Msone Official
Photo
#Msone Release -3384
Red Like the Sky (2006)
റെഡ് ലൈക്ക് ദ സ്‌കൈ (2006)
ഭാഷ: ഇറ്റാലിയൻ
സംവിധാനം: Cristiano Bortone
പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ
IMDb ⭐ 7.7/10
മിർക്കോ മേനാച്ചി എന്ന ഇറ്റാലിയൻ സൗണ്ട് എഡിറ്ററുടെ ബാല്യകാല അനുഭവങ്ങളെ ആധാരമാക്കി 2005-ൽ പുറത്തിറങ്ങിയ സിനിമയാണ് “റെഡ് ലൈക് ദ സ്കൈ “.
സിനിമപ്രേമി ആയിരുന്ന മിർക്കോ എന്ന പത്തുവയസ്സുകാരനായ ഇറ്റാലിയൻ ബാലന് അവിചാരിതമായി ഉണ്ടായ ഒരു അപകടത്തെ തുടർന്ന് കാഴ്ച ശക്തി നഷ്ടമാകുന്നു. അന്നത്തെ ഇറ്റാലിയൻ നിയമപ്രകാരം അന്ധവിദ്യാർത്ഥികൾക്ക് സാധാരണ സ്‌കൂളുകളിൽ പഠിക്കാൻ അനുവാദമില്ലായിരുന്നു, അതിനാൽ മിർക്കോയുടെ മാതാപിതാക്കൾ അവനെ ദൂരെയുള്ള ഒരു അന്ധ വിദ്യാലയത്തിലേക്കയച്ചു. അവിടെ അവനുണ്ടായ അനുഭവങ്ങളാണ് ഈ സിനിമയുടെ പ്രതിപാദ്യം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Italian

👍88❤20🏆2🔥1
Msone Official
Photo
#Msone Release -
House of the Dragon Season 02 / ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)
എംസോൺ റിലീസ് – 3364
പോസ്റ്റർ :പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | GRRM; Bastard Sword; 1:26 Pictures Inc
------------------------------
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ്
------------------------------
ജോണർ | ആക്ഷന്‍, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി
Action, Adventure, Drama, English, Fantasy, Web Series
8.4/10
Download
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.
റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.
കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.
വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.
ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.
റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.
ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Drama #English #Fantasy #Web_Series

👍112❤36🔥13😍3
Msone Official
Photo
#Msone Release -35
The Godfather (1972)
ദ ഗോഡ്ഫാദർ (1972)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Francis Ford Coppola
പരിഭാഷ : പ്രവീൺ അടൂർ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, ക്രൈം
IMDb ⭐ 9.2/10
ഗോഡ്ഫാദർ – ലോകസിനിമകളിലെ ഗ്യാങ്സ്റ്റർ സിനിമകളുടെ തമ്പുരാൻ! ഇങ്ങനെയാണ് ഈ കൾട്ട് ക്ലാസ്സിക് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മരിയോപുസ്സോയുടെ ഗോഡ്ഫാദർ എന്ന നോവലിനെ അതേപേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയായിരുന്നു 26 വയസ്സുള്ള ഫ്രാൻസിസ് ഫോർഡ് കപ്പോള.
“അവന് ഞാൻ നിരസിക്കാനാകാത്ത ഒരു ഒഫർ നൽകും” എന്ന ഡയലോഗൊക്കെ ഇന്നോളമിറങ്ങിയ ആയിരം ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ പല രൂപത്തിൽ വന്നിട്ടുണ്ടാകാം. അതുതന്നെയാണ് ഗോഡ്ഫാദർ എല്ലാ ഗ്യാങ്സ്റ്റർ ചിത്രങ്ങളുടേയും തലതൊട്ടപ്പനായി തുടരുന്നതും. കമലിൻ്റെ നായകനും മമ്മൂട്ടിയുടെ ഭീഷ്മപർവ്വവും അതിൽ ചിലത് മാത്രം.
മർലൻ ബ്രാൻഡോയുടെ അഭിനയമികവിന് ഓസ്കർ നേടിക്കൊടുത്ത ചിത്രം ആ വർഷം 5 ഓസ്കർ സ്വന്തമാക്കുന്നുണ്ട്. മാഫിയാത്തലവൻമാരുടെ കുടിപ്പകയുടെ കഥപറഞ്ഞ ഗോഡ്ഫാദറിന് 2 വർഷത്തിന് ശേഷം രണ്ടാംഭാഗവും ഉണ്ടായി, ശേഷം മൂന്നാം ഭാഗവും. കലയും കച്ചവടവും അത്രമേൽ സമന്വയിച്ച ചലച്ചിത്ര കാവ്യമാണ് ഗോഡ്ഫാദർ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English

