Msone Official
131K subscribers
4.21K photos
147 videos
4.08K links
Download Telegram
Msone Official
Photo
❤️#MSone Release 🟧 3342

Malizia (1973)
മലീസിയ (1973)


🍎ഭാഷ: ഇറ്റാലിയൻ 🇮🇹
🍎സംവിധാനം: Salvatore Samperi
🍎പരിഭാഷ: സുബീഷ് ചിറ്റാരിപ്പറമ്പ്.
🍎പോസ്റ്റർ: നിഷാദ് ജെ എന്‍
🍎ജോണർ: കോമഡി, ഡ്രാമ, ഫാമിലി

🎥🎥 ⭐️ 6.3/10
📽📽 🍅 43% 🍿71%

Salvatore Samperi യുടെ സംവിധാനത്തിൽ 1973-ൽ റിലീസായ ഒരു ഇറ്റാലിയൻ കോമഡി ഇറോട്ടിക് ചിത്രമാണ് മലീസിയ.

ഇഗ്നസീയോ എന്ന മധ്യവയസ്കന്റെ ഭാര്യ മരണപ്പെടുന്നു. അതേതുടർന്ന് സുന്ദരിയായ ഒരു ജോലിക്കാരി വീട്ടിൽ നിയമിക്കപ്പെടുന്നു. അവളാണ് അഞ്ചലീന. ഇഗ്നസീയോക്ക് 18ഉം, 14 ഉം, 6ഉം വയസ്സുള്ള മൂന്ന് ആൺ മക്കളാണ് ഉള്ളത്.

കൗമാരക്കാരായ മൂത്ത രണ്ട് കുട്ടികൾക്ക് അഞ്ചലീനയോട് താത്പര്യം തോന്നുന്നു. അതിൽ തന്നെ രണ്ടാമനായ നൈനോവാണ് അഞ്ചലീനയിൽ കൂടുതൽ അനുരക്തനാവുന്നത്. അതേസമയം ഇവരുടെ പിതാവ് ഇഗ്നസീയോ അഞ്ചലീനയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ഈ മൂന്ന് പേരും അഞ്ചലീനയെ പ്രണയിക്കാൻ, അവരുടേതായ രീതിൽ ശ്രമിക്കുന്നു. ഈ കുടുംബത്തിന്റെ കഥയാണ് ആദ്യാവസാനം നർമ്മത്തിൽ പൊതിഞ്ഞ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ബോക്സ്‌ ഓഫീസിൽ തകർത്തോടിയ ചിത്രം, 4 അവാർഡുകളും, 3 നോമിനേഷനുകളും സ്വന്തമാക്കി. കൂടാതെ ലോകമെമ്പാടും പ്രേക്ഷകപ്രീതിയും നിരൂപപ്രശംസയും നേടിയെടുക്കുകയും ചെയ്തു.

NB: 🔞 നഗ്നരംഗങ്ങൾ ഉള്ളത് കൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക⚠️

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Italian #Romance
Please open Telegram to view this post
VIEW IN TELEGRAM
👍112❤77😍7😱3🏆3🎉2
Please open Telegram to view this post
VIEW IN TELEGRAM
👍119🔥34❤22😱3👏1🎉1
👍145🔥25❤19😢8
Msone Official
Photo
❤️#MSone Release 👾 3339

Electoral Bond: The Biggest Scam in History of India! (2024)
ഇലക്ടറൽ ബോണ്ട്: ചരിത്രത്തിലെ വലിയ കൊള്ള! (2024)


