Msone Official
Photo
Person of Interest Season 3 (2013)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 3 (2013)
Episodes 01-11
എപ്പിസോഡുകൾ 01-11
എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്.
അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു ദിവസം റീസിനെ സമീപിക്കുന്നു. ഒരു ജോലി ഓഫർ ചെയ്തുകൊണ്ടാണ് അയാളുടെ വരവ്. ജോലി എന്താണെന്ന് കേട്ടപ്പോൾ റീസിന് കൗതുകവും അതിലേറെ പരിഹാസവും തോന്നി. ഒരു പണക്കാരന്റെ ചാപല്യമായി റീസ് അതിനെ തള്ളിക്കളഞ്ഞെങ്കിലും, അയാളെക്കൊണ്ട് ആ ജോലി ഏറ്റെടുപ്പിക്കുന്നതിൽ ഫിഞ്ച് വിജയിച്ചു.
അസാമാന്യ ശേഷികളുള്ള ഒരു മെഷീൻ ഫിഞ്ച് വികസിപ്പിച്ചിട്ടുള്ളതായി റീസ് വഴിയേ മനസ്സിലാക്കുന്നു. എന്താണ് ആ മെഷീൻ? അത് ഗുണമോ ദോഷമോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം? അതിലെല്ലാമുപരി, ഈ നിഗൂഢത നിറഞ്ഞ കോടീശ്വരൻ സത്യത്തിൽ ആരാണ്? ഉത്തരങ്ങൾ തേടി റീസ് ഇറങ്ങുന്നു.
എംസോൺ റിലീസ് ചെയ്തിട്ടുള്ള പേഴ്സൺ ഓഫ് ഇന്ററസ്റ്റിന്റെ മറ്റു സീസണുകൾ
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 1 (2011)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 2 (2012)
Categories : #Action #Crime #Drama #English #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍91❤30🔥23
Msone Official
Photo
House of the Dragon Season 02 (2024)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)
Episode -
എപ്പിസോഡ് -
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.
റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.
കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.
വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.
ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.
റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.
ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.
Categories : #Action #Adventure #Drama #English #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍65🔥45❤13🏆1
Msone Official
Photo
Logan (2017)
ലോഗൻ (2017)
മാർവൽ കോമിക്കിനെ ആസ്പദമാക്കി പുറത്തിറങ്ങിയ എക്സ്-മെൻ സിനിമ സീരീസിലെ നായക കഥാപാത്രമായ ലോഗനെന്ന കഥാപാത്രത്തെ ആസ്പദമാക്കി ജെയിംസ് മംഗോൾഡ്ഡ് സംവിധാനം ചെയ്തു 2017-ൽ പുറത്തിറങ്ങിയ ചിത്രമാണ്, “ലോഗൻ“.
ബാക്കിയുള്ള എക്സ്-മെൻ ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി ഈ ചിത്രത്തിൽ കഥ നടക്കുന്നത് 2029-ലാണ്. ജനിതകമാറ്റം വരുത്തിയത് മൂലം മ്യൂട്ടന്റുകളുടെ ജനസംഖ്യ ഗണ്യമായി കുറയുകയും, എക്സ്-മെൻ പിരിച്ചുവിടുകയും ചെയ്തു. പ്രായവും ശരീരത്തിലെ അഡമാൻ്റിയവും കാരണം ഹീലിങ് പവർ കുറഞ്ഞുവരുന്ന ലോഗൻ, മദ്യത്തിനും മറ്റും കീഴടങ്ങി സാധാരണ ഒരു ഡ്രൈവർ ജോലി ചെയ്യുകയാണ്. ഒരു ദിവസം, ലോറ എന്ന പെൺകുട്ടിയെ കനേഡിയൻ ബോർഡറിലേക്ക് എത്തിക്കാൻ ഒരു അപരിചിതയായ സ്ത്രീ ലോഗനോട് ആവശ്യപ്പെടുന്നു. ആദ്യം അദ്ദേഹം വിസമ്മതിക്കുകയും കൂടുതൽ പണം വാഗ്ദാനം ചെയ്യുകയും ചെയ്തപ്പോൾ അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളാണ് ലോഗനെന്ന ചിത്രം കൈകാര്യം ചെയ്യുന്നത്.
