Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
Msone Official
Photo
#Msone Release - 3191

Sooryavanshi/സൂര്യവംശി(2021)

ഭാഷ | ഹിന്ദി
------------------------------
സംവിധാനം | Rohit Shetty
------------------------------
പരിഭാഷ | ആസിഫ് അസി
------------------------------
ജോണർ | Action, Crime, Thriller
------------------------------
പോസ്റ്റർ : പ്രവീൺ അടൂർ
------------------------------
IMDB ⭐️ 6.1/10
------------------------------

രോഹിത് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അക്ഷയ് കുമാറിനെ നായകനാക്കി 2021ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് സൂര്യവൻഷി. രോഹിത് ഷെട്ടിയുടെ തന്നെ cop യൂണിവേഴ്സിലെ ഒരു ചിത്രമാണ് ഇത്.
ഇന്ത്യയിൽ 13 വർഷങ്ങളായി ഒളിച്ചു താമസിക്കുന്ന നാല്പതോളം വരുന്ന ലഷ്കർ സ്ലീപ്പർ സെൽ ഏജന്റുകൾ മുംബൈയിൽ വലിയൊരു സ്ഫോടനത്തിന് ആസൂത്രണം ചെയ്യുന്നു. മുംബൈ എ.ടി.എസിന് ഈ വിവരം ലഭിക്കുന്നു. മുംബൈ എ.ടി.എസിലെ മുതിർന്ന ഉദ്യോഗസ്ഥനായ വീർ സൂര്യവംശിയും അദ്ദേഹത്തിന്റെ ടീമും അവർക്കെതിരെ നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രം പറയുന്നത്.
രോഹിത് ഷെട്ടിയുടെ cop യൂണിവേഴ്സിലെ കഥാപാത്രങ്ങളായ സിങ്കവും[അജയ് ദേവ്ഗൺ] സിംബയും[രൺവീർ സിങ്] ഈ സിനിമയിൽ അതിഥി താരങ്ങളായി വരുന്നുണ്ട്.
കോവിഡ് കാരണം രണ്ട് തവണ റിലീസ് മാറ്റിവെച്ച ചിത്രം 2021 നവംബറിൽ റിലീസ് ചെയ്തപ്പോൾ അക്കൊല്ലത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായാണ് കളം വിട്ടത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Hindi #Thriller
👍110❤23😢21😁10😱6🎉1
👍42❤13😱4🔥2😁1
Msone Official
Photo
#Msone Release - 3192

watcher/വാച്ചർ (2022)

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Chloe Okuno
------------------------------
പരിഭാഷ | അനൂപ് അനു
------------------------------
ജോണർ | Drama, Horror, Thriller
------------------------------
പോസ്റ്റർ : പ്രവീൺ അടൂർ
------------------------------
IMDB ⭐️ 6.3/10
------------------------------

