Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
Msone Official
Photo
#MSone Release - 3226

Little Forest: Winter/Spring (2015)
ലിറ്റൽ ഫോറസ്റ്റ്: വിന്റർ/സ്പ്രിങ് (2015)

ഭാഷ: ജാപ്പനീസ്
സംവിധാനം: Jun’ichi Mori
പരിഭാഷ: സുബീഷ്. ചിറ്റാരിപ്പറമ്പ്.
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ

IMDb ⭐️ 7.6/10

2014-ൽ പുറത്തിറങ്ങിയ “ലിറ്റിൽ ഫോറസ്റ്റ്: സമ്മർ/ഓട്ടം” എന്ന ചിത്രത്തിന്റെ അവസാന ഭാഗമാണ് “ലിറ്റിൽ ഫോറസ്റ്റ്: വിന്റർ /സ്പ്രിങ്.”

ചിത്രത്തിന്റെ കഥയിലേക്ക് വരുമ്പോൾ… ഇച്ചിക്കോ, ജപ്പാനിലെ കുമോരി എന്ന ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ്. അമ്മ വീടു വിട്ട് പോയത് കാരണം തനിച്ചു കഴിയുകയാണവൾ. മുൻപ് പട്ടണത്തിൽ ജീവിച്ചിരുന്നെങ്കിലും അവിടം മടുത്ത് തിരിച്ചു വന്നിരിക്കുകയാണ് ഇച്ചിക്കോ. പക്ഷേ അവൾ പ്രയത്നശാലിയാണ്. കൃഷി ചെയ്യുന്നത് കൂടാതെ, വിവിധ ഋതുക്കളിൽ നാട്ടിലും, കാട്ടിലും ലഭിക്കുന്ന പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് കൊതിയൂറുന്ന ഭക്ഷണമുണ്ടാക്കി ആസ്വദിച്ചു ജീവിക്കുകയാണ് അവൾ.

കൃഷിയെയും, പ്രകൃതിയെയും സ്നേഹിക്കുന്ന ഒരു നാടിന്റെ ഹൃദയത്തുടിപ്പ് അടുത്തറിയാൻ ഈ സിനിമ നമ്മളെ സഹായിക്കും. ഇച്ചിക്കോയുടെ കൂടെ നമ്മളും ആ ഗ്രാമത്തിലെ ഒരാളായി മാറുന്ന മായാജാലത്തിന്റെ കവാടമാണ് ഈ സിനിമ നമുക്ക് മുന്നിൽ തുറന്നിടുന്നത്.

NB:- ആദ്യഭാഗമായ സമ്മർ/ഓട്ടം കാണാത്തവർ, അത് കണ്ടതിന് ശേഷം വിന്റർ/സ്പ്രിങ് കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Japanese
👍89❤30🥰28🔥7👏7😢3🤩1
👍47❤21😁4
Msone Official
Photo
#MSone Release - 3227

Night in Paradise (2020)
നൈറ്റ് ഇൻ പാരഡൈസ് (2020)

ഭാഷ: കൊറിയൻ
സംവിധാനം: Park Hoon-jung
പരിഭാഷ: വിഷ്ണു ഷാജി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ

IMDb ⭐️ 6.8/10

ഗ്യാങ്ങ്സ്റ്ററായുള്ള ജീവിതം തിരഞ്ഞെടുത്താൽ നമ്മൾ മാത്രമല്ല, നമ്മളെ സ്നേഹിക്കുന്നവരും അനുഭവിക്കേണ്ടി വരും. Park Hoon-jung-ന്റെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ ‘നൈറ്റ്‌ ഇൻ പാരഡൈസ്’ എന്ന ചിത്രം പറയുന്നതും അതു തന്നെയാണ്.

യാങ് ദൊ-സൂവിന്റെ മാഫിയ സംഘത്തിലെ വലംകൈ ആയിരുന്ന പാർക്ക്‌ തേ-ഗു, തന്റെ കുടുംബത്തിനെ ആക്രമിച്ചതിന് ബുക്സോങ് ഗ്യാങ്ങിന്റെ ചെയർമാനായ ദൊയെ തിരിച്ചാക്രമിക്കുന്നു. അതിന്റെ പേരിൽ റഷ്യയിലേക്ക് ഒളിവിൽ പോകേണ്ടി വരുന്ന പാർക്കിന് കുറച്ചു നാൾ ജേജു ഐലന്റിൽ കുതോയ്ക്കും, അനന്തിരവൾ കിം ജേ-യോനും ഒപ്പം താമസിക്കേണ്ടി വരുന്നു. അവിടേക്ക് പാർക്കിനെ കൊല്ലാൻ ചെയർമാൻ ദൊയുടെ വലംകൈയായ ഡയറക്ടർ മാ സാങ്-ഗിൽ കൂടി വരുന്നതോടെ ചോരക്കളി നിറഞ്ഞ ആക്ഷൻ ചിത്രമായി ‘നൈറ്റ്‌ ഇൻ പാരഡൈസ്’ മാറുന്നു.