Categories : #Action #Drama #English #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
👍135❤46🔥18😢2
Msone Official
Photo
House of the Dragon Season 02 (2024)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)
Episode -
എപ്പിസോഡ് -
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.
റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.
കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.
വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.
ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.
റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.
ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.
Categories : #Action #Adventure #Drama #English #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍54❤38🔥6👏6
Msone Official
Photo
Kill (2023)
കിൽ (2023)
ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച്, നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത ഹിന്ദി ആക്ഷൻ ത്രില്ലറാണ് "കിൽ".
തന്റെ പ്രണയിനി തൂലികയുടെ വിവാഹനിശ്ചയമാണെന്ന് അറിഞ്ഞിട്ട് റാഞ്ചിയിലെത്തിയതാണ് ക്യാപ്റ്റന്‍ അമൃതും സുഹൃത്ത് വീരേഷും. വിവാഹനിശ്ചയം കഴിഞ്ഞ് ട്രെയിനില്‍ ഡല്‍ഹിയിലേക്ക് പോകുന്ന തൂലികക്കൊപ്പം അവരും യാത്രയാകുന്നു. എന്നാല്‍ രാത്രിയില്‍ ഒരു സംഘം ക്രൂരന്മാരായ കൊള്ളക്കാര്‍ ട്രെയിനില്‍ കയറുന്നു. ട്രെയിനില്‍ അക്രമം അഴിച്ചുവിട്ട അവരെ ചെറുക്കാന്‍ അമൃതും വീരേഷും തീരുമാനിക്കുന്നു. പിന്നെ നടക്കുന്നത് ഇടിയുടെ പൊടിപൂരമാണ്.
നായകനായെത്തിയ പുതുമുഖം ലക്ഷ്യയുടെ ആക്ഷന്‍ പ്രകടനവും രാഘവ് ജുയലിന്റെ ഗംഭീര വില്ലനിസവുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ട്രെയിനിലെ ഇടുങ്ങിയ സ്ഥലത്ത്, പാതി വെളിച്ചമുള്ള കമ്പാർട്ടുമെന്റുകളില്‍, വയലന്‍സിന്റെ എല്ലാ രൗദ്രഭാവങ്ങളും ആക്ഷന്‍ കൊറിയോഗ്രാഫിയുടെ സകല സൗന്ദര്യവും സമന്വയിക്കുന്ന, ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങള്‍ ചടുലതയോടെ പകര്‍ത്തുന്ന സിനിമാറ്റോഗ്രാഫിയും അതിവേഗ എഡിറ്റിങ്ങും പ്രധാന കഥാസന്ദര്‍ഭത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത തിരക്കഥയും ഇതിനെയെല്ലാം കോര്‍ത്തിണക്കിയ സംവിധാന മികവും ചേര്‍ന്ന് അതിഗംഭീര സീറ്റ് എഡ്ജ് ത്രില്ലര്‍ അനുഭവം പ്രേക്ഷന് സമ്മാനിക്കുന്നുണ്ട് "കില്‍".
ടൊറന്റോ ഇന്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിലും ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച ചിത്രം, ജോണ്‍ വിക്ക് സംവിധായകനായ ചാഡ് സ്റ്റഹെല്‍സ്കിയുടെ പ്രൊഡക്ഷന്‍ കമ്പനി ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Categories : #Action #Crime #Drama #Hindi
Please open Telegram to view this post
VIEW IN TELEGRAM
👍240🔥101❤66😢20👏11🏆2🎉1😍1
Msone Official
Photo
Ready Player One (2018)
റെഡി പ്ലേയർ വൺ (2018)
എർണസ്റ്റ് ക്ലെൻ്റെ നോവൽ ആസ്പദമാക്കി സ്റ്റീവൻ സ്പീൽബെർഗ് ഡയറക്ട് ചെയ്ത് 2018 -ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രമാണ് ‘റെഡി പ്ലേയർ വൺ” .
