Msone Official
131K subscribers
4.21K photos
147 videos
4.08K links
Download Telegram
❤️❤️
❤️❤️


🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎
Please open Telegram to view this post
VIEW IN TELEGRAM
👍149❤26😍25🔥15😱12😢10
⚡️⚡️⚡️⚡️⚡️⚡️ ⚡️⚡️
Please open Telegram to view this post
VIEW IN TELEGRAM
👍97😱26🔥17❤11😢9
🟥🟥🟥🟥🟥🟥🟥
🟥🟥🟥🟥
🟥🟥🟥🟥
Please open Telegram to view this post
VIEW IN TELEGRAM
👍210❤62😍31🔥18😢14👏11😱9🎉8🏆3
⏱
Please open Telegram to view this post
VIEW IN TELEGRAM
🔥82👍18❤9😍9🏆7😢1
😍60👍24😢20❤15🔥9🏆3🎉1
Msone Official
Photo
❤️MSone Release 🏓 3389

Demon Slayer Season 04 (2024)
🗡
ഡീമൺ സ്ലേയർ സീസൺ 04 (2024)
🗡

🏃‍♂️ഭാഷ: ജാപ്പനീസ് 🇯🇵
👋സംവിധാനം: Haruo Sotozaki
👥പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
😠പോസ്റ്റർ: ഉണ്ണി ജയേഷ്
😐ജോണർ: ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍


🎥🎥 🌟 8.6/10
📽📽 🍅100% 🍘 89%

കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 😎😎😎

കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ.

1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ സഹോദരിയായ നെസുകോ മാത്രമേ ജീവനോടെയുള്ളൂ. അവളാണേല്‍ ഒരു രക്ഷസ്സായി മാറിയിരിക്കുന്നു. തന്റെ കുടുംബത്തെ കൊന്ന രക്ഷസ്സുകളോട് പ്രതികാരം ചെയ്യാനായിട്ടും തന്റെ അനിയത്തിയെ തിരിച്ച് ഒരു മനുഷ്യസ്ത്രീയാക്കാനും വേണ്ടി അവന്‍ രക്ഷസ്സ് വേട്ട സംഘത്തില്‍ ചേരാന്‍ തീരുമാനിക്കുന്നു. അതിനായി ഉള്ള പരിശീലനങ്ങള്‍ അവന്‍ നടത്തുന്നു.

ഒരു മാങ്ക, അനിമേ സീരീസിലെ ഒരേ കഥാസന്ദര്‍ഭത്തെ ചുറ്റി പറ്റിയുള്ള അദ്ധ്യായങ്ങള്‍, എപ്പിസോഡുകളെ കോര്‍ത്തിണക്കി ഒരു ആര്‍ക്ക് എന്ന് വിളിക്കും. ഡീമൺ സ്ലേയർ സീസൺ നാലിൽ ആകെയുള്ളത് ഹാഷിറ ട്രെയിനിംഗ് ആര്‍ക്കാണ്.

കഴിഞ്ഞ സീസണിൻ്റെ അവസാനമുണ്ടായ നിർണ്ണായകമായ വഴിത്തിരിവിനെ തുടർന്ന് ഹാഷിറകളെല്ലാം കൂടെ രക്ഷസ്സുകളുമായി വരാനിരിക്കുന്ന അവസാന യുദ്ധം മുന്നിൽ കണ്ട് രക്ഷസ്സ് വേട്ട സംഘത്തിലെ പടയാളികളെ പരിശീലിപ്പിക്കുന്നതാണ് ഈ സീസണിൻ്റെ ഇതിവൃത്തം.
↔️↔️↔️↔️↔️↔️↔️↔️


⚠️⚠️⚠️⚠️: ചില സ്ട്രീമിംഗ് സൈറ്റുകള്‍ സീസണ്‍ രണ്ടിന്റെ രണ്ട് ഭാഗങ്ങളെ രണ്ട് വ്യത്യസ്ത സീസണുകളായി ലിസ്റ്റ് ചെയ്ത സ്ഥിതിക്ക് സീസൺ 4 അവര്‍ സീസണ്‍ 5 എന്നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ⚠️⚠️⚠️

⚠️⚠️⚠️⚠️: ആദ്യ സീസണിന്റെ സബ് ഫയലുകള്‍ ഡൗൺലോഡ് ചെയ്യുമ്പോള്‍ കൂടെ കിട്ടിയ ഫോണ്ട് ഫയലുകളും അതിന്റെ കൂടെയുള്ള readme pdf ഫയലിലെ നിര്‍ദ്ദേശങ്ങളും ഉപയോഗിക്കുക. ⚠️⚠️⚠️


