Msone Official
Photo
#MSone Release - 3106
Ozark Season 1 (2017)
ഒസാർക് സീസൺ 1 (2017)
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : MRC Television
പരിഭാഷ : ഫ്രെഡി ഫ്രാൻസിസ്, ഗിരി പി. എസ്., രാഹുൽ രാജ്, ഫയാസ് മുഹമ്മദ്, അജിത് രാജ്, വിഷ് ആസാദ് & ഫഹദ് അബ്ദുൽ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
IMDb ⭐️ 8.6/10
2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്.
മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി അവരോട് ഒരു ഡീലിന് തയ്യാറാവുന്നു. അതനുസരിച്ച് മാര്‍ട്ടിക്ക് 500 മില്യണ്‍ ഡോളര്‍ വെളുപ്പിക്കാമെന്ന് സമ്മതിക്കേണ്ടി വരുന്നു.
കുടുംബത്തിന്റെ സുരക്ഷ കൂടെ കണക്കിലെടുത്ത് മാര്‍ട്ടിയും ഭാര്യ വെന്‍ഡിയും രണ്ട് മക്കളും ഷിക്കാഗോയില്‍ നിന്ന് ഒസാര്‍ക് തടാകക്കരയിലേക്ക് താമസം മാറുന്നു. അവിടെയെത്തിയ അവർ പുതിയ ബിസിനസ്സ് തുടങ്ങുന്നതോടെ നേരിടുന്ന പ്രശ്നങ്ങളെയും
പുതിയ പ്രതിയോഗികളെയും പ്രതിസന്ധികളെയും മാര്‍ട്ടിയും ഭാര്യ വെന്‍ഡിയും നേരിടുന്നതും ബുദ്ധിപൂര്‍വ്വം മറികടക്കുന്നതുമാണ് സീരീസ് പറയുന്നത്.
ആദ്യ സീനുകളില്‍ത്തന്നെ നായകനുണ്ടാകുന്ന പ്രശ്‌നങ്ങളിൽ തുടങ്ങി വളരെ വേഗം മാറി മറിയുന്ന കഥാസന്ദർഭങ്ങളും ഓരോ സംഭവങ്ങൾക്കും വ്യക്തമായ വിശദീകരണം കൊടുത്തുകൊണ്ടുള്ള കഥയുടെ മുന്നോട്ടു പോക്കും മികച്ച രീതിയിലുള്ള കഥാപാത്ര
നിര്‍മ്മിതിയും ട്വിസ്റ്റുകളും ഈ സീരിസിന്റെ പ്രത്യേകതയാണ്. ഡാർക്ക് മൂഡിലുള്ള കളർ ടോണും മനോഹരമായ ലൊക്കേഷനുകളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജേസന്‍ ബെറ്റ്‌മാന്‍, ലോറ ലിന്നെ, ജൂലിയ ഗാര്‍നര്‍, ജേസന്‍ ബട്ലര്‍ ഹാര്‍നര്‍ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ഒസാര്‍കിന്റെ മാറ്റുകൂട്ടുന്നു. മറ്റ് ഷോകളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ കഥാപാത്രങ്ങള്‍ക്കുള്ള പ്രാധാന്യമാണ് ഒസാര്‍കിന്റെ മറ്റൊരു പ്രത്യേകത. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള എമ്മി അവാര്‍ഡ് ജൂലിയ ഗാര്‍നര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം നേടി എന്നത് ഈ സീരിസിന്റെ മികവ് എടുത്തുകാട്ടുന്നു.
