Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
Msone Official
Photo
#MSone Release - 442

Zorba the
Greek (1964)
സോര്‍ബ ദി ഗ്രീക്ക് (1964)

ഭാഷ : ഇംഗ്ലീഷ്, ഗ്രീക്ക്
സംവിധാനം : Michael Cacoyannis
പരിഭാഷ : മുബാറക്ക് റ്റി എൻ
പോസ്റ്റർ :രോഹിത്ത് ജി. എസ്
ജോണർ: കോമഡി, ഡ്രാമ

IMDb ⭐️7.7/10

മനുഷ്യ വികാരങ്ങളുടെ പച്ചമണ്ണ് കൊണ്ട് നിർമിക്കപ്പെട്ടവനാണ് സോർബ. അയാൾക്ക് പഠിപ്പില്ല, പദവികളില്ല, ഇന്നലെകളെ കുറിച്ചോ, നാളെയേക്കുറിച്ചോ ആലോചനകളോ ആശങ്കകളോ ഇല്ല. മുൻവിധികളില്ലാതെ തെളിഞ്ഞ കണ്ണുകളോടെയാണ് സോർബ ലോകത്തെ നോക്കി കാണുന്നത്. ആന്റണി ക്വിൻ എന്ന അതുല്യ നടൻ സോർബയായി പകർന്നാടിയത് കണ്ട്, ഞാൻ വിസ്മയിച്ചത് എത്രയാണ്. ഒരു നടൻ്റെ ധന്യത.
സോർബ ഒരു മാനസികാവസ്ഥയാണ്. അയാൾ നമുക്ക് ചുറ്റും എവിടെയൊക്കെയോ ഉണ്ട്. സോർബയെ സൃഷ്ടിച്ച, നോവലിസ്റ്റ് കസാൻദ്സാക്കീസ് തന്റെ കല്ലറയിൽ കൊത്തിവെച്ച ഒരു വാചകമുണ്ട്. I hope nothing, I fear nothing, I am free. എന്റെ ജീവിതത്തിൻ്റെയും അടിവര ഈ വാചകമായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു”.

നിക്കോസ് കസാൻദ്സാക്കീസിന്റെ “The Life and Times of Alexis Zorba” എന്ന നോവലിനെ അടിസ്ഥാനമാക്കി 1964 ൽ പുറത്തിറങ്ങിയ “സോർബ ദ ഗ്രീക്ക്” എന്ന ചിത്രത്തെ പറ്റി മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ, തന്റെ ബ്ലോഗിൽ കുറിച്ച വരികളാണ് മുകളിൽ വായിച്ചത്. പുസ്തകപ്പുഴു എന്ന് മറ്റുള്ളവരാൽ കളിയാക്കപ്പെടുന്ന, എഴുത്തുകാരനായ നായകൻ (അലൻ ബേറ്റ്സ്), തൻ്റെ അച്ഛൻ്റെ വകയിൽ കിട്ടിയ ഖനി നോക്കി നടത്താനായി ക്രീറ്റ് എന്ന ദ്വീപിലേക്ക് യാത്രയാകുന്നതാണ് സിനിമയുടെ തുടക്കം. കപ്പൽ കാത്തുനിൽക്കുന്ന അയാൾ, സോർബ എന്ന് പേരുള്ള ഒരാളെ പരിചയപ്പെടുന്നു (ആന്റണി ക്വിൻ). നല്ലൊരു പാചകക്കാരനാണെന്നും, ഖനി തൊഴിലാളിയാണെന്നും സ്വയം പരിചയപ്പെടുത്തുന്ന അയാളെ, ഉടൻ തന്നെ നായകൻ തന്റെ യാത്രയിൽ കൂടെ കൂട്ടുന്നു. തുടർന്നുള്ള അവരുടെ യാത്രയാണ്, ചിത്രത്തിൻ്റെ പ്രമേയം.

സങ്കടം വന്നാൽ കരഞ്ഞു തീർക്കുന്ന, പുസ്തകങ്ങളിൽ മാത്രം തത്വചിന്തകൾ തിരയുന്ന നായകനെ, ഏത് തകർച്ചകൾ നേരിട്ടാലും നൃത്തം ചെയ്യണമെന്ന് സോർബ പഠിപ്പിക്കുന്നു. ജീവിതമേല്‍പ്പിക്കുന്ന പ്രതിസന്ധികളെ, നേരിടേണ്ടി വരുന്ന പരാജയങ്ങളെ, തടസങ്ങളെ മറികടന്ന് വെളിച്ചത്തിലേക്ക് എങ്ങനെ കടന്നു ചെല്ലണമെന്ന് സോർബയെന്ന കഥാപാത്രം നമ്മോട് ഉണർത്തുന്നു. മൈക്കല്‍ കാക്കൊയാനിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം 3 ഓസ്കർ പുരസ്കാരങ്ങൾ നേടുകയും, മറ്റ് 16 നോമിനേഷനുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ, എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി “സോർബ ദി ഗ്രീക്ക്”നെ കണക്കാക്കപ്പെടുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #ClassicJune2017 #Comedy #Drama #English #Greek
👍7❤2
Msone Official
Photo
#Msone Release - 3350

Her Job (2018)
ഹെർ ജോബ് (2018)


ഭാഷ: ഗ്രീക്ക്
സംവിധാനം: Nikos Labôt
പരിഭാഷ: ബോയെറ്റ് വി ഏശാവ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ

IMDb🌟 6.8/10

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിക്കോസ് ലാബോ(Nikos Labôt) സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഗ്രീക്ക് ചിത്രമാണ് ഹെർ ജോബ്. സംവിധായകൻ്റെ ആദ്യത്തെ ഫീച്ചർ ഫിലിമാണിത്.

ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഒതുങ്ങി കഴിയുകയാണ് പനയോട്ട എന്ന മുപ്പത്തിയെഴുകാരി. എന്നാൽ ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി അവളുടെ കുടുംബത്തെ ബാധിച്ചിരിക്കുകയാണ്. നിരക്ഷരയായ  അവൾ, ഗ്രീസിൽ ആദ്യമായി ആരംഭിക്കുന്ന ഒരു ഷോപ്പിംഗ് മാളിൽ  തൂപ്പുകാരിയായി  ജോലിക്ക്  കയറുന്നു.

പതിനെട്ടാമത് ടൊറൻ്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2018-ലെ തെസ്സലോനിക്കി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മരിഷ ട്രിയൻ്റാഫിലിഡോ (Marisha Triantafyllidou) നേടി. പതിനൊന്നാമത് ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ലോക-സിനിമ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Greek
👍76❤27😢2😍1