും നല്ലൊരു വിരുന്ന് തന്നെയാണ് ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Korean #Thriller
👍75❤10😱4🔥2
👍39🔥18❤6😁5👏2🥰1
Msone Official
Photo
#MSone Release - 3098

Chainsaw Man (2022)
ചെയിന്‍സോ മാന്‍ (2022)

Episode – 03
എപ്പിസോഡ് – 03

ഭാഷ : ജാപ്പനീസ്
സംവിധാനം : Ryu Nakayama
പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍

IMDb ⭐️ 9.0/10

ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.”

ഡെവിളുകള്‍(ചെകുത്താന്മാര്‍/പിശാച്ചുക്കള്‍) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന്‍ കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന കൗമാരക്കാരന്‍ ഒരു ഡെവിള്‍ ഹണ്ടറായി പണിയെടുക്കുന്നു. ബ്രെഡില്‍ ജാം പുരട്ടി എന്നെങ്കിലും കഴിക്കാന്‍ പറ്റുക, സ്വന്തമായി ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാവുക, എന്ന ചെറിയ ചെറിയ സ്വപ്‌നങ്ങള്‍ മാത്രമേ ഡെന്‍ജിക്ക് ഉള്ളൂ. ഒരിക്കല്‍, ഒരു പ്രത്യേക സാഹചര്യത്തില്‍, പട്ടിയെ പോലെയിരിക്കുന്ന, അവന്‍ വളര്‍ത്തുന്ന ചെയിന്‍സോ ഡെവിളായ പോച്ചിറ്റ ഡെന്‍ജിയുടെ ശരീരവുമായി ലയിക്കുന്നു. അങ്ങനെ ശരീരം മുഴുവന്‍ ചെയിന്‍സോകള്‍ ഉള്ള ഒരു ജീവിയായി മാറാനുള്ള കഴിവ് ഡെന്‍ജിക്ക് ലഭിക്കുന്നു. ശേഷം, പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ കൂടെ ഒരു ഡെവിള്‍ ഹണ്ടറായി ഡെന്‍ജി ജോലിക്ക് കയറുന്നു. ഡെന്‍ജിയുടെ ആഗ്രഹങ്ങള്‍ അവന് സാധിക്കാന്‍ പറ്റുമോ? ഉത്തരമറിയാന്‍ കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #Japanese #Web_Series
👍68🔥27❤3👏3🥰2😁2😱2
🔥56👍25🥰5😱4😁3
❤454🎉38👍36🔥19🥰12🤩8👏7😱7
എംസോൺ ജനിച്ചിട്ട് ഇന്ന് പത്തുകൊല്ലം തികയുന്നു. 3000ൽപ്പരം റിലീസുകളുമായി വളരെ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണിപ്പോഴും Msone എന്ന പ്രസ്ഥാനം. സീരീസ്, സിനിമ, ഡോകുമെന്ററി, ഷോർട്ഫിലിം അങ്ങനെ എല്ലാ മേഖലകളിലും Msone ന്റെ മലയാളം സബ്ബുകളുടെ സാന്നിധ്യം ഉണ്ട്. 1000ലധികം പരിഭാഷകരും 20ഓളം വരുന്ന വെരിഫിക്കേഷൻ ടീമും, പോസ്റ്റർ ഡിസൈനേഴ്‌സും അടങ്ങുന്ന വലിയ ഒരു സംഘം നമ്മുടെ വിജയത്തിന്റെ പങ്കാളികളാണ്. എം സോണിനു ശേഷം പല ഗ്രൂപ്പുകളും മലയാളം സബ്ബുകൾ ഇറക്കാനായി രൂപം കൊണ്ടിട്ടുണ്ട്. അവരുമായി ആരോഗ്യപരമായ ഒരു മൽസരവും നടക്കുന്നുണ്ട്. തൽഫലമായി മലയാളം സബ്ടൈറ്റിൽസ് എന്ന സങ്കൽപം സാർവർത്രികമാകുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഇപ്പോൾ ഒരു പുതിയ പോപ്പുലർ സിനിമയോ സീരീസോ ഉണ്ടായാൽ അതിന്റെ മലയാളം സബ്ബുകൾ ലഭ്യമാവാൻ അധികം സമയം വേണ്ട എന്നായിരിക്കുന്നു. പത്തുകൊല്ലം മുൻപ് ചിൽഡ്രൺ ഓഫ് ഹെവൻ എന്ന ഒരു ചെറിയ സിനിമയിൽ തുടങ്ങിയ ഈ സംരംഭത്തിന് മലയാളം സബ്ബുകളെ ഇത്ര ജനകീയമാക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്.

