Msone Official
Photo
#MsoneGoldRelease
The Shawshank Redemption (1994)
ദ ഷോഷാങ്ക് റിഡംഷൻ (1994)
IMDb Top 250-ൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഒരു മാസ്റ്റർപീസാണ് ദ ഷോഷാങ്ക് റിഡംഷൻ.
ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി ആൻഡി ഡുഫ്രയ്ൻ എന്ന നിരപരാധിയായ ബാങ്കെറെ ഇരട്ട ജീവപര്യന്തത്തിന് വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. തുടർന്ന് ഷോഷാങ്ക് സ്റ്റേറ്റ് ജയിലിലേക്ക് കൊണ്ടുവരുന്നു. ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. അനധികൃതമായി വസ്തുക്കൾ ജയിലിലേക്ക് കടത്തുന്ന റെഡ് എന്ന സഹതടവുകാരനുമായി ആൻഡി ചങ്ങാത്തത്തിലാകുന്നു. പിന്നീട് ആൻഡിയുടെയും റെഡ്ഡിന്റെയും സൗഹൃദമാണ് തുടർന്നുള്ള സിനിമ.
ശക്തമായ പ്രകടനങ്ങളും ഉജ്വലമായ കഥപറച്ചിലും കൂടിച്ചേർന്ന്, തലമുറകളിലുടനീളം കാഴ്ചക്കാരുമായി അനുരണനം തുടരുന്ന കാലാതീതമായ ക്ലാസിക്ക് കൂടിയാണ് ദ ഷോഷാങ്ക് റിഡംഷൻ.
Categories : #Drama #English #Msone_Gold
Please open Telegram to view this post
VIEW IN TELEGRAM
❤181👍118🔥23😍4🏆3
Msone Official
Photo
The Legacy of the Bones (2019)
ദ ലെഗസി ഓഫ് ദ ബോൺസ് (2019)
Fernando González Molina യുടെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ സ്പാനിഷ് ക്രൈം-ത്രില്ലർ ചിത്രമാണ് ‘ദ ലെഗസി ഓഫ് ദ ബോൺസ്‘. ബസ്താൻ ട്രിളജിയിലെ ആദ്യ ചിത്രമായ ‘ദി ഇൻവിസിബിൾ ഗാർഡിയന്റെ (2017)‘ രണ്ടാം ഭാഗമാണ് ‘ദ ലെഗസി ഓഫ് ദ ബോൺസ്‘. ആദ്യഭാഗത്തിലെ കഥയും കഥാപാത്രങ്ങളും, കഥാപരിസരങ്ങളും രണ്ടാം ഭാഗത്തിലും വരുന്നതിനാൽ ആദ്യഭാഗം കണ്ടതിനു ശേഷമേ രണ്ടാം ഭാഗമായ ‘ദ ലെഗസി ഓഫ് ദ ബോൺസ്‘ കാണാവൂ. പ്രസവ അവധി കഴിഞ്ഞ് ജോലിയിൽ തിരിച്ചെത്തിയ ഇൻസ്പെക്ടറായ അമേയ സാൽസാറിന്, സമാനമായ രീതിയിൽ നടക്കുന്ന ആത്മഹത്യകളുടെ ഒരു പരമ്പര അന്വേഷിക്കേണ്ടി വരുന്നു. അന്വേഷണം മുന്നോട്ട് പോകുന്തോറും ബസ്താൻ താഴ്വരയിലെ നിഗൂഢതകളും അവളിലൂടെ ചുരുളഴിയുന്നു.
ട്രിളജി ആയതിനാൽ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ മൂന്നാം ഭാഗമായ ‘Offering to the Storm(2020)’ ലേക്ക് വഴി തെളിച്ചു കൊണ്ടാണ് ‘ദ ലെഗസി ഓഫ് ദ ബോൺസ്‘ അവസാനിക്കുന്നത്. ത്രില്ലർ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.
NB:
Categories : #Crime #Drama #Spanish
Please open Telegram to view this post
VIEW IN TELEGRAM
👍165❤50🔥12👏5🏆3😢1
Please open Telegram to view this post
VIEW IN TELEGRAM
🔥113👍43❤15🎉4👏2
Msone Official
Photo
Monkey Man (2024)
മങ്കി മാൻ (2024)
ദേവ് പട്ടേൽ നായകനായി എത്തിയ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് മങ്കി മാൻ. തന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണീ സിനിമ.
ഇന്ത്യയിലെ ഒരു വനത്തിലെ ചെറിയ ഗ്രാമത്തിൽ അമ്മയോടൊപ്പം കുട്ടിക്കാലം ചിലവഴിച്ചതിന്റെ ഓർമകളും തന്റെ അമ്മയുടെ ഭാരുണമായ മരണത്തിനും നാടും വീടും നശിപ്പിച്ചവരോടും പ്രതികാരം പേറി നടക്കുന്ന ചെറുപ്പക്കാരനാണ് ബോബി.
