Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
👍11🔥3❤1
Msone Official
Photo
#MSone Release - 3075

The Lord of the Rings: The Rings of Power Season 01 (2022)
ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ സീസൺ 01 (2022)

Episodes 05
എപ്പിസോഡ്സ് 05

ഭാഷ : ഇംഗ്ലീഷ്
നിർമാണം : Amazon Studios
പരിഭാഷ : ഗിരി പി. എസ്., & സാമിർ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി

IMDb ⭐️ 6.9/10

ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള സിനിമകളായ “ദ ലോർഡ് ഓഫ് ദ റിങ്‌സ്” ഫ്രാഞ്ചൈസിൽ നിന്നും 2022-ൽ ആമസോൺ പ്രൈം നിർമ്മിച്ച് പുറത്തു വന്നിരിക്കുന്ന സീരീസാണ് “ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ” സിനിമയുടെ പ്രീക്വൽ എന്ന രീതിയിലാണ് സീരീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ദ ലോർഡ് ഓഫ് ദ റിങ്‌സ്, ദ ഹോബിറ്റ് ചിത്രങ്ങളിലെ കഥകൾക്ക് ആയിരം വർഷം മുൻപ് നടക്കുന്ന കഥയാണ് സീരീസ് കൈകാര്യം ചെയ്യുന്നത്. ഈ ഫ്രാഞ്ചൈസിലൂടെ എഴുത്തുകാരനായ ജെ.ആർ.ആർ. റ്റോൾകീൻ പ്രേക്ഷകർക്ക് മുൻപിലേക്ക് പുസ്തക രൂപത്തിൽ ആദ്യമൊരു ലോകം തുറന്നിടുകയുണ്ടായി, ശേഷമാണ് സിനിമ സംഭവിച്ചത്. ആർഡ എന്നായിരുന്നു ഈ ലോകത്തിന് അദ്ദേഹം നൽകിയ പേര്, ആർഡയുടെ കഥയെ നാല് യുഗങ്ങളായാണ് അദ്ദേഹം തിരിച്ചത്. “ഇയർസ് ഓഫ് ലാമ്പ്” എന്നു പറയപ്പെടുന്ന യുഗത്തിലാണ് ആർഡയിൽ ആദ്യമായി വെളിച്ചം വരുന്നത്. ശേഷം സർവ്വേശ്വരൻ തന്റെ ദാസരെ അവിടേക്ക് അയച്ചു, ശേഷമാണ് ആർഡയിലേക്ക് മോർഗോത്ത് എന്ന ദുഷ്ട ശക്തി വരുന്നത്. സിനിമകളിൽ നമ്മൾ കണ്ട സൗറോൺ എന്ന വില്ലൻ ഈ മോർഗോത്ത് അഥവാ മെൽക്കോറിന്റെ സൈന്യാധിപനാണ്. ഇവരുടെ ഇടപെടലിനെ തുടർന്ന ആർഡയ്ക്ക് വെളിച്ചം നൽകിയ ലാമ്പുകൾ തകരുകയും മിഡിൽ-എർത്തിൽ ഇരുട്ട് പടരുകയും ചെയ്യുന്നു.

ഇതിൽ ദ ലോർഡ് ഓഫ് ദ റിങ്‌സ്, ദ ഹോബിറ്റ് കഥകൾ നടക്കുന്നത് മൂന്നാമത്തെ യുഗത്തിലാണ്. പക്ഷേ ദ റിങ്‌സ് ഓഫ് പവർ സീരിസിൽ വിഷയമായി വരുന്നത് രണ്ടാമത്തെ യുഗമാണ്. യുഗങ്ങളുടെ വ്യത്യാസം ഉണ്ടെങ്കിൽ പോലും സിനിമയിലെ ചില പ്രധാനപ്പെട്ട കഥാപാത്രങ്ങൾ സീരീസിലും പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ടാമത്തെ യുഗത്തിലെ കഥ നടക്കുന്നത് ഏകദേശം 3000 വർഷങ്ങൾ എടുത്താണ്, ഈ മൂവായിരം വർഷങ്ങളിലേ സംഭവങ്ങൾ സീരീസാക്കുക എന്നത് അസാധ്യമായ ഒന്നായത് കൊണ്ട് പുസ്തകത്തിൽ നിന്ന് വ്യത്യസ്തമായി ടൈം ജമ്പ് നടത്തുന്ന രീതിയിലാണ് സീരിസിൽ കഥയെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English #Fantasy #Web_Series
👍66❤5🥰3🔥2😱2😢1🎉1
🥰54👍15❤14👏3😁1😱1😢1
Msone Official
Photo
#MSone Release - 3088

