Msone Official
Photo
Run Boy Run (2013)
റൺ ബോയ് റൺ (2013)
വെറും 8 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജർമ്മൻ നാസി പട്ടാളക്കാരിൽ നിന്നും ജീവൻ നിലനിർത്താൻ കഷ്ടപ്പെട്ട ഒരു ജൂത ബാലന്റെ അതിജീവനത്തിന്റെ യഥാർത്ഥ കഥ പറയുന്ന ഒരു മികച്ച പോളിഷ് ചിത്രം.
ഈ സിനിമ ഒരു യാത്രയാണ്, രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയത്ത് ജീവൻ നിലനിർത്താൻ വേണ്ടി കാടിനുള്ളിൽ ഒളിച് ജീവിക്കേണ്ടി വന്ന യുറെക് എന്ന ഒരു 8 വയസ്സുകാരൻ ജീവിക്കാൻ വേണ്ടി ഓടുന്ന ഒരു യാത്ര. ആ യാത്രയിൽ അവൻ നേരിടേണ്ടി വരുന്ന ദുഃഖങ്ങളും സന്തോഷവും അവൻ പരിചയപ്പെടേണ്ടി വരുന്ന മനുഷ്യരും അവരുടെ സഹായങ്ങളും ചതികളുമൊക്കെ കാണിക്കുന്ന നല്ലൊരു സിനിമ.
1940-കളിലെ പോളണ്ടിന്റെ ദൃശ്യ ഭംഗി മനോഹരമായി ഒപ്പിയെടുത്ത സിനിമട്ടോഗ്രാഫിയും അതിനോട് നീതി പുലർത്തിയ മ്യൂസിക്കും മുഖ്യ കഥാപാത്രങ്ങളുടെ ഉഗ്രൻ അഭിനയവുമൊക്കെ ഉണ്ടെങ്കിലും ഈ സിനിമയുടെ തിരകഥയും അതിന്റെ ഗംഭീര അവതരണവുമാണ് ഏറ്റവും മികച്ചു നിൽക്കുന്നത്.
Categories : #Action #Biography #Drama #Polish
Please open Telegram to view this post
VIEW IN TELEGRAM
👍142❤38😢1
ക്ലാസിക്ക് ജൂൺ ഫെസ്റ്റിന്റെ പത്താമത്ത് എഡിഷൻ നാളെ മുതൽ.
സിനിമയെന്ന മാസ്മരിക മാധ്യമത്തിന്റെ അഴകളവുകൾ തെളിയുന്നത് "ക്ലാസ്സിക്" ശ്രേണിയിൽ പെടുന്ന ഒരു ചിത്രം കണ്ടുതീർക്കുമ്പോഴാണ്, ഈയൊരു ആശയം മുന്നിൽ കണ്ട് കഴിഞ്ഞ പത്ത് വർഷമായി എല്ലാ ജൂണിലും ഒരു പിടി ക്ലാസിക് ചിത്രങ്ങൾ എംസോൺ നിങ്ങളുടെ മുൻപിലേക്ക് കൊണ്ടുവരുന്ന കാര്യം നിങ്ങളിൽ പലർക്കും അറിയാമല്ലോ? അതിന്റെ പത്താമത് എഡിഷൻ നാളെ തുടങ്ങാൻ പോകുമ്പോൾ ഇതുവരെയുള്ള യാത്രയിൽ കൂടെ നിന്ന് സഹായിച്ച എല്ലാ പരിഭാഷകരെയും, പ്രേക്ഷകരെയും നന്ദിയോടെ ഓർക്കുന്നു.
എങ്ങനെയാണ് ഒരു ചിത്രം ക്ലാസ്സിക് ആകുന്നത്? ചിത്രം പിറന്നുകഴിഞ്ഞും കാലങ്ങളായി പ്രസ്തുത ചിത്രത്തിന്റെ അനുകരണങ്ങൾ അല്ലെങ്കിൽ ഇൻസ്പറേഷൻസ് ഉണ്ടാകുക, അല്ലെങ്കിൽ ഒരു ദേശത്തിന്റെ, വ്യവസ്ഥയുടെ, കാലത്തിന്റെ ശേഷിപ്പായി ഒരു സിനിമ നാഴികക്കല്ലാകുക, അതുമല്ലെങ്കിൽ ഇനിയിതുപോലെയൊന്ന് ഇല്ല എന്ന് തോന്നിപ്പിക്കുന്ന ഒരു സൃഷ്ടിയാകുക. ഈ ഗണത്തിൽ പെടുന്ന ഏതും ക്ലാസ്സികിൽ പെടും. ഒരു യഥാർത്ഥ സിനിമ ആസ്വാദകന് ഒരിക്കലും അവഗണിക്കാനാകാത്ത കാറ്റഗറിയായ ക്ലാസ്സിക് ജൂണിന്റെ 2024 എഡിഷൻ നാളെ മുതൽ തുടങ്ങുന്നു.