എല്ലാം കൊണ്ടും മികച്ച കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമുള്ള ഒരു മികച്ച സീരീസാണ് ഒസാര്‍ക്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Thriller #Web_Series

👍135🔥24🤩7👏4😱4🎉4❤3
Msone Official
Photo
#MSone Release - 3107
The Man from U.N.C.L.E. (2015)
ദി മാൻ ഫ്രം U.N.C.L.E. (2015)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Guy Ritchie
പരിഭാഷ : ജിതിൻ ജേക്കബ് കോശി
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, കോമഡി
IMDb ⭐️ 7.2/10
അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലം. നെപ്പോളിയൻ സോളോ എന്നൊരു അതിസമർത്ഥനായൊരു സി.ഐ.എ ചാരൻ, ഒരു കെ.ജി.ബി ചാരനുമായി കൊമ്പുകോർത്ത് ഗാബി എന്നൊരു പെൺകുട്ടിയെ ബെർലിൻ മതിലിനപ്പുറത്തേക്ക് കടത്തുന്നു. ഇഞ്ചോടിഞ്ച് നടന്ന ആ പോരാട്ടത്തിലറിയാനുണ്ട്, ഇല്യാ കുര്യാക്കിൻ എന്ന കെ.ജി.ബി ചാരന്റെ മികവ്. എങ്കിലും ഈ കഥ അമേരിക്കന്‍ ബോണ്ട് Vs റഷ്യന്‍ ബോണ്ട് മത്സരത്തിലേക്ക് കടക്കാതെ പെട്ടെന്നുതന്നെ ട്രാക്ക് മാറ്റുന്നു. ഗാബിയുടെ അച്ഛൻ നാസികൾക്ക് അണുബോംബ് നിർമ്മിക്കുന്നത് തടയാൻ ഇരുവരും ഒരേ വഴിയിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാകുന്നു. ബദ്ധവൈരികൾ സഹപ്രവര്‍ത്തകരായെങ്കിലും, പരസ്പരം സംശയദൃഷ്ടിയോടെ കാണുന്നവർ ഒന്നുചേർന്നാൽ വിനാശകരമായ ബോംബ് സ്വന്തമാക്കാനുള്ള പൊതുശത്രുവിന്റെ ശ്രമത്തെ ചെറുക്കാനാവുമോ?!
1960-കളിൽ ഇറങ്ങിയ ഇതേ പേരിലുള്ള ഒരു ടിവി സീരിസിന്റെ റീമേക്കാണ് ചിത്രം. ഗയ് റിച്ചിയുടെ ആക്ഷൻ പടങ്ങളിൽ പൊതുവെ കാണാറുള്ള ഹ്യൂമർ ഘടകം ഈ സിനിമയെയും അല്പനേരം ഏവരുടെയും ജീവിതത്തിലെ ടെൻഷനൊക്കെ മാറ്റി ആസ്വദിച്ചിരുന്ന് കാണാൻ പറ്റിയ ചിത്രങ്ങളിലൊന്നാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Comedy #English

👍112🔥11❤6😱4🎉1
Msone Official
Photo
#MSone Release - 3098
Chainsaw Man (2022)
ചെയിന്‍സോ മാന്‍ (2022)
Episode – 05
എപ്പിസോഡ് – 05
ഭാഷ : ജാപ്പനീസ്
സംവിധാനം : Ryu Nakayama
പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍
IMDb ⭐️ 8.9/10
ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.”