Looking for Alaska (2019)
ലു ക്കിങ് ഫോര്‍ അലാസ്ക (2019)

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : Temple Hill Productions
പരിഭാഷ : അരുൺ അശോകൻ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ഡ്രാമ, റൊമാൻസ്

IMDb ⭐️ 8.0/10

“ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)” എന്ന സിനിമയക്ക് ആസ്പദമായ അതേ പേരിലുള്ള നോവല്‍ രചിച്ച ജോണ്‍ ഗ്രീനിന്റെ ‘ലുക്കിങ് ഫോര്‍ അലാസ്ക” എന്ന നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മിനിസീരീസാണ് 2019ൽ ഇറങ്ങിയ “ലുക്കിങ് ഫോര്‍ അലാസ്ക” 8 എപ്പിസോഡുകൾ ഉള്ള മിനി സീരീസ് ഹുലുവിലാണ് റിലീസായത്.

അലബാമയിലെ കള്‍വര്‍ ക്രീക്ക് എന്ന ബോര്‍ഡിംഗ് സ്കൂളിലേക്ക് പുതിയതായി ചേര്‍ന്ന വിദ്യാര്‍ത്ഥിയാണ് മൈല്‍സ് ഹാള്‍റ്റര്‍. പ്രശസ്തരായ വ്യക്തികളുടെ പ്രശസ്തമായ അവസാന വാക്കുകളെക്കുറിച്ച് നിരന്തരം ആലോചിക്കുന്ന ഒരു കൗമാരക്കാരനാണ് മൈല്‍സ്. വീട്ടിലുള്ള സുരക്ഷിതമായ തന്റെ ജീവിതത്തില്‍ അവനുണ്ടാകുന്ന മടുപ്പാണ് മൈല്‍സിനെ കള്‍വര്‍ ക്രീക്കില്‍ എത്തിക്കുന്നത്. ജീവിതത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ മൈല്‍സിന് ഒരു ത്വരയുണ്ട്. കള്‍വര്‍ ക്രീക്കില്‍ മൈല്‍സിന് റൂംമേറ്റായി കിട്ടിയ ചിപ്പ് മാര്‍ട്ടിന്‍ വഴി അവന്‍ അലാസ്ക യങ്ങിനെയും ടാക്കുമി ഹിക്കോഹിറ്റോയെയും പരിചയപ്പെടുന്നു. ഇവരെക്കൂടാതെ മറ്റ് പലരെയും മൈല്‍സ് സ്കൂളില്‍ വെച്ച് പരിചയപ്പെടുന്നു. ഈ കഥാപാത്രങ്ങള്‍ക്കിടയിലൂടെ തന്റെ പുതിയ ജീവിതം വഴി മൈല്‍സ് ജീവിതത്തെക്കുറിച്ചുള്ള പല പാഠങ്ങളും പഠിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Romance #Web_Series
👍113❤39🔥7🤩5🎉4👏2😁1😱1
🔥32👍20😢4🥰3😁3❤2🤩1
Msone Official
Photo
#MSone Release - 3068

House of the Dragon Season 01 (2022)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 01 (2022)

Episode - 06
എപ്പിസോഡ് - 06

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : GRRM; Bastard Sword; 1:26 Pictures Inc
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷന്‍, അഡ്വഞ്ചർ, ഡ്രാമ

IMDb ⭐️ 8.6/10

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.

റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.

കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.

വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.

ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.

റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English #Web_Series
👍74🔥19🥰8❤4👏3
👍38🔥8❤7
Msone Official
Photo
#MSone Release - 3089

Mr. Bean’s Holiday (2007)
മി. ബീൻസ് ഹോളിഡേ (2007)

ഭാഷ : ഇംഗ്ലീഷ്, ഫ്രഞ്ച്
സംവിധാനം : Steve Bendelack
പരിഭാഷ : എൽവിൻ ജോൺ പോൾ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : കോമഡി, ഫാമിലി

IMDb ⭐️ 6.4/10

ബ്രിട്ടീഷ്‌ സിനിമാ താരമായ റോവന്‍ അറ്റ്കിന്‍സണ്‍ 1990-ല്‍ “മിസ്റ്റര്‍ ബീന്‍” എന്ന ടിവി പരമ്പരയിലൂടെ ലോകത്തിന് സമ്മാനിച്ച കഥാപാത്രമാണ് മിസ്റ്റര്‍ ബീന്‍. വളര്‍ന്നുവലുതായെങ്കിലും ഒരു കുട്ടിയുടെ മനസ്സുള്ള വ്യക്തിയാണ് മിസ്റ്റര്‍ ബീന്‍. ദൈനംദിന ജീവിതത്തില്‍ തന്റെ കുട്ടിത്തം വിട്ടുമാറാത്ത പെരുമാറ്റം കാരണം മിസ്റ്റര്‍ ബീന്‍ ചെന്ന് ചാടുന്ന രസകരമായ കുഴപ്പങ്ങളും, അത് എങ്ങനെ ബീന്‍ പരിഹരിക്കുന്നു, അല്ലെങ്കില്‍ പരിഹരിക്കാന്‍ നോക്കി പരാജയപ്പെടുന്നു എന്നതായിരുന്നു ടി വി പരമ്പരയിലെ ഓരോ എപ്പിസോഡിന്റെയും ഇതിവൃത്തം. ടിവി പരമ്പര ലോകമെങ്ങും എല്ലാ പ്രായത്തിലുള്ളവരെയും രസിപ്പിക്കുകയും അനേകം ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

ടി വി പരമ്പര 1995-ല്‍ അവസാനിച്ചെങ്കിലും, തുടര്‍ന്ന് 1997-ല്‍ മിസ്റ്റര്‍ ബീന്‍ കേന്ദ്രകഥാപാത്രമായി “ബീന്‍” എന്ന സിനിമ പുറത്തുവരികയുണ്ടായി. സിനിമയും വന്‍ വിജയമായിരുന്നു. ആദ്യത്തെ സിനിമ റിലീസായതിന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മിസ്റ്റര്‍ ബീന്‍ കേന്ദ്രകഥാപാത്രമായി വന്ന സിനിമയാണ് “മിസ്റ്റര്‍ ബീന്‍സ് ഹോളിഡേ”

സിനിമ തുടങ്ങുന്നത് ഒരു ലക്കിടിപ്പിന്റെ വിജയിയെ പ്രഖ്യാപിക്കുന്ന സീനിലൂടെയാണ്. മിസ്റ്റര്‍ ബീനാണ് അതില്‍ ഒന്നാം സമ്മാനം ലഭിക്കുന്നത്. തെക്കന്‍ ഫ്രാന്‍സിന്റെ കടത്തീരങ്ങളിലേക്ക് ഒരാഴ്ചത്തെ വെക്കേഷനാണ് ഒന്നാം സമ്മാനം. അങ്ങനെ ഒരാഴ്ചത്തെ വെക്കേഷന്‍ ചിലവഴിക്കാന്‍ വേണ്ടി മിസ്റ്റര്‍ ബീന്‍ ഫ്രാന്‍സിലേക്ക് ട്രെയിന്‍ കയറുന്നു. ഫ്രാന്‍സില്‍ ചെന്ന ശേഷം ബീന്‍ പതിവ് പോലെ ഓരോ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നു. ഈ കുഴപ്പങ്ങളെല്ലാം പരിഹരിച്ച് അദ്ദേഹത്തിന് ബീച്ചില്‍ ചെന്നെത്താന്‍ കഴിയുമോ? അറിയാന്‍ സിനിമ കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #English #French
👍39🔥23❤17😁8
🔥41👍37🤩5❤2👏2
Msone Official
Photo
#MSone Release - 3090

Emergency Declaration (2021)
എമർജൻസി ഡിക്ലറേഷൻ (2021)

ഭാഷ : കൊറിയൻ
സംവിധാനം : Han Jae-rim
പരിഭാഷ : തൗഫീക്ക് എ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, ഡ്രാമ, ത്രില്ലർ