2045-ൽ അനേകം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നൊരു ലോകത്തിലാണ് വേഡ് വാട്ട്സ് ജീവിക്കുന്നത്. തന്റെ ഇരുണ്ട യാഥാർഥ്യത്തിൽ നിന്നും രക്ഷനേടാനായി ജെയിംസ് ഹാലിഡേ എന്ന സൃഷ്ടാവ് സമ്മാനിച്ച ‘ദി ഒയാസിസ്‘ എന്ന വിർച്യുൽ റിയാലിറ്റി ഗെയിമിൽ ലോകത്തിലെ ഭൂരിഭാഗം ജനങ്ങൾക്കുമൊപ്പം അവനും അഭയം തേടുന്നു.
ഹാലിഡേയുടെ മരണത്തിന് ശേഷം, ഒയാസിസിന്റെ പുതിയ അവകാശിയെ കണ്ടെത്താനായി ഒരു മത്സരം ആരംഭിക്കുന്നു. ഒയാസിസിൻ്റെ അധികാരം ഈ ലോകത്തിന് മേലെ തന്നെയുള്ള അധികാരമായതിനാൽ ഈ മത്സരത്തിൽ വിജയിക്കാൻ പല വ്യക്തികളും സ്ഥാപനങ്ങളും ഇറങ്ങി തിരിക്കുന്നു.
ബാറ്റ്മാൻ, സൂപ്പർമാൻ, കിംഗ് കോങ്ങ്, ഗോഡ്‌സില്ല, ചക്കി, സ്റ്റാർ വാർസ്, ജുറാസിക് പാർക്ക്, ഏലിയൻ, ദ ഷൈനിങ്, ദി അയൺ ജയന്റ്, അകിര, ബാക്ക് ടു ദ ഫ്യൂച്ചർ തുടങ്ങിയ നിരവധി സിനിമ, സീരീസ്, ഗെയിമുകളുടെ പോപ്പ് കൾച്ചർ റെഫറൻസുകൾ ഈ സിനിമയിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്നു.
Categories : #Action #Adventure #English #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
👍97❤43🔥7🎉4🏆2👏1😍1
Msone Official
Photo
#Msone Release - 3160
Short Films Special Release – 11 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 11
എംസോൺ റിലീസ് – 3160
ഷോർട് ഫിലിം – 06
Alfred Hitchcock Presents- The Perfect Crime (1957) / ആൽഫ്രെഡ് ഹിച്ച്കോക്ക് പ്രസന്റസ് – ദ പെർഫെക്റ്റ് ക്രൈംസ് (1957)
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Alfred Hitchcock
------------------------------
പരിഭാഷ | മുബാറക്ക് റ്റി എൻ
------------------------------
ജോണർ | ഡ്രാമ, മിസ്റ്ററി
7.3/10
Download
ചാൾസ് കോർട്നിയെന്ന വിഖ്യാത കുറ്റാന്വേഷകൻ തന്റെ ഏറ്റവും പുതിയ കേസിന്റെ വിജയാഘോഷത്തിലായിരുന്നു. അവിടേക്കാണ് അയാളുടെ പരിചയക്കാരനായ അഡ്വക്കേറ്റ് ജോൺ ഗ്രിഗറി എത്തുന്നത്.
അവരുടെ സംഭാഷണങ്ങൾക്കിടയിൽ അസാധാരണവും എന്നാൽ താത്പര്യം ജനിപ്പിക്കുന്നതുമായ ഒരു വിഷയം കടന്നു വരുന്നു – The Perfect Crime – കുറ്റമറ്റ കുറ്റകൃത്യം!
അങ്ങനെയൊന്നുണ്ടോ?വളരെ കുറ്റമറ്റ രീതിയിൽ ഒരാൾ ഒരു കുറ്റകൃത്യം നടത്തിയെന്നിരിക്കട്ടെ. അയാളെ പിടികൂടാൻ സാധ്യമാണോ?ഏതു തരത്തിലുള്ള കുറ്റകൃത്യമാണ് ഈ വിശേഷണത്തിന് ഏറ്റവും അനുയോജ്യം?തെളിവുകൾ അവശേഷിപ്പിക്കാതെ എങ്ങനെയാണ് ഒരാൾക്കൊരു കുറ്റകൃത്യം നടപ്പിലാക്കാനാവുക?