സബ്ടൈറ്റിൽ പ്രൊഫഷണൽ നിലവാരത്തിൽ ചെയ്യുന്ന പരിഭാഷകരാണ് എംസോണിനുള്ളതെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. സബ്ടൈറ്റിൽ ക്വാളിറ്റിയുടെ കാര്യത്തിൽ നിർബന്ധബുദ്ധി ഞങ്ങൾക്കുണ്ട്. ഇംഗ്ലീഷ് സാമാന്യം അറിയാവുന്ന മലയാളികൾക്ക് മലയാളം സബ്ടൈറ്റിൽ ഉപയോഗിച്ച് സിനിമകൾ കാണാൻ തോന്നണമെങ്കിൽ ആ ക്വാളിറ്റി നിലനിർത്താതെ തരമില്ല എന്ന തിരിച്ചറിവാണ് ആ നിർബന്ധബുദ്ധിക്ക് പിന്നിൽ.

യാതൊരു ലാഭേച്ഛയുമില്ലാതെ, സൗജന്യമായാണ് എംസോൺ പ്രവർത്തിക്കുന്നത്. അത് എന്നും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. അതിൽ, ഇതുവരെയുള്ള ഇന്ധനം നിങ്ങൾ നൽകിയ പ്രോത്സാഹനം മാത്രമായിരുന്നു എന്നത് ഒരു ഭംഗിവാക്കല്ല. റിവ്യു ആയും കമന്റായും നിങ്ങൾ നൽകിയിട്ടുള്ള പ്രോത്സാഹനവും നിർദ്ദേശങ്ങളും വിമർശനങ്ങളുമെല്ലാമാണ് എംസോണിനെ ഇവിടെവരെ എത്തിച്ചത്. ഒരു സിനിമയോ സീരീസോ ആസ്വദിക്കുന്നതിൽ ഞങ്ങളുടെ സബ്ടൈറ്റിൽ നിങ്ങൾക്ക് സഹായകമായിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് ഈ പ്രസ്ഥാനത്തിന് നൽകുന്ന ഊർജവും പ്രോത്സാഹനവും വളരെ വലുതാണ്. മുന്നോട്ട് ഞങ്ങൾ പ്രതീക്ഷിക്കുന്നതും അത് മാത്രമാണ്.

പത്ത് വർഷങ്ങൾക്ക് മുൻപ് ഗ്രൂപ്പിന് തുടക്കമിടാൻ സഹായിച്ച പോസ്റ്റ് ലിങ്കാണ് ഇത്
https://www.facebook.com/groups/CINEMAPARADISOCLUB/permalink/387686524638887/

നിങ്ങളുടെ സ്നേഹം ഒരു പ്രൊഫൈൽ പിക്ചർ ഫ്രെയിം രൂപത്തിൽ പ്രകടിപ്പിക്കാൻ താഴെയുള്ള ലിങ്കിലേക്ക് പോകുക.
https://profilepic.malayalamsubtitles.org

നന്ദി, സ്നേഹം...❤️
❤1.31K👍110🥰36🎉35👏30🔥20🤩17😁12😱12
👍37🔥8❤4👏2
Msone Official
Photo
#MSone Release - 3103

Into the White (2012)
ഇൻടു ദി വൈറ്റ് (2012)

ഭാഷ : ഇംഗ്ലീഷ് & ജർമൻ
സംവിധാനം : Petter Næss
പരിഭാഷ : പ്രശാന്ത് പി ആർ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ആക്ഷൻ, ബയോഗ്രഫി, ഡ്രാമ