ജൂലിയയും ഭർത്താവ് ഫ്രാൻസിസും ബുക്കാറസ്റ്റിലേക്ക് താമസം മാറുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഫ്രാൻസിസ് ഒരു പാതി റൊമാനിയക്കാരനാണ്. അതുകൊണ്ട് തന്നെ റൊമാനിയൻ ഭാഷ സംസാരിക്കാൻ ഫ്രാൻസിസിന് അറിയാം. എന്നാൽ ജൂലിയക്ക് റൊമാനിയൻ ഭാഷ ഒട്ടും വശമില്ല. ഭാഷയുടെ കാര്യത്തിൽ ഫ്രാൻസിസ്‌ ആണ് അവളെ സഹായിക്കാറ്. ഇരുവരും അവരുടെ പുതിയ അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുകയാണ്. പുതിയൊരു രാജ്യത്ത് എത്തിയതുകൊണ്ട് തന്നെ എല്ലാം ഒരു കൗതുകത്തോടെ നോക്കികാണുകയാണ് നായികയായ ജൂലിയ. അങ്ങനെ തനിക്ക് ചുറ്റുമുള്ള ജീവിതത്തെ തന്റെ അപ്പാർട്ട്മെന്റിലൂടെ നോക്കിക്കാണുന്ന ജൂലിയ എതിർവശത്തുള്ള ഒരു കെട്ടിടത്തിലെ ജനലിൽ നിന്നും ഒരാൾ തന്റെ അപ്പാർട്ട്മെന്റിലേക്ക് നോക്കി നിൽക്കുന്നതായി ശ്രദ്ധയിൽ പെടുന്നു. പിന്നീട് ഓരോ തവണ അവിടേക്ക് നോക്കുമ്പോഴും അയാൾ ജനലിനടുത്ത് നോക്കിനിൽക്കുന്നത് അവൾ കാണുന്നു. അത് അവളിൽ ഭീതി ജനിപ്പിക്കുന്നു. അതിനിടെ ആ പ്രദേശത്ത് നടക്കുന്ന സീരിയൽ കൊലപാതകങ്ങൾ അവളുടെ ഭയത്തെ ഇരട്ടിപ്പിക്കുന്നു. ദിവസവും ഒരു ജനലിലൂടെ തന്റെ അപ്പാർട്ട്മെന്റിലേക്ക് നോക്കുന്ന ആ അപരിചതനെ തേടിയുള്ള ജൂലിയയുടെ യാത്രയും ആ യാത്രയിൽ അവൾക്കുണ്ടാവുന്ന അനുഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മിസ്റ്ററി സിനിമകൾ ഇഷ്ടപ്പെടുന്നവരെ നിശാശപ്പെടുത്താത്ത ഒരു ചിത്രമായിരിക്കും “വാച്ചർ”.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Thriller
👍124❤40😱2🔥1🎉1
👍38🔥9❤4🤩4👏2
Msone Official
Photo
#Msone Release - 3183

Fringe Season 4 (2011)
ഫ്രിഞ്ച് സീസൺ 4 (2011)

Episodes 12-22
എപ്പിസോഡ് 12-22

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Bad Robot Productions
------------------------------
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ്
------------------------------
ജോണർ | ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
------------------------------
പോസ്റ്റർ | പ്രവീൺ അടൂർ
------------------------------
IMDB ⭐️ | 8.4/10
------------------------------

ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്.

ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ ഭീകരമായ രീതിയിൽ മരിച്ചു വീഴുന്നത്.

ഈ കേസിന്റെ അന്വേഷണ ചുമതല “Oliva Dunham” എന്ന ചുറുചുറുക്കുള്ള ഒരു FBI ഓഫീസർക്ക് ആയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതൽ ഒലിവിയയുടെ ചുറ്റം നടക്കുന്നതെല്ലാം വിശ്വസിക്കാനാവാത്ത വിചിത്രമായ കാര്യങ്ങളാണ്.

Pattern എന്നു വിളിപ്പേരുള്ള ഇത്തരം പല വിചിത്ര സംഭവങ്ങളും മുന്നേയും നടന്നിട്ടുണ്ട് എന്നു മനസ്സിലാക്കുന്ന ഒലിവിയ, വാൾട്ടർ എന്ന സയൻറ്റിസ്റ്റിന്റെയും അയാളുടെ മകന്റെയും സഹായത്തോടുകൂടി ഈ വിചിത്ര സംഭവങ്ങളുടെ കാരണം തേടി നടത്തുന്ന അന്വേഷണങ്ങൾ ആണ് സീസൺ 1 മെയിൻ പ്ലോട്ട്.

20 എപ്പിസോഡുകളാണ് സീസൺ 1-ൽ ഉള്ളത്. ഒന്നര മണിക്കൂറിന് അടുത്തുള്ള Pilot എപ്പിസോഡ് ഒഴിച്ചു നിർത്തിയാൽ ബാക്കി എപ്പിസോഡുകൾ എല്ലാം ഏതാണ്ട് 50 min ലെങ്ത് ആണ്.