IMDb ⭐️ 7.0/10

സോങ് കാങ് ഹോ, ലീ ബ്യൂങ് ഹ്യൂൻ, കിം നാം ഗിൽ, പാർക്ക് ഹേ ജുൻ, കിം സോ ജിൻ, ജോൻ ദോ യുൻ തുടങ്ങി വലിയ താരനിര അണിനിരന്ന് 200 കോടി ബഡ്ജറ്റിൽ നിർമിച്ച് 2022 ൽ കൊറിയയിൽ റിലീസായ ഡിസ്റ്റാസ്റ്റർ ത്രില്ലർ ചിത്രമാണ് “എമർജൻസി ഡിക്ലറേഷൻ“. 2021 ൽ കാനസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം, മികച്ച നിരൂപക പ്രശംസയോടൊപ്പം പ്രേക്ഷകരുടെ കൈയ്യടിയും നേടിയെടുത്തു.

വിമാനത്തിൽ ഇന്ധനത്തിന്റെ അപര്യാപ്തതയുണ്ടാവുകയോ മറ്റെന്തെങ്കിലും അപകടം സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ഒരു പൈലറ്റിന് “എമർജൻസി ഡിക്ലറേഷൻ” ചെയ്യേണ്ടി വരുന്നത്. ഇൻ്റർനെറ്റിൽ ഒരു അജ്ഞാതൻ അപ്‌ലോഡ് ചെയ്ത വിമാനാക്രമണ ഭീഷണി വീഡിയോയെ പറ്റി അന്വേഷിക്കുമ്പോഴാണ് ഡിറ്റക്ടീവ് ഇൻ ഹോയ്ക്ക്, ഇയാൾ തങ്ങളുടെ അയൽക്കാരനാണെന്ന് അറിയിച്ചു കൊണ്ടുള്ള കുറച്ച് കുട്ടികളുടെ കോൾ ലഭിക്കുന്നത്. ആ റിപ്പോർട്ട് പ്രകാരം അവിടെ അന്വേഷിക്കാൻ പോയ ഇൻ ഹോയെ കാത്തിരുന്നത് ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു. വെറുമൊരു ആക്രമണമല്ല അയാൾ പ്ലാനിട്ടതെന്ന് മനസ്സിലാക്കിയപ്പോഴേക്കും വിമാനം കൊറിയ വിട്ടു കഴിഞ്ഞിരുന്നു. തുടർന്ന് വിമാനത്തിലുള്ളവരും അധികാരികളും ജനങ്ങളും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പൊതുവേ ഡിസാസ്റ്റർ ത്രില്ലർ സിനിമകളിൽ കണ്ടുവരുന്ന ക്ലീഷേകൾ എല്ലാം ഒഴിവാക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നിന് പുറകേ ഒന്നായി വരുന്ന ട്വിസ്റ്റുകളും, അഭിനേതാക്കളുടെ മികച്ച പ്രകടനവും, അപകടത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വിഷ്വലും, കാണുന്നവരെ ടെൻഷൻ കൊടുമുടിയിലേക്കെത്തിക്കുന്ന അസാമാന്യ പശ്ചാത്തല സംഗീതവും സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. കൊറിയൻ ഡിസ്റ്റാസ്റ്റർ ബ്ലോക്ക്ബസ്റ്ററുകളിലേക്ക് ഒന്ന് കൂടി ചേർത്ത ചിത്രം, ബോക്സ് ഓഫീസിൽ വൻ വിജയം നേടി ഈ വർഷത്തെ ടോപ് ഗ്രോസറുകളിൽ അഞ്ചാമതെത്തി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #Korean #Thriller
👍110🔥17❤9👏5🤩3🥰2
👍17❤8
Msone Official
Photo
#MSone Release - 1839

Little Manhattan (2005)
ലിറ്റില്‍ മാൻഹാട്ടൻ (2005)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Mark Levin
പരിഭാഷ : എൽവിൻ ജോൺ പോൾ
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : കോമഡി, ഫാമിലി, റൊമാന്‍സ്

IMDb ⭐️ 7.4/10

2005-ല്‍ ഇറങ്ങിയ മാര്‍ക്ക് ലെവിന്‍ സംവിധാനം ചെയ്ത, ജോഷ്‌ ഹച്ചര്‍സണ്‍, ചാര്‍ലി റേ, ബ്രാഡ്ലീ വിറ്റ്ഫോര്‍ഡ്, സിന്തിയ നിക്സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച അമേരിക്കന്‍ ചലച്ചിത്രമാണ് “ലിറ്റില്‍ മാന്‍ഹാട്ടന്‍“