ഐ സോ ദി ഡെവിൾ (2010), മിഡ്നൈറ്റ് FM (2010), സ്പെൽബൗണ്ട് (2011) തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ Uhm Tae-goo വും, വിൻസെൻസോ (2021) എന്ന കെ-ഡ്രാമയിലൂടെ പ്രിയങ്കരിയായ Jeon Yeo-been ഉം തകർത്തഭിനയിച്ച ഈ ചിത്രം ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സ്‌ ആക്കരുത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Drama #Korean
👍116❤39😱3🎉1
👍38❤28😍1
Msone Official
Photo
#MSone Release - 3228

Over the Rainbow (2002)
ഓവർ ദ റെയിൻബോ (2002)

ഭാഷ: കൊറിയൻ
സംവിധാനം: Jin-woo Ahn
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: രോഹിത്ത് ജി. എസ്
ജോണർ: ഡ്രാമ, റൊമാൻസ്

IMDb ⭐️ 7.1/10

ഒരു പ്രാദേശിക കാലാവസ്ഥാ ചാനലിൽ അവതാരകനായി ജോലി ചെയ്യുന്ന ജിൻ-സൂ വാഹനാപകടത്തിൽ പെടുന്നു. എന്നാൽ ഭാഗ്യവശാൽ, അദ്ദേഹത്തിന് ഗുരുതരമായ ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല, പക്ഷേ അദ്ദേഹം ഭാഗിക ഓർമ്മക്കുറവ് നേരിടുന്നു. തന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടയിൽ, തനിക്ക് വളരെയധികം ഇഷ്ടം തോന്നിയ ഒരു സ്ത്രീയെക്കുറിച്ചുള്ള സൂചനകൾ അയാൾ കണ്ടെത്തുന്നു. ജിൻ-സൂ ഈ സ്ത്രീയുടെ ഐഡന്റിറ്റി അന്വേഷിക്കാൻ പുറപ്പെടുകയും അവന്റെ അന്വേഷണതിന് അവനെ സ്കൂൾ കാലം മുതൽ പരിചയമുള്ള യുൻ-ഹീ എന്ന പെൺകുട്ടിയും സഹായിക്കുന്നു. അവളുടെ സഹായത്തോടെ, ജിൻ-സൂ ആ പെൺകുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നു.
തൻ്റെ ഓർമ്മകളും ആ പെൺകുട്ടിയെയും തിരിച്ച് നേടാൻ ജിൻ സൂവിന് സാധിക്കുമോ?

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Korean #Romance
👍89❤28🔥4🥰4👏3🎉2
👍39🔥16❤11🥰4👏3
Msone Official
Photo
#MSone Release - 3229

The Mist (2007)
ദ മിസ്റ്റ് (2007)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Frank Darabont
പരിഭാഷ: അനുപ് അനു
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb ⭐️ 7.1/10

ഫ്രാങ്ക് ഡാരാബോണ്ടിന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി മിസ്റ്ററി ത്രില്ലർ ചിത്രമാണ് “ദ മിസ്റ്റ്“.
പെട്ടന്നൊരു ദിവസം ഒരു നഗരത്തിൽ മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടുന്നു. എന്നാൽ അതിന്റെ പിന്നിലുള്ള ദൂരഹതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ല. ഈ സമയത്താണ് അപ്രതീക്ഷിതമായി നഗരത്തിൽ കൊടുങ്കാറ്റ് ആഞ്ഞുവീശുന്നത്. അത് വലിയ തോതിലുളള നാശനഷ്ടങ്ങൾക്ക് കാരണമാവുന്നു. സാധനങ്ങളുടെ ലഭ്യതയെ കുറിച്ചുള്ള സംശയം ആളുകളെ കൂട്ടത്തോടെ കടകളിലേക്ക് ഒഴുകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ നഗരത്തിലെ ഒരു സൂപ്പർ മാർക്കറ്റിലെത്തിയ ആളുകൾ പുറത്ത് എന്തോ അപകടം ഒളിഞ്ഞിരിക്കുന്നു എന്ന തോന്നലിൽ കടകളിൽ തന്നെ ഇരിക്കാൻ നിർബന്ധിതരാകുന്നു. പിന്നീട് അവർ നേരിടുന്ന പ്രശ്നങ്ങളും മൂടൽമഞ്ഞിന്റെ പിറകിലെ ദുരൂഹതയുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #English #Horror #Sci_Fi #Thriller
👍125❤25🔥8👏5😁4
👍44❤14🔥6🥰2😁2
Msone Official
Photo
#MSone Release - 3230