അതിനായി സമ്പന്നർ മാത്രം വരുന്ന കിങ്സ് എന്ന ഹോട്ടലിൽ ജോലിക്കാരനായി കേറിപ്പറ്റുന്നു. എന്നാൽ ബോബി വിചാരിച്ചപോലെ എത്ര എളുപ്പമായിരുന്നില്ല പ്രതികാരം ചെയ്യൽ…
ഇന്ത്യയിൽ മതത്തിന്റെ പേരിൽ വിശ്വാസികളെ കോമാളികളാക്കി തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിന് വേണ്ടി മതത്തെയും വിശ്വാസത്തേയും കൂട്ടുപിടിക്കുന്ന ആൾദൈവത്തെയും, ന്യൂനപക്ഷത്തെ അടിച്ചമർത്താനുള്ള ആയുധമായി മതത്തെ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും വളരെ നിർദിഷ്ടമായി പടത്തിൽ എടുത്തു കാണിച്ചിട്ടുണ്ട്.
Categories : #Action #English #Thriller
Please open Telegram to view this post
VIEW IN TELEGRAM
🔥117👍94❤42😢2🤩1😍1
Msone Official
Photo
#Msone Release - 3350
Her Job (2018)
ഹെർ ജോബ് (2018)
ഭാഷ: ഗ്രീക്ക്
സംവിധാനം: Nikos Labôt
പരിഭാഷ: ബോയെറ്റ് വി ഏശാവ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ
IMDb🌟 6.8/10
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിക്കോസ് ലാബോ(Nikos Labôt) സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഗ്രീക്ക് ചിത്രമാണ് ഹെർ ജോബ്. സംവിധായകൻ്റെ ആദ്യത്തെ ഫീച്ചർ ഫിലിമാണിത്.
ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഒതുങ്ങി കഴിയുകയാണ് പനയോട്ട എന്ന മുപ്പത്തിയെഴുകാരി. എന്നാൽ ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി അവളുടെ കുടുംബത്തെ ബാധിച്ചിരിക്കുകയാണ്. നിരക്ഷരയായ അവൾ, ഗ്രീസിൽ ആദ്യമായി ആരംഭിക്കുന്ന ഒരു ഷോപ്പിംഗ് മാളിൽ തൂപ്പുകാരിയായി ജോലിക്ക് കയറുന്നു.
പതിനെട്ടാമത് ടൊറൻ്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2018-ലെ തെസ്സലോനിക്കി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മരിഷ ട്രിയൻ്റാഫിലിഡോ (Marisha Triantafyllidou) നേടി. പതിനൊന്നാമത് ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ലോക-സിനിമ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Greek

👍76❤27😢2😍1
Msone Official
Photo
Yeh Meri Family Season 2 (2023)
യേ മേരി ഫാമിലി സീസൺ 2 (2023)
2023-ൽ ആമസോൺ മിനി ടിവി പുറത്തിറക്കിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് യേ മേരി ഫാമിലി സീസൺ 2.
2023-ൽ ആമസോൺ മിനി ടിവി പുറത്തിറക്കിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് യേ മേരി ഫാമിലി സീസൺ 2.
1994-ലെ ഒരു ശൈത്യകാലത്ത്, ലഖ്നൗവിൽ താമസിക്കുന്ന അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങിയ ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. വീട്ടിലെ മൂത്ത കുട്ടിയായ റിതികയിലൂടെ പറഞ്ഞുപോകുന്ന കഥ ഓരോ എപ്പിസോഡിലും കാണിക്കുന്നത് റിതികയും വീട്ടിലെ ഓരോ അംഗങ്ങളുമായി റിതികയുടെ ആത്മബന്ധവും ഒടുവിൽ അവൾക്കുണ്ടാവുന്ന തിരിച്ചറിവുകളുമാണ്.
പഞ്ചായത്ത്, ഗുല്ലക്, കോട്ട ഫാക്ടറി പോലുള്ള മികച്ച സീരീസുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള TVF ആണ് യേ മേരി ഫാമിലിയുടേയും പിന്നിൽ.
90’s കിഡ്സിന് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് മുഹൂർത്തങ്ങളുണ്ട് സീരീസിൽ.
അതുപോലെ 90s ലൈഫ് അറിയാൻ ആകാംഷയുള്ള 2k കിഡ്സിനും സീരീസ് കാണാവുന്നതാണ്!