ലോസ്റ്റ് പോലെ തുടക്കം മുതൽ ഒരുപാട് മിസ്റ്ററി നിലനിർത്തി കൊണ്ടു മുന്നോട്ട് പോകുന്ന സീരീസാണ്. മിക്കവാറും ഓരോ എപ്പിസോഡും ഒരു അന്വേഷണമായിരിക്കും. അതിനിടയിൽ കൂടെ മെയിൻ പ്ലോട്ട് ഒരു പൂവ് വിരിയുന്നത് പോലെ വളരെ സാവധാനമാണ് ഡെവലപ്പ് ചെയ്തുവരുന്നത്.

മെയിൻ പ്ലോട്ട് ഡെവലപ്പ് ചെയ്യാത്ത ഫില്ലറുകൾ എന്ന് വിളിക്കാവുന്ന ഏതാനും എപ്പിസോഡുകളും ഓരോ സീസണുകളിലും ഉണ്ട്. അവ വഴിയാകും ചിലപ്പോഴെല്ലാം കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഡെവലപ്പ് ചെയ്യുന്നത്.

കടപ്പാട് : Mukesh Muke

എംസോൺ റിലീസ് ചെയ്തിട്ടുള്ള ഫ്രിഞ്ച് സീരീസിന്റെ മറ്റ് സീസണുകൾ

ഫ്രിഞ്ച് സീസൺ 1 (2008)
ഫ്രിഞ്ച് സീസൺ 2 (2009)
ഫ്രിഞ്ച് സീസൺ 3 (2010)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Mystery #Sci_Fi #Web_Series
👍109❤42🔥10😁10🎉10👏7🥰2
എംസോണിന്റെ തലമൂത്ത അഡ്മിൻ Sreejith Parippayi ക്ക് എംസോൺ കുടുംബത്തിന്റെ വിവാഹ മംഗളാശംസകൾ.
❤1.57K👍168🎉145🔥33🥰33👏25🤩13😁8😢6😱5
❤41👍26🔥6😱5
Msone Official
Photo
#Msone Release - 3181

From Season 2
ഫ്രം സീസൺ 2 (2023)

Episode 06
എപ്പിസോഡ് 06

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി
------------------------------
IMDB ⭐️ 7.6/10

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Mystery #Web_Series
👍81❤25🎉6🥰4🔥3😱3
👍35❤22
Msone Official
Photo
#MSone Release - 393

A Girl Walks Home Alone at Night (2014)
എ ഗേള്‍ വാക്ക്സ് ഹോം എലോൺ അറ്റ്‌ നൈറ്റ്‌ (2014)

ഭാഷ : പേര്‍ഷ്യന്‍
സംവിധാനം : Ana Lily Amirpour
പരിഭാഷ : ഷിഹാസ് പരുത്തിവിള
പോസ്റ്റർ : രോഹിത് ജി. എസ്
ജോണർ : ഡ്രാമ, ഹൊറർ

IMDb ⭐️ 6.9/10

ഇറാനിലെ ബാദ് എന്ന സാങ്കല്പിക നഗരത്തിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നവരുടെ പിന്നാലെ പോകുന്ന ഏകാകിയയൊരു രക്തരക്ഷസ്സിന്റെ കഥയാണിത്. മദ്യവും മയക്കുമരുന്നും ലോകത്തെ കീഴടക്കുമ്പോള്‍ സ്ത്രീകളുടെ ജീവിതം സുരക്ഷിതമോ? ഫെമിനിസ്റ്റ് ചിന്താഗതികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട കഥാപാത്രം നായികയായി കടന്നുവരുന്ന ഈ ചിത്രം തീര്‍ത്തും കാവ്യാത്മകവും ഭീതിദവും പ്രണയാര്‍ദ്രവുമാണ്. ആദ്യാവസാനം ബ്ലാക്ക് & വൈറ്റായി ചിത്രീകരിച്ചിരിക്കുന്നതുകൊണ്ട് തന്നെ ഈ ഇറാന്‍ ചിത്രം പുതിയൊരനുഭവമാകുമെന്നത് തീര്‍ച്ചയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Horror #Persian
👍83❤23🥰3🔥2😱2🤩1
👍48❤20🔥10
Msone Official
Photo
#MSone Release - 3193

Weak Hero Class 1 (2022)
വീക്ക് ഹീറോ ക്ലാസ്സ് 1 (2022)