👍84❤63🔥18🏆12👏5
Msone Official
Photo
#Msone Release - 48
The Godfather Part II (1974)
ദ ഗോഡ്ഫാദർ പാർട്ട് II (1974)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Francis Ford Coppola
പരിഭാഷ : ഗിരി പി. എസ്.
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, ക്രൈം
IMDb ⭐ 9.0/10
1972-യിൽ പുറത്തിറങ്ങി വിശ്വവിജയം നേടിയ വിഖ്യാത ചിത്രമായദ ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗമായി 1974 റിലീസ് ചെയ്ത ചിത്രമാണ് “ദ ഗോഡ്ഫാദർ ഭാഗം 2”
ആദ്യ ഭാഗത്തിലെന്ന പോലെ മികച്ചൊരു ക്രൈം ഡ്രാമയാണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗത്തിലും ഒരുക്കിയിരിക്കുന്നത്. വീറ്റോ കോർലിയോണെന്ന ഒരു ഇറ്റാലിയൻ സാധാരണ കുടിയേറ്റക്കാരൻ എങ്ങനെ അമേരിക്കയിലെ ഒരു വലിയ കുടുംബത്തിന്റെ ഗോഡ് ഫാദറെയെന്നും, ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്ന് അദ്ദേഹത്തിന്റെ മരണ ശേഷം ഇളയ മകനായ മൈക്കിൾ കോർലിയോൺ എങ്ങനെ അധികാരം കൈയാളുന്നു എന്നതും ഈ ചിത്രത്തിൽ സമാന്തര ആഖ്യാനങ്ങളിലൂടെ ഭംഗിയായി പ്രതിപാദിക്കുന്നു. ഗോഡ് ഫാദറിലേക്കുള്ള യാത്രയിൽ വീറ്റോ കടന്നുവന്ന കുറ്റകൃത്യങ്ങളുടെ ചരിത്രം പറയുന്നതിനൊപ്പം മകൻ മൈക്കിൾ ചെയ്ത കുറ്റകൃത്യങ്ങളെ നിയമപരമായി അതിജീവിക്കുന്നതും ഗോഡ്ഫാദർ മരിച്ച ശേഷമുള്ള കോർലിയോൺ ഫാമിലിയുടെ അവസ്ഥയുമൊക്കെയാണ് ഗോഡ് ഫാദർ ഭാഗം രണ്ട് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Msone_Gold