🔹ഭാഷ: ഹിന്ദി 🇮🇳
🔹അവതരണം: Dhruv Rathee
🔹പരിഭാഷ: എംസോൺ
🔹പോസ്റ്റർ: നിഷാദ് ജെ എന്‍

ധ്രുവിന്റെ Electoral Bonds | The Biggest Scam in History of India❓ എന്ന മറ്റൊരു വീഡിയോ തുടങ്ങുന്നത് തന്നെ ‘നിങ്ങളുടെ പണം മോഷ്ടിക്കപ്പെട്ടിരിക്കുന്നു… നമ്മുടെ രാജ്യത്തുള്ള എല്ലാ പൗരന്മാരുടെയും പണം മോഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണിതെന്നും, ഇതുകേൾക്കുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ കാര്യങ്ങൾ ഊതിപെരുപ്പിക്കുകയാണെന്ന്, എന്നാൽ അങ്ങനെയല്ലായെന്നും ഇലക്ട്‌റൽ ബോണ്ട് അഴിമതി അത്ര നിസ്സാരമായ ഒന്നല്ലായെന്നും, അഴിമതികളുടെ ഒരു കൂമ്പാരമാണെന്നും ധ്രുവ് റാഠി പറയുന്നു. 2019 ലോക്സഭ ഇലക്ഷൻ നടന്ന സമയത്താണ് കൂടുതൽ കോഴപ്പണം ഇലക്ടറൽ ബോണ്ട് എന്ന സംവിധാനത്തിലൂടെ പാർട്ടികളിലേക്ക് ഒഴുകിയത് എന്ന് കാണാം. അതായത് ജനവിധിയെപ്പോലും ഈ പണം സ്വാധീനിച്ചെന്ന് വ്യക്തം. വൻകിട കമ്പനികളുടെ ഇഷ്ടത്തിനനുസരിച്ച് കേന്ദ്രനയം തിരുത്തപ്പെടും. കോഴയ്ക്ക് നിയമപരിരക്ഷ നൽകിയ ഈ സമ്പ്രദായത്തിന്റെ അപകടം തുറന്നുകാട്ടുന്നതിനോടൊപ്പം നമ്മെ ഭരിക്കുന്ന പാർട്ടികൾ, സർക്കാരുകൾ കോർപ്പറേറ്റുകളെ കൂട്ട് പിടിച്ചു എങ്ങനെ അഴിമതി നടത്തുന്നു എന്നും തുറന്നു കാട്ടുകയാണ് ഇതിലൂടെ ധ്രുവ്.

💬അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Hindi
Please open Telegram to view this post
VIEW IN TELEGRAM
👍199🔥55❤23😱5🎉1
Media is too big
VIEW IN TELEGRAM
The Biggest ✔️ ⚠️

മുഴുവൻ വീഡിയോ കാണാൻ
എംസോൺ
📱 ചാനൽ കാണുക 📢📢📢

🤝🤝🤝🤝https://www.youtube.com/@MsoneOfficial
Please open Telegram to view this post
VIEW IN TELEGRAM
🔥198👍73❤16😢15👏8😱3
🔥110👍49❤14😢2🎉1
Msone Official
Photo
❤️#MSone Release ⏩ 3339

Is India becoming a DICTATORSHIP?
ഇന്ത്യ ഏകാധിപത്യത്തിലേക്കോ?