Broken Arrow (1996)
ബ്രോക്കൺ ആരോ (1996)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Woo
പരിഭാഷ: മുജീബ് സി പി വൈ
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ

IMDb ⭐️ 6.1/10

ജോൺ വൂ സംവിധാനം ചെയ്ത് 1996 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ത്രില്ലർ സിനിമയാണ് ബ്രോക്കൺ ആരോ.

ഡീക്കിൻസ്, ഹെയ്‌ലി എന്ന രണ്ട് എയർഫോഴ്സ് പൈലറ്റുമാർ രണ്ട് അണുബോംബുകളുമായി അർധരാത്രി ഒരു സീക്രട്ട് പരീക്ഷണ പറക്കലിന് പുറപ്പെടുന്നു. എന്നാൽ പറക്കലിനിടെ ഡീക്കിൻസ് പദ്ധതി മാറ്റി ഹെയ്‌ലിനെ കൊല്ലാൻ ശ്രമിച്ച് അണുബോംബുകൾ തീവ്രവാദികൾക്ക് വിൽക്കാനായി മോഷ്ടിക്കുന്നു. പ്ലെയിൻ ക്രാഷിൽ നിന്ന് രക്ഷപ്പെടുന്ന ഹെയ്ൽ പാർക്ക് റേഞ്ചർ ടെറിയുമായി ചേർന്ന് ഡീക്കിൻസിനെ പിടികൂടാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ധാരാളം ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ഈ സിനിമ. വില്ലന്റെ പ്രകടനം നായകനെ കവച്ചുവെക്കുന്നതായി കാണാം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #Thriller
👍114❤36🔥11😁2👏1
🔥80👍26❤22🥰11👏4😱3😁1
Msone Official
Photo
#MSone Release - 3231

Hijack Season 1 (2023)
ഹൈജാക്ക് സീസൺ 1 (2023)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jim Field Smith & Mo Ali
പരിഭാഷ: ഷിഹാസ് പരുത്തിവിള, സജിൻ എം എസ്, മുജീബ് സി പി വൈ, വിഷ് ആസാദ് & അഖിൽ ജോബി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ത്രില്ലർ

IMDb ⭐️ 7.7/10

ജിം ഫീൽഡ് സ്മിത്ത്, മോ അലി എന്നിവർ സംവിധാനം ചെയ്ത് Apple TV+ൽ 2023ൽ പുറത്തിറങ്ങിയ മിനി ത്രില്ലർ സീരീസാണ് ഹൈജാക്ക്.

ദുബായിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട കിംഗ്ഡം എയർബസ്-29 എന്ന ബ്രിട്ടീഷ് വിമാനം യാത്രാമധ്യേ ഒരു സംഘം റാഞ്ചുന്നു. യാത്രക്കാരെ ബന്ദികളാക്കുന്ന സംഘം പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും ഇല്ലാതാക്കുന്നു. വിമാനം റാഞ്ചിയവർ ആരാണ്? വിമാനം റാഞ്ചിയ വിവരം ബന്ധപ്പെട്ടവരെപ്പോലും അറിയിക്കാൻ തയ്യാറാകാത്ത അവരുടെ ലക്ഷ്യം എന്താണ്? ആരാണ് ഇവർക്ക് പിന്നിൽ? യാത്രാക്കാരനായ സാം നെൽസൻ എന്ന തന്ത്രശാലിയായ ബിസിനസ് ബ്രോക്കർ രക്ഷപ്പെടാനുള്ള പഴുതുകൾ തേടാൻ തുടങ്ങുന്നു. സംസാരിച്ച് വീഴ്ത്താനുള്ള കഴിവ് കൊണ്ട് സാമിന് അതിന് കഴിയുമോ? എന്തൊക്കെ കടമ്പകളാണ് സാമിന് മുന്നിലുള്ളത്? സംശയം തോന്നിയ ഒരു ഫ്ലൈറ്റ് കൺട്രോളർ നൽകിയ മുന്നറിയിപ്പിൻ്റെ ചുവട് പിടിച്ച്, ബ്രിട്ടീഷ് പോലീസും പ്രതിസന്ധിയുടെ ചുരുളഴിക്കാൻ ഇറങ്ങുന്നതോടെ സീരീസ് കൂടുതൽ ത്രില്ലിംഗാകുന്നു.