ന്യൂയോര്‍ക്ക് നഗരത്തിന്റെ മാന്‍ഹാട്ടന്‍ ഏരിയയില്‍ താമസിക്കുന്ന ഒരു പത്തേമുക്കാല്‍ വയസ്സുകാരനാണ് ഗേബ്. ഗേബിന്റെ അച്ഛനും അമ്മയും അവനോടൊപ്പം ഒരുമിച്ചാണ് താമസിക്കുന്നതെങ്കിലും അവര് വിവാഹമോചനത്തിന്റെ നടപടികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയാണ് വീട്ടിലെ അവസ്ഥ എങ്കിലും ഗേബിന്റെ അഭിപ്രായത്തില്‍ അവന്റെ ജീവിതം വേറെ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ വളരെ ഹാപ്പിയായി പോകുവായിരുന്നു. അങ്ങനെയിരിക്കെ ഗേബ് ഒരു കരാട്ടെ ക്ലാസില്‍ ചേരുന്നു. അവിടെ വെച്ച് സ്കൂളില്‍ ഗേബിന്റെക്കൂടെ പഠിക്കുന്ന റോസ്മേരി അവന്റെ പരിശീലനപങ്കാളിയാകുന്നു. തുടര്‍ന്ന് അങ്ങോട്ട്‌ അവളുമായി കൂടുതല്‍ സമയം ചിലവഴിക്കുന്ന ഗേബിന് പതിയെ പതിയെ അവളോട്‌ ഇഷ്ടം തോന്നിത്തുടങ്ങുന്നു. ആ ഇഷ്ടം മൂലം ഉണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് “ലിറ്റില്‍ മാന്‍ഹാട്ടന്‍” എന്ന സിനിമ. ചെറിയ പ്രായത്തിലുണ്ടാകുന്ന ആദ്യ പ്രണയത്തിന്റെ നിഷ്കളങ്കതയും, സുഖവും, നോവുമെല്ലാം ന്യൂയോര്‍ക്ക് എന്ന നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം ഭംഗിയായി ഒപ്പിയെടുക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #English #Family #Romance
👍56❤10😢2😁1
❤37👍11
ഈ, ലോക പരിഭാഷാ ദിനത്തിൽ, എല്ലാ പരിഭാഷകർക്കും എംസോണിൻ്റെ ഹൃദയംനിറഞ്ഞ ആശംസകൾ.
2012 ൽ നമ്മൾ തുടങ്ങി, മലയാളികൾക്ക് മലയാളം പരിഭാഷ ഉപയോഗിച്ച് സിനിമാ കാണുക എന്നത് ഒരു "നോർമൽ" സംഭവം ആക്കിയത് എംസോണാണെന്ന കാര്യം തെല്ലൊരഹങ്കാരത്തോടെ പറയുന്നതിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളൂ. കൂണുപോലെ മുളച്ച ധാരാളം പരിഭാഷാ ഗ്രൂപ്പുകൾ ഉള്ള ഈ കാലത്ത്, എംസോണിലെ പരിഭാഷകനാണ് എന്ന് ഏതെങ്കിലും ഒരു പരിഭാഷകൻ അഭിമാനത്തോടെ പറയുന്നുണ്ടെങ്കിൽ അതിന് കാരണമുണ്ട്. ചുവടെയുള്ള ചിത്രത്തിലെ കള്ളികളിലുള്ള ഗുണങ്ങൾ എല്ലാമുള്ള ഒരു പരിഭാഷകന്/പരിഭാഷകയ്ക്ക് മാത്രമേ "എംസോൺ ട്രാൻസലേറ്റർ" എന്ന ടൈറ്റിൽ ലഭിക്കൂ എന്നതാണ് ആ കാരണം. അതിൽത്തന്നെ പ്രശോഭ്, ഫഹദ്, തൗഫീക്ക്, അജിത്, വിഷ്ണുപ്രസാദ് തുടങ്ങിയവരേപ്പോലുള്ള ചില "മെഷീനുകളും"...🔥.