ഡെവിളുകള്‍(ചെകുത്താന്മാര്‍/പിശാച്ചുക്കള്‍) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന്‍ കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന കൗമാരക്കാരന്‍ ഒരു ഡെവിള്‍ ഹണ്ടറായി പണിയെടുക്കുന്നു. ബ്രെഡില്‍ ജാം പുരട്ടി എന്നെങ്കിലും കഴിക്കാന്‍ പറ്റുക, സ്വന്തമായി ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാവുക, എന്ന ചെറിയ ചെറിയ സ്വപ്‌നങ്ങള്‍ മാത്രമേ ഡെന്‍ജിക്ക് ഉള്ളൂ. ഒരിക്കല്‍, ഒരു പ്രത്യേക സാഹചര്യത്തില്‍, പട്ടിയെ പോലെയിരിക്കുന്ന, അവന്‍ വളര്‍ത്തുന്ന ചെയിന്‍സോ ഡെവിളായ പോച്ചിറ്റ ഡെന്‍ജിയുടെ ശരീരവുമായി ലയിക്കുന്നു. അങ്ങനെ ശരീരം മുഴുവന്‍ ചെയിന്‍സോകള്‍ ഉള്ള ഒരു ജീവിയായി മാറാനുള്ള കഴിവ് ഡെന്‍ജിക്ക് ലഭിക്കുന്നു. ശേഷം, പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ കൂടെ ഒരു ഡെവിള്‍ ഹണ്ടറായി ഡെന്‍ജി ജോലിക്ക് കയറുന്നു. ഡെന്‍ജിയുടെ ആഗ്രഹങ്ങള്‍ അവന് സാധിക്കാന്‍ പറ്റുമോ? ഉത്തരമറിയാന്‍ കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #Japanese #Web_Series

👍43🔥25❤6🥰3😱1
Msone Official
Photo
#MSone Release - 3108
Enola Holmes 2 (2022)
എനോള ഹോംസ് 2 (2022)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Harry Bradbeer
പരിഭാഷ : സാമിർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ക്രൈം
IMDb ⭐️ 6.8/10
2020-ൽ നെറ്റ്‌ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ എനോള ഹോംസ് എന്ന ചിത്രത്തിന്റെ സീക്വലാണ് എനോള ഹോംസ് 2 എന്ന ചിത്രം.
ട്വീക്സ്ബറി കേസ് സോൾവ് ചെയ്ത ശേഷം എനോള സ്വന്തമായി ഒരു ഡിറ്റക്റ്റിവ് ഏജൻസി സ്റ്റാർട്ട് ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ മോഡിൽ കാണിക്കുകയാണ് ചിത്രം. ആദ്യഭാഗത്തിലെപ്പോലെത്തന്നെ ഫോർത്ത് വാൾ ബ്രേക്കിങ് എല്ലാം ഇതിലും രസകരമായി വന്നിട്ടുണ്ട്. താരതമ്യേനെ കുറച്ചുകൂടി ഫാസ്റ്റ് പേസിൽ എൻഗേജിഗായി പോകുന്നുണ്ട് രണ്ടാം ഭാഗം. ഷെർലോക്ക് ഹോംസായി എത്തുന്ന ഹെൻറി കാവിലും എനോളയായി എത്തുന്ന മില്ലി ബോബി ബ്രൗണും തമ്മിലുള്ള കോമ്പിനേഷൻ സീനുകളെല്ലാം വളരെ രസകരമായി വന്നിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Crime #English

👍106🔥12❤10😱5👏3😁3
Msone Official
Photo
#MSone Release - 2933
Warrior Season – 01 (2019)
വാരിയർ സീസൺ – 01 (2019)
Episodes: 06-10
എപ്പിസോഡ്സ്: 06-10
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Tropper Ink Productions
പരിഭാഷ : അജിത് രാജ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
IMDb ⭐️ 8.7/10
നായകനായി അഭിനയിക്കാൻ ബ്രൂസ്‌ലി എഴുതി തയ്യാറാക്കിയ രചനകളിൽ നിന്നും അദ്ദേഹത്തിന്റെ മരണ ശേഷം മകളായ ഷാനൻ ലീ കണ്ടെത്തിയ എഴുത്തുകൾ വെച്ചാണ് “വാരിയർ” എന്ന സീരീസ് നിർമിച്ചിരിക്കുന്നത്.
തനിക്ക് നഷ്ടപ്പെട്ടുപോയ ഒരാളെ കണ്ടെത്താനായി ചൈനയിൽ നിന്നും സാൻഫ്രാൻസിസികോയിലെ ചൈനാടൗണിലേക്ക് എത്തുന്ന നായകനെ ചുറ്റിപ്പറ്റിയാണ് കഥ ആരംഭിക്കുന്നത്.