സാം നെൽസണായെത്തിയ ഇഡ്രിസ് എൽബയുടെ പ്രകടനം തന്നെയാണ് വളരെ മികച്ച അഭിപ്രായം നേടിയ 7എപ്പിസോഡുകൾ മാത്രമുള്ള ഈ ത്രില്ലർ സീരീസിന്റെ നട്ടെല്ല്. വളരെ വേഗത്തിലുള്ള കഥപറച്ചിലും മികച്ച സിനിമാറ്റോഗ്രാഫിയും അഭിനേതാക്കളുടെ മികച്ച പ്രകടനവുമുള്ള ഈ സീരീസ് അവസാന എപ്പിസോഡ് വരെ സസ്പെൻസ് നിലനിർത്തുകയും ചെയ്യുന്നതിനാൽ ത്രില്ലർ പ്രേമികൾ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Thriller #Web_Series
🔥122👍111❤50🥰8👏8😱2🤩2
❤45👍25🔥5
Msone Official
Photo
#MSone Release - 3232

Zom 100: Bucket List of the Dead (2023)
സോം 100: ബക്കറ്റ് ലിസ്റ്റ് ഓഫ് ദ ഡെഡ് (2023)

ഭാഷ: ജാപ്പനീസ്
സംവിധാനം: Yûsuke Ishida
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, കോമഡി, ഫാന്റസി

IMDb ⭐️ 5.8/10

ജോലി, അതുകഴിഞ്ഞാൽ വീട്. ചില സമയങ്ങളിൽ ജോലിത്തിരക്ക് കാരണം വീട്ടിൽ തിരിച്ച് ചെല്ലാൻ കൂടി പറ്റാറില്ല. ആകെ മൊത്തം ശോകാവസ്ഥ! ഒന്ന് ശ്വാസം വിടാൻ ഒരല്പം സമയം കിട്ടിയെങ്കിലെന്ന് കൊതിച്ചു പോയ നിമിഷങ്ങൾ!

അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ജോലിക്ക് പോണമല്ലോ എന്നോർത്ത് വിഷമിച്ച് വെളിയിലേക്കിറങ്ങിയ അക്കിര കാണുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു പറിക്കാൻ നിൽക്കുന്ന ഒരുകൂട്ടം സോംബികളെയാണ്! എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന അക്കിര അപ്പോഴാണ് വിചാരിക്കുന്നത്, ശ്ശെടാ… ഇനിപ്പോ പണിക്ക് പോവണ്ടല്ലോ ഇങ്ങനെ അങ്ങ് അടിച്ചുപൊളിക്കാം! ഞാൻ കൊതിച്ച ജീവിതം ഇതാ എന്റെ കണ്മുന്നിൽ!

സോംബിയായി തീരുന്നതിന് മുന്നേ ചെയ്ത് തീർക്കേണ്ട 100 കാര്യങ്ങളുടെ ഒരു ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കി. ഓരോന്ന് പടിപടിയായി ചെയ്ത് ജീവിതം അടിച്ചുപൊളിക്കുന്ന അക്കിരക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്? അവൻ നേരിടേണ്ടി വന്ന വെല്ലുവിളികൾ എന്തെല്ലാം ആയിരുന്നു? ശേഷം സ്‌ക്രീനിൽ!