Categories : #Comedy #Drama #Family #Hindi
Please open Telegram to view this post
VIEW IN TELEGRAM
👍101❤32😢1🎉1
Msone Official
Photo
Alienoid: Return to the Future (2024)
ഏലിയനോയ്ഡ്: റിട്ടേൺ ടു ദ ഫ്യൂച്ചർ (2024)
കൊറിയൻ സംവിധായകൻ ഡോങ്-ഹൂന് ചോ സംവിധാനം ചെയ്ത, 2022-ല് പുറത്തിറങ്ങിയ ഏലിയനോയ്ഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഏലിയനോയ്ഡ്: റിട്ടേൺ ടു ദ ഫ്യൂച്ചർ.
മ്യൂട്ടേഷൻ സംഭവിച്ച അനുഗ്രഹജീവികളെ മനുഷ്യർക്കുള്ളിൽ തടവിലാക്കുന്നു. എന്നാൽ രക്ഷപ്പെടുന്ന കൺട്രോളറെന്ന ഏലിയൻ കുറ്റവാളി ഹബാ എന്ന അന്യഗ്രഹ വാതകം ഭൗമാന്തരീക്ഷത്തിൽ പുറത്തുവിട്ട്, മനുഷ്യരാശിയെ ഇല്ലാതാക്കി, ഭൂമിയെ അധീനതയിലാക്കാൻ ശ്രമിക്കുന്നു. കൺട്രോളറെ തടയാൻ ശ്രമിക്കുന്നതിനിടെ 2022-ൽ നിന്ന് പതിനാലാം നൂറ്റാണ്ടിൽ എത്തിയ യിയാൻ തണ്ടറിനെ തേടി യാത്ര തുടങ്ങുന്നു. അവളുടെ കൈയിലെ കഠാര സ്വന്തമാക്കി ഭാവിയിലേക്ക് വന്ന് ഭൂമി പിടിച്ചെടുക്കാൻ കൺട്രോളറും കച്ചകെട്ടിയിറങ്ങുന്നു. ഗാർഡിൻ്റെ അഭാവത്തിൽ കൺട്രോളറെയും സംഘത്തെയും തടയാൻ യിയാന് കഴിയുമോ? മുറുഗി സത്യത്തിൽ ആരാണ്? പുച്ചകളായി മുറുഗിയുടെ കൂടെ നടക്കുന്നവർ ആരാണ്?
പതിനാലാം നൂറ്റാണ്ടിലെയും വർത്തമാനകാലത്തെയും സംഭവങ്ങൾ നോൺ-ലീനിയറായി പറഞ്ഞു പോകുന്ന ട്വിസ്റ്റുകൾ നിറഞ്ഞ സങ്കീർണ്ണമായ തിരക്കഥയും, റ്യൂ ജുന്-യോള്, കിം തെ-രി, കിം വൂ-ബിന് എന്നിവരുടെ പ്രകടനവും വിവിധ ജോണറുകളെ തമാശയുടെ അകമ്പടിയോടെ സംയോജിപ്പിച്ച സംവിധാന മികവും ആക്ഷന് സീക്വന്സുകളും വി.എഫ്.എക്സും ഈ ചിത്രത്തെ കൂടുതൽ ആസ്വാദ്യമാക്കുന്നു.
Categories : #Action #Fantasy #Korean #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
👍125❤23🔥9😢3🏆3🎉1
This media is not supported in your browser
VIEW IN TELEGRAM
Welcome to Samdal-ri 🖤
ഉടൻ വരുന്നു....
തിരികെ പോകാനൊരു സ്ഥലമുള്ളതാണ്,
ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസം.🖤
നിങ്ങളുടെ സ്വന്തം എംസോണിൽ മലയാളം പരിഭാഷയിൽ ആസ്വദിക്കാം.... 🖤
ഉടൻ വരുന്നു....
തിരികെ പോകാനൊരു സ്ഥലമുള്ളതാണ്,
ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസം.🖤
നിങ്ങളുടെ സ്വന്തം എംസോണിൽ മലയാളം പരിഭാഷയിൽ ആസ്വദിക്കാം.... 🖤
❤141👍55😍12😢2
Media is too big
VIEW IN TELEGRAM
Laapataa Ladies / ലാപതാ ലേഡീസ് (2023)
എംസോൺ റിലീസ് – 3344
പരിഭാഷ : സജിൻ.എം.എസ് & ഗിരി പി. എസ്🌼🌼🌼🌼
നെറ്റ്ഫ്ലിക്സിൽ അനിമലിൻ്റെ വ്യൂ കൗണ്ട് തകർത്ത്, 13.8 മില്യൺ വ്യൂസുമായി മുന്നേറുന്ന ചിത്രം, എംസോൺ ഡൗൺലോഡിലും ചരിത്രം കുറിച്ച് മുന്നേറുന്നു!!!❤️❤️❤️

❤523👍132🏆24🔥22👏10😍7🎉6😢5
Msone Official
Photo
#Msone Release - 3353
A Silent Voice / എ സൈലന്റ് വോയ്സ് (2016)
എംസോൺ റിലീസ് – 3353
പോസ്റ്റർ : ഉണ്ണി ജയേഷ്
ഭാഷ | ജാപ്പനീസ്
------------------------------
സംവിധാനം | Naoko Yamada
------------------------------
പരിഭാഷ | സജിത്ത് ടി. എസ്
------------------------------
ജോണർ | അനിമേഷൻ, ഡ്രാമ
8.1/10
Download
Yoshitoki Ôima -യുടെ A Silent Voice എന്ന മാങ്കയെ ആസ്പദമാക്കി, Naoko Yamada യുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ അനിമേ മൂവിയാണ് എ സൈലന്റ്റ് വോയ്സ്.