(റെഗുലർ റിലീസുകൾ ഇതിൻ്റെ കൂടെ തന്നെ നടക്കുന്നതായിരിക്കും)
പോസ്റ്റർ ക്രഡിറ്റ്സ്: നിഷാദ് ജെ എന്‍
Please open Telegram to view this post
VIEW IN TELEGRAM
❤262👍101👏8😢7🎉2
Msone Official
Photo
Rebecca (1940)
റെബേക്ക (1940)
സസ്പെൻസ് ത്രില്ലറുകളുടെ രാജാവ് ആൽഫ്രഡ് ഹിച്ച്കോക്കിന്റെ വിഖ്യാതമായ സിനിമകളിലൊന്ന്. 1938ൽ ഇറങ്ങിയ നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ‘റെബേക്ക‘ ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നേടി.
സമ്പന്നയായ ഒരു മധ്യവയസ്കയുടെ സഹായിയായി ജോലി ചെയ്യുകയാണ് സിനിമയിലെ നായികയായ യുവതി. യജമാനത്തിയോടൊപ്പമുള്ള യാത്രയ്ക്കിടെ അവൾ അതിസമ്പന്നനായ മാക്സിം ഡു വിന്ററെ കണ്ടുമുട്ടുന്നു. ഭാര്യയായ റെബേക്ക മരിച്ചതിനു ശേഷം അയാൾ ഒറ്റപ്പെട്ട ജീവിതത്തിലാണ്. നായികയും മാക്സിമും പ്രണയത്തിലാകുന്നു, വിവാഹം കഴിക്കുന്നു. ആ വിവാഹബന്ധം അവളെ എത്തിച്ചത് ഭർത്താവിന്റെ സ്വപ്നസമാനമായ സൗധത്തിലേക്കാണ്. കണ്ണെത്താത്ത ദൂരത്തിലുള്ള എസ്റ്റേറ്റിന്റെ നടുവിലുള്ള സൗധം അവളെ അമ്പരിപ്പിച്ചു. എന്നാൽ അവളെ ശരിക്കും പ്രയാസപ്പെടുത്തിയത് മറ്റാരുമല്ല- റെബേക്കയായിരുന്നു.
Categories : #Classic_June_2024 #Drama #English #Mystery #Romance
Please open Telegram to view this post
VIEW IN TELEGRAM
👍109❤38🔥6👏2🎉1
Msone Official
Photo
Abigail (2024)
അബിഗേൽ (2024)
സ്റ്റീഫൻ ഷീൽഡ്സും ഗൈ-ബുസിക്കും തിരക്കഥ എഴുതി, മാറ്റ് ബെറ്റിനെല്ലി-ഓൾപിനും ടൈലർ ഗില്ലറ്റും ചേർന്ന് സംവിധാനം ചെയ്ത 2024-ലെ അമേരിക്കൻ ഹൊറർ-കോമഡി ചിത്രമാണ് അബിഗേൽ.
ഒരു കൂട്ടം ആളുകൾ മറ്റൊരാളുടെ നിർദ്ദേശത്തിൽ 12 വയസ്സുള്ള ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ശേഷം അവർ കുട്ടിയുമായി ലക്ഷ്യ സ്ഥാനത്ത് എത്തുകയും എന്നാൽ അപ്രതീക്ഷിതമായ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നത് മൂലം പിന്നീട് ഒരു തിരിച്ചുപോക്ക് ഇല്ലാത്ത രീതിയിൽ അവരവിടെ പെട്ട് പോകുകയും ചെയ്യുന്നു. ആരെയാണ് തങ്ങൾ തട്ടിക്കൊണ്ട് വന്നിരിക്കുന്നതെന്ന രഹസ്യം പുറത്താകുന്നത്തോടെ കുട്ടിയെ തട്ടിക്കൊണ്ടു വന്ന സംഘം തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കുന്നതും തുടർന്നുള്ള അവരുടെ അതിജീവന ശ്രമങ്ങൾ വയലൻസിന്റേയും നർമത്തിന്റെയും ഭാഷയിൽ സംസാരിക്കുന്ന ചിത്രമാണ് അബിഗേൽ.