👍73❤20🔥16🎉1
Msone Official
Photo
Forrest Gump (1994)
ഫോറസ്റ്റ് ഗമ്പ് (1994)
കുറഞ്ഞ ഐക്യു ഉള്ളതും എന്നാൽ നന്മ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയുമായ ഒരു മനുഷ്യൻ്റെ അസാധാരണ ജീവിതത്തെ പിന്തുടരുന്ന ഇമ്പമാർന്ന ഒരു സിനിമയാണ് ഫോറസ്റ്റ് ഗമ്പ്.
സവാന്നയിലുള്ള ഒരു ബസ് സ്റ്റോപ്പിലെ ബെഞ്ചിലിരുന്ന്, 1950 മുതൽ 1980 വരെ അമേരിക്കയിൽ നടന്ന സുപ്രധാന ചരിത്ര നിമിഷങ്ങളിലൂടെ തന്റെ ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ജീവിതഗാഥ, ഫോറസ്റ്റ് കൂടെ ബെഞ്ചിലിരിക്കുന്നവരുമായി പങ്കിടുന്നതാണ് ചിത്രത്തിന്റെ പ്രധാന കാതൽ. ഫോറസ്റ്റിന്റെ ആ കഥയിൽ അവന്റെ ബാല്യവും, കൗമാരവും, സൗഹൃദവും, പ്രണയവും, വിരഹവുമെല്ലാം നിറഞ്ഞുനിൽക്കുന്നുണ്ട്.
Categories : #Drama #English #Msone_Gold #Romance
Please open Telegram to view this post
VIEW IN TELEGRAM
❤74👍51😍7🏆2🔥1😢1
ഏവർക്കും എംസോണിൻ്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ....
🧡 😀 💚 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🧡 🤍 💚
❤️ 🎆 🎆 🎆 🎆
🧵🟧🟧🟧🟧🟧
🧵⬜️⬜️🇮🇳 ⬜️⬜️
🧵🟩🟩🟩🟩🟩
🧵
🧵
🧵
🧵
🧵
🧵
🧵
🧵
🧵
🧵
🧵
🟥🟥🟥🟥
🟥🟥🟥🟥🟥🟥
🟥🟥🟥🟥🟥🟥🟥
🧵🟧🟧🟧🟧🟧
🧵⬜️⬜️
🧵🟩🟩🟩🟩🟩
🧵
🧵
🧵
🧵
🧵
🧵
🧵
🧵
🧵
🧵
🧵
🟥🟥🟥🟥
🟥🟥🟥🟥🟥🟥
🟥🟥🟥🟥🟥🟥🟥
Please open Telegram to view this post
VIEW IN TELEGRAM
❤544👍84🎉28🔥18😍17🏆5👏3😱1😢1
Msone Official
Photo
#Msone Release -3385
Grahan (2021)
ഗ്രഹൺ (2021)
ഭാഷ: ഹിന്ദി
സംവിധാനം: Ranjan Chandel ,Pravin Parab
പരിഭാഷ: സജയ് കുപ്ലേരി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ഹിസ്റ്ററി, ഡ്രാമ, ത്രില്ലർ
IMDb ⭐8.3/10
സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ, മനോഹരമായ ഒരു പ്രണയകഥ പറയുന്ന, 2021ൽ Hotstar പുറത്തിറക്കിയ 8 എപ്പിസോഡുകൾ ഉള്ള ഒരു വെബ് സീരിസ് ആണ് ഗ്രഹൺ.
ഗോദ, നൈൻ(9) എന്നീ മലയാളം സിനിമകളിലൂടെ നമ്മളറിയുന്ന വാമിക ഗബ്ബിയും ഇതിൽ ഒരു മുഖ്യവേഷത്തിലെത്തുന്നു. അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയും സീരിസ് വരച്ചുകാട്ടുന്നുണ്ട്. തുടക്കത്തിലെ തീപ്പൊരി, അവസാനത്തോടടുക്കുമ്പോൾ ആളിക്കത്തിക്കുന്ന തരത്തിലുള്ള മികച്ച അവതരണം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Drama #Hindi #History #Thriller #Web_Series

👍80❤34🔥5👏5😢4
Msone Official
Photo
#Msone Release - 3386
Creation of the Gods I: Kingdom of Storms (2023)
ക്രിയേഷൻ ഓഫ് ദ ഗോഡ്സ് I : കിങ്ഡം ഓഫ് സ്റ്റോംസ്
ഭാഷ : മാൻഡറിൻ
പരിഭാഷ : ഗിരി പി. എസ്.
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി
IMDb ⭐️ 6.7/10
പതിനാറാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ചൈനീസ് ഇതിഹാസ കല്‌പിതകഥയായ “Fengshen Yanyi” യുടെ ചലച്ചിത്ര വ്യാഖ്യാനമായി 2023-യിൽ, Wuershan സംവിധാനം ചെയ്തു പുറത്തുവന്നു ചിത്രമാണ് ക്രിയേഷൻ ഓഫ് ദ ഗോഡ്സ് I: കിങ്ഡം ഓഫ് സ്റ്റോംസ്.
ലോകം മുഴുവൻ ഭരിക്കുന്ന രാജാവംശമാണ് ഷാങ് രാജാവംശം. പെട്ടെന്നൊരു ദിവസം അവിടുത്തെ രാജാവ് കൊല്ലചെയ്യപ്പെടുകയും അതേ തുടർന്ന് രാജ്യമെങ്ങും വലിയ വിപത്തുകൾ സംഭവിക്കുകയും ചെയ്യുന്നു, ലോകം നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ അനശ്വര ദേവഗണങ്ങൾ ഇടപെട്ട് മനുഷ്യരുടെ സഹായത്താൽ ലോകം രക്ഷിക്കാൻ നോക്കുന്നതാണ് ഒന്നാം ഭാഗമായ ഈ ചിത്രത്തിന്റെ കഥ, ഇനിയും രണ്ട് ഭാഗങ്ങൾ കൂടെ വരാനിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Drama #Fantasy #Mandarin