ഇങ്ങനെയെല്ലാമാണെങ്കിലും നമ്മൾ ഇനിയും പരിഭാഷകൾ കൂടുതൽ കുറ്റമറ്റതാക്കേണ്ടതുണ്ട്, സാഹിത്യത്തിൽ നിന്ന് സിനിമയുടെ പരിഭാഷയിലേക്ക് വരുമ്പോൾ പ്രകടമായ വ്യത്യാസങ്ങളുണ്ട്. സാഹിത്യ പരിഭാഷയാണ് പൊതുവേ പരിഭാഷ ദിനത്തിൽ കണക്കാക്കുന്നത്. എന്നാൽ സിനിമയുടെ കാര്യത്തിൽ വിവർത്തനം ഒരു കലയാണ്. മൂലരൂപത്തിലുള്ള ആശയം ഒട്ടും ചോർന്നുപോകാതെ തനതുഭാഷയിൽ പുനരാവിഷ്കരിക്കലാണ് പരിഭാഷകന്റെ ജോലി. സാഹിത്യകൃതികളെ അപേക്ഷിച്ച് സിനിമാ സബ്ടൈറ്റിൽ പരിഭാഷകര്‍ക്ക് മുന്നിലുള്ള വെല്ലുവിളി- നിശ്ചിത സമയത്തിൽ വായിച്ചുപോകാൻ പാകത്തിന് ചുരുക്കി ആശയം ചോരാതെ അവതരിപ്പിക്കലാണ്. അതിൽ വിജയിക്കുന്നതാണ് ഒരു പരിഭാഷകന്റെ പ്രധാന കടമ്പ. പ്രത്യേകിച്ച് അതിന് കുറുക്കുവഴികളൊന്നും ഇല്ലയെന്നിരിക്കെ.

സിനിമയിൽ ശബ്ദം വരുന്നതിനു മുമ്പേ സബ്ടൈറ്റിലുകൾ വന്നിരുന്നു. പ്രിന്റ് ചെയ്ത വാചകങ്ങൾ രംഗങ്ങളുടെ ഇടയിൽ കാണിച്ച് കഥാസന്ദർഭം വിവരിക്കുന്ന രീതി ഇന്റർടൈറ്റിൽ എന്ന് അറിയപ്പെട്ടിരുന്നു. ഇതിനൊപ്പം കൂടുതൽ വാചകങ്ങൾ ചേർത്തപ്പോൾ അത് സബ്ടൈറ്റിൽ എന്നും അറിയപ്പെട്ടു. 1909 ലാണ് ഈ പ്രയോഗം വന്നതെന്ന് കരുതപ്പെടുന്നു.

സിനിമയിൽ ശബ്ദം വന്നതോടെ സബ്ടൈറ്റിലിന് പ്രസക്തി കുറയുകയല്ല, കൂടുകയാണ് ചെയ്തത്. ഒരു സിനിമ അതിന്റെ ഭാഷ അറിയാവുന്നവർക്ക് മാത്രം ആസ്വദിക്കാൻ കഴിയുക എന്ന രീതിയിൽ ചുരുങ്ങി പോകാതിരിക്കാൻ സബ്ടൈറ്റിലുകൾ പുനർജനിച്ചു. സിനിമയുടെ പ്രിന്റിനൊപ്പം സബ്ടൈറ്റിൽ വിതരണം ചെയ്യുക എന്നത് അന്ന് വലിയ പ്രയാസമായിരുന്നു. ഇന്നത് അനായാസമാണ് താനും. അപ്പോഴും പ്രാദേശിക ഭാഷകൾ കീറാമുട്ടിയായി. അവിടെയാണ് മലയാളത്തിൽ എംസോൺ എന്ന പേര് ഒരു നാഴികക്കല്ലാകുന്നത്.

എംസോണിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മുടങ്ങിപ്പോയ ചില സീരീസുകൾ പൂർത്തിയാക്കിക്കുക എന്ന പ്രവൃത്തിക്കാണ് മുൻഗണന നൽകുന്നത്.
Prison Break, Sex Education എന്നിവ എത്രയും വേഗം നിങ്ങളിലെത്തുന്നതായിരിക്കും.