✅അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #Japanese #Web_Series

👋 👋 👋
Please open Telegram to view this post
VIEW IN TELEGRAM
👍72😢57🔥56❤32😱3🎉2🏆2
👍39❤15🔥11👏6😍4😢2🎉2
Msone Official
Photo
#Msone Release -3390

Munjya (2024)
മുംജ്യാ (2024)


ഭാഷ: ഹിന്ദി
സംവിധാനം: Aditya Sarpotdar
പരിഭാഷ: റിയാസ് പുളിക്കൽ, സജയ് കുപ്ലേരി, വിഷ് ആസാദ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: കോമഡി, ഹൊറർ

IMDb ⭐ 6.6/10

ഉപനയനം കഴിഞ്ഞ് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന കാലയളവിൽ, മരണപ്പെടുന്ന ആൺകുട്ടികൾ ‘മുംജ്യാ’ എന്ന ബ്രഹ്മരക്ഷസുകളായി മാറുമെന്ന, മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള കൊങ്കണി നാടോടിക്കഥയെ അടിസ്ഥാനമാക്കി, ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് “മുംജ്യാ”.

പൂനെയിൽ നിന്ന് ഒരു വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ മുത്തശ്ശിയുടെ ഗ്രാമത്തിലേക്ക് വരുന്ന ബിട്ടു, ചേട്ടുക് വാഡിയെന്ന വിലക്കപ്പെട്ട സ്ഥലത്ത് പോവുകയും, മുംജ്യായുടെ പിടിയിൽ അകപ്പെടുകയും ചെയ്യുന്നു. തൻ്റെ മുന്നിയെന്ന ബാല്യകാലസഖിയെ കണ്ടുപിടിക്കാൻ മുംജ്യ ബിട്ടുവിനെ നിർബന്ധിതനാക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമായ “മുംജ്യാ”, ഭേഡിയാ, സ്ത്രീ 2 എന്നീ ചിത്രങ്ങളിലെ സംഭവങ്ങൾക്ക് പാരലൽ ആയി നടക്കുന്ന മറ്റൊരു കഥയാണ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Hindi #Horror
👍122❤38😍3👏2😢2🎉2😱1
👍34❤12😢2🔥1
Msone Official
Photo
#Msone Release -3391

Inside Out 2 (2024)
ഇൻസൈഡ് ഔട്ട് 2 (2024)


ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Kelsey Mann
പരിഭാഷ : ഹബീബ് ഏന്തയാർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : കോമഡി, ഡ്രാമ, അനിമേഷൻ, അഡ്വഞ്ചർ

IMDb ⭐ 7.7/10

നമ്മുടെ തലച്ചോറിനകത്ത് ഇരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്ന വികാരങ്ങളെല്ലാം സ്വന്തമായി ‘പേഴ്സണാലിറ്റി’ ഉള്ള കൊച്ചു കൊച്ച് ജീവികൾ ആണെങ്കിലോ? 2015ൽ പിക്‌സാർ ഇറക്കിയ അനിമേഷൻ ചിത്രമായ ഇൻസൈഡ് ഔട്ടിന്റെ രണ്ടാം ഭാഗമാണ് ഇത്.

ഒരു കൊച്ചുകുട്ടിയുടെ മനസ്സിനകത്ത് ഇരുന്ന് സന്തോഷം, സങ്കടം, ഭയം, അറപ്പ്, ദേഷ്യം എന്നീ വികാരങ്ങൾ അവളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ മത്സരിക്കുന്നതാണ് നമ്മൾ ഒന്നാം ഭാഗത്ത് കണ്ടത്. എന്നാൽ അവർക്കെല്ലാം വെല്ലുവിളിയായി അവൾ വളരുന്നതിനനുസരിച്ച് പുതിയ കുറച്ച് വികാരങ്ങൾ കൂടി കടന്നു വരുമ്പോൾ ഉണ്ടാകുന്ന അവളിലെ മാറ്റങ്ങളും, അവളെ തന്റേത് മാത്രമായി സ്വന്തമാക്കാൻ ശ്രമിക്കുന്ന വികാരങ്ങളുടെ വടംവലിയും, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. നമ്മുടെ മനസ്സിന്റെയും വികാരങ്ങളുടെയും പ്രവർത്തനവും അതിന്റെ പ്രത്യാഘാതങ്ങളും വളരെ രസകരമായി അവതരിപ്പിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ആനിമേഷൻ ചിത്രം എന്ന റെക്കോഡ്, 2024 ൽ ഏറ്റവും വേഗത്തിൽ 1 ബില്യൺ ക്ലബ്ബിൽ കയറുന്ന ആനിമേഷൻ ചിത്രം, ഓപ്പണിങ് വീക്കെൻ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം എന്നീ ഖ്യാതികളും ഈ ചിത്രത്തിനുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Adventure #Animation #Comedy #Drama #English
👍62❤32😍6🔥3👏2
👍31❤26👏3😍3🔥2🏆2🎉1
Msone Official
Photo
↔️↔️↔️↔️↔️↔️↔️↔️↔️↔️↕️
↕️❤️#MSone Release🦋3392 ↕️
↔️↔️↔️↔️↔️↔️↔️↔️↔️↔️1️⃣