👍97❤29🔥5😍5😱2
Msone Official
Photo
#Msone Release - 3387
Ugetsu (1953)
ഉഗെത്സു (1953)
ഭാഷ : ജാപ്പനീസ്
സംവിധാനം : Kenji Mizoguchi
പരിഭാഷ : വിഷ്ണു എം കൃഷ്ണൻ
പോസ്റ്റർ : നിഖിൽ ഇ കൈതേരി
ജോണർ : ഡ്രാമ, ഫാന്റസി, വാർ
IMDb ⭐ 8.1/10
ജാപ്പനീസ് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ, അകിര കുറൊസാവയുടെ സമകാലീനനായിരുന്ന കെൻജി മിസോഗുച്ചി സംവിധാനം നിർവഹിച്ച പീരിയഡ് ഫാന്റസി ചലച്ചിത്രമാണ് ‘ഉഗെത്സു‘. ഇദ അകിനാരിയുടെ അതേ പേരിലുള്ള കൃതിയിലെ രണ്ടു കഥകൾ കൂട്ടിയിണക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
ജപ്പാനിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം. മൺപാത്രനിർമ്മാണത്തിൽ സമർത്ഥനായ ഗെഞ്ചൂറോയും സമുറായാകണമെന്ന അടങ്ങാത്ത മോഹവുമായി നടക്കുന്ന മച്ചുനൻ ടോബേയും; അത്യാഗ്രഹികളായ ഇരുവരുടെയും ചെയ്തികളും അനന്തരഫലങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഭീതിജനകമായ ആഖ്യാനശൈലി അവലംബിച്ചിരിക്കുന്ന സിനിമയുടെ മറ്റൊരു സവിശേഷത മനംമയക്കുന്ന ഛായാഗ്രഹണമാണ്.
1953-ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ സിൽവർ ലയൺ പുരസ്കാരം നേടിയ ഈ ചിത്രം ആന്ദ്രേ തർക്കോവ്സ്കി, മാർട്ടിൻ സ്കോസെസി തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ പ്രിയപ്പെട്ട സിനിമകൂടിയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Fantasy #Japanese #Msone_Gold #War

👍73❤14😢4😱2
Msone Official
Photo
#Msone Release -3388
Migration (2023)
മൈഗ്രേഷൻ (2023)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Benjamin Renner, Guylo Homsy
പരിഭാഷ : ഹനീൻ ചേന്ദമംഗല്ലൂർ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : അഡ്വഞ്ചർ, അനിമേഷൻ, കോമഡി, ഫാമിലി
IMDb ⭐ 6.6/10
ദേശാന്തര യാത്രകൾ നമുക്ക് എന്നും ഹരമാണല്ലോ. വെറുമൊരു യാത്രാനുഭവം എന്നതിലുപരി നാമിരിക്കുന്ന comfort zone വിട്ട് പുറത്തു വരാനും പുതിയ അറിവുകളും അനുഭവങ്ങളും നേടി നമ്മുടെ വ്യക്തിത്വത്തെ തന്നെ പുനർ നിർമിക്കാനുമുള്ള ഉപാധി കൂടിയാണ് ഇത്തരം യാത്രകൾ.
അത്തരമൊരു യാത്രയെ ഒരു കൂട്ടം താറാവുകളുടെ വീക്ഷണ കോണിലൂടെ നോക്കിക്കണ്ടാലോ? അതാണ് 2023ൽ പുറത്തിറങ്ങിയ അനിമേഷൻ കോമഡി അഡ്വെഞ്ചർ ചിത്രമായ Migration. ദൂരെയൊരു കാട്ടിലെ കുളത്തിൽ സ്വസ്ഥമായി കുടുംബ ജീവിതം നയിക്കുന്ന ഒരു താറാവാണ് മാക് മല്ലാർഡ്. തന്റെ കുടുംബവും ചുറ്റിലുള്ള കുളവുമാണ് ലോകമെന്നു കരുതി ഒതുങ്ങിക്കഴിയുന്ന മാക് ഒരു നാൾ തന്റെ ഭാര്യയുടെയും കുട്ടികളുടെയും നിർബന്ധത്തിന് വഴങ്ങി ഒരു ദേശാടന യാത്ര പുറപ്പെട്ടു. അതും ജമൈക്കയിലേക്ക്. ഇടയ്ക്ക് വഴിതെറ്റി അവർ എത്തിപ്പെടുന്ന സ്ഥലങ്ങളും അകപ്പെടുന്ന ആപത്തുകളും അതിൽ നിന്നുള്ള അതിജീവനവും ഒടുവിലെ ലക്ഷ്യസാത്കാരവുമാണ് ഈ സിനിമയുടെ ആകെത്തുക.
ഫ്രഞ്ച് കർട്ടൂണിസ്റ്റും അനിമേറ്ററുമായ Benjamin Renner സംവിധാനം ചെയ്ത് Universal pictures, Illumination എന്നിവരുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ Kumail Nanjiani, Elizabeth Banks, Caspar Jennings, Tresi Gazal എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Adventure #Animation #Comedy #English #Family

👍69❤45🏆4😢3