🔳ഭാഷ: ഹിന്ദി 🇮🇳
🔳അവതരണം: Dhruv Rathee
🔳പരിഭാഷ: എംസോൺ
🔳പോസ്റ്റർ: നിഷാദ് ജെ എന്‍

ഒരു രാജ്യത്ത് ഇലക്ഷൻ നടത്തപ്പെടുന്നുണ്ടെങ്കിൽ അതൊരു ജനാധിപത്യ രാജ്യമാകുമോ❓

കേൾക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും ധ്രുവിന്റെ 2️⃣4️⃣ മില്യൺ വ്യൂസ് നേടിയ Is India becoming a DICTATORSHIP? എന്ന യൂട്യൂബ് വീഡിയോയിലെ ഈ ചോദ്യം വളരെ ആഴത്തിൽ ചിന്തിക്കേണ്ട ഒന്നാണ്. നമ്മുടെ രാജ്യം, "ഒരു രാജ്യം ഒരു പാർട്ടി" എന്ന അവസ്ഥയിലേക്കാണോ പോവുന്നത് എന്ന് ഭയപ്പെടുന്നു എന്ന് ധ്രുവ് പറയുന്നു, അതിന് കാരണമായി അദ്ദേഹം പറയുന്നത് നിലവിലെ സർക്കാരിന്റെ കഴിഞ്ഞ 10 വർഷമായുള്ള പ്രവർത്തികളാണ്. മീഡിയ മുതൽ പ്രതിപക്ഷത്തെ വരെ നിശബ്ദരാക്കുക, എംഎൽഎമാരുടെ കുതിരക്കച്ചവടം, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ അധികാരം തട്ടിയെടുക്കുക, പുതിയ നിയമങ്ങൾ നിലവിൽ കൊണ്ടുവരിക, അന്വേഷണ ഏജൻസികളെ ആയുധമായി ഉപയോഗിക്കുക, ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലാതാക്കുക. ഇവയൊക്കെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ്.

നാളെ നമ്മുടെ രാജ്യമൊരു നോർത്ത് കൊറിയയോ, റഷ്യയോ ആയി കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ എല്ലാ ഇന്ത്യക്കാരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് ധ്രുവിന്റെ ഈ വീഡിയോ.

💬അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Hindi
Please open Telegram to view this post
VIEW IN TELEGRAM
🔥280👍116❤35😢15🎉5😍3👏1
Media is too big
VIEW IN TELEGRAM
❤️❤️
❤️❤️🔤🔤🔤🔤🔤🔤 🔤🔤🔤🔤 🎆

GODZILLA MINUS ONE 2023
🦖
നമ്മുടെ എംസോണിൽ മാത്രം
🔈🔈🔈

പരിഭാഷ:
എല്‍വിന്‍ ജോണ്‍ പോള്‍ ✍️
ട്രെയ്‌ലർ കട്ട്സ്:
നിഷാദ് ജെ എന്‍ 🎬
Please open Telegram to view this post
VIEW IN TELEGRAM
🔥357👍61❤41😍10🎉9😢6😱3🏆3
👍48❤12😢5
Msone Official
Photo
❤️#MSone Release 🟧3343

Naal (2018)
നാള്‍ (2018)


🔠ഭാഷ: മറാഠി 🇮🇳
🔠സംവിധാനം: Sudhakar Reddy Yakkanti
🔠പരിഭാഷ: ജയേഷ് കെ പി
🔠പോസ്റ്റർ: ജയേഷ് കെ പി
🔠ജോണർ: ഡ്രാമ

🎥🎥 🌟 8.3/10

2018-ല്‍ മറാഠി സംവിധായകനും നടനുമായ നാഗരാജ് മഞ്ജുളെ നിര്‍മ്മിച്ച് Sudhakar Reddy Yakkanti സംവിധാനം ചെയ്ത ഡ്രാമയാണ് “നാള്‍” (പൊക്കിള്‍ക്കൊടി).

ചൈതന്യ എന്ന എട്ടു വയസുകാരന്‍ കഥാപാത്രത്തെ അതിഗംഭീര അഭിനയ മികവിലൂടെ പ്രേക്ഷകനിലേക്ക് കുടിയിരുത്തിയ Shrinivas Pokale തന്നെയാണ് സിനിമയുടെ ആകര്‍ഷകത്വം.

ചൈതന്യയുടെ സന്തോഷകരമായ സാധാരണ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ കടന്നു വരുന്നതോടെ അവനും പ്രേക്ഷകരും ഒരു പോലെ നീറിത്തുടങ്ങുന്നു. ചിത്രത്തിന്റെ ആദ്യ ഫ്രെയിമുകളില്‍ കാണുന്ന ഒരു അപ്പൂപ്പന്‍ താടിയുടെ താളവും വേഗവുമാണ് സിനിമയ്ക്ക് തുടര്‍ന്നുള്ളത്. നിഷ്ക്കളങ്ക ബാല്യങ്ങളെ ദൃശ്യവല്ക്കരിക്കാന്‍ മറാഠി സിനിമകള്‍ക്കുള്ള മിടുക്ക് ഇവിടെയുമുണ്ട്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയുടെ ദൃശ്യ ചാരുത പൂര്‍ണ്ണമായും ഒപ്പിയെടുക്കാന്‍ കാമറാമാന്‍ കൂടിയായ Sudhakar Reddy Yakkanti ക്ക് കഴിഞ്ഞിട്ടുണ്ട്.