ഭാഷ: കൊറിയൻ
സംവിധാനം: You Su-min
പരിഭാഷ: സജിത്ത് ടി. എസ്
പോസ്റ്റർ: രോഹിത്ത് ജി. എസ്
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ

IMDb ⭐️ 8.6/10

ക്ഷമ. അതിന് ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാൽ, നമ്മുടെ ചെയ്തികൾ ഒരു ഭ്രാന്തനെപ്പോലായിരിക്കും. ക്ലാസ്സിലെ മാത്രമല്ല, സ്കൂളിലെത്തന്നെ മികച്ച സ്റ്റുഡന്റാണ് സി-ഉൻ. ആർക്കും ഒരു ശല്യവും ഇല്ലാതെ ദിവസത്തിലെ ഭൂരിഭാഗം സമയവും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരുത്തൻ. എന്നാൽ, ക്ലാസ്സിലെ ചിലർ അവനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പലതവണ പറഞ്ഞു നോക്കിയിട്ടും, അവർ ഉപദ്രവം നിർത്തുന്നില്ല. അവസാനം, അവന്റെ ദൗര്‍ബല്യത്തിലൂടെ അവന്റെ മനസ്സിനെ തകർക്കാൻ അവർ പ്ലാൻ ചെയ്യുന്നു. എന്നാൽ, അവർ അറിഞ്ഞില്ല, അവരവനെ എത്രമാത്രം വിലകുറച്ചാണ് കണ്ടതെന്ന്. ദുർബലനായ സി-ഉൻ, ബുദ്ധി ഉപയോഗിച്ച് അവരെ നേരിടുകയാണ്. അവന്റെ തിരിച്ചടി തീർത്തും അപ്രതീക്ഷിതമായിരുന്നു തുടർന്നുണ്ടാകുന്ന ഓരോ പ്രശ്നങ്ങളും, അൻ സൂ-ഹൊയേയും ഒ ബോം-സോകിനെയും കൂട്ടുകാരായി കിട്ടുന്നതോടെ, അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന്റെയും കഥ പറഞ്ഞു കൊണ്ടാണ് സീരീസ് മുന്നോട്ട് പോകുന്നത്.

ബാക്കിയുള്ളതെല്ലാം കണ്ടുതന്നെ അറിയുക. Action-Friendship-Youth genre ൽ, 2022 ൽ ഇറങ്ങിയ ഈ Korean സീരീസ്, വളരെ ചുരുക്കം സമയം കൊണ്ടാണ് Asian Movies and Dramas Rating Site ആയ Mydramalist ൽ Top Rated Drama കളിൽ ആദ്യ 10 ൽ ഇടം പിടിച്ചത്. Seo Pass, Kim Jin Seok എന്നിവരുടെ webtoon ആയ “Weak Hero” യെ ആസ്പദമാക്കിയാണ് ഈ series നിർമിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #Korean #Thriller #Web_Series
👍162❤46🔥11🥰4😁3😱2🎉1
👍18❤7👏6🔥1
Msone Official
Photo
#MSone Release - 3181

From Season 2 (2023)
ഫ്രം സീസൺ 2 (2023)

Episode - 07
എപ്പിസോഡ് 07

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Midnight Radio
പരിഭാഷ: സാമിർ & ഗിരി പി. എസ്.
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി

IMDb ⭐️ 7.7/10

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Mystery #Web_Series
👍59❤24🔥12
👍27❤25
Msone Official
Photo
#MSone Release - 3194

20th Century Girl (2022)
20ത് സെഞ്ച്വറി ഗേൾ (2022)

ഭാഷ: കൊറിയൻ
സംവിധാനം: Woo-ri Bang
പരിഭാഷ: സജിത്ത് ടി. എസ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ, റൊമാൻസ്