IMDb ⭐️ 7.1/10

രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവീജിയൻ മഞ്ഞു പ്രദേശത്ത് വെടിയേറ്റു വീണ ജർമനിയുടേയും ബ്രിട്ടന്റെയും ബോംബറുകളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ട് ഒരു ക്യാബിനിൽ യാദൃശ്ചികമായി ഒരുമിച്ചു എത്തുന്നു.
കഴിക്കാൻ ഭക്ഷണമോ കത്തിക്കാൻ വിറകോ ഇല്ലാത്ത തണുത്തുറഞ്ഞ വിജനമായ ആ പ്രദേശത്ത് അതിജീവിക്കാൻ പരസ്പരമുള്ള ശത്രുത മാറ്റി നിർത്തി ഒന്നിച്ചു നിൽക്കണം എന്നവർ തിരിച്ചറിയുന്നിടത്ത് അവർ തമ്മിൽ സൗഹൃദം ആരംഭിക്കുന്നു.
രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവേയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി 2012-ൽ പുറത്തു വന്ന സിനിമയാണിത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Biography #Drama #English #German
👍124🤩5❤3🔥3🥰2
🔥67👍18❤8😱4🤩3👏2🎉1
Msone Official
Photo
#MSone Release - 3104

Banshee Season 4 (2016)
ബാൻഷീ സീസൺ 4 (2016)

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Your Face Goes Here Entertainment
പരിഭാഷ : സാമിർ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ

IMDb ⭐️8.4/10

പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ.

15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ കാമുകി ഇപ്പോൾ ആ ടൗണിലെ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഭാര്യയും, 2 കുട്ടികളുടെ അമ്മയുമായി പുതിയൊരു ജീവിതം ആരംഭിച്ചിരിക്കുന്നു. ഇനിയെന്ത്? എന്ന ചോദ്യവുമായി തിരിച്ചുപോകാനൊരുങ്ങുന്ന നായകൻ അവിടെയുള്ളൊരു ബാറിൽ കയറുന്നു. അവിടെ വെച്ച് ബാൻഷീ പോലീസ് സ്റ്റേഷനിൽ പുതുതായി ചാർജ്ജെടുക്കാനെത്തുന്ന ലൂക്കസ് ഹുഡ് എന്ന പോലീസുദ്യോഗസ്ഥനെ പരിചയപ്പെടുന്നു. അപ്പോൾ അവിടേക്ക് വന്ന ഒരു അക്രമ സംഘവുമായി നടക്കുന്ന വെടിവെപ്പിൽ ആ പോലീസുദ്യോഗസ്ഥനും, ആക്രമികളും കൊല്ലപ്പെടുന്നു. പുതിയൊരു ജീവിതം തുടങ്ങാൻ പ്ലാനിട്ടിരുന്ന നായകൻ, എന്നാലത് ഇവിടെത്തന്നെയാവട്ടെ എന്ന തീരുമാനവുമെടുത്ത്, ആ മരണം മറച്ചു വെച്ച് ലൂക്കസ് ഹുഡ് എന്ന അപരനാമത്തിൽ ബാൻഷി പോലീസ് സ്റ്റേഷനിൽ ചാർജ്ജെടുക്കുന്നു. എന്നാൽ, പിന്നീടുള്ള ലൂക്കസിന്റെ ജീവിതം അത്ര എളുപ്പമല്ല. ഒരു ക്രിമിനൽ, പോലീസായി എത്രനാൾ ഇങ്ങനെ ആൾമാറാട്ടം നടത്തി മുന്നോട്ടു പോകും? അതും കൂടെ ജോലി ചെയ്യുന്ന പോലീസുകാർക്ക് സംശയം തോന്നാതെ.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ബാൻഷീയുടെ മറ്റു സീസണുകൾ

ബാൻഷീ – സീസൺ 1 (2013)
ബാൻഷീ – സീസൺ 2 (2014)
ബാൻഷീ – സീസൺ 3 (2015)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Drama #English #Web_Series
👍94🔥74❤14😁8🤩7🥰4😱1
👍49❤8🔥5😱4😁3🤩1
Msone Official
Photo
#MSone Release - 3105

The Killer: A Girl Who Deserves to Die (2022)
ദി കില്ലർ: എ ഗേൾ ഹു ഡിസേർവ്സ് ടു ഡൈ (2022)

ഭാഷ : കൊറിയൻ
സംവിധാനം : Jae-Hoon Choi
പരിഭാഷ : പാർക്ക് ഷിൻ ഹേ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ

IMDb ⭐️ 6.6/10

ചോയ് ജേ-ഹൂൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ‘ദികില്ലർ : എ ഗേൾ ഹൂ ഡിസേർവ്സ് ടു ഡൈ‘.