അക്കാലത്ത് അവിടെ നിലനിന്നിരുന്ന വർണ്ണവിവേചനത്തെയും രാഷ്ട്രീയത്തെയും എല്ലാം മികച്ചരീതിയിൽ അവതരിപ്പിക്കാൻ ഈ സീരീസിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്ന ആക്ഷനും വയലൻസുമെല്ലാം ചേർന്ന മികച്ചൊരു സീരീസാണ് “വാരിയർ.”
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Crime #Drama #English #Web_Series

👍94🔥14🎉5❤4🥰2😁1
Msone Official
Photo
#MSone Release - 3109
Fringe Season 1 (2008)
ഫ്രിഞ്ച് സീസൺ 1 (2008)
Episodes 1-10
എപ്പിസോഡ്സ് 1-10
ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Bad Robot Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
IMDb ⭐️ 8.4/10
ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്.
ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ ഭീകരമായ രീതിയിൽ മരിച്ചു വീഴുന്നത്.
ഈ കേസിന്റെ അന്വേഷണ ചുമതല “Oliva Dunham” എന്ന ചുറുചുറുക്കുള്ള ഒരു FBI ഓഫീസർക്ക് ആയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതൽ ഒലിവിയയുടെ ചുറ്റം നടക്കുന്നതെല്ലാം വിശ്വസിക്കാനാവാത്ത വിചിത്രമായ കാര്യങ്ങളാണ്.
Pattern എന്നു വിളിപ്പേരുള്ള ഇത്തരം പല വിചിത്ര സംഭവങ്ങളും മുന്നേയും നടന്നിട്ടുണ്ട് എന്നു മനസ്സിലാക്കുന്ന ഒലിവിയ, വാൾട്ടർ എന്ന സയൻറ്റിസ്റ്റിന്റെയും അയാളുടെ മകന്റെയും സഹായത്തോടുകൂടി ഈ വിചിത്ര സംഭവങ്ങളുടെ കാരണം തേടി നടത്തുന്ന അന്വേഷണങ്ങൾ ആണ് സീസൺ 1 മെയിൻ പ്ലോട്ട്.
20 എപ്പിസോഡുകളാണ് സീസൺ 1-ൽ ഉള്ളത്. ഒന്നര മണിക്കൂറിന് അടുത്തുള്ള Pilot എപ്പിസോഡ് ഒഴിച്ചു നിർത്തിയാൽ ബാക്കി എപ്പിസോഡുകൾ എല്ലാം ഏതാണ്ട് 50 min ലെങ്ത് ആണ്.
ലോസ്റ്റ് പോലെ തുടക്കം മുതൽ ഒരുപാട് മിസ്റ്ററി നിലനിർത്തി കൊണ്ടു മുന്നോട്ട് പോകുന്ന സീരീസാണ്. മിക്കവാറും ഓരോ എപ്പിസോഡും ഒരു അന്വേഷണമായിരിക്കും. അതിനിടയിൽ കൂടെ മെയിൻ പ്ലോട്ട് ഒരു പൂവ് വിരിയുന്നത് പോലെ വളരെ സാവധാനമാണ് ഡെവലപ്പ് ചെയ്തുവരുന്നത്.
മെയിൻ പ്ലോട്ട് ഡെവലപ്പ് ചെയ്യാത്ത ഫില്ലറുകൾ എന്ന് വിളിക്കാവുന്ന ഏതാനും എപ്പിസോഡുകളും ഓരോ സീസണുകളിലും ഉണ്ട്. അവ വഴിയാകും ചിലപ്പോഴെല്ലാം കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഡെവലപ്പ് ചെയ്യുന്നത്.
കടപ്പാട് : Mukesh Muke
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Mystery #Sci_Fi #Web_Series

👍94🔥11❤7👏4🎉1
Msone Official
Photo
#MSone Release - 3110
Wanted (2008)
വാണ്ടഡ് (2008)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Timur Bekmambetov
പരിഭാഷ : സാമിർ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ
IMDb ⭐️ 6.7/10
വെസ്‌ലി ഗിബ്‌സൻ ഒരു ഓഫീസിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ഒരു സ്വൈര്യവും തരാത്ത തന്റെ ബോസിനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വെസ്‌ലി. സ്വന്തം ഗേൾഫ്രണ്ടിനോ, ബെസ്റ്റ് ഫ്രണ്ടിനോ പോലും വെസ്‌ലിയോട് ആത്മാർത്ഥതയില്ല. ഇങ്ങനെ മൊത്തത്തിൽ ഒരു ദുരന്തപൂർണ്ണമായ ജീവിതമാണ് വെസ്‌ലിയുടേത്.