വിദ്യാസമ്പന്നരായവർ ഞങ്ങളെ സഹായിക്കാൻ മുന്നോട്ട് വരണമെന്നും എംസോണിന്റെ ഭാഗമാകണമെന്നും അഭ്യർത്ഥിക്കട്ടെ,
പത്ത് വർഷംകൊണ്ട് 450 ലധികം മികച്ച പരിഭാഷകരെ കണ്ടെത്താനായി എന്ന ചാരിതാർത്ഥ്യത്തോടെ, നിങ്ങൾ തന്ന പ്രോത്സാഹനത്തെ മാനിച്ചുകൊണ്ടും എല്ലാ പരിഭാഷകർക്കും പരിഭാഷാ ദിന ആശംസകൾ നേർന്നുകൊണ്ടും, നമുക്കിനിയും മുന്നോട്ട് പോകാമെന്ന് ആശിക്കുന്നു.
🔥379❤218👍100🥰19👏15🤩12😱5😢4
👍22👏6❤2😱2
Msone Official
Photo
#MSone Release - 3091

Chhello Show (2022)
ഛെല്ലോ ഷോ (2022)

ഭാഷ : ഗുജറാത്തി
സംവിധാനം : Pan Nalin
പരിഭാഷ: മുബാറക് റ്റി എൻ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ

IMDb ⭐️ 7.2/10

ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള, ചലാല എന്ന ചെറു ഗ്രാമത്തിൽ ജീവിക്കുന്ന ഒൻപത് വയസ്സുള്ള ബാലനാണ് സമയ്. ചായക്കട നടത്തുന്ന അച്ഛനെ സഹായിച്ചും, കൂട്ടുകാരുടെ കൂടെ കളിച്ചും നടക്കുന്ന അവനെ, ഒരു നാൾ അച്ഛൻ സിനിമ കാണിക്കാനായി കൊണ്ടു പോകുന്നു. തീയേറ്ററിലെ ഇരുട്ടും, തിരശ്ശീലയിലെ ചലിക്കുന്ന രൂപങ്ങളും അവനെ അത്ഭുതപ്പെടുത്തുന്നു. സിനിമയോടുള്ള അവൻ്റെ പ്രണയം, അന്നു മുതൽ തുടങ്ങുകയാണ്. തീയേറ്റർ ഓപ്പറേറ്ററായ ഫസലിൻ്റെ സഹായത്തോടെ, പ്രോജക്ടർ റൂമിലിരുന്ന് സിനിമ കാണുന്ന സമയ്, അവിടുത്തെ സ്ഥിരം സന്ദർശകനായി മാറുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം, അവൻ്റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

35 mm സെല്ലുലോയിഡ് ഫിലിമിൽ നിന്ന് ഡിജിറ്റൽ രൂപത്തിലേക്കും, സാധാരണ തീയേറ്ററുകളിൽ നിന്ന് മൾട്ടി പ്ലക്സുകളിലേക്കുമുള്ള ഇന്ത്യൻ സിനിമയുടെ വളർച്ച, ചിത്രം വരച്ചു കാട്ടുന്നുണ്ട്. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, പാൻ നളിനാണ്. കുട്ടികളുടെ നിഷ്കളങ്കതയും, അവർക്കിടയിലെ സൗഹൃദവും, അവരുടെ സ്വപ്നങ്ങളും പ്രതിപാദിക്കുന്ന ഈ ചിത്രം, 95-ാമത് ഓസ്കാർ അവാർഡിൽ മികച്ച അന്താരാഷ്ട്ര ചിത്രത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കൂടിയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Gujarati
👍61❤9🔥7😱4
👍27❤15🔥6
Msone Official
Photo
#MSone Release - 3075

The Lord of the Rings: The Rings of Power Season 01 (2022)
ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ സീസൺ 01 (2022)

Episodes 06
എപ്പിസോഡ്സ് 06

ഭാഷ : ഇംഗ്ലീഷ്
നിർമാണം : Amazon Studios
പരിഭാഷ : , അജിത് രാജ് & ഗിരി പി. എസ്.
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ : ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി

IMDb ⭐️ 6.8/10

ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള സിനിമകളായ “ദ ലോർഡ് ഓഫ് ദ റിങ്‌സ്” ഫ്രാഞ്ചൈസിൽ നിന്നും 2022-ൽ ആമസോൺ പ്രൈം നിർമ്മിച്ച് പുറത്തു വന്നിരിക്കുന്ന സീരീസാണ് “ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ” സിനിമയുടെ പ്രീക്വൽ എന്ന രീതിയിലാണ് സീരീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ദ ലോർഡ് ഓഫ് ദ റിങ്‌സ്, ദ ഹോബിറ്റ് ചിത്രങ്ങളിലെ കഥകൾക്ക് ആയിരം വർഷം മുൻപ് നടക്കുന്ന കഥയാണ് സീരീസ് കൈകാര്യം ചെയ്യുന്നത്. ഈ ഫ്രാഞ്ചൈസിലൂടെ എഴുത്തുകാരനായ ജെ.ആർ.ആർ. റ്റോൾകീൻ പ്രേക്ഷകർക്ക് മുൻപിലേക്ക് പുസ്തക രൂപത്തിൽ ആദ്യമൊരു ലോകം തുറന്നിടുകയുണ്ടായി, ശേഷമാണ് സിനിമ സംഭവിച്ചത്. ആർഡ എന്നായിരുന്നു ഈ ലോകത്തിന് അദ്ദേഹം നൽകിയ പേര്, ആർഡയുടെ കഥയെ നാല് യുഗങ്ങളായാണ് അദ്ദേഹം തിരിച്ചത്. “ഇയർസ് ഓഫ് ലാമ്പ്” എന്നു പറയപ്പെടുന്ന യുഗത്തിലാണ് ആർഡയിൽ ആദ്യമായി വെളിച്ചം വരുന്നത്. ശേഷം സർവ്വേശ്വരൻ തന്റെ ദാസരെ അവിടേക്ക് അയച്ചു, ശേഷമാണ് ആർഡയിലേക്ക് മോർഗോത്ത് എന്ന ദുഷ്ട ശക്തി വരുന്നത്. സിനിമകളിൽ നമ്മൾ കണ്ട സൗറോൺ എന്ന വില്ലൻ ഈ മോർഗോത്ത് അഥവാ മെൽക്കോറിന്റെ സൈന്യാധിപനാണ്. ഇവരുടെ ഇടപെടലിനെ തുടർന്ന ആർഡയ്ക്ക് വെളിച്ചം നൽകിയ ലാമ്പുകൾ തകരുകയും മിഡിൽ-എർത്തിൽ ഇരുട്ട് പടരുകയും ചെയ്യുന്നു.

ഇതിൽ ദ ലോർഡ് ഓഫ് ദ റിങ്‌സ്, ദ ഹോബിറ്റ് കഥകൾ നടക്കുന്നത് മൂന്നാമത്തെ യുഗത്തിലാണ്. പക്ഷേ ദ റിങ്‌സ് ഓഫ് പവർ സീരിസിൽ വിഷയമായി വരുന്നത് രണ്ടാമത്തെ യുഗമാണ്. യുഗങ്ങളുടെ വ്യത്യാസം ഉണ്ടെങ്കിൽ പോലും സിനിമയിലെ ചില പ്രധാനപ്പെട്ട കഥാപാത്രങ്ങൾ സീരീസിലും പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ടാമത്തെ യുഗത്തിലെ കഥ നടക്കുന്നത് ഏകദേശം 3000 വർഷങ്ങൾ എടുത്താണ്, ഈ മൂവായിരം വർഷങ്ങളിലേ സംഭവങ്ങൾ സീരീസാക്കുക എന്നത് അസാധ്യമായ ഒന്നായത് കൊണ്ട് പുസ്തകത്തിൽ നിന്ന് വ്യത്യസ്തമായി ടൈം ജമ്പ് നടത്തുന്ന രീതിയിലാണ് സീരിസിൽ കഥയെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English #Fantasy #Web_Series
👍72😱8❤7🎉6👏5🥰3
👍86🔥50❤16🤩15😢7😱3🎉3👏2
Msone Official
Photo
#MSone Release - 3068

House of the Dragon Season 01 (2022)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 01 (2022)

Episode - 07
എപ്പിസോഡ് - 07

ഭാഷ : ഇംഗ്ലീഷ്
നിർമ്മാണം : GRRM; Bastard Sword; 1:26 Pictures Inc
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷന്‍, അഡ്വഞ്ചർ, ഡ്രാമ

IMDb ⭐️ 8.6/10

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.

റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.

കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.

വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.

ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.

റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English #Web_Series
🔥79👍64❤10🥰6🤩6🎉3👏2😁2😢2