Monster (2023)
മോൺസ്റ്റർ (2023)


🔄ഭാഷ: ജാപ്പനീസ് 🇯🇵
🔄സംവിധാനം: Hirokazu Koreeda
🔄പരിഭാഷ: വിഷ്ണു പ്രസാദ്
🔄പോസ്റ്റർ: ഉണ്ണി ജയേഷ്
🔄ജോണർ: ഡ്രാമ, ത്രില്ലർ


🎥🎥 🌟7.8/10

📽📽 🍅 96% 🍿91%


ഒരേ സംഭവം മൂന്ന് പേരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന സിനിമയാണ് മോൺസ്റ്റർ.

കഥയിലെ മൂന്ന് കഥാപാത്രങ്ങളാണ് സൗരിയും, ഹോറിയും, മിനാറ്റോയും. മിനാറ്റോയുടെ പെട്ടെന്നുള്ള അസ്വാഭാവിക പെരുമാറ്റം ശ്രദ്ധിച്ച അമ്മ സൗരി, വിവരം തിരക്കിയപ്പോഴാണ് അവന്റെ ടീച്ചറായ ഹോറി അവനെ ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്ന് അറിഞ്ഞത്.

എന്നാൽ ശരിക്കുമെന്താണ് സംഭവിച്ചത്, ആരുടെ ഭാഗത്താണ് തെറ്റും ശരിയും, ആരാണ് യഥാർത്ഥത്തിൽ തെറ്റിദ്ധരിക്കപ്പെട്ടത് എന്നുള്ളതാണ് സിനിമയിൽ പിന്നീട് കാണിക്കുന്നത്.

ഒരേ സംഭവത്തെ ഒന്നിലധികം കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന അകിര കുറൊസാവയുടെ രഷോമോണ്‍ എഫക്റ്റിനെ അനുസ്മരിപ്പിക്കുന്ന ഒരു ആഖ്യാനരീതിയാണ് സംവിധായകൻ ഹിരോകാസു കോറെ-എഡ ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.

🌐അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Japanese #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍195❤48🏆8😢4🔥3🎉1
❤180🎉42👍33😍14
❤116🎉14😍9👍4🔥3
❤25👍22🔥5😍4
Msone Official
Photo
#Msone Release - 3393

God’s Gift: 14 Days (2014)
ഗോഡ്‌സ് ഗിഫ്റ്റ്: 14 ഡെയ്‌സ് (2014)


ഭാഷ: കൊറിയൻ
സംവിധാനം: Dong-hoon Lee
പരിഭാഷ: ഗായത്രി എ, ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഫാന്റസി, മിസ്റ്ററി, ത്രില്ലർ , ടൈം ട്രാവൽ

IMDb ⭐ 7.9/10

2014-ൽ SBS ചാനൽ വഴി മാർച്ച്‌ 3 മുതൽ ഏപ്രിൽ 22 വരെ സംപ്രേഷണം ചെയ്ത ഒരു സൗത്ത് കൊറിയൻ ടെലിവിഷൻ സീരീസാണ് “ഗോഡ്സ് ഗിഫ്റ്റ് :14 ഡേയ്‌സ്“.