സംവിധായകനെന്ന നിലയിൽ സുധാകറിൻ്റെ മികച്ച അരങ്ങേറ്റമാണ് ഈ ചിത്രം. 2018-ലെ മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ സംഭാഷണ രചന നാഗരാജ് മഞ്ജുളെയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്‌. ചുണ്ടില്‍ ഒരു പുഞ്ചിരിയുടെ നീറലോടെ കണ്ടുതീര്‍ക്കാന്‍ കഴിയുന്ന ഒരു കവിതയാണ് “നാള്‍”.

💬അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Marathi
Please open Telegram to view this post
VIEW IN TELEGRAM
👍120❤29👏3😍1
👍85❤64👏8🏆8😢5🎉1
Msone Official
Photo
#Msone Release - 3344

Laapataa Ladies (2023)
ലാപതാ ലേഡീസ് (2023)


ഭാഷ : ഹിന്ദി
സംവിധാനം : Kiran Rao
പരിഭാഷ : സജിൻ.എം.എസ് & ഗിരി പി. എസ്.
പോസ്റ്റർ : നിഷാദ് ജെ എന്‍
ജോണർ : കോമഡി, ഡ്രാമ

IMDb ⭐️ 8.5/10

ആമിർ ഖാൻ പ്രൊഡക്ഷന്റെ ബാനറിൽ കിരൺ റാവൂ സംവിധാനം ചെയ്ത് 2023-യിൽ പുറത്തിറങ്ങിയ ചിത്രമാണ് ലാപതാ ലേഡീസ്.

2001-യിലെ വടക്കേ ഇന്ത്യയും അവിടെ നിലനിന്നിരുന്ന വിവാഹാനന്തര ആചാരങ്ങളും സ്ത്രീകളുടെ അവകാശ നിഷേധങ്ങളുമെല്ലാം വളരെ രസകരമായി പറഞ്ഞു പോകുന്ന ചിത്രമാണ് ലാപതാ ലേഡീസ്. വിവാഹ ശേഷം സ്വന്തം വീടുകളിലേക്ക് വധുവുമായി ട്രെയിനിൽ പോകുന്ന രണ്ടുപേർക്ക് ഭാര്യമാർ ഇട്ടിരുന്ന മൂടുപടം കാരണം അവരെ തമ്മിൽ മാറിപോകുന്നതും തുടർന്ന് ആ പെൺകുട്ടികളുടെ ജീവിതവും അവര് കണ്ടുമുട്ടുന്ന വ്യക്തികളുടെ കഥകളും അന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വളരെ മികച്ച രീതിയിൽ ചിത്രം സംസാരിക്കുന്നുണ്ട്. സ്ത്രീകളും അവരുടെ അവകാശ നിഷേധനങ്ങളുമെല്ലാം യാതൊരു വിധ ഏച്ചുക്കെട്ടലും ഇല്ലാതെ അവതരിപ്പിച്ച തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. തിരക്കഥയുടെ കെട്ടുറപ്പ് ഈ അടുത്തിറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ കൂട്ടത്തിൽ ലാപതാ ലേഡീസിനെ മുൻനിരയിൽ എത്തിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Hindi
👍216❤93😍49🔥12👏11🏆4😢2🎉2
❤81👍37🔥17😱4😢2🎉1
Msone Official
Photo
▪#MSone Release 📤 3345