ഒരു ദിവസം പതിവുപോലെ ഒരു സൂപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്ന വെസ്‌ലിയെ ഒരാൾ കൊല്ലാൻ ശ്രമിക്കുന്നു. ഫോക്സ് എന്ന ആഞ്ചലീന ജോളിയുടെ കഥാപാത്രം വെസ്‌ലിയെ അയാളിൽ നിന്ന് രക്ഷിച്ച് കൊണ്ടുപോകുന്നു. പിന്നീട് വെസ്‌ലി സ്വപ്നംപോലും കണ്ടിട്ടില്ലാത്ത വിധം അവന്റെ ജീവിതം മാറി മറിയുകയാണ്. ആരാണ് അവനെ കൊല്ലാൻ ശ്രമിക്കുന്നത്? ഫോക്സ് എന്തിനാണ് അവനെ രക്ഷിച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ ചിത്രം അതിന്റെ ട്രാക്കിൽ കേറുന്നു. ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞ ചിത്രം ആക്ഷൻ ത്രില്ലർ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്തില്ല.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Crime #English #Thriller

👍74🔥23❤2🤩1
Msone Official
Photo
#MSone Release - 3111
Selina’s Gold (2022)
സെലീനാസ് ഗോൾഡ് (2022)
ഭാഷ : ടാഗലോഗ്
സംവിധാനം : Mac Alejandre
പരിഭാഷ : സുബീഷ് ചിറ്റാരിപ്പറമ്പ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ
IMDb ⭐️ 7.5/10
1942-ലെ രണ്ടാം ലോക മഹായുദ്ധ കാലം. ജപ്പാൻ സൈന്യം, ഫിലിപ്പീൻസ് പിടിച്ചടക്കിയിരിക്കുകയാണ്. എങ്ങും പട്ടിണിയും ദാരിദ്ര്യവും. ക്രൂരന്മാരായ ജാപ്പനീസ് സൈനികർ തങ്ങളെ അപകടപ്പെടുത്തുമോ എന്ന ഭയം ഒരുഭാഗത്ത്. കാശിന് വേണ്ടി സ്വന്തം മക്കളെ വരെ പണയപ്പെടുത്തുന്ന മാതാപിതാക്കൾ മറുഭാഗത്ത്.
ഫിലിപ്പീൻസിലെ ഒരു കുഗ്രാമത്തിൽ ജീവിക്കുന്ന സെലിൻ എന്ന പെൺകുട്ടിയുടെ ജീവിതവും മറിച്ചല്ല. മദ്യത്തിന് അടിമയായ സെലിന്റെ പിതാവ്, അവളെ തുച്ഛമായ കാശിന് ടാഗോ എന്ന് പേരുള്ള ബ്ലേഡ്കാരന് പണയം വെക്കുന്നു. പെൺകുട്ടികളെ പിച്ചിച്ചീന്തുന്ന, ക്രൂരനായ ടാഗോയുടെ വീട്ടിൽ സെലിന് എന്തൊക്കെ അനുഭവിക്കേണ്ടി വരും?
കർശനമായ മുന്നറിയിപ്പ്: അശ്ലീലസംഭാഷണങ്ങൾ, ലൈംഗിക രംഗങ്ങൾ എന്നിവ ധാരാളം ഉള്ളതിനാൽ, പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക. കുടുംബവുമായി കാണാൻ ഒരിക്കലും ശ്രമിക്കരുത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Tagalog

👍160❤19🔥10😁8👏7😱7😢3
Msone Official
Photo
#MSone Release - 3098
Chainsaw Man (2022)
ചെയിന്‍സോ മാന്‍ (2022)
Episode – 06
എപ്പിസോഡ് – 06
ഭാഷ : ജാപ്പനീസ്
സംവിധാനം : Ryu Nakayama
പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍
IMDb ⭐️ 8.8/10
ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.”