IMDb ⭐️ 7.3/10

തനിക്കൊരു കൊറിയർ വന്നിട്ടുണ്ടെന്ന്, ജോലി സ്ഥലത്ത് നിക്കുമ്പോഴാണ് അച്ഛൻ ബൊ-റായെ വിളിച്ചു പറയുന്നത്. വീട്ടിലേക്ക് പോയിട്ട് നാളുകൾ കുറച്ചായി, കൂടാതെ അച്ഛന്റെ പരാതി പറച്ചിലും കൂടിയായപ്പോൾ അവൾ പോകാമെന്നു വിചാരിച്ചു.
വീട്ടിലെത്തി അവൾ തനിക്ക് വന്ന കൊറിയർ കാണുന്നു. അതിനകത്തെ സാധനം കണ്ടപ്പോൾ, തന്റെ ഹൈസ്കൂൾ കാലമായ 1999 ലേക്ക് അവളുടെ ഓർമ്മകൾ പോകുന്നു. ബൊ-റായുടെ ഉറ്റ സുഹൃത്താണ് യോൻ-ദൂ. അവളുടെ ഹാർട്ട്‌ സർജറിക്ക് അമേരിക്കയിലേക്ക് പോകാനുള്ള സമയമായിട്ടും, അവളെ കാണാനില്ല. കാര്യം ചെന്ന് ചോദിച്ചപ്പോൾ തനിക്ക് ഒരാളെ ഇഷ്ടമായെന്നാണ് യോൻ-ദൂ മറുപടി പറഞ്ഞത്. സർജറിക്ക് പോകുന്ന സമയത്ത്, അവന്റെ മുഴുവൻ ഡീറ്റെയിൽസും, മറ്റ് കാര്യങ്ങളും email വഴി അവൾക്ക് എത്തിച്ചു കൊടുക്കാമെന്ന് ബൊ-റാ, യോൻ-ദൂവിന് വാക്ക് കൊടുക്കുന്നു. അങ്ങനെ ബൊ-റാ ഉറ്റ സുഹൃത്തിനായി അവന്റെ പിന്നാലെയുള്ള നടത്തം തുടങ്ങുന്നു…

Comedy, Romance, Friendship എന്നിവയ്ക്ക് മുൻഗണന കൊടുത്ത ഈ സിനിമയിൽ Kim Yoo-Jung, Byeon Woo-Seok, Roh Yoon-Seo എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. Cameo റോളിലൂടെ കൊറിയൻ പ്രേമികളുടെ ഇഷ്ടതാരമായ Han Hyo-Joo വും എത്തുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Korean #Romance
👍111❤57🥰3😱3😁2🎉2
👍34❤19👏1
Msone Official
Photo
#MSone Release - 3195

Mr. Church (2016)
മി. ചർച്ച് (2016)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Bruce Beresford
പരിഭാഷ: സജിൻ എം എസ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: കോമഡി, ഡ്രാമ

IMDb ⭐️ 7.6/10

എഡ്ഡി മർഫി, ബ്രിറ്റ് റോബർട്ട്സൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2016-ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി, ഡ്രാമ ചിത്രമാണ് മി. ചർച്ച്.

ഷാർലറ്റിനേയും അവളുടെ അമ്മയേയും സഹായിക്കാനായി ആറുമാസത്തേക്ക് അവരുടെ വീട്ടിലേക്ക് പാചകക്കാരനായി ജോലിക്ക് എത്തിയതായിരുന്നു മിസ്റ്റർ ചർച്ച് എന്ന് വിളിക്കപ്പെടുന്ന ഹെൻറി. ഷാർലറ്റിന്റെ അമ്മയ്ക്ക് കാൻസറാണ് എന്നറിഞ്ഞതോടെ മുൻ കാമുകൻ അവർക്ക് വേണ്ടി ജോലിക്ക് വെച്ചതായിരുന്നു മിസ്റ്റർ ചർച്ചിനെ. പകരമായി അയാൾ മിസ്റ്റർ ചർച്ചിന് ഓഫർ ചെയ്തിരുന്നത് ലൈഫ്ടൈം സാലറിയായിരുന്നു. 6 മാസം പിന്നെ 6 വർഷമായി, പിന്നീട് അതൊരു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അത്യപൂർവ്വ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും കഥയാണ് ഈ കൊച്ചു ഫീൽ ഗുഡ് ചിത്രം പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #English
👍74❤31🔥14😱6