Categories : #English #Horror #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍99❤33🔥7😍3👏1🏆1
Msone Official
Photo
Deep Red (1975)
ഡീപ്പ് റെഡ് (1975)
“മാസ്റ്റര്‍ ഓഫ് ദ ത്രില്ലർ“, “മാസ്റ്റര്‍ ഓഫ് ഹൊറര്‍” തുടങ്ങിയ വിശേഷണങ്ങള്‍ നല്കപ്പെട്ട ഇറ്റാലിയന്‍ സംവിധായകനായ ഡാരിയോ അര്‍ജെന്റോ 1975 – ല്‍ പുറത്തിറക്കിയ ഹൊറര്‍ ത്രില്ലര്‍ ചലച്ചിത്രമാണ് “ഡീപ്പ് റെഡ്“
ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയിലേക്ക് വന്നൊരു ജാസ് പിയാനിസ്റ്റാണ് മാര്‍ക്കസ് ഡേലി. ഒരു രാത്രി വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിക്ക് അദ്ദേഹം ഒരു അജ്ഞാത കൊലയാളി കൊലപാതകം നടത്തുന്നത് കാണുന്നു. തുടര്‍ന്ന് കൊലപാതകത്തെ കുറിച്ച് വരുന്ന വാര്‍ത്തയില്‍ ഡേലി കൊലയാളിയെ കണ്ടെന്നത് വാര്‍ത്ത വരുന്നതിനെ തുടര്‍ന്ന് കൊലയാളി അയാളെ തേടി വരുന്നു. കൊലപാതകത്തിന്റെ പിന്നിലെ ദുരൂഹത തേടി ഡേലിയും പത്ര പ്രവര്‍ത്തകയായ ജിയാന്ന ബ്രെസിയും അന്വേഷണം തുടരുമ്പോള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നു. കൊലയാളിയുടെ ഇരയാവും മുന്നേ ഈ കൊലകള്‍ക്ക് പിന്നിലെ നിഗൂഡതകള്‍ അവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ സിനിമ കാണുക.
Categories : #Classic_June_2024 #Horror #Italian #Mystery #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍85❤20🎉2🏆2😢1
Msone Official
Photo
The Spiral Staircase (1946)
ദ സ്പൈറൽ സ്റ്റെയർകെയ്സ് (1946)
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ വെർമോണ്ട് പട്ടണം. അവിടത്തെ സത്രത്തിൽ ഒരു നിശബ്ദചിത്രത്തിന്റെ പ്രദർശനം നടക്കുന്നതിനിടെ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ആ പ്രദേശത്തെ കൊലപാതക പരമ്പരയിലെ മൂന്നാമത്തേതായിരുന്നു അത്.
ആ നാട്ടിലെ സമ്പന്നമായ വാറൻ കുടുംബത്തിലെ ജോലിക്കാരിയായ ഹെലനും സംഭവസമയം അവിടെയുണ്ടായിരുന്നു. ഊമയായ ഹെലൻ സംഭവസ്ഥലത്തുനിന്ന് ഭയപ്പാടോടെ വീട്ടിലേക്ക് മടങ്ങുന്നു. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വാറൻ്റെ വീട്ടിലെത്തി വീട്ടിലുള്ളവർ കരുതിയിരിക്കണമെന്ന് ആവശ്യപ്പെടുന്നു. അതിനൊരു കാരണവുമുണ്ട്.