ഒരു മികച്ച കുറ്റാന്വേഷകൻ എങ്ങനെയാണ് അയാളെ പിടികൂടുക?സംഭാഷണങ്ങൾ തുടരവെ അമ്പരപ്പിക്കുന്ന പലതും അനാവരണം ചെയ്യപ്പെടുന്നു.സസ്പെന്സിന്റെ തമ്പുരാനായ ആൽഫ്രഡ് ഹിച്ച്കോക്കിൽ നിന്നും, മറ്റൊരു ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
-------------

👍95❤21😢4🏆2🔥1
Msone Official
Photo
#Msone Release - 3383
Going Places /ഗോയിങ് പ്ലേസസ് (1974)
എംസോൺ റിലീസ് – 3383
പോസ്റ്റർ :ഉണ്ണി ജയേഷ്
ഭാഷ | ഫ്രഞ്ച്
------------------------------
സംവിധാനം | Bertrand Blier
------------------------------
പരിഭാഷ | സുബീഷ് ചിറ്റാരിപ്പറമ്പ്
------------------------------
ജോണർ | ആക്ഷൻ, കോമഡി, ക്രൈം
7.1/10
Download
Bertrand Blier സംവിധാനം നിർവ്വഹിച്ച് 1974-ൽ പുറത്തിറങ്ങിയ അതീവരസകരമായ ഒരു ഫ്രഞ്ച് കോമഡി-ആക്ഷൻ ചിത്രമാണ് “ലെവൽസ്യൂസ്.”
ജീൻ ക്ലോഡിയും, പിയറോയും ആത്മാർത്ഥ സുഹൃത്തുക്കളാണ്. ഇരുവരും അനാഥരും, ഭൂലോക തരികിടകളുമാണ്.
പിടിച്ചു പറി, മോഷണം, സ്ത്രീകളെ ശല്യപ്പെടുത്തുക, വാഹനങ്ങൾ മോഷ്ടിക്കുക, ആളുകളെ ആക്രമിക്കുക തുടങ്ങി എല്ലാവിധ കുറ്റകൃത്യങ്ങളും ഹോബി പോലെ കൊണ്ട് നടക്കുകയാണ് ഇവർ. പോലീസ് പിടിക്കാതിരിക്കാൻ നാടോടികളെപ്പോലെ ഫ്രാൻസിലെ ഓരോ നാടും മാറി മാറി യാത്ര ചെയ്യുകയാണ് ഇവന്മാരുടെ രീതി. എത്തുന്ന നാട്ടിൽ മുഴുവൻ ഏതെങ്കിലും കുഴപ്പം ഒപ്പിച്ചു വെക്കും.
അങ്ങനെയിരിക്കേ, ഒരു നാൾ ടൗണിലെ ബ്യൂട്ടിപാർലറിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ ഇവർ മോഷ്ടിക്കുന്നു. അതിൽ ഏതാനും മണിക്കൂറുകൾ യാത്ര ചെയ്ത ശേഷം കാർ തിരിച്ചു കൊണ്ട് വെക്കാൻ വരുന്ന ഇവരെ കാത്ത് ആ കാറിന്റെ ഉടമസ്ഥൻ നിൽപ്പുണ്ടായിരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് തമാശയുടെ മെമ്പൊടിയോടെ ചിത്രത്തിൽ വിവരിക്കുന്നത്.
🔞ലൈംഗികരംഗങ്ങൾ, നഗ്നത, അശ്ലീലസംഭാഷണങ്ങൾ എന്നിവ ധാരാളം ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക.🔞
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Comedy #Crime #French #Msone_Gold

👍147❤29🔥3😍2🏆2
Msone Official
Photo
#Msone Release - 79
Fight Club / ഫൈറ്റ് ക്ലബ് (1999)
എംസോൺ റിലീസ് – 79
പോസ്റ്റർ : ഉണ്ണി ജയേഷ്
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | David Fincher
------------------------------
പരിഭാഷ | ഗിരി പി. എസ്.
