Msone Official
131K subscribers
4.21K photos
147 videos
4.08K links
Download Telegram
Msone Official
Photo
#Msone Release -3395

Shane / ഷേൻ (1953)

എംസോൺ റിലീസ് – 3395

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | George Stevens
------------------------------
പരിഭാഷ | ഗിരി പി. എസ്.
------------------------------
ജോണർ | വെസ്റ്റേൺ, ഡ്രാമ

Drama, English, Msone Gold, Western

IMDb ⭐ 7.6/10


അലൻ ലാഡ്, ജീൻ ആർതർ,വാൻ ഹെഫ്ലിൻ എന്നിവർ അഭിനയിച്ച 1953 യിൽ റിലീസായ വെസ്റ്റേൺ ചിത്രമാണ് Shane (1953). പാരാമൗണ്ട് പിക്‌ചേഴ്‌സ് വിതരണത്തിൽ പുറത്തുവന്ന ചിത്രത്തിന് 1949-ലെ ജാക്ക് ഷെഫറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി തിരക്കഥ ഒരുക്കിയത് എ.ബി. ഗുത്രി ജൂനിയറാണ്. ജോർജ്ജ് സ്റ്റീവൻസാണ് നിർമ്മാണവും സംവിധാനം നിർവഹിച്ചത്. മികച്ച ഛായാഗ്രഹനുള്ള ഓസ്കാർ ലോയൽ ഗ്രിഗ്‌സ് ഷെയ്നിലൂടെ നേടുകയുണ്ടായി.

1889-യിൽ വ്യോമിംഗ് പ്രദേശത്തെ ഒരു ഒറ്റപ്പെട്ട താഴ്‌വരയിലേക്ക് വന്നു ചേരുന്ന ഷെയ്ൻ എന്ന ഗൺഫൈറ്ററിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്, ഷെയ്നിന്റെ ഭൂതകാലം അയാളുടെ പെരുമാറ്റത്തിൽ നിന്നുതന്നെ ബോധ്യപ്പെടുന്ന ജോയും കുടുംബവും ഒരു സന്ദർഭത്തിൽ ഷെയ്നെ തങ്ങളുടെ വീട്ടിൽ താമസിപ്പിക്കുന്നു, ശേഷം താഴ്‌വാരത്ത് നടക്കുന്ന സംഭവങ്ങളാണ് ഷെയ്നെന്ന ചിത്രം പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Msone_Gold #Western
👍66❤18🏆2
👍33❤10😢4
Msone Official
Photo
❤️#MSone Release ⚔️ 1294


Deadpool (2016) ⚔️
ഡെഡ്പൂൾ (2016)
⚔️


🖕ഭാഷ: ഇംഗ്ലീഷ് 🇺🇸
🖕സംവിധാനം: Tim Miller
🖕പരിഭാഷ: മാജിത് നാസര്‍
🖕പോസ്റ്റർ: പ്രവീണ്‍ അടൂര്‍
🖕ജോണർ: ആക്ഷന്‍, അഡ്വഞ്ചർ, കോമഡി

🎥🎥 🌟 8.0/10
📽📽 9️⃣ 85% 🍿 90%

2016-ൽ പുറത്തിറങ്ങിയ ഒരു അഡൾറ്റ് മാർവൽ ചിത്രമാണ് ഡെഡ്പൂൾ.😉 എന്നാൽ മറ്റ് സൂപ്പർഹീറോസിൽ നിന്ന് ഡെഡ്പൂളിനെ വ്യത്യസ്തനാക്കുന്നത്, മറ്റുള്ളവർ നന്മ മരങ്ങളാണെങ്കിൽ, നമ്മുടെ പുള്ളി അങ്ങനല്ല. വായ തുറന്നാൽ ചളി കോമഡിയും, തെറിയും മാത്രം വരുന്ന ഒരു സൂപ്പർ ഹീറോ, എങ്ങനെയുണ്ട്?