🏆
🏆#OscarFest2024 ⌨ 11

Godzilla Minus One (2023)
🦖
ഗോഡ്സില്ല മൈനസ് വണ്‍ (2023)
🦖

🤔ഭാഷ: ജാപ്പനീസ് 🇯🇵
🤔സംവിധാനം: Takashi Yamazaki
🤔പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
🤔പോസ്റ്റർ: നിഷാദ് ജെ എന്‍
🤔ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ

🧩🧩 ⭐ 8.2/10
🧩🧩 🍅 98% 🍿98%

തകാഷി യാമസാക്കി രചനയും സംവിധാനവും വിഷ്വല്‍ എഫക്ട്സ് സൂപ്പര്‍വൈസും നടത്തി 2023-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ചലച്ചിത്രമാണ് “ഗോഡ്സില്ല മൈനസ് വണ്‍“ 🦖

രണ്ടാം ലോകമഹായുദ്ധം അതിജീവിച്ചൊരു കാമികാസി (ചാവേര്‍) പൈലറ്റാണ് കൊയിച്ചി ഷിക്കിഷിമ. അദ്ദേഹവും, അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരും, ജപ്പാന്‍ മുഴുവനും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു വട്ടപ്പൂജ്യമായി മാറിപ്പോയിരിക്കുന്ന അവസ്ഥയിലാണ് അറ്റം ബോംബിന്റെ ശക്തി കൊണ്ട് പരിവര്‍ത്തനം സംഭവിച്ചൊരു ഭീമാകരാനായ കടല്‍ജീവി ജപ്പാനെ ആക്രമിക്കാന്‍ വന്നത്. അങ്ങനെ പൂജ്യത്തില്‍ നിന്നും മൈനസ് വണ്ണിലേക്ക് പോയൊരു ജനത, ഗോഡ്സില്ല എന്നയീ കടല്‍ജീവിയോട് പോരാടാന്‍ ശ്രമിക്കുന്ന, അവരുടെ അതിജീവനത്തിന്റെ കഥ പറയുന്നൊരു ചിത്രമാണ് “ഗോഡ്സില്ല മൈനസ് വണ്‍”

ജപ്പാന് അകത്തും ലോകമെമ്പാടും ഒട്ടേറെ നിരൂപകശ്രദ്ധ നേടിയ ചിത്രം വന്‍ സാമ്പത്തിക വിജയവും നേടി. 2024-ല്‍ നടന്ന ഓസ്കാര്‍ പുരസ്കാര ചടങ്ങില്‍ ചിത്രം ഏറ്റവും മികച്ച വിഷ്വല്‍ എഫക്ടുകള്‍ക്കുള്ള പുരസ്കാരവും നേടുകയുണ്ടായി.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #Japanese
Please open Telegram to view this post
VIEW IN TELEGRAM
👍210🔥76❤56👏6😍5🎉2😱1😢1🏆1
Media is too big
VIEW IN TELEGRAM
🧩🧩
🧩🧩

🔠🔠🔠🔠🔠🔠 🔠🔠🔠🔠

🔠🔠🔠🔠🔠🔠

നമ്മുടെ എംസോണിൽ
📢

പരിഭാഷ: ഷിഹാസ് പരുത്തിവിള ✍️
ട്രെയ്‌ലർ കട്ട്സ്:
നിഷാദ് ജെ എന്‍ 🎬
Please open Telegram to view this post
VIEW IN TELEGRAM
❤173🔥64👍47🏆6😱4🎉4😢3👏2😍1
❤54👍35🔥25😍4😢1
Msone Official
Photo
❤️#MSone Release 🔠 3346

Exhuma (2024)
എക്സ്ഹ്യൂമ (2024)


🔴ഭാഷ: കൊറിയൻ 🇰🇷
🔴സംവിധാനം: Jae-hyun Jang
🔴പരിഭാഷ: ഷിഹാസ് പരുത്തിവിള
🔴പോസ്റ്റർ: നിഷാദ് ജെ എന്‍
🔴ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ

🎥🎥 ⭐️ 7.1/10
📽📽 🍅 88% 🍿93%

ലോസ് ഏഞ്ചല്‍‌സിലെ ഒരു ധനികകുടുംബത്തില്‍ അമാനുഷിക സംഭവങ്ങള്‍ അരങ്ങേറുന്നതും അവിടുത്തെ ഓരോ തലമുറകളിലെയും ആദ്യം ജനിക്കുന്ന കുഞ്ഞിന് മാത്രമുണ്ടാകുന്ന വിചിത്രരോഗത്തിന്റെ കാരണം തേടി പുറപ്പെടുകയാണ് മന്ത്രവാദികളായ കഥാനായകര്‍. ശേഷം പതിറ്റാണ്ടുകളോളം പഴക്കം ചെന്നൊരു ശവകുടീരത്തില്‍ അവര്‍ എത്തിച്ചേരുന്നു. എത്രയും വേഗം മൃതാവശിഷ്ടങ്ങള്‍ ദഹിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിനച്ചിരിക്കാതെ കടന്നുവരുന്ന സംഭവവികാസങ്ങള്‍ പ്രേക്ഷകമനസ്സുകളില്‍ ഒരേ സമയം ഭീതിയും ഉദ്വേഗവും പ്രതിഫലിപ്പിക്കുന്നു. അത്യന്തം ചടുലമായി കഥപറഞ്ഞുപോകുന്ന ഈ ചിത്രത്തിന്റെ ആഴവും പരപ്പും എക്കാലവും ചര്‍ച്ചാവിഷയമായി തുടരുമെന്ന് തീര്‍ച്ച.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Horror #Korean #Mystery #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍156🔥67❤41🏆6😱3😢2🤩1
👍97🔥27❤26😍16🎉7👏3😱3🏆3
Msone Official
Photo
❤️#MSone Release 🟥 3347

Godzilla x Kong: The New Empire (2024)
ഗോഡ്സില്ല x കോങ്: ദ ന്യൂ എമ്പയർ (2024)

💢ഭാഷ: ഇംഗ്ലീഷ് 🇺🇸
💢സംവിധാനം: Adam Wingard
💢പരിഭാഷ: വിഷ്ണു പ്രസാദ്
💢പോസ്റ്റർ: ഉണ്ണി ജയേഷ്
💢ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി

🎥🎥 ⭐️ 6.5/10
📽📽 🍅 54% 🍿 91%

മോൺസ്റ്റർവേഴ്‌സ് ഫ്രാഞ്ചൈസിലെ അഞ്ചാമത്തെ സിനിമയും 2021-ൽ ഇറങ്ങിയ
ഗോഡ്സില്ല vs. കോങ്ങിന്റെ സീക്വലുമാണ് 2024-ൽ പുറത്തിറങ്ങിയ ഗോഡ്സില്ല 🔠 കോങ്: ദ ന്യൂ എമ്പയർ.

ഗോഡ്‌സില്ലയുടെയും കോങ്ങിന്റെയും ഏറ്റുമുട്ടലിന് ശേഷം, ഇരുവരും രണ്ട് പ്രദേശങ്ങളിലായി നിലയുറപ്പിച്ചു. ഗോഡ്സില്ല ഉപരിതലത്തിലും, കോങ് ഹോളോ എർത്തിലും. എന്നാൽ ഒരു ശക്തനായ ശത്രു വരുന്നതോടെ ഒരുകാലത്ത് എതിരാളികളായിരുന്ന ആ രണ്ട് ഭീമന്മാര് ഒറ്റക്കെട്ടായി ശത്രുവിനെ നേരിടുന്നതാണ് ഇത്തവണ നടക്കുന്നത്. ഒരുപാട് രഹസ്യങ്ങളും, വിചിത്ര ജീവികളും അടങ്ങിയ ഹോളോ എർത്തിലാണ് ഇപ്രാവശ്യം കഥ കൂടുതലും.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #Fantasy
Please open Telegram to view this post
VIEW IN TELEGRAM
👍229❤72🔥31😱28🏆9😢7🎉3