------------------------------
ജോണർ | സൈക്കളോജിക്കല്‍, ഡ്രാമ
Drama, English, Msone Gold, Psychological
8.8/10
Download
1996-യിൽ ചക്ക് പലാഹ്നിയുക്കെന്ന ഇരുപത്തെട്ടുക്കാരന്റേതായി പബ്ലിഷ് ചെയ്യപ്പെട്ട നോവലായ ഫൈറ്റ് ക്ലബിനെ ആസ്പദമാക്കി, 1999-ല്‍ ഡേവിഡ് ഫിഞ്ചറുടെ സംവിധാനത്തിൽ അതേ പേരിൽ പുറത്ത് വന്ന ചിത്രമാണ് ഫൈറ്റ് ക്ലബ്.
ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന കഥാനായകനിൽ നിന്നാണ് കഥയുടെ ആരംഭം. ഒരു സാഹചര്യത്തിൽ അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെടുകയും, ഉറക്കം തിരിച്ചു പിടിക്കാൻ വേണ്ടി അദ്ദേഹം പലതരം സപ്പോർട്ടിങ് ഗ്രൂപ്പിലും ഭാഗമാകുകയും ചെയ്യുന്നു, തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കുറച്ച് ആളുകൾ കടന്ന് വരുന്നു, അതിൽ തന്നെ ടൈലർ ഡർഡനെന്ന വ്യക്തി നായകന്റെ അന്നേവരെ ഉണ്ടായിരുന്ന ജീവിത രീതി സങ്കൽപ്പങ്ങളെ കീഴ്മേൽ മറിക്കുകയും അവര് ഒന്നിച്ച് ഫൈറ്റ് ക്ലബ് എന്നൊരു പ്രസ്ഥാനത്തിന് രൂപം നൽകുകയും ചെയ്യുന്നു.
ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം സംസാരിക്കുന്നത്. ഏത് കാലത്തും ചിത്രത്തിന്റെ പ്രസക്തി അപാരമാണെന്നത് ചിത്രത്തെ ലോക സിനിമയിലെ അമൂല്യ സൃഷ്ടിയാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Msone_Gold #Psychological

👍97❤40🔥11😍6🏆6👏1
Msone Official
Photo
#Msone Release -
House of the Dragon Season 02 / ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)
എംസോൺ റിലീസ് – 3364
Episodes 01-07 / എപ്പിസോഡ് 01-07
പോസ്റ്റർ :പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | GRRM; Bastard Sword; 1:26 Pictures Inc
------------------------------
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ്
------------------------------
ജോണർ | ആക്ഷന്‍, അഡ്വഞ്ചർ, ഡ്രാമ
Action, Adventure, Drama, English, Web Series
8.4/10
Download
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.
റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.
കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.
വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.
ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.
റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.
ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Drama #English #Web_Series
House of the Dragon Season 02 / ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)
എംസോൺ റിലീസ് – 3364
Episodes 01-07 / എപ്പിസോഡ് 01-07
പോസ്റ്റർ :പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | GRRM; Bastard Sword; 1:26 Pictures Inc
------------------------------
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ്
------------------------------
ജോണർ | ആക്ഷന്‍, അഡ്വഞ്ചർ, ഡ്രാമ
Action, Adventure, Drama, English, Web Series
8.4/10
Download
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.
റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.
കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.
വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.
ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.
റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.
ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Drama #English #Web_Series
👍83🔥39❤28🏆4🎉2
ചേർത്തു പിടിക്കാം വയനാടിനെ 💚
#StandWithWayanad #DoforWayanad
#CDMRF #landslide
*CDMRF (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി) CAG Auditing ഉള്ളതാണ്. മറ്റുള്ള കുപ്രചരണങ്ങൾ തള്ളിക്കളയുക!

👍493❤165😢16😱10🔥9👏4🎉3🏆3