തനിക്ക് മ്യുട്ടന്റ് കഴിവുകൾ നൽകുന്നത് വഴി തന്റെ മുഖം വികൃതമാക്കിയ വില്ലനെ കണ്ടെത്തി മുഖം ശരിയാക്കാൻ ശ്രമിക്കുന്ന ഡെഡ്പൂളിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഡെഡ്പൂൾ എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു സംഗതി, ഇവിടെ ഡെഡ്പൂളിനും പ്രേക്ഷകർക്കുമിടയിലുള്ള തിരശീല അപ്രത്യക്ഷമാവുകയാണ് (ഫോർത്ത് വോൾ ബ്രേക്ക്‌). അതിനാൽ, ഡെഡ്പൂൾ ഇടയ്ക്കൊക്കെ പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുന്നുണ്ട്. അതിലൂടെ വ്യത്യസ്തമായ ഒരു ആസ്വാദാനുഭൂതിയും ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ഡെഡ്പൂളിന്റെ തുടർച്ചയായ 2018-ൽ ഡെഡ്പൂൾ 2 😱 നും 2024-ൽ ഡെഡ്പൂൾ & വോള്‍വറിന്‍ 🪔 നും പുറത്തിറങ്ങുകയുണ്ടായി.

💬അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Comedy #English
Please open Telegram to view this post
VIEW IN TELEGRAM
👍77❤29🔥5🎉2
👍23❤13😍13
Msone Official
Photo
#Msone Release - 3396

While You Were Sleeping / വൈൽ യു വെയർ സ്ലീപ്പിങ് (2017)

എംസോൺ റിലീസ് – 3396

പോസ്റ്റർ : നിഷാദ് ജെ എന്‍

ഭാഷ | കൊറിയൻ
------------------------------
സംവിധാനം | Choong Hwan Oh
------------------------------
പരിഭാഷ | അരവിന്ദ് കുമാർ
------------------------------
ജോണർ | ഡ്രാമ, കോമഡി, ഫാന്റസി, റൊമാൻസ്, ത്രില്ലർ

Comedy, Drama, Fantasy, Korean, Romance, Thriller

IMDb ⭐ 8.3/10


നായികയായ നാം ഹോങ് ജൂവിന് ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി സ്വപ്നം കാണാനുള്ള അപൂർവ്വമായ കഴിവുണ്ട്, അതും എന്ന് വേണമെങ്കിലും നടക്കാമെന്ന തരത്തിലുള്ള പല തരത്തിലും പല രീതിയിലുള്ള സ്വപ്നങ്ങൾ. ചിലപ്പോൾ, അന്ന് തന്നെയാവാം, ചിലപ്പൊ തൊട്ടടുത്ത ദിനമാകം ചിലപ്പൊ മറ്റൊരു ദിവസമാകും, അതല്ലെങ്കിൽ അടുത്ത ആഴ്ച, അതുമല്ലെങ്കിൽ അടുത്ത മാസം, എന്തിനേറെ ചിലപ്പൊ ഒരു മിനിറ്റിന് ശേഷമുള്ളത് തൊട്ട് ഒരു വർഷത്തിന് അപ്പുറമുള്ളത് വരെയാകാം. തൻ്റെ സ്വപ്നങ്ങളിൽ ദർശിച്ചിട്ടുള്ള അപകടകരമായ സംഭവങ്ങളെ മാറ്റാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവൾക്ക് വിധിയെ മാറ്റിമറിക്കാൻ ഒരിക്കലും സാധിച്ചിരുന്നില്ല.

എന്നാൽ തൊട്ടടുത്തായി താമസം മാറി വന്ന ജ്യോങ് ജേ ചാൻ എന്ന പ്രോസിക്യൂട്ടറെയും ഹാൻ വൂ തക് എന്ന പോലീസ് ഓഫീസറെയും ഒരു മുൻ റിപ്പോർട്ടർ കൂടിയായ ഹോങ് ജൂവിന് പരിചയപ്പെടേണ്ടി വരുന്നതിലൂടെ പല സംഭവവികാസങ്ങൾക്കൊപ്പം മൂവരുടെയും ജീവിതവും മാറിമറിയുന്നു.