Categories : #Classic_June_2024 #Drama #English #Horror #Mystery
Please open Telegram to view this post
VIEW IN TELEGRAM
👍65❤22🔥2👏2😢1🎉1🏆1
Msone Official
Photo
Singin’ in the Rain (1952)
സിംഗിങ് ഇൻ ദ റെയിൻ (1952)
ജീൻ കെല്ലിയും സ്റ്റാൻലി ഡൊണനും ചേർന്ന് സംവിധാനം ചെയ്യുകയും ജീൻ കെല്ലിയും ഡെബി റെയ്നോൾഡ്സും നായിക നായകന്മാരായി 1952-ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ-കോമഡി ചിത്രമാണ് “സിംഗിങ് ഇൻ ദ റെയിൻ“
ഇരുപതുകളുടെ തുടക്കത്തിൽ ബോളിവുഡ് സിനിമ മേഖല, നിശബ്ദ ചിത്രങ്ങളിൽ നിന്ന് ശബ്ദ ചിത്രങ്ങളിലേക്ക് മാറി ചിന്തിക്കുകയും അതുമൂലം സിനിമ താരങ്ങളുൾപ്പെടുന്ന അണിയറ പ്രവർത്തകർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രമേയമാക്കി സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് “സിംഗിങ് ഇൻ ദ റെയിൻ” എക്കാലത്തെയും മികച്ച ഗാനങ്ങൾ കൊണ്ട് അതിസമ്പന്നമായ ചിത്രമായിരുന്നാലും, അവതരണം, തിരക്കഥ, നൃത്തം തുടങ്ങിയ മേഖലകളിലും ചിത്രം മികവ് പുലർത്തുന്നു. അര നൂറ്റാണ്ടിന് ഇപ്പുറവും സിംഗിങ് ഇൻ ദ റെയ്നിലെ നൃത്ത ചുവടുകളും അവതരണവുമെല്ലാം ഇന്നും ഒരുപാട് ചിത്രങ്ങൾക്ക് പ്രചോദനമാണ്.
ഗോൾഡൻ ഗ്ലോബ് ഓസ്കാർ നോമിനേഷൻ തുടങ്ങിയ ബഹുമതികൾക്ക് പുറമേ മേയർ എഎഫ്ഐയുടെ ഏറ്റവും മികച്ച മ്യൂസിക്കൽ മൂവി ലിസ്റ്റിൽ ചിത്രം ഒന്നാമതെത്തി, 2007-ലെ എക്കാലത്തെയും മികച്ച അമേരിക്കൻ സിനിമകളുടെ പട്ടികയിൽ അഞ്ചാമത്തെ ഏറ്റവും മികച്ച ചലച്ചിത്രമായി “സിംഗിങ് ഇൻ ദ റെയിൻ” റാങ്ക് ചെയ്യപ്പെട്ടു.
Categories : #Classic_June_2024 #Comedy #English #Musical #Romance
Please open Telegram to view this post
VIEW IN TELEGRAM
👍60❤29😢1
Msone Official
Photo
I Hired a Contract Killer (1990)
ഐ ഹയര്ഡ് എ കോണ്‍ട്രാക്ട് കില്ലര്‍ (1990))
വിഖ്യാത ഫിന്നിഷ് സംവിധായകന് ആകി കൗറിസ്മാകി സ്വന്തമായി എഴുതി, സംവിധാനം ചെയ്ത്, നിര്‍മ്മിച്ച ഒരു ചലച്ചിത്രമാണ്. 1990-ല്‍ പുറത്തിറങ്ങിയ “ഐ ഹയര്ഡ് എ കോണ്‍ട്രാക്ട് കില്ലര്‍” ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തിയിരിക്കുന്നത് പ്രശസ്ത ഫ്രഞ്ച് നടനായ ജോന് പിയേര്‍ ലിയൂവാണ്. സിനിമയില്‍ ഉടനീളം കൗറിസ്മാകിയുടെ സ്വതസിദ്ധമായ ആഖ്യാനശൈലിയും, കറുത്ത ഹാസ്യവും കാണാന്‍ സാധിക്കും.
ലണ്ടനിലെ ഒരു ബ്രിട്ടീഷ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നൊരു ഫ്രഞ്ച് പൗരനാണ് ഹെൻറി ബൂലോഞ്ചെ. 15 വര്‍ഷത്തെ സേവനത്തിന് ശേഷം ഒരു ദിവസം തന്റേതല്ലാത്ത കാരണത്തിന് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ച് വിടുന്നു. ജോലി കൂടി നഷ്ടമായത് കൊണ്ട് ഏകാകിയായ ഹെൻറി, ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഹെൻറി ശ്രമിച്ച എല്ലാ വഴികളും പരാജയത്തില്‍ അവസാനിക്കുന്നു.അവസാനം തന്റെ തന്നെ ജീവെനെടുക്കാന്‍ അയാളൊരു വാടക കൊലയാളിയെ ഏര്പ്പാടുക്കുന്നു. കൊലയാളിയെ ഏര്‍പ്പാടാക്കിയ അന്ന് വൈകുന്നേരം അയാളുടെ ജീവിതത്തില്‍ ചില സംഭവങ്ങള്‍ നടക്കുന്നു. അത് മൂലം അദ്ദേഹത്തിന് ജീവിക്കണം എന്ന വികാരം ഉണരുന്നു. ശേഷം താന്‍ തന്നെ ഏര്‍പ്പാടാക്കിയ കൊലയാളിയില്‍ നിന്നും ഹെൻറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഹെൻറിക്ക് കൊലയാളിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ?
