രാംകേനാമിന്റെ ആദ്യ ലൈവ് സ്ട്രീം അവസാനിച്ചിരിക്കുന്നു. ഇന്ന് മുഴുവനായി ഇതിവിടെ റിപീറ്റ് ആയി പ്ലേ ആയിക്കൊണ്ടിരിക്കും. ആർക്കും ഏതുസമയത്തും കാണാവുന്നതാണ്. കണ്ടവർക്കും ഇനി കാണുന്നവർക്കും എംസോൺ നന്ദി അറിയിക്കുന്നു.
👍364❤73😁46😢7🥰6👏6🎉4🔥3
Msone Official
Photo
Ram Ke Naam (1992)
രാം കേ നാം (1992)
ബാബരി മസ്ജിദ് പൊളിക്കാനുള്ള VHP യുടെ ക്യാമ്പയിൻ ദൃശ്യങ്ങളുള്പ്പെടുത്തിയ രാംകേനാം എന്ന ഡോക്യുമെന്ററി 1991 ൽ ബാബറി മസ്ജിദ് പൊളിക്കുന്നതിനും മുമ്പാണ് പൂര്ത്തീകരിച്ചത്. പിന്നീട് ഒരു കോടതി വിധിയെ തുടര്ന്ന് 1997 ലാണ് ഡോക്യുമെന്ററി പ്രദര്ശിപ്പിക്കുന്നത്. ആക്ടിവിസ്റ്റായ ആനന്ദ് പട്വര്ദ്ധൻ തയ്യാറാക്കിയ ഈ ഡോക്യുമെന്ററി ഏതാണ്ട് 1998 നോടകം തന്നെ മലയാളം സബ്ടൈറ്റിൽ ഹാര്ഡ്കോഡ് ചെയ്തുകൊണ്ട് കേരളത്തിലെ ഡോക്യുമെന്ററി സംവിധായകനായ ശരത്ചന്ദ്രൻ പുറത്തിറക്കിയിരുന്നു. എംസോൺ ചെയ്തതല്ലെങ്കിലും എല്ലാ ചരിത്ര വസ്തുതകളേയും വളച്ചൊടിക്കുന്ന ഈ കെട്ട കാലത്ത് ''ദൈവത്തിൻ്റെ പേരിൽ'' എന്ന ഈ ഡോക്യുമെൻ്ററി മലയാളികളെങ്കിലും കണ്ടിരിക്കേണ്ടതാണ്.
ഡോക്യുമെന്ററിയുടെ മലയാളം പരിഭാഷയോട് കൂടിയ
ഫയലിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Please open Telegram to view this post
VIEW IN TELEGRAM
👍349😁68❤49🔥39😢19👏3😱2
Msone Official
Photo
A Piece of Your Mind [K-Drama] (2020)
എ പീസ് ഓഫ് യുവർ മൈൻഡ് [കെ-ഡ്രാമ] (2020)
തൻ്റെ സ്വന്തം കമ്പനിയുടെ കീഴിൽ ആശുപത്രി രോഗികൾക്കായി ഒരു ഉപകരണം വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു AI പ്രോഗ്രാമറാണ് ഹാ വോൺ. വളരെ ശാന്തനും നല്ലൊരു മനസ്സിനും ഉടമയായ അവന് പക്ഷേ തൻ്റെ ചെറുപ്പകാലത്ത് ഉണ്ടായ അമ്മയുടെ വിയോഗവും പ്രണയ നൈരാശ്യം കാരണവും ഉള്ളിൽ യാതന അനുഭവിക്കുന്നുണ്ട്.
ഒരു സൗണ്ട് റെക്കോർഡിംഗ് എൻജിനീയർ ആയി സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്ന പെൺകുട്ടിയാണ് ഹാൻ സോ വൂ. ഒരു അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അവൾക്ക് സ്വന്തമായി വേറേ ആരുമില്ലെങ്കിലും ജീവിതത്തിൽ എല്ലാം പോസിറ്റീവായി കാണുകയും വിഷമങ്ങൾ മറികടക്കാൻ ഒരു പുഞ്ചിരിയോടെ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയാണ്.