2017ലെ ഏറ്റവും ജനപ്രീതി നേടിയ കെഡ്രാമകളിൽ ഒന്നായ “വൈൽ യൂ വെയർ സ്ലീപ്പിങ്” ഒരുപാട് നല്ല ത്രില്ലിംഗ് നിമിഷങ്ങളും ട്വിസ്റ്റുകളും സമ്മാനിക്കുന്നതിനൊപ്പം അതിമനോഹരമായ ഒരുപിടി OST കളും പ്രേക്ഷകർക്ക് നൽകുന്നു.

ലീ ജോങ് സൂക്, ബേ സുജി, ജ്യോങ് ഹേ ഇൻ തുടങ്ങി കൊറിയൻ ആരാധകരുടെ പ്രിയ താരങ്ങളുടെ മികച്ച താരനിര തന്നെ ഈ ഡ്രാമയിൽ അണിനിരക്കുന്നുണ്ട്. പ്രേക്ഷകപ്രീതിയ്ക്കൊപ്പം നിരൂപക പ്രശംസയും ഏറ്റവാങ്ങിയ ഈ ഡ്രാമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Fantasy #Korean #Romance #Thriller
👍104❤38😍3🏆3
🔥37👍18❤14😱8😢5😍3
Msone Official
Photo
❤️#MSone Release 🔶 3380

Person of Interest Season 3 (2013)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 3 (2013)

Episodes 12-23
എപ്പിസോഡുകൾ 12-23


🎯ഭാഷ: ഇംഗ്ലീഷ് 🇺🇸
🎯രചയിതാവ്: Jonathan Nolan
🎯പരിഭാഷ: പ്രശോഭ് പി.സി & മുജീബ് സി പി വൈ
🎯പോസ്റ്റർ: നിഷാദ് ജെ എന്‍
🎯ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ


🎥🎥 💛️ 8.5/10
📽📽 🍅 92%🍿78%

എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്.

അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു ദിവസം റീസിനെ സമീപിക്കുന്നു. ഒരു ജോലി ഓഫർ ചെയ്തുകൊണ്ടാണ് അയാളുടെ വരവ്. ജോലി എന്താണെന്ന് കേട്ടപ്പോൾ റീസിന് കൗതുകവും അതിലേറെ പരിഹാസവും തോന്നി. ഒരു പണക്കാരന്റെ ചാപല്യമായി റീസ് അതിനെ തള്ളിക്കളഞ്ഞെങ്കിലും, അയാളെക്കൊണ്ട് ആ ജോലി ഏറ്റെടുപ്പിക്കുന്നതിൽ ഫിഞ്ച് വിജയിച്ചു.

അസാമാന്യ ശേഷികളുള്ള ഒരു മെഷീൻ ഫിഞ്ച് വികസിപ്പിച്ചിട്ടുള്ളതായി റീസ് വഴിയേ മനസ്സിലാക്കുന്നു. എന്താണ് ആ മെഷീൻ? അത് ഗുണമോ ദോഷമോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം? അതിലെല്ലാമുപരി, ഈ നിഗൂഢത നിറഞ്ഞ കോടീശ്വരൻ സത്യത്തിൽ ആരാണ്? ഉത്തരങ്ങൾ തേടി റീസ് ഇറങ്ങുന്നു.

എംസോൺ റിലീസ് ചെയ്തിട്ടുള്ള പേഴ്സൺ ഓഫ് ഇന്ററസ്റ്റിന്റെ മറ്റു സീസണുകൾ ⬇️⬇️

പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 1 (2011)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 2 (2012)

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Crime #Drama #English #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍127❤41🔥10😍7🎉1
🅰️🅰️🅰️


🅰️🅰️


🅰️🅰️🅰️🅰️🅰️🅰️



🅰️🅰️


🅰️🅰️🅰️🅰️🅰️



🅰️🅰️🅰️🅰️🅰️
Please open Telegram to view this post
VIEW IN TELEGRAM
👍152🔥90😱48❤18🎉17😍10😢6
🔥62❤25👍25😢6🎉4
Msone Official
Photo
❤️#MSone Release 🟰 3397

Stree 2: Sarkate Ka Aatank (2024)
സ്ത്രീ 2: സർകട്ടേ കാ ആതങ്ക് (2024)