ഒരിക്കൽ കോൺട്രാക്ട് കില്ലർ ആയിരുന്ന ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്ന നായകന് കുറച്ച് നാളത്തേയ്ക്ക് ഭാര്യയുടെ ഉറ്റ സുഹൃത്തിന്റെ മകളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരുന്നു. ഒരു ലോക്കൽ ഗ്യാങിന്റെ ഭീഷണിയിൽ നിന്നും അവളെ രക്ഷിക്കുന്ന നായകന് പിന്നീട് പല പ്രതിസന്ധികളും നേരിടേണ്ടി വരുന്നു. അത് നായകനെ തന്റെ പഴയകാല ജീവിതത്തിലേക്ക് തിരിച്ചുപോകുവാൻ നിർബന്ധിതനാക്കുന്നു. ഗൺ ഫൈറ്റ്‌ കൊണ്ട് സമ്പന്നമായ സിനിമ ആക്ഷൻ ത്രില്ലർ മൂവി പ്രേമികൾക്ക് ഒരു തവണയെല്ലാം ആസ്വദിച്ച് കാണാവുന്നതാണ്. അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സും സിനിമയിലുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Korean #Thriller
👍106🔥9❤5👏4😱2😍1
👍32🔥8❤2😁1
Msone Official
Photo
#MSone Release - 2856

Short Films Special Release – 10
ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10

ഷോർട് ഫിലിം – 03

Undefeated (2021)
അൺഡിഫീറ്റഡ് (2021)

ഭാഷ : തായ്
സംവിധാനം : Chaw Khanawutikarn
പരിഭാഷ : പാർക്ക് ഷിൻ ഹേ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, ഷോർട്

IMDb ⭐️ 7.9/10

‘ഫ്രീ ഫയർ’ എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി 2021ൽ പുറത്തിറങ്ങിയ തായ് ആക്ഷൻ ഷോർട്ട് മൂവിയാണ് ‘അൺഡിഫീറ്റഡ്‘. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും VFX വർക്കുകളുമെല്ലാം വളരെ മികച്ചതാണ്. ആദ്യം മുതൽ അവസാനംവരെ എൻജോയ് ചെയ്ത് കാണാൻ പറ്റിയ ഒരു ഷോർട്ട് മൂവിയാണിത്

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Adventure #Comedy #Drama #English #MsoneGold #Short #Thai
👍51😱5👏3❤1
🔥40👍21🥰3🤩3❤1
Msone Official
Photo
#MSone Release - 3098

Chainsaw Man (2022)
ചെയിന്‍സോ മാന്‍ (2022)

Episode – 04
എപ്പിസോഡ് – 04

ഭാഷ : ജാപ്പനീസ്
സംവിധാനം : Ryu Nakayama
പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍

IMDb ⭐️ 8.9/10

ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.”

ഡെവിളുകള്‍(ചെകുത്താന്മാര്‍/പിശാച്ചുക്കള്‍) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന്‍ കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന കൗമാരക്കാരന്‍ ഒരു ഡെവിള്‍ ഹണ്ടറായി പണിയെടുക്കുന്നു. ബ്രെഡില്‍ ജാം പുരട്ടി എന്നെങ്കിലും കഴിക്കാന്‍ പറ്റുക, സ്വന്തമായി ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാവുക, എന്ന ചെറിയ ചെറിയ സ്വപ്‌നങ്ങള്‍ മാത്രമേ ഡെന്‍ജിക്ക് ഉള്ളൂ. ഒരിക്കല്‍, ഒരു പ്രത്യേക സാഹചര്യത്തില്‍, പട്ടിയെ പോലെയിരിക്കുന്ന, അവന്‍ വളര്‍ത്തുന്ന ചെയിന്‍സോ ഡെവിളായ പോച്ചിറ്റ ഡെന്‍ജിയുടെ ശരീരവുമായി ലയിക്കുന്നു. അങ്ങനെ ശരീരം മുഴുവന്‍ ചെയിന്‍സോകള്‍ ഉള്ള ഒരു ജീവിയായി മാറാനുള്ള കഴിവ് ഡെന്‍ജിക്ക് ലഭിക്കുന്നു. ശേഷം, പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ കൂടെ ഒരു ഡെവിള്‍ ഹണ്ടറായി ഡെന്‍ജി ജോലിക്ക് കയറുന്നു. ഡെന്‍ജിയുടെ ആഗ്രഹങ്ങള്‍ അവന് സാധിക്കാന്‍ പറ്റുമോ? ഉത്തരമറിയാന്‍ കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #Japanese #Web_Series
👍66🔥39❤6🤩3🥰2