കടപ്പാട് : ജിതിൻ വി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Comedy #Fantasy #Japanese
👍93❤30😁6🤩6🔥5🥰5😱2
🔥40👍33❤21😱14😁6
Msone Official
Photo
#MSone Release - 3233

Killer Bean Forever (2008)
കില്ലർ ബീൻ ഫോറെവർ (2008)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jeff Lew
പരിഭാഷ: സോണി ഫിലിപ്പ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍

IMDb ⭐️ 6.5/10

എത് പുലിമടയിലും കയറി പണിയാൻ ചങ്കൂറ്റമുള്ള കില്ലർ ബീൻ എന്ന എജന്റ് ഒരു മിഷന്റെ ഭാഗമായി ബീൻ ടൗണിൽ എത്തിച്ചേരുന്നു. സ്ഥലത്തെ പ്രധാന മാഫിയ തലവനായ കപ്പുച്ചീനോയുടെ വെയർഹൗസുകളിലൊന്നിനെ അവന് ആക്രമിക്കേണ്ടിവരുകയും അയാളുടെ മരുമകനെ കൊല്ലുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി കില്ലർ ബീനിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മികച്ച ആക്ഷൻ, മാസ്, സംഘട്ടന രംഗങ്ങളാൽ സമ്പുഷ്ട്ടമായ ഈ അനിമേറ്റഡ് മൂവി ഒരു കാലത്തും നിങ്ങളെ മുഷിപ്പിക്കിലെന്നുള്ള കാര്യത്തിൽ സംശയമില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #English
👍97🔥27❤22🤩6😱5🥰4
❤20👍15👏6😁2😢1
Msone Official
Photo
#MSone Release - 3234

#MsoneGoldRelease

Good Morning (1959)
ഗുഡ് മോർണിങ് (1959)

ഭാഷ: ജാപ്പനീസ്
സംവിധാനം: Yasujirô Ozu
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: കോമഡി, ഡ്രാമ, ഫാമിലി

IMDb ⭐️ 7.8/10

യാസുജിറോ ഓസുവിന്റെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ക്ലാസിക് ചിത്രമാണ് “ഗുഡ് മോർണിങ്” അഥവാ “ഒഹായോ.”

ഒരു ടെലിവിഷനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹത്തിന് മാതാപിതാക്കളുടെ വിമുഖതയിൽ പ്രതിഷേധിച്ച് സഹോദരങ്ങളായ ഇസാമുവും, മിനോരുവും മൗനവ്രതത്തിൽ ഏർപ്പെടുന്നു. എന്നാൽ കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതയിൽ അയൽക്കാർക്കിടയിൽ പല അപവാദങ്ങളും ഉണ്ടാവുന്നതോടെ കാര്യങ്ങൾ കൂടുതൽ ചർച്ചകൾക്ക് കാരണമായിത്തീരുന്നതാണ് സിനിമയുടെ കാതൽ.

ആധുനിക ഉപകരണങ്ങളോടുള്ള മനുഷ്യരുടെ താൽപര്യവും, തമ്മിലുള്ള പരസ്പരബന്ധവും, മാറുന്ന ലോകത്ത് ആശയവിനിമയത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന തെറ്റിദ്ധാരണങ്ങളും സങ്കീർണതകളും ഹാസ്യാത്മകവും ഹൃദയസ്പർശിയായതുമായ രീതിയിൽ സിനിമയിൽ പ്രതിപാദിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Family #Japanese #MsoneGold
👍45❤17😢8🥰2😁1
👍40❤15
Msone Official
Photo
#MSone Release - 3235

Earthquake (2016)
എർത്ത്‌ക്വേക് (2016)

ഭാഷ: അർമേനിയൻ
സംവിധാനം: Sarik Andreasyan
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ

IMDb ⭐️ 6.5/10

1988-ൽ അർമേനിയയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തെ ആസ്പദമാക്കി 2016-ൽ പുറത്തിറങ്ങിയ റഷ്യൻ-അർമേനിയൻ ചിത്രമാണ് “എർത്ത്‌ക്വേക്“.

ഒരു ദിവസം രാവിലെ ലെനിനാകൻ ജനങ്ങൾ അവരുടെ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെട്ടുക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരു ഭൂമികുലുക്കം ഉണ്ടാകുന്നു. നിമിഷനേരം കൊണ്ട് ആ നഗരം നിലംപതിക്കുന്നു. ഒട്ടനവധി ആളുകൾ മരിക്കുകയും, പരിക്കേൽക്കുകയും, മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന കുറച്ചാളുകൾ അഭിമുഖീകരിക്കുന്ന ചെറുത്തുനിൽപ്പിനെ കേന്ദ്രികരിച്ചാണ് സിനിമ വികസിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Armenian #Drama
👍80❤20🥰4🔥3
❤29👍26🔥6🥰2