Categories : #Classic_June_2024 #Comedy #Crime #Drama #English
Please open Telegram to view this post
VIEW IN TELEGRAM
👍71❤26🔥3😢3🏆3
Msone Official
Photo
Where Eagles Dare (1968)
വേർ ഈഗിൾസ് ഡേർ (1968)
റിച്ചാർഡ് ബർട്ടനും ക്ലിൻ്റ് ഈസ്റ്റ്വുഡും പ്രധാന വേഷങ്ങളിലെത്തുന്ന, രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ ചിത്രമാണ് വേർ ഈഗിൾസ് ഡേർ.
യു എസ് യുദ്ധവിമാനം വെടിവെച്ചിട്ട് ജർമൻകാർ യു എസ് ബ്രിഗേഡിയർ ജനറൽ ജോർജ് കാർണബിയെ തടവിലാക്കുന്നു. മലമുകളിലെ ഒരു കോട്ടയിലാണ് കാർണബിയെ തടവിലാക്കിയിരിക്കുന്നത്. ഇയാളെ രക്ഷിക്കാൻ MI6-ന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം പുറപ്പെടുകയാണ്, പരുന്തിന് മാത്രം എത്തിപ്പെടാൻ കഴിയുന്ന ബവേറിയൻ മലനിരകളിലെ കോട്ടയിലേക്ക്.
Categories : #Action #Adventure #Classic_June_2024 #English #War
Please open Telegram to view this post
VIEW IN TELEGRAM
👍62❤15😢1
Msone Official
Photo
An Affair (1998)
ആൻ അഫയർ (1998)
1998-ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് “ആൻ അഫയർ“. “അൺടോൾഡ് സ്കാൻഡൽ, മൈ ബ്രില്യന്റ് ലൈഫ് (2014)” തുടങ്ങിയ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളുടെ സംവിധായകനായ ഇ-ജെ യോങ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് “ആൻ അഫയർ.”
“സ്ക്വിഡ് ഗെയിം (2021), ഓവർ ദ റെയിൻബോ (2002), ന്യൂ വേൾഡ് (2013), ഡെലിവർ അസ് ഫ്രം ഈവിൾ (2020)” തുടങ്ങിയ കൊറിയൻ സിനിമ സീരീസുകളിലൂടെ ആരാധകർക്ക് പരിചിതനായ ലീ ജങ് – ജേയാണ് ചിത്രത്തിലെ നായകൻ.
ആർക്കിടെക്റ്റായ ഭർത്താവിനും പത്തുവയസ്സുള്ള മകനുമൊത്ത് കഴിഞ്ഞ് വിരസമായ ജീവിതം നയിക്കുന്ന വീട്ടമ്മയാണ് സോ-ഹ്യുൺ.എന്നാൽ അനുജത്തിയുടെ പ്രതിശ്രുതവരനായ ഉ-ഇന്നിനെ കണ്ടുമുട്ടുന്നതിലൂടെ അവളുടെ ജീവിതം എന്നെന്നേക്കുമായി മാറുകയായിരുന്നു. പരസ്പരം കണ്ടുമുട്ടുന്തോറും അവരുടെ ഇടയിൽ തീവ്രമായ ബന്ധം ഉടലെടുക്കുന്നു. അങ്ങോട്ട് ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങൾ അറിയാമായിരുന്നിട്ടും അവർക്ക് തമ്മിൽ ഇഷ്ടത്തിലാകാതിരിക്കാൻ കഴിഞ്ഞില്ല. തുടർന്നുള്ള അവരുടെ രണ്ട് പേരുടെയും സംഘർഷഭരിതമായ ജീവിതവും പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്.
1998-ലെ കൊറിയൻ ചിത്രങ്ങളിൽ ഏറ്റവും കളക്ഷൻ കൈ വരിച്ച ഏഴാമത്തെ ചിത്രമായ “ആൻ അഫയർ“, 1999-ലെ ന്യൂപ്പോർട്ട് ബീച്ച് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഏഷ്യൻ ഫിലിമിനുള്ള അവാർഡും കരസ്ഥാക്കിയിരുന്നു.
Categories : #Drama #Korean #Romance
Please open Telegram to view this post
VIEW IN TELEGRAM
👍92❤26😍3🔥1🤩1