🔹ഭാഷ: ഹിന്ദി 🇮🇳
🔹സംവിധാനം: Amar Kaushik
🔹പരിഭാഷ: വിഷ് ആസാദ്
🔹പോസ്റ്റർ: ഉണ്ണി ജയേഷ്
🔹ജോണർ: കോമഡി, ഹൊറർ


🎥🎥 🌟 7.6/10
📽📽 🍅 62% 🍿 89%


മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രവും,
2018-ല്‍ പുറത്തിറങ്ങിയ “സ്ത്രീ” എന്ന ചിത്രത്തിന്റെ തുടര്‍ച്ചയുമാണ് അമര്‍ കൗശിക് സംവിധാനം ചെയ്ത് 2024-ല്‍ തിയേറ്ററുകളില്‍ എത്തിയ “സ്ത്രീ 2: സര്‍കട്ടേ കാ ആതങ്ക്” എന്ന ഹിന്ദി ചിത്രം.

അര്‍ഹിച്ച ബഹുമാനവും സ്നേഹവും കൊടുത്ത്, ജനങ്ങള്‍ നാടിന്റെ രക്ഷകയായി സ്ത്രീയെ അവരോധിച്ചതിന് ശേഷം ശാന്തമായ ചന്ദേരിയിലേക്ക് വേറൊരു പൈശാചികശക്തി എത്തുകയാണ്. വിക്കിയുടെ സുഹൃത്തായ ബിട്ടുവിന്റെ കാമുകിയെ ആ ദുഷ്ടശക്തി പിടിച്ചോണ്ട് പോകുന്നതോടെ, വിക്കിയും സുഹൃത്തുക്കളും അതിന് പിന്നിലെ രഹസ്യങ്ങള്‍ തേടിയിറങ്ങുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നത്.

ഹൊറര്‍ കോമഡി എന്ന ജോണറിനോട് 100% നീതിപുലര്‍ത്തി, വളരെ എന്‍ഗേജിങ്ങായി, വേഗത്തില്‍ പോകുന്ന തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. അതിനൊപ്പം ആദ്യഭാഗത്തെപ്പോലെ വിക്കിയായി രാജ്കുമാര്‍ റാവുവിന്റെ അഴിഞ്ഞാട്ടവും ശ്രദ്ധ കപൂർ, പങ്കജ് ത്രിപാതി, അപർശക്തി ഖുറാന, അഭിഷേക് ബാനർജി എന്നിവരുടെ മികച്ച പ്രകടനവും കൂടെ ആയപ്പോള്‍ ഇന്ത്യന്‍ ബോക്സോഫീസിൽ നിന്ന് മാത്രം 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതിയും ‘സ്ത്രീ 2‘ സ്വന്തമാക്കി.

മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിലെ സ്ത്രീ, ഭേഡിയ എന്നീ ചിത്രങ്ങള്‍ കണ്ടതിന് ശേഷം മാത്രം ഈ ചിത്രം കാണുക.

🌐അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Hindi #Horror
Please open Telegram to view this post
VIEW IN TELEGRAM
👍111🔥80❤35🎉8😍8😱3👏2
Coming This Fall.... 🔥
👍54🔥28❤12
❤126🔥34👍13😢8😱6👏3
❤156🔥30👍12👏7😍3
❤141🔥20👍13😍4
❤389🔥74👍19🎉11😍7👏6
❤226👍25🔥19👏9🎉7
❤221🔥51👍17😍10🏆6🎉3😢2
🚩 🚩🚩🚩🚩🚩🚩🚩🚩🚩

❤️❤️
❤️❤️

🅰️🅰️🅰️🅰️
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎


🚩🚩🚩🚩🚩
🚩🚩🚩🚩🚩🚩🚩🚩🚩

🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
🚩🚩🚩
✍️✍️✍️
🎉🎉


ഈ ലോക പരിഭാഷാ ദിനത്തിൽ,
എല്ലാ പരിഭാഷകർക്കും എംസോണിൻ്റെ ഹൃദയംനിറഞ്ഞ ആശംസകൾ
💗💗💗
Please open Telegram to view this post
VIEW IN TELEGRAM
❤595👍79🎉18🔥11👏9😍8🏆8😢3😱1
🔥79👍27❤20👏3😍1