ഡെവിളുകള്‍(ചെകുത്താന്മാര്‍/പിശാച്ചുക്കള്‍) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന്‍ കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന കൗമാരക്കാരന്‍ ഒരു ഡെവിള്‍ ഹണ്ടറായി പണിയെടുക്കുന്നു. ബ്രെഡില്‍ ജാം പുരട്ടി എന്നെങ്കിലും കഴിക്കാന്‍ പറ്റുക, സ്വന്തമായി ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാവുക, എന്ന ചെറിയ ചെറിയ സ്വപ്‌നങ്ങള്‍ മാത്രമേ ഡെന്‍ജിക്ക് ഉള്ളൂ. ഒരിക്കല്‍, ഒരു പ്രത്യേക സാഹചര്യത്തില്‍, പട്ടിയെ പോലെയിരിക്കുന്ന, അവന്‍ വളര്‍ത്തുന്ന ചെയിന്‍സോ ഡെവിളായ പോച്ചിറ്റ ഡെന്‍ജിയുടെ ശരീരവുമായി ലയിക്കുന്നു. അങ്ങനെ ശരീരം മുഴുവന്‍ ചെയിന്‍സോകള്‍ ഉള്ള ഒരു ജീവിയായി മാറാനുള്ള കഴിവ് ഡെന്‍ജിക്ക് ലഭിക്കുന്നു. ശേഷം, പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ കൂടെ ഒരു ഡെവിള്‍ ഹണ്ടറായി ഡെന്‍ജി ജോലിക്ക് കയറുന്നു. ഡെന്‍ജിയുടെ ആഗ്രഹങ്ങള്‍ അവന് സാധിക്കാന്‍ പറ്റുമോ? ഉത്തരമറിയാന്‍ കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #Japanese #Web_Series
Chainsaw Man (2022)
ചെയിന്‍സോ മാന്‍ (2022)
Episode – 06
എപ്പിസോഡ് – 06
ഭാഷ : ജാപ്പനീസ്
സംവിധാനം : Ryu Nakayama
പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍
IMDb ⭐️ 8.8/10
ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.”
ഡെവിളുകള്‍(ചെകുത്താന്മാര്‍/പിശാച്ചുക്കള്‍) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന്‍ കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന കൗമാരക്കാരന്‍ ഒരു ഡെവിള്‍ ഹണ്ടറായി പണിയെടുക്കുന്നു. ബ്രെഡില്‍ ജാം പുരട്ടി എന്നെങ്കിലും കഴിക്കാന്‍ പറ്റുക, സ്വന്തമായി ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാവുക, എന്ന ചെറിയ ചെറിയ സ്വപ്‌നങ്ങള്‍ മാത്രമേ ഡെന്‍ജിക്ക് ഉള്ളൂ. ഒരിക്കല്‍, ഒരു പ്രത്യേക സാഹചര്യത്തില്‍, പട്ടിയെ പോലെയിരിക്കുന്ന, അവന്‍ വളര്‍ത്തുന്ന ചെയിന്‍സോ ഡെവിളായ പോച്ചിറ്റ ഡെന്‍ജിയുടെ ശരീരവുമായി ലയിക്കുന്നു. അങ്ങനെ ശരീരം മുഴുവന്‍ ചെയിന്‍സോകള്‍ ഉള്ള ഒരു ജീവിയായി മാറാനുള്ള കഴിവ് ഡെന്‍ജിക്ക് ലഭിക്കുന്നു. ശേഷം, പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ കൂടെ ഒരു ഡെവിള്‍ ഹണ്ടറായി ഡെന്‍ജി ജോലിക്ക് കയറുന്നു. ഡെന്‍ജിയുടെ ആഗ്രഹങ്ങള്‍ അവന് സാധിക്കാന്‍ പറ്റുമോ? ഉത്തരമറിയാന്‍ കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #Japanese #Web_Series