തന്റെ സ്കൂളിലേക്ക് പുതുതായി ട്രാൻസ്ഫറായി വന്ന നിഷിമിയ എന്ന ബധിരയായ പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചതിന്റെ പേരിൽ സഹപാഠികളും സുഹൃത്തുക്കളും ഒറ്റപ്പെടുത്തിയ ഷോയ ഇഷിദ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. വർഷങ്ങൾക്ക് ശേഷം, താൻ ചെയ്ത തെറ്റുകൾക്കായുള്ള പ്രായശ്ചിത്തത്തിന്റെ യാത്രയിലൂടെ കഥ പുരോഗമിക്കുകയും ചെയ്യുന്നു.
മികച്ച അനിമേ മൂവി ലിസ്റ്റുകളിലെ സ്ഥിര സാന്നിധ്യമായ ഈ ചിത്രം പ്രായഭേദമില്ലാതെ എല്ലാവർക്കും കാണാൻ കഴിയുന്ന ഒന്നാണ്.വിവിധ തരം സാമൂഹിക പ്രശ്നങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ഈ സിനിമ നിരവധി അവാർഡുകൾ വാരി കൂടിയിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Animation #Drama #English #Japanese

❤62👍56😍4🔥2😢2
Msone Official
Photo
Welcome to Samdal-ri (2023)
വെൽകം ടു സംദാൽ-രി (2023)
സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ട്, കരിയർ തന്നെ തകർന്ന്, വേറെ നിവൃത്തിയില്ലാതെ, നഗരത്തിൽ നിന്ന്, ഇഷ്ടമില്ലാതെ ഉപേക്ഷിച്ച് പോയ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ചോ സംദാൽ എന്ന ഫാഷൻ ഫോട്ടോഗ്രാഫർ. അവിടെ അവളെ കാത്തിരിക്കുന്നതോ, പണ്ടെന്നോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു പഴയ പ്രണയവും, മനപ്പൂർവ്വം അവൾ തന്നെ മറന്ന് പോയ കുറേ സൗഹൃദങ്ങളും.
ഓരോ തവണയും കടൽ കാണുമ്പോ നമുക്കെന്താ തോന്നുക? നമ്മുടെ അപ്പോഴത്തെ മാനസികാവസ്ഥയുടെ പ്രതിഫലനമാവും ഈ കടൽക്കാഴ്ച. വെൽക്കം ടു സംദാൽ-രിയും അങ്ങനെ തന്നെയാണ്. കണ്ണീരും ചിരിയും രൗദ്രതയും നഷ്ടങ്ങളും ആശ്വാസവും എല്ലാം ഒളിപ്പിച്ച ആഴക്കടൽ. ആദ്യത്തെ കാഴ്ചയിൽ ആഴമില്ലാത്ത തെളിനീര് പോലെ തോന്നുന്ന ഓരോ കഥാപാത്രത്തെയും പതിയെ പതിയെ അടുത്തറിയാൻ തുടങ്ങുമ്പോൾ കാഴ്ചക്കാരേയും സ്വയം കണ്ടെത്തലിൻ്റെ മാജിക്കൽ ലോകത്തേക്ക് എത്തിക്കാൻ, പ്രകൃതി സുന്ദരമായ ജേജു ദ്വീപിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ അതിമനോഹരമായ ഈ ഹീലിങ് റൊമാൻ്റിക് ഡ്രാമക്ക് കഴിയുന്നുണ്ട്.
ഷിൻ ഹ്യേ സൂൻ, ജീ ചാങ് വൂക്ക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ഡ്രാമ സംപ്രേഷണ സമയത്ത് നെറ്റ്ഫ്ലിക്സ് ഗ്ലോബൽ ടോപ് 10-ൽ ഇടം പിടിച്ചിരുന്നു.
Categories : #Comedy #Drama #Korean #Romance
Please open Telegram to view this post
VIEW IN TELEGRAM
👍90❤61👏2😢2🔥1🏆1