ആരോ തട്ടിക്കൊണ്ടുപോയ തന്റെ മകളെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കാണേണ്ടി വരുന്ന ഒരു അമ്മ. ശേഷം ഒരു ദിവസം സംഭവം നടക്കുന്നതിന് കൃത്യം പതിനാല് ദിവസം മുൻപിലേക്ക് ടൈം ട്രാവൽ /സ്ലിപ്പ് ആയി പിന്നോട്ട് പോകുന്ന ആ അമ്മ പിന്നീട് സ്വന്തം മകളെ തട്ടിക്കൊണ്ടുപോകുന്നതിൽ നിന്ന് തടയാനും മകളെ വീണ്ടും മരിക്കുന്നതിനുമുമ്പ് രക്ഷിക്കാനും ശ്രമിക്കുന്നതാണ് കഥ.

ദൈവം ആ അമ്മയ്ക്ക് സമ്മാനമായി നൽകിയ 14 ദിവസങ്ങൾ കൊണ്ട് സ്വന്തം മകളെ അവർക്ക് രക്ഷിക്കാൻ സാധിക്കുമോ?

🚨ഓരോ എപ്പിസോഡ് കഴിയുംതോറും കൂടുതൽ സങ്കീർണ്ണമാകുന്ന ഈ Kdrama-യിൽ അനേകം കഥാപാത്രങ്ങളും അനേകം ട്വിസ്റ്റുകളും ഉള്ളതുകൊണ്ട് വളരെ ശ്രദ്ധയോടെ കാണേണ്ട ഒരു സീരീസ് ആണിത്.🚨

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Fantasy #Korean #Mystery #Thriller
👍77❤20🔥10😍4🎉1
🔥20👍14❤12🎉4
Msone Official
Photo
#Msone Release - 3394

83 (2021)

എംസോൺ റിലീസ് – 3394

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഹിന്ദി
------------------------------
സംവിധാനം | Pritam Chakraborty, Kabir Khan, Amit Mishra
------------------------------
പരിഭാഷ | ആസിഫ് ആസി
------------------------------
ജോണർ | ഡ്രാമ, ബയോഗ്രഫി, സ്പോർട്ട്, ഹിസ്റ്ററി

Biography, Drama, Hindi, History, Sport
IMDb ⭐ 7.5/10



എല്ലാം തുടങ്ങിയത് അവിടെ നിന്നായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം തന്നെ തിരുത്തിയെഴുതിയ, ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർത്തിരിക്കേണ്ട, പിൻകാലത്ത് ഒട്ടനവധി ഇതിഹാസങ്ങൾ ഇന്ത്യൻ മണ്ണിൽ പിറവിയെടുക്കാൻ കാരണമായ ഒരു വേൾഡ് കപ്പ്, അതാണ് 1983.

അതിന് മുമ്പ് ക്രിക്കറ്റിൽ കാര്യമായ മേൽവിലാസമൊന്നുമില്ലാതിരുന്ന, ആരാരും വിലകല്പിക്കപ്പെടാത്ത ഒരു ടീം എല്ലാ പ്രവചനങ്ങളും പരിഹാസങ്ങളും മുൻവിധികളും കാറ്റിൽ പറത്തി ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ കിരീടമേന്തി നെഞ്ചും വിരിച്ച് നിന്ന ആ ജൂൺ 25, ഇന്ത്യൻ കായിക ചരിത്രത്തിൽ അഭിമാനത്തോട് കൂടെ അടയാളപ്പെടുത്തേണ്ട ഒരു സുദിനം കൂടിയാണ്.

അതിന്റെ നേർ ചിത്രമാണ് 2021 ൽ കബിർ ഖാൻ സംവിധാനം ചെയ്ത 83 എന്ന ചിത്രം.
ഒന്നുമല്ലാതിരുന്ന ഒരു ടീം, എല്ലാ കളിയെഴുത്തുകാരും ക്രിക്കറ്റ് നിരീക്ഷകരും എഴുതി തള്ളിയ ഒരു ടീം എങ്ങെനെയാണ് ലോക കിരീടത്തിൽ മുത്തമിട്ടത് എന്നാണ് സിനിമയിൽ കാണിച്ചു തരുന്നത്.
1983 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പോരാട്ടങ്ങളും ചെറുത്തു നിൽപ്പും ഉയർച്ചകളും താഴ്ചകളുമൊക്കെയുള്ള യാത്രയാണ് 83 എന്ന സിനിമ പങ്കുവെക്കുന്നത്.
ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ട് കാണേണ്ട സിനിമകളിൽ ഒന്ന്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Drama #Hindi #History #Sport
👍71❤21🔥5😍5🏆2
❤85👍14🎉7
👍17❤12🔥7