👍44🔥21🤩6❤4👏4🥰2
Msone Official
Photo
#MSone Release - 3112
Spiritwalker (2020)
സ്പിരിറ്റ്‌വാക്കർ (2020)
ഭാഷ : കൊറിയൻ
സംവിധാനം : Jae-geun Yoon
പരിഭാഷ : വിഷ്ണു ഷാജി
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ :ആക്ഷൻ, ഫാന്റസി
IMDb ⭐️ 6.2/10
ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കൺസെപ്റ്റ് സിനിമയാക്കുകയും, അത് പ്രേഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുന്നിടത്തുമാണ് ആ സിനിമയുടെ വിജയം. അതിനോട് നൂറു ശതമാനം നീതി പുലർത്തിയ സിനിമയാണ് സ്പിരിറ്റ്‌വാക്കർ. റിലീസിന് മുന്നേ ഹോളിവുഡ് റൈറ്റ്സ് വിറ്റുപോയ ആദ്യ കൊറിയൻ ചിത്രമായി ഇതു മാറിയതും അതുകൊണ്ടാണ്. കൺസെപ്റ്റിലും, മേക്കിങ്ങിലും, തിരക്കഥയിലുമെല്ലാം വളരെ മികച്ച രീതിയിൽ തന്നെ ഒട്ടും ബോറടി തോന്നാത്ത വിധത്തിൽ ഒരുക്കിയിരിക്കുന്ന ഒരു കിടിലൻ കൊറിയൻ ഫാന്റസി ആക്ഷൻ ത്രില്ലർ ചിത്രമാണിത്.
ഒരു വാഹനാപകടത്തിനു ശേഷം ബോധം തെളിയുന്ന നായക കഥാപാത്രത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അതിനു ശേഷം ഓർമ്മയെല്ലാം നഷ്ടപ്പെട്ട്, താനാരാണെന്ന് പോലും ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അയാൾ മാറുന്നു. പിന്നീടാണ് അയാളൊരു കാര്യം മനസ്സിലാക്കുന്നത്. കണ്ണാടി നോക്കുമ്പോൾ തന്റെ മുഖത്തിനു പകരം കാണുന്നത് വേറെ ആരുടെയൊക്കെയോ മുഖങ്ങളാണ്. തെളിച്ചു പറഞ്ഞാൽ ഓരോ 12 മണിക്കൂർ കൂടുമ്പോഴും അയാളുടെ ആത്മാവ് വേറെ വേറെ ശരീരങ്ങളിലേക്ക് മാറുന്നു.
ഇതിനിടക്ക് നായകനെ അന്വേഷിച്ച് ഒരോരുത്തരായി എത്തുന്നു. താനാരാണെന്ന് കണ്ടെത്താനും, ആത്മാവ് കൂടുവിട്ട് കൂട് മാറുന്നത്തിന് പിന്നിലുള്ള കാരണവും അന്വേഷിച്ചുള്ള നായകന്റെ ജീവൻ പണയം വെച്ചുള്ള നെട്ടോട്ടമാണ് സ്പിരിറ്റ്‌വാക്കർ.
പുതുമയാർന്ന കൺസെപ്റ്റും, ക്ലൈമാക്സിലെ ആക്ഷൻ സീക്വൻസുകളും തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അതിനാൽ ആക്ഷൻ സിനിമപ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് സ്പിരിറ്റ്‌വാക്കർ.
NB: പുതിയ കൺസെപ്റ്റ് ആയതിനാൽ സിനിമ കാണുമ്പോഴുള്ള സംശയങ്ങൾ രണ്ടാമത് ഒന്നുകൂടി കാണുമ്പോ കൂടുതൽ വ്യക്തമാകും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Fantasy #Korean

👍103❤8🔥8👏2