ഹാ വോണിൻ്റെ ആദ്യ പ്രണയമായ ജീ സൂ കാരണം ഹാൻ സോ വും ഹാ വോണും തമ്മിൽ കണ്ടുമുട്ടാൻ ഇട വരുന്നു. തങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾക്ക് പരസ്പരം താങ്ങായി മാറി ആശ്വാസം കണ്ടെത്തുന്ന ഇരുവരും തമ്മിൽ കൂടുതൽ അടുക്കുന്നു. പിന്നീട് അവർ തമ്മിൽ ഉടലെടുക്കുന്ന ഉഷ്മളമായ പ്രണയത്തിലൂടെ കഥ മുന്നോട്ട് സഞ്ചരിക്കുന്നു.
വളരെ അണ്ടർറേറ്റഡ് ആയ 12 എപ്പിസോഡുകൾ അടങ്ങിയ സ്ലോ പേസ്ഡ് കൊറിയൻ മേലോ ഡ്രാമയാണ് പ്രസ്തുത സീരീസ്. അല്പം പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ഈ സീരീസ് പിന്നീട് കാണികളുടെ മനസ്സിൽ ഹൃദ്യമായ ചടുലത കൈവരിക്കുന്നുണ്ട്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജുങ് ഹേ ഇനും ചൊ സോ ബിനും തമ്മിലുള്ള മനോഹര കെമിസ്ട്രിയും സീരിസിൻ്റെ മറ്റൊരു മനോഹര പ്ലസ് പോയിൻ്റാണ്.
Categories : #Comedy #Korean #Romance #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍115❤30🔥7😁2🎉2
അരലക്ഷം ഡൗൺലോഡുകൾ
അനുമോദനങ്ങൾ സജിൻ, വിഷ് ആസാദ്
നന്ദി എംസോണീയരേ...
https://malayalamsubtitles.org/languages/hindi/12th-fail-2023/
അനുമോദനങ്ങൾ സജിൻ, വിഷ് ആസാദ്
നന്ദി എംസോണീയരേ...
https://malayalamsubtitles.org/languages/hindi/12th-fail-2023/
👏394❤144👍47🔥40😱9🥰7🎉6😁4🤩4
Msone Official
Photo
#OscarFest2024 - 06
Anatomy of a Fall (2023)
അനാട്ടമി ഓഫ് എ ഫോൾ (2023)
Justine Triet സംവിധാനം ചെയ്ത് Sandra Huller കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഒരു മുഴുനീള കോർട്ട്റൂം ഡ്രാമയാണ് അനാട്ടമി ഓഫ് എ ഫോൾ. പ്രേക്ഷകന് നേരത്തെ അറിയുന്ന ഒരു സംഭവം കോടതിയിലെത്തിക്കുന്ന പതിവ് ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായി, ആർക്കും പെട്ടെന്ന് പിടിതരാത്ത രൂപത്തിലാണ് സംവിധായക ഈ സിനിമ അണിയിച്ചൊരുക്കിയിട്ടുള്ളത്.
ഭർത്താവിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിൽ പ്രതിയാക്കപ്പെട്ട ഭാര്യയും ഏക സാക്ഷിയായ കാഴ്ചശക്തിയില്ലാത്ത മകനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒറ്റ നോട്ടത്തിൽ അപകടമെന്നോ ആത്മഹത്യയെന്നോ തോന്നിപ്പിക്കുന്ന ഒരു മരണം, ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ കോടതിയിൽ അനാവരണം ചെയ്യപ്പെട്ടതോടെ കൊലപാതകമെന്ന് ശക്തമായ സംശയം ജനിപ്പിക്കുന്നു. അതോടെ സംഭവത്തിലെ ഏക സാക്ഷിയെന്നു പറയാവുന്ന അന്ധനായ മകൻ ധാർമിക പ്രതിസന്ധി നേരിടുന്നു.
കോടതിയിൽ കേസ് കേൾക്കാനിരിക്കുന്ന ജഡ്ജിയുടെ അതേ അവസ്ഥയിൽ തന്നെയാണ് സംവിധായക പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. വിചാരണ പുരോഗമിക്കവേ ആരുടെ ഭാഗത്താണ് ശരി തെറ്റുകൾ എന്ന സംശയം അതേപടി പ്രേക്ഷകരും അനുഭവിക്കുന്നുണ്ട്. ഒട്ടും അതിശയോക്തി കലർത്താതെ വളരെ സ്വഭാവികമായാണ് കോടതി രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്..
Arthur Harari യുടെ കൂടെ സംവിധായക തന്നെ തിരക്കഥയെഴുതിയ ഈ സിനിമ 2023 ലെ Palme D’or പുരസ്കാരം, 2024 Golden Globe Award for Best Screenplay, 2023 Europen Film Award for The Best Film, Best Director, Best Editor തുടങ്ങി നിരവധി അവാർഡുകൾ വാരിക്കൂട്ടി. കേന്ദ്രകഥാപാത്രമായ സാന്ദ്രാ വോയ്റ്ററുടെ വേഷം ചെയ്ത ജർമൻ നടി സാന്ദ്രാ ഹോളർ മികച്ച നടിക്കുള്ള യൂറോപ്യൻ ഫിലിം അവാർഡും സ്വന്തമാക്കി. 2023 IFFK യിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
Categories : #Crime #Drama #English #French #Oscar_Fest_2024 #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍161❤42🔥10
Anatomy of a fall, farha എന്നീ സിനിമകൾ ഡയലോഗ് ഫിലിം ഫെസ്റ്റിവലിൽ എംസോൺ സബ്ടൈറ്റിലോടു കൂടി പ്രദർശിപ്പിക്കും.
Anatomy of a fall - 27th 6.30pm
Farha - 28th 10.00 AM
https://www.facebook.com/DialogueFilmFesivalOttapalam
Anatomy of a fall - 27th 6.30pm
Farha - 28th 10.00 AM
https://www.facebook.com/DialogueFilmFesivalOttapalam
🔥159👍66❤38🥰4👏3🤩3🎉1
Msone Official
Photo
Badland Hunters (2024)
ബാഡ്ലാൻഡ് ഹണ്ടേഴ്സ് (2024)
2024 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന മലയാളികളുടെ പ്രിയങ്കരനായ ഡോൺ ലീ നായകനായെത്തിയ ഡിസ്ടോപ്പിയൻ ആക്ഷൻ ത്രില്ലറാണ് ബാഡ്ലാൻഡ് ഹണ്ടേഴ്സ്. പുറത്തിറങ്ങി ആദ്യ ദിവസം തന്നെ നെറ്റ്ഫ്ലിക്സിൽ നമ്പർ വണ്ണായി മാറിയ ചിത്രം ആക്ഷൻ പ്രേമികൾക്കുള്ള ഒരു വിരുന്ന് തന്നെയാണ്.
കൊറിയയിലുണ്ടാവുന്ന വലിയൊരു ഭൂചലനത്തെ തുടർന്ന് എല്ലാ കെട്ടിടങ്ങളും നിലം പൊത്തുന്നു. വെള്ളവും ഭക്ഷണവും ഒന്നുമില്ലാതെ ജനങ്ങൾ നെട്ടോടമോടുന്ന നാട്ടിൽ, അരാജകത്വം വാഴുന്നു. അവിടെ മൃഗങ്ങളെ വേട്ടയാടി വിൽപ്പന നടത്തി കഴിയുകയാണ് നാം സാനും ജി വോനും. എന്നാൽ വെള്ളവും ഭക്ഷണവും സുലഭമായി ലഭിക്കുന്ന ഒരു അപ്പാർട്ട്മെന്റിലേക്ക് അയൽക്കാരിയായ സൂ നായ്ക്ക് ക്ഷണം ലഭിച്ചു അങ്ങോട്ട് പോകുന്നതും തുടർന്ന് നാം സാൻ അവരുടെ യഥാർത്ഥ ലക്ഷ്യങ്ങൾ അറിയുന്നതോടെ അവളെ അന്വേഷിച്ച് ഇറങ്ങുന്നതുമാണ് സിനിമയുടെ പ്രമേയം.
ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചിത്രം ഡോൺ ലീയുടെ സ്ഥിരം വൺ ലൈൻ കോമഡികൾ കൊണ്ടും സമ്പന്നമാണ്. അര മണിക്കൂറോളം നീണ്ടു നിൽക്കുന്ന ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ വേറിട്ട് നിർത്തുന്നു.
Categories : #Action #Adventure #Drama #Korean
Please open Telegram to view this post
VIEW IN TELEGRAM
👍107🔥82❤52🥰3👏3🤩1
ഏഴാമത് ഡയലോഗ് ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒറ്റപ്പാലം ലക്ഷ്മി തീയേറ്ററിൽ അനാട്ടമി ഓഫ് എ ഫോൾ എന്ന ഓസ്കർ നോമിനേറ്റഡ് ചിത്രം പ്രദർശിപ്പിച്ചപ്പോൾ...
എംസോണിൻ്റെ മലയാളം പരിഭാഷയോടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. ഡയലോഗ് ഫിലിം സൊസൈറ്റിക്ക് നന്ദി.
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
❤457👍89🔥39👏12🎉